BREAKING NEWS


Latest news

Kerala News, Latest news

പേഴ്സനൽ കോസ്റ്റ്യൂം ഡിസൈനറുടെ കല്യാണത്തിന് വീഡിയോ കോളിലൂടെ അനുഗ്രഹം നേര്‍ന്ന്‍ നടൻ മമ്മൂട്ടിയുടെ കുടുംബം

പേഴ്സനൽ കോസ്റ്റ്യൂം ഡിസൈനർ അഭിജിത്തിന്‍റെ വിവാഹത്തിന് വിഡിയോ കോളിലൂടെ ആശംസകളും അനുഗ്രഹവും നേർന്ന് പ്രിയ നടൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തും. കോവിഡ് പരിമിതികൾ മൂലം തൃശൂർ വടക്കാഞ്ചേരിയിൽ വച്ചു നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതെ വന്നതോടെയാണ് മമ്മൂട്ടി വിഡിയോ കോളിലൂടെ ആശംസകള്‍ അറിയിച്ചത്. വിവാഹത്തിന് വേണ്ട എല്ലാ സഹായങ്ങളും ഒരുക്കങ്ങളും നടത്തിയത് മമ്മൂട്ടിയും,ഭാര്യയും ആണെന്ന്‍ അഭിജിത്ത് വ്യക്തമാക്കി. താലികെട്ട് കഴിഞ്ഞ ഉടൻ സാർ വിഡിയോ കോളിൽ എത്തി ഞങ്ങളെ ആശീർവദിച്ചു. അതിൽ അതിയായ സന്തോഷം ഉണ്ടന്നും അഭിജിത്ത് കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ചയായിരുന്നു അഭിജിത്തും സ്വാതിയും തമ്മിലുള്ള വിവാഹം. ആറു വർഷമായി മമ്മൂട്ടിയുടെ പഴ്സനൽ സ്റ്റാഫായാണ് അഭിജിത് ജോലി ചെയ്യുന്നത്. ഗ്രേറ്റ് ഫാദർ എന്ന ചിത്രം മുതലാണ് പഴ്സനൽ കോസ്റ്റ്യമറായത്. ...
Kerala News, Latest news

‘അത്രക്ക് മലിനമാണ് മറ്റ് സ്ഥാനാര്‍ഥികള്‍, എല്‍ ഡി എഫും,യുഡിഎഫും തുലയും’ വിവാദ പരാമർശവുമായി; സുരേഷ് ഗോപി

തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എതിർ സ്ഥാനാർഥികൾക്കെതിരെ വിവാദ പരാമർശവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ആറ്റിങ്ങലിൽ നടന്ന ബിജെപി യോഗത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്. മറ്റ് സ്ഥാനാർത്ഥികൾ അത്രക്ക് മലിനമാണെന്നും, അവരെ സ്ഥാനാർഥികൾ ആയി പോലും വിശേഷിപ്പിക്കാൻ താൻ തയ്യാറല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അവർ നിങ്ങളുടെ ശത്രുക്കൾ ആണെങ്കിൽ ആ ശത്രുക്കളെ ഒഴിവാക്കാൻ തയ്യാറെടുക്കുന്ന പോരാളികളാണ് ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിലുള്ള 31 പേരും ഇവരെ ജനങ്ങൾ വോട്ട് നൽകി വിജയിപ്പിക്കണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ...
Kerala News, Latest news

സുരക്ഷ പരിശോധനയിൽ ടിയർ ഗ്യാസ് ഷെൽ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷ പരിശോധനയിൽ ഇടയിൽ ടിയർ ഗ്യാസ് ഷെൽ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്. എ. ആർ ക്യാമ്പിലെ സിവിൽ പോലീസ് ഓഫീസർ ആയ സുധാകരനും, ക്ലാസ്സ്‌ ഫോർ ജീവനക്കാരനായ പവിത്രനുമാണ് പരിക്കേറ്റത്. സുധാകരനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും, പവിത്രനെ നിസാര പരിക്കുകളോടെ കാസർഗോഡ് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സുധാകരന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ ഒൻപത് മണിയോടെ അടുത്തായിരുന്നു അപകടം നടന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന പരിശോധനയുടെ ഭാഗമായി ടിയർഗ്യാസ് ഷെൽ ഫയറിംഗ്, ഗ്രെനേഡ് ഫയറിംഗ് പരിശീലനം നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ...
Latest news, Technology

