BREAKING NEWS


Latest news

കൊച്ചിയില്‍ വീണ്ടും കേബിള്‍ അപകടം; ബൈക്ക് യാത്രക്കാരന് പരുക്ക്
Ernakulam, Kerala News, Latest news, Top News, Topnews

കൊച്ചിയില്‍ വീണ്ടും കേബിള്‍ അപകടം; ബൈക്ക് യാത്രക്കാരന് പരുക്ക്

കൊച്ചിയില്‍ വീണ്ടും കേബിള്‍ പൊട്ടിക്കിടന്നത് ദുരന്തമായി. കടവന്ത്ര-ചെലവന്നൂര്‍ റോഡില്‍ യുവാവ് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. ചെലവന്നൂര്‍ പാലത്തിനടുത്താണ് അപകടമുണ്ടായത്. യുവാവിന്റെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം. അപകടത്തെത്തുടര്‍ന്ന് സമീപവാസികള്‍ ചേർന്ന് ഇയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. റോഡില്‍ കേബിളുകൾ പൊട്ടികിടന്നതിനെ തുടർന്ന് നേരത്തെയും അപകടം ഉണ്ടായിട്ടുണ്ട്. കേസ് കോടതി പരിഗണനയിലുമായിരുന്നു. എന്നാലും പ്രശ്നം തുടരുകയാണ്. പൊതു സുരക്ഷയ്ക്കായി കേബിള്‍ മാനേജ്‌മെന്റിനും അധികൃതര്‍ക്കും ശക്തമായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നതാണ് ജനങ്ങളുടെ ആവശ്യം. Tag: Another cable accident in Kochi; Biker injured...
സ്വർണവിലയിൽ ഇന്നും വർധന
Kerala News, Latest news, Top News

സ്വർണവിലയിൽ ഇന്നും വർധന

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. പവന് ഇന്ന് 480 രൂപ കൂടി. ഇന്ന് 73,360 രൂപയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. 72,880 രൂപയായിരുന്നു ഇന്നലത്തെ വില. സ്വർണത്തിന് ഇന്നലെ നേരിയ വർധനവ് മാത്രമാണ് രേഖപ്പെടുത്തിയത്. രണ്ടു ദിവസം കൊണ്ട് 80 രൂപമാത്രമാണ് സ്വർണത്തിന് കൂടിയത്. തുടർന്നാണ് ഇന്ന് വൻ വില വർധനവ് ഉണ്ടായത്. ഗ്രാമിന് 60 രൂപ കൂടി 9,170 രൂപയായി. അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഉൾപ്പെടെ ഒരുപവന് ഇന്ന് 78,000ത്തിലധികം രൂപ നൽകേണ്ടി വരും. 24 കാരറ്റിന് പവന് 80,032 രൂപയും ​ഗ്രാമിന് 10,004 രൂപയുമാണ് വില. 18 കാരറ്റിന് പവന് 60,024 രൂപയും ​ഗ്രാമിന് 7,503 രൂപയുമാണ് വില. Tag: Gold prices continue to rise today...
റിലീസിന് ഒരു വർഷം മുൻപേ ഹൗസ്ഫുൾ ബുക്കിങ്ങുമായി ചരിത്രം സൃഷ്ടിച്ച് ക്രിസ്റ്റഫർ നോളന്റെ ‘ദി ഒഡീസി
World, Cinema, Latest news, Top News

റിലീസിന് ഒരു വർഷം മുൻപേ ഹൗസ്ഫുൾ ബുക്കിങ്ങുമായി ചരിത്രം സൃഷ്ടിച്ച് ക്രിസ്റ്റഫർ നോളന്റെ ‘ദി ഒഡീസി

ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ചിത്രം ‘ദി ഒഡീസി’ റിലീസിന് ഒരു വർഷം മുമ്പുതന്നെ ടിക്കറ്റ് വിൽപ്പന ആരംഭിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്. 2026 ജൂലൈ 26-നാണ് ചിത്രം റിലീസ് ചെയ്യാനിരിക്കുന്നത്. എന്നാൽ 2025 ജൂലൈ 17 മുതൽ തിരഞ്ഞെടുക്കപ്പെട്ട 70mm ഐമാക്സ് തിയേറ്ററുകളിൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ബുക്കിംഗ് ആരംഭിച്ച നിമിഷങ്ങൾക്കകം തന്നെ ടിക്കറ്റുകൾ വിറ്റുതീർന്നുവെന്നാണ് റിപ്പോർട്ടുകൾ. റിലീസിന് ഇത്രയും കാലയളവ് മുൻപ് ടിക്കറ്റ് വിൽപ്പന ആരംഭിക്കുന്നതും ഇത്ര വേഗത്തിൽ വിറ്റഴിയുന്നതും ഒരു സിനിമയുടെ കാര്യത്തിൽ ഇത് ആദ്യമായാണ്. ക്രിസ്റ്റഫർ നോളന്റെ ഓസ്കാർ ചിത്രം ‘ഓപ്പൺഹൈമറിന്’ ശേഷമെത്തുന്ന സിനിമയെന്ന നിലയിൽ ‘ദി ഒഡീസി’ പ്രേക്ഷകരിൽ വലിയ പ്രതീക്ഷകളാണ് ഉണർത്തുന്നത്. ഹോമറിന്റെ ഇതിഹാസ ഗ്രീക്ക് പുരാണമായ ‘ഒഡീസി’യെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ട്രോജൻ യുദ്ധത്തിനുശേഷം സ്വന്തം രാജ്യമായ ഇത്താക്കയിലേക്ക്, ...
ഇടയ്ക്കിടെ കൈ കുലുക്കാറുണ്ടോ? ഡൊണാള്‍ഡ് ട്രംപിന് നീര്‍വീക്കത്തിനു കാരണമാകുന്ന രോഗം
Latest news, Health, Special Report, Top News

ഇടയ്ക്കിടെ കൈ കുലുക്കാറുണ്ടോ? ഡൊണാള്‍ഡ് ട്രംപിന് നീര്‍വീക്കത്തിനു കാരണമാകുന്ന രോഗം

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സിരകളെ ബാധിക്കുന്ന ക്രോണിക് വെനസ് ഇന്‍സഫിഷ്യന്‍സി (സിവിഐ) രോഗം സ്ഥിരീകരിച്ചു. കാലുകളില്‍ നീരും പരിക്കും ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് സിവിഐ ഉണ്ടെന്ന് കണ്ടെത്തിയത്. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് വൈറ്റ് ഹൗസ് പ്രസ്താവനയിറക്കി. ട്രംപിന്റെ ആരോഗ്യത്തെകുറിച്ച് നേരത്തെ ഊഹാപോഹങ്ങള്‍ പുറത്തുവന്നിരുന്നു. കൈയ്യിലെ പാടുകളുടെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയായിരുന്നു ഇത്. എന്താണ് ക്രോണിക് വെനസ് ഇന്‍സഫിഷ്യന്‍സി ? സിരകള്‍ ശരിയായി പ്രവര്‍ത്തിക്കാതെയിരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണ് സിവിഐ. ഈ രോഗാവസ്ഥയിലുള്ളവര്‍ക്ക് കാലുകളില്‍ വേദനയോ തരിപ്പോ അനുഭവപ്പെടാം. പ്രത്യേകിച്ച് കണങ്കാലിന് ചുറ്റം നീര്‍വീക്കം ഉണ്ടാകാനും സാധ്യതയുണ്ട്. കാലിലെ ഞരമ്പുകള്‍ക്ക് ഹൃദയത്തിലേക്ക് ഫലപ്രദമായി രക്തം തിരികെ കൊണ്ടുപോകാന്‍ കഴിയാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഞരമ്പുകളി...
അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടു: ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും അവകാശവാദവുമായി ട്രംപ്
World, India, Latest news, National, Top News

അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടു: ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും അവകാശവാദവുമായി ട്രംപ്

ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ ഏകദേശം 4-5 ജെറ്റുകൾ വെടിവച്ചിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദം, രണ്ട് ആണവായുധ രാജ്യങ്ങൾ തമ്മിലുള്ള വെടിനിർത്തലിന് വ്യാപാര ബോഗി ഉപയോഗിച്ച് താൻ മധ്യസ്ഥത വഹിച്ചുവെന്ന് അദ്ദേഹം വീണ്ടും അവകാശപ്പെട്ടു. വൈറ്റ് ഹൗസിൽ ചില റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങളുമായുള്ള അത്താഴവിരുന്നിൽ ഈ പരാമർശം നടത്തിയ യുഎസ് പ്രസിഡന്റ്, ജെറ്റുകൾ ഇന്ത്യയുടേതാണോ അതോ പാകിസ്ഥാനുടേതാണോ എന്ന് വ്യക്തമാക്കിയില്ല. "വാസ്തവത്തിൽ, വിമാനങ്ങൾ ആകാശത്ത് നിന്ന് വെടിവയ്ക്കുകയായിരുന്നു. നാലോ അഞ്ചോ, പക്ഷേ അഞ്ച് ജെറ്റുകൾ യഥാർത്ഥത്തിൽ വെടിവച്ചിട്ടതായി ഞാൻ കരുതുന്നു," ട്രംപ് പറഞ്ഞു. വിമാനം ഇന്ത്യയുടേതാണോ അതോ പാകിസ്ഥാനുടേതാണോ എന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ആണവായുധങ്ങളുള്ള അയൽക്കാർ തമ്മിലുള്ള സംഘർഷം കൂടുതൽ വ്യാപകമാകുമെന്ന ആശങ്ക ഉയർത്തിയ സംഘർഷാവസ്ഥയിലേക്ക് അമേരിക്കൻ പ്രസിഡന്റിന്റെ പരാമർശങ്ങൾ വീണ്ട...
ഭൂമിയിൽ നിന്ന് 10 ബില്യൺ പ്രകാശവർഷം അകലം, 100 സൂര്യന്മാരോളം പിണ്ഡമുള്ള രണ്ട് തമോദ്വാരങ്ങൾ കൂട്ടിയിടിച്ചു, നടുങ്ങി ശാസ്ത്രലോകം
World, Education, Latest news, Special Report, Top News

ഭൂമിയിൽ നിന്ന് 10 ബില്യൺ പ്രകാശവർഷം അകലം, 100 സൂര്യന്മാരോളം പിണ്ഡമുള്ള രണ്ട് തമോദ്വാരങ്ങൾ കൂട്ടിയിടിച്ചു, നടുങ്ങി ശാസ്ത്രലോകം

രണ്ട് കൂറ്റൻ തമോദ്വാരങ്ങളുടെ (തമോഗര്‍ത്തം) ഏറ്റവും വലിയ ലയനം ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു. ഭൂമിയിൽ നിന്ന് ഏകദേശം 10 ബില്യൺ പ്രകാശവർഷം അകലെ നടന്ന ഈ ആകാശ സ്‍ഫോടനം തരംഗങ്ങൾ സൃഷ്‍ടിച്ചത് ഭൂമിയിലെ പ്രത്യേക ഡിറ്റക്‌ടറുകൾ പിടിച്ചെടുക്കുകയായിരുന്നു. സൂര്യന്‍റെ പിണ്ഡത്തിന്‍റെ 100 ഉം, 140 ഉം മടങ്ങുവരുന്ന രണ്ട് വലിയ തമോദ്വാരങ്ങള്‍ പരസ്‍പരം ഇടിച്ചുകയറി 225 സൗരപിണ്ഡങ്ങളുള്ള ഒരു പുതിയ ബ്ലാക്ക്‌ഹോള്‍ സൃഷ്‍ടിക്കപ്പെട്ടു എന്നാണ് ഗവേഷകരുടെ നിഗമനം. സൂര്യന്‍റെ 100 മടങ്ങിലധികം പിണ്ഡമുള്ള ഈ തമോദ്വാരങ്ങള്‍ പരസ്‍പരം പിണഞ്ഞ ശേഷം കൂട്ടിയിടിച്ച് പുതിയൊരു വലിയ തമോദ്വാരം രൂപപ്പെട്ടുവെന്ന് ഗവേഷകര്‍ പുറത്തുവിട്ട വിവരങ്ങള്‍ ഉദ്ദരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഈ കൂട്ടിയിടിയിൽ ഉണ്ടായ ഗുരുത്വാകർഷണ തരംഗങ്ങൾ 2023 നവംബറിൽ ഭൂമിയിലെ ഹൈടെക് ഡിറ്റക്‌ടറുകള്‍ പിടിച്ചെടുത്തു. ലൂസിയാനയിലെ ലേസർ ഇന്‍റർഫെറോമീറ്റർ ഗ്രാവിറ്റേഷണൽ-...
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മിഥുൻ്റെ അമ്മ സുജ നാട്ടിലെത്തി
Kerala News, Latest news, Top News, Topnews

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; മിഥുൻ്റെ അമ്മ സുജ നാട്ടിലെത്തി

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ്റെ അമ്മ സുജ നാട്ടിലെത്തി. കൊച്ചി വിമാനത്താവളത്തിലെത്തിയ സുജയെ കാത്ത് അടുത്ത ബന്ധുക്കളുണ്ടായിരുന്നു. അതിവൈകാരികമായ രംഗങ്ങളാണ് വിമാനത്താവളത്തിലുണ്ടായത്. ഇളയ മകനെ കെട്ടിപ്പിടിച്ച് സുജ പൊട്ടിക്കരഞ്ഞു. സുജയുമായുള്ള വാഹനം പൊലീസ് അകമ്പടിയോടെ കൊല്ലത്തെ വീട്ടിലേക്ക് യാത്ര തിരിച്ചു. മിഥുന്റെ മൃതദേഹം താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം ആദ്യം സ്കൂളിലും പിന്നീട് വീട്ടിലും പൊതുദർശനത്തിന് വയ്ക്കും. വീട്ടിലെ ചടങ്ങുകൾക്ക് ശേഷം വൈകിട്ട് നാല് മണിക്ക് വീട്ടുവളപ്പിൽ ആണ് മിഥുന്റെ സംസ്കാരം. മന്ത്രിമാർ അടക്കമുള്ള ജനപ്രതിനിധികൾ സംസ്കാര ചടങ്ങുകൾക്കെത്തും. ഇതിനിടെ കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ തുടർനടപടികൾ ഉണ്ടാകും. വിദ്യാഭ്യാസ വകുപ്പിന്റെ നിർ...
‘ക്യാപ്റ്റനായാല്‍ ദേഷ്യപ്പെടണമെന്നില്ല, കോലിയെ അനുകരിക്കേണ്ട’, ഗില്ലിനെ പൊരിച്ച് സഞ്ജയ് മ‍ഞ്ജരേക്കര്‍
Top News, Cricket, Latest news, Sports

‘ക്യാപ്റ്റനായാല്‍ ദേഷ്യപ്പെടണമെന്നില്ല, കോലിയെ അനുകരിക്കേണ്ട’, ഗില്ലിനെ പൊരിച്ച് സഞ്ജയ് മ‍ഞ്ജരേക്കര്‍

ഇംഗ്ലണ്ടിനെതിരായ ലോർഡ്സ് ക്രിക്കറ്റ് ടെസ്റ്റിലെ തോൽവിയിൽ ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ലോർ‍ഡ്സ് ടെസ്റ്റിനിടെ ഇംഗ്ലിഷ് ബാറ്റർ സാക് ക്രോളിയുമായി തർക്കിച്ചത് രണ്ടാം ഇന്നിംഗ്സിൽ ഗില്ലിന്‍റെ ബാറ്റിംഗിനെ ബാധിച്ചെന്ന് മഞ്ജരേക്കർ പറഞ്ഞു. എതിർ ടീമിനോട് ദേഷ്യപ്പെട്ടാല്‍ വിരാട് കോലിയുടെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമായിരിക്കും പുറത്തുവരുന്നത്. പക്ഷെ ഗില്ലിന്‍റെ കാര്യം അങ്ങനെയല്ലെന്നും മഞ്ജരേക്കര്‍ ക്രിക് ഇന്‍ഫോയോട് പറഞ്ഞു. ഗില്ലിന് ഇങ്ങനെ ദേഷ്യപ്പെടുന്ന സ്വഭാവം ഉണ്ടായിരുന്നെങ്കിൽ കുറച്ചു മുൻപു തന്നെ നമ്മൾ അതു കാണുമായിരുന്നു. ക്യാപ്റ്റനായപ്പോൾ പ്രത്യേകമായി ദേഷ്യം കാണിക്കേണ്ടതില്ലെന്നും സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു. ഒരുപാട് റൺസെടുത്ത് ഒരു കളി ജയിപ്പിക്കുമ്പോൾ അമിത അത്മവിശ്വാസം ഉണ്ടാകരുതെന്നും മുൻ ഇന്ത്യൻ താരം വ്യക്തമാക്കി. എഡ്ഡ്ബാസ്റ്റണില്‍ പൂര്‍ണ നിയന്ത്ര...
കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് അവധി; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറ‌ഞ്ച്
Weather, Kerala News, Latest news, Top News

കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് അവധി; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറ‌ഞ്ച്

വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. അടുത്ത 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലവിലുള്ളത്. മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കാസര്‍കോട്,കണ്ണൂര്‍, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വടകര താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. ട്യൂഷൻ സെന്ററുകൾക്കും മദ്രസകൾക്കും ഉൾപ്പെടെ അവധി ബാധകമാണ്. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്...
നാല് മാസത്തിനിടെ തെരുവുനായയുടെ കടിയേറ്റത് ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക്; കണക്കുകള്‍ പുറത്ത്
Kerala News, Latest news, Top News

നാല് മാസത്തിനിടെ തെരുവുനായയുടെ കടിയേറ്റത് ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക്; കണക്കുകള്‍ പുറത്ത്

സംസ്ഥാനത്ത് നാല് മാസത്തില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റതായി ആരോഗ്യവകുപ്പ്. 2025 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണ് പുറത്ത് വന്നത്. 2025 ജനുവരി മുതല്‍ മെയ് വരെ പതിനാറ് പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്. ഈ വര്‍ഷം ഏപ്രില്‍ മെയ് മാസത്തില്‍ തെരുവ് നായയുടെ കടിയേറ്റ് കൊല്ലം മലപ്പുറം പത്തനംതിട്ട ജില്ലകളില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചതില്‍ സമഗ്ര അന്വേഷണം ആവശ്യപെട്ട് ബാലവകാശ കമ്മീഷന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റിനോട് റിപ്പോര്‍ട്ട് തേടി. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്ത് വന്നത്. 2025 ലെ ആദ്യ നാല് മാസത്തില്‍ സംസ്ഥാനത്ത് 131244 പേര്‍ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായി. 2014 മുതല്‍ 2025 ഏപ്രില്‍ വരെയുള്ള കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്. ഇക്കാലയളവില്...