BREAKING NEWS


Latest news

Idukki, Kerala News, Latest news

50കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; 12 വർഷത്തിന് ശേഷം പ്രതി പിടിയിൽ

ഇടുക്കി കാഞ്ചിയാറിൽ 50കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ. 2008ൽ നടന്ന കേസിലെ പ്രതിയായ ഈട്ടിത്തോപ്പ് സ്വദേശി ഗിരീഷാണ് പിടിയിലായത്. കാഞ്ചിയാർ കൈപ്പറ്റയിൽ 50കാരിയായ കുഞ്ഞുമോളെയാണ് ഗിരീഷ് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. അന്വേഷണത്തിൽ ലോക്കൽപോലീസിന് പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. പിന്നീട് ആണ് 2008 ഒക്ടോബറില്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്.ക്രൈംബ്രാഞ്ച് എസ് പി പികെ മധുവിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ക്രൈംബ്രാഞ്ച് സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ...
India, Latest news

കൊവിഡ് വാക്‌സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ്

കൊവിഡ് വാക്‌സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ്.മന്ത്രി അനിൽ വിജ് അമ്പാലയ്‌ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബർ 20ന് മന്ത്രി ഭാരത് ബയോടെകിന്റെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ച മന്ത്രിയെ അമ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 26000 പേരിലായിരിക്കും പരീക്ഷണം നടക്കുകയെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയില്‍ നടന്നതില്‍ വച്ച് ഏറ്റവും വലിയ മരുന്ന് പരീക്ഷണമാണിത്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വാക്സിന്റെ പേര് കോവാക്സിനെന്നാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ സഹകരണത്തോടെയാണ് പരീക്ഷണം. കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് തയാറെന്ന് അനില്‍ വിജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ശേഷമായിരുന്നു കുത്തിവയ്പ്. ഇന്ത്യന്‍ കമ്പനിയായ ഭാരത ബയോടെക് തങ്ങളുടെ വാക്സിന്‍ പരീക...
India, Latest news

ക്ലാസ് മുറിയിൽ യൂണിഫോമിൽ താലികെട്ടും,സിന്ദൂരം ചാർത്തും

ക്ലാസ് മുറിയിൽ വെച്ച് വിവാഹം കഴിക്കുന്ന വീഡിയോ ചിത്രീകരിച്ചതിനെ തുടർന്ന് വിദ്യാർഥികളെ കോളജിൽ നിന്ന് പുറത്താക്കി. ആന്ധ്രപ്രദേശിലെ രാജമുദ്രി സർക്കാർ ജൂനിയർ കോളജിലാണ് സംഭവം. മൂന്ന് വിദ്യാർഥികൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. യൂണിഫോമിലുള്ള ആൺകുട്ടിയും പെൺകുട്ടിയും പരസ്പര സമ്മതത്തോടെ താലിക്കെട്ടുന്നതാണ് ഒരുമിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ കാണുന്നത്. ആരെങ്കിലും വരുന്നതിന് മുമ്പ് വേഗം താലി കെട്ടാൻ കാമറ കൈകാര്യം ചെയ്ത സുഹൃത്ത് ഉപദേശിക്കുന്നതും കേൾക്കാം. നെറ്റിയിൽ സിന്ദൂരം അണിയിക്കാനും പെൺകുട്ടി പറയുന്നുണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്‍റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. പിന്നാലെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മൂന്നു വിദ്യാർഥികൾക്കെതിരെ സ്കൂൾ അധികൃതർ നടപടി എടുത്തതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അതേസമയം പ്രാങ്ക് വീഡിയോ എന്ന ഉദ്ദേശ്യത്തോടെയാണ് വീഡിയോ ചിത്രീകരിച്ചതെന്നു...
India, Latest news

96 ലക്ഷം കടന്ന്‍ രാജ്യത്തെ കൊവിഡ് ബാധിതര്‍

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 96 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,652 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 96,08,211 ആയി. രാജ്യത്തെ കൊവിഡ് മരണ സംഖ്യ 1,39,700 ആയി.ഇന്നലെ 512 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.ഇതിനോടകം 90,58,822 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
India, Kerala News, Latest news