ഈ വര്‍ഷം ഗൂഗിള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്ത സേവനങ്ങളും ആപ്ലിക്കേഷനുകളും

ത്രിഡി ചിത്രങ്ങള്‍ തിരയുന്നതിനും പങ്കുവയ്ക്കുന്നതിനുമായി ആരംഭിച്ച ഗൂഗിള്‍ പോളിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി അടുത്തിടെയാണ് ഗൂഗിള്‍ അറിയിച്ചത്. 2021 ജൂണ്‍ 30 ന് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2020 ല്‍ ഗൂഗിള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് തീരുമാനമെടുത്ത സേവനങ്ങളും ആപ്ലിക്കേഷനുകളും ഇവയാണ്. ഗൂഗിള്‍ ഫോട്ടോസ് പ്രിന്‍റ് ഗൂഗിള്‍ ഫോട്ടോസ് പ്രിന്റ് സംവിധാനവും ഗൂഗിള്‍ ഉപേക്ഷിക്കുകയാണ്. 30 ദിവസത്തിനിടെ എടുത്തതില്‍ മികച്ച 10 ഫോട്ടോകള്‍ ഉപയോക്താവിന് തെരഞ്ഞെടുത്ത് നല്‍കുന്ന സംവിധാനമായിരുന്നു ഇത്. 2020 ജനുവരിയിലായിരുന്നു ഈ സംവിധാനം ആരംഭിച്ചത്. എന്നാല്‍ അഞ്ച് മാസത്തിനൊടുവില്‍ ഈ സര്‍വീസും ഗൂഗിള്‍ അവസാനിപ്പിക്കുകയാണ്. ഗൂഗിള്‍ പ്ലേ മ്യൂസിക്ക് 2011 ലാണ് ഗൂഗിള്‍ പ്ലേ മ്യൂസിക്ക് അവതരിപ്പിച്ചത്. മ്യൂസിക്ക് ആന്‍ഡ് പോഡ്കാസ്റ്റ് സ്ട്രീ...
Kerala News, Latest news

സംസ്ഥാനത്ത് കൂടുതല്‍ ഇന്‍റര്‍സിറ്റി ട്രെയിന്‍ സര്‍വീസുകള്‍

ഈ മാസം പകുതിയോടെ സംസ്ഥാനത്ത് കൂടുതല്‍ ഇന്‍റര്‍സിറ്റി ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കും എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ ഇപ്പോള്‍ റയില്‍വേ ബോഡിന്‍റെ സജീവ പരിഗണനയിലാണ്. എറണാകുളം -തിരുവനന്തപുരം വഞ്ചിനാട്, ഗുരുവായൂര്‍ -തിരുവനന്തപുരം ഇന്‍റര്‍സിറ്റി, എറണാകുളം -കണ്ണൂര്‍ ഇന്‍റര്‍സിറ്റി, തിരുവനന്തപുരം- മധുര അമൃത, തിരുവനന്തപുരം-മംഗളൂരു എക്സ്‌പ്രസ് തുടങ്ങിയ ട്രെയിനുകളാണ് അടുത്ത ഘട്ടത്തില്‍ പരിഗണിക്കുന്നത്. കൊച്ചുവേളി -മൈസൂരു, എറണാകുളം -ഓഖ. തിരുവനന്തപുരം-ഇന്‍ഡോര്‍ എന്നീ ട്രെയിനുകളും പുതിയ പട്ടികയിലുണ്ടെന്നാണ് ലഭിക്കുന്ന സൂചന. കേരളത്തിലോടുന്ന ട്രെയിനുകളുടെ വരുമാനം മെച്ചപ്പെട്ടുവരുന്നുണ്ട്.കോച്ചുകളുടെ ക്ഷാമം രൂക്ഷമായതിനാല്‍ നഷ്ടത്തിലോടുന്ന ട്രെയിനുകള്‍ പിന്‍വലിച്ച്‌ ആവശ്യമുളള റൂട്ടില്‍ മാത്രം സര്‍വീസ് നടത്താനാണ് നിര്‍ദ്ദേശം. അതേസമയം, മെമു ട്രെയിനുകള്‍ എക്സ്‌പ്രസുകളായ...
India, Latest news

