BREAKING NEWS


Kerala News

കല്ലമ്പലത്ത് നിന്ന് എംഡിഎംഎയുമായി പിടിയിലായ ‘ഡോൺ’ സഞ്ജുവിന് സിനിമാ മേഖലയിലടക്കം ഉന്നത ബന്ധമെന്ന് പൊലീസ്
Kollam, Kerala News, Latest news, News, Top News

കല്ലമ്പലത