ചൊവാഴ്ച ഭാരത് ബന്ദ്;കേരളം ഒഴിവായേക്കും

5 ജില്ലകളില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന ചൊവ്വാഴ്ച്ചത്തെ ഭാരത് ബന്ദ് വോട്ടെടുപ്പിനെ ബാധിക്കില്ല. രാഷ്ട്രിയ കക്ഷികള്‍ കേരളത്തില്‍ ബന്ദ് ഒഴിവാക്കി വോട്ടെടുപ്പില്‍ സഹകരിക്കും.തിരഞ്ഞെടുപ്പ് സമയത്തിലോ ക്രമികരണത്തിലോ മാറ്റമുണ്ടാകില്ല. ഇന്ത്യയിൽ ഡിസംബർ എട്ടിന് കിസാൻ മുക്തി മോർച്ചയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ബന്ദ്. മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്ന് ഇന്നലത്തെ യോഗത്തിലും ആവശ്യപ്പെട്ടു. നാളെ രാജ്യവ്യാപകമായി നരേന്ദ്രമോദിയുടെ കോലം കത്തിക്കും. ...
India, Kerala News, Latest news

വാഹന പുകപരിശോധനാ ഇനി ഓണ്‍ലൈന്‍ മാത്രം;ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ട്ടം നിങ്ങള്‍ക്ക്

2021 ജനുവരി മുതല്‍ ഓണ്‍ലൈനിലൂടെ എടുക്കുന്ന വാഹന പുകപരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാത്രമേ സാധുത ഉണ്ടായിരിക്കുകയുള്ളുവെന്ന് റിപ്പോര്‍ട്ട്. പഴയ സംവിധാനത്തില്‍ സര്‍ട്ടിഫിക്കറ്റ് എടുത്തിട്ടുള്ളവര്‍ക്ക് കാലാവധി തീരുന്നത് വരെ സാധുതയുണ്ടാവുമെന്നും മോട്ടോര്‍വാഹന വകുപ്പ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ഓണ്‍ലൈനിലൂടെ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പുവരുത്താന്‍ സാധിക്കും. രജിസ്‌ട്രേഷന്‍ രേഖകള്‍ക്കൊപ്പം പുകപരിശോധന സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈനില്‍ രാജ്യത്തെവിടെയും ലഭിക്കും. വാഹന പരിശോധനാ സമയങ്ങളില്‍ ഡിജിറ്റല്‍ പകര്‍പ്പ് മതി. കേന്ദ്ര സര്‍ക്കാരിന്റെ വാഹന്‍ സോഫ്റ്റ് വെയറുമായി ഇതുവരെ 700 പൊലൂഷന്‍ ടെസ്റ്റിങ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചെന്നും 70,000 സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെ ഓണ്‍ലൈന്‍ വഴി നല്‍കയെന്നും അധികൃതര്‍ പറയുന്നു. ഓണ്‍ലൈന്‍ പര...
Entertainment, Entertainment News, Latest news, Writers Corner

‘മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി വന്ന’ ശാലീന സുന്ദരി മോനിഷ വിടവാങ്ങീട്ട് ഇന്നേക്ക് 28 വര്‍ഷങ്ങള്‍

'മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി വന്ന', ആ ദിവ്യശാലീന സൗന്ദര്യം മോനിഷ വിടവാങ്ങി ഇന്നേക്ക് 28 വര്‍ഷങ്ങള്‍ തികയുന്നു. മലയാളിത്വത്തിന്റെ നൈര്‍മല്യമുള്ള  ഒരു പിടി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച മലയാളിത്തം തുളുമ്പുന്ന മുഖശ്രീയുള്ള പെണ്‍കുട്ടി അതായിരുന്നു മലയാളികള്‍ക്ക് മോനിഷ. പകരം വെയ്ക്കാന്‍ കഴിയാത്തവരാണ് ഓരോ ദുരിതത്തിലൂടെയും കടന്ന് പോകുന്നത്.അതുപോലെ ഒരു യാത്രിയുടെ തീരാ നഷ്ട്ടമാണ് പ്രേക്ഷകര്‍ക്ക് എന്നും ഈ കലാക്കാരി. നൃത്തത്തെ ഹൃദയത്തില്‍ ഈശ്വരതുല്യം ആരാധിച്ച പെണ്‍കുട്ടി. കുട്ടിത്തം വിടും മുന്‍പ് വെറും പതിനാറാമത്തെ വയസ്സില്‍ 'മികച്ച നടിയ്ക്കുള്ള ഉര്‍വ്വശി അവാര്‍ഡ്' മലയാളത്തിലേക്ക് കൊണ്ടുവന്ന ശാലീന ഭാവവും, നിഷ്കളങ്കതയും നിറഞ്ഞ നര്‍ത്തകി. 1992 ഡിസംബർ 5 നു ആലപ്പുഴ ചേർത്തലയിൽ വെച്ച് സിനിമയുടെ ഷൂട്ടിനായി പോകുന്നതിനിടെയായിരുന്നു എക്സറേ കവലയിൽ വച്ചുണ്ടായ കാറപ...
Kerala News, Latest news

ഡോളർ കള്ളക്കടത്ത് കേസ്;പ്രമുഖര്‍ക്കായി വലവിരിച്ച് കസ്റ്റംസ്

ഡോളർ കള്ളക്കടത്ത് കേസിൽ സ്വപ്നയേയും സരിത്തിനെയും മാപ്പ് സാക്ഷി ആക്കാൻ കസ്റ്റംസ് കോടതിയെ സമീപിച്ചതിന് പിന്നാലെ കേസിൽ പങ്കുള്ള മറ്റ് പ്രതികൾക്കെതിരെ കസ്റ്റംസ് അന്വേഷണം തുടങ്ങി കഴിഞ്ഞു. സ്വപ്നയും, സരിത്തും കള്ളക്കടത്തുമായി ബന്ധപ്പെട്ട മൊഴികളുടെ അടിസ്ഥാനത്തിൽ ആണ് ഇവരെ മാപ്പ് സാക്ഷികൾ ആക്കിയത്. 1.40കോടിയോളം രൂപ ഡോളർ രൂപത്തിൽ വിദേശത്തേക്ക് കടത്തി എന്ന് കണ്ടെത്തിയിരിക്കുന്നത്.അതെ പണം ഇന്ത്യൻ കറസിയായി തിരികെ എത്തിച്ചതിന്റെ തെളിവുകളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഡിപ്ലോമാറ്റിക് ചാനലിലൂടെ കോടികളുടെ കള്ളപ്പണം പ്രമുഖകർ കടത്തിട്ടുണ്ടെന്ന് സരിത്തും,സ്വപ്നയും മൊഴി നൽകി ...
Election, India, Latest news

വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകളുടെ ലിസ്റ്റ്

തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർക്ക് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകളുടെ ലിസ്റ്റ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. പോളിംഗ് സ്റ്റേഷനിലേക്ക് കടക്കുമ്പോൾ ചുവടെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു രേഖ മതി. തിരിച്ചറിയൽ കാർഡ്ആധാർ കാർഡ്ഡ്രൈവിംഗ് ലൈസെൻസ്പാസ്പോർട്ട് ഫോട്ടോ പതിപ്പിച്ച എസ് എൽ സി ബുക്ക്‌ ...
COVID, Health, Kerala News, Latest news

കൊറോണ കുറയുന്നില്ല, കേരളത്തിൽ ഇന്നും അയ്യായിരത്തിന് മുകളിൽ രോഗികൾ, ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 5496 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279, കണ്ണൂര്‍ 275, ഇടുക്കി 216, വയനാട് 180, പത്തനംതിട്ട 163, കാസര്‍ഗോഡ് 146 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.95 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,456 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 64,96,210 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മണ്ണന്തല സ്വദേശിനി ഷീല ജേക്കബ് (70), കൊല്ലം മങ്ങാട് സ്വദേശി ബ്രിട്...