കൊവിഡ് വില്ലനായതോടെ ചുംബനമില്ല, സെക്സില്ല

കൊവിഡ് വില്ലനായതോടെ ചുംബിക്കാന്‍ പോലും കമിതാക്കള്‍ക്ക് പേടിയാണെന്നാണ് പ്രമുഖ ഡേറ്റിംഗ് സൈറ്റ് നടത്തിയ സര്‍വേയില്‍ വ്യക്തമാക്കുന്നത്.ചുംബനത്തോട് മാത്രമല്ല ശാരീരിക ബന്ധത്തിന്‍റെ കാര്യത്തിലും ഇത് തന്നെയാണ് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. 15,712 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ 59 ശതമാനംപേരും സ്ത്രീകളായിരുന്നു. കമിതാക്കള്‍ ഇപ്പോള്‍ പ്രണയിക്കുന്നത് സാമൂഹ്യ അകലം പാലിച്ചാണ്. ഉമ്മവയ്ക്കാനും കിടക്കപങ്കിടാനും പോയിട്ട് പരസ്പരം കൈ കൊടുക്കാന്‍ പോലും കൂടുതല്‍ പേര്‍ക്കും മടിയാണ്.സര്‍വേയില്‍ പങ്കെടുത്തവരില്‍ 25 ശതമാനവും ഒരുമിച്ച്‌ ഭക്ഷണം കഴിക്കുന്നതുപോലും ഭയക്കുന്നവരാണ്. ഇതിനൊന്നും മടിയില്ലാത്തവര്‍ 45 ശതമാനം ഇപ്പോഴുമുണ്ട്. ഇത്തരത്തിലുളളവര്‍. ഇന്ത്യയ്ക്ക് പുറമേ അമേരിക്ക, ഇന്‍ഡോനേഷ്യ, മലേഷ്യ എന്നിടവിടങ്ങളില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരും ഇതേ അഭിപ്രായക്കാരായിരുന്നു. ക...
Kerala News, Latest news

സ്പീക്കര്‍ക്കെതിരെ പരമാര്‍ശങ്ങള്‍;ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് എ​തി​രെ അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സ്

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് എ​തി​രെ അ​വ​കാ​ശ ലം​ഘ​ന നോ​ട്ടീ​സ്. രമേശ് ചെന്നിത്തല സഭയെ അവഹേളിച്ചുവെന്ന് കാണിച്ച്‌ സിപിഐഎം എംഎല്‍എ ഐ.ബി സതീഷാണ് സ്പീക്കര്‍ക്ക് നോട്ടിസ് നല്‍കിയത്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയതിന് പിന്നാലെ രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. വിജിലന്‍സ് അന്വേഷണത്തെക്കുറിച്ച്‌ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍ ചെന്നിത്തല സ്പീക്കര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. സ്പീക്കര്‍ രാഷ്ട്രീയം കളിക്കുന്നതായും മുഖ്യമന്ത്രി പറയുന്നതനുസരിക്കുന്ന പാവ മാത്രമാണെന്നും ചെന്നിത്തല ആരോപിച്ചിരുന്നു ചെന്നിത്തലയുടെ പരാമര്‍ശങ്ങള്‍ സഭയോടുള്ള അവഹേളനവും സ്പീക്കര്‍ പദവിയെ അപമാനിക്കുന്നതിനും തുല്യമാണ്. പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ സഭയോടുള്ള അനാദരവായി കണക്കാക്കണം.  ...
COVID, Kerala News, Latest news

ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം 337, പത്തനംതിട്ട 317, കണ്ണൂര്‍ 288, കൊല്ലം 285, ഇടുക്കി 265, വയനാട് 238, കാസര്‍ഗോഡ് 90 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,476 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.89 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 63,38,754 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 31 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2329 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐ...
India, Latest news

ജ​ന​ങ്ങ​ളു​ടെ ന​ന്‍​മ​യ്ക്കാ​യി ജീ​വ​ന്‍ ത്യ​ജി​ക്കാ​ന്‍ പോ​ലും താ​ന്‍ ത​യ്യാര്‍;ര​ജ​നി​കാ​ന്ത്

ത​മി​ഴ്നാ​ട്ടി​ല്‍ അത്ഭുതങ്ങള്‍ സം​ഭ​വി​ക്കു​മെ​ന്ന്‍ തമിഴ് സൂ​പ്പ​ര്‍ താ​രം ര​ജ​നി​കാ​ന്ത്. ത​മി​ഴ്നാ​ട്ടി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ങ്ങ​ള്‍ വി​ജ​യി​ക്കുമെന്നും, സ​ത്യ​സ​ന്ധ​വും അ​ഴി​മ​തി​ര​ഹി​ത​വും, ആ​ത്മീ​യ​വു​മാ​യ രാ​ഷ്ട്രീ​യ​മാ​ണ് ഞ​ങ്ങ​ളു​ടെ വാ​ഗ്ദാ​നം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തിന് ജാ​തി​യും മ​ത​വും വ​ര്‍​ഗ​വു​മു​ണ്ടാ​കി​ല്ല. ത​മി​ഴ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ ന​ന്‍​മ​യ്ക്കാ​യി ജീ​വ​ന്‍ ത്യ​ജി​ക്കാ​ന്‍ പോ​ലും താ​ന്‍ ത​യാ​റാ​ണ്. ര​ജ​നി​കാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​ഖ്യാ​പ​നം ഡി​സം​ബ​ര്‍ 31നാ​ണ് ന​ട​ക്കു​ക. താ​രം ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 2021 ജ​നു​വ​രി മാ​സ​ത്തി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്നും ര​ജ​നി അ​റി​യി​ച്ചി​ട്ടു​ണ്ട്. ...
Kerala News, Latest news

തന്നെ ചൂഷണം ചെയ്തിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടിക്ക് പറയാനാക്കുകുമോ?പരസ്യ സംവാദത്തിന് തയ്യാറാണോ?വെല്ലുവിളിച്ച് സോളാര്‍ പരാതിക്കാരി

സോളാര്‍ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരി കോടതിയിലെത്തി രഹസ്യമൊഴി നല്‍കി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതിക്കാരി ഹാജരായത്. സോളര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച്‌ സോളാര്‍ പരാതിക്കാരി. താന്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതിയില്‍ ഉറച്ച്‌ നില്‍ക്കുകയാണെന്നും, സരിത അന്വേഷണ സംഘത്തിന് നല്‍കിയ രഹസ്യ മൊഴിയില്‍ പറയുന്നു. ഉമ്മന്‍ ചാണ്ടി ചൂഷണം ചെയ്ത സ്ഥലവും സമയും തല്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും പരാതിക്കാരി പറഞ്ഞു. ഇന്നാണ് സോളാര്‍ ലൈഗീകാരോപണ കേസില്‍ പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുപ്പ് പൂര്‍ത്തിയായത്. ശരണ്യാ മനോജിന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ നാടകമാണെന്നും പരാതിക്കാരി പറഞ്ഞു. എപി അനില്‍കുമാര്‍, കെസി വേണുഗോപാല്‍, എപി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പരാതിയിലും താന്‍ ഉറച്ചു നില്‍ക്കുന്നതായും...