റേഷൻ കാർഡ് പോർട്ടലിൽ ഹാക്കിംഗ്: 150 വ്യാജ പിങ്ക് കാർഡുകൾ; അന്വേഷണം വിജിലൻസിന്
തിരുവനന്തപുരം: ഭക്ഷ്യവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് നൂറ്റിയൻപതോളം വ്യാജ മുൻഗണനാ (പിങ്ക്) റേഷൻ കാർഡുകൾ നിർമിച്ച കേസ് വിജിലൻസ് അന്വേഷിക്കും. അതീവ സുരക്ഷയുള്ള സർ സർക്കാർ സംവിധാനത്തിൽ കടന്നുകയറി തട്ടിപ്പ് നടത്തിയത് ഗൗരവകരമാണെന്ന ഭക്ഷ്യവകുപ്പ് വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
തിരുവനന്തപുരം സൗത്ത് സിറ്റി റേഷനിങ് ഓഫിസിലെ റേഷനിങ് ഇൻസ്പെക്ടർ, ക്ലാർക്ക് എന്നിവരുടെ ലോഗിൻ ഐഡിയും പാസ്‌വേഡും ചോർത്തിയാണ് റേഷൻ കാർഡ് മാനേജിങ് സിസ്റ്റത്തിൽ (RCMS) തട്ടിപ്പ് നടത്തിയത്.
പ്രതികൾ: ബീമാപള്ളിയിലെ റേഷൻകട ലൈസൻസി സഹദ് ഖാൻ, ഓൺലൈൻ സേവനകേന്ദ്രം നടത്തുന്ന ഹസീബ് ഖാൻ എന്നിവരെ വഞ്ചിയൂർ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
രീതി: ബീമാപള്ളി മേഖലയിലെ നൂറ്റിയൻപതോളം പേരിൽ നിന്ന് പണം വാങ്ങിയാണ് അനർഹരായവർക്ക് മുൻഗണനാ കാർഡുകൾ സംഘടിപ്പിച്ചു നൽകിയത്.നി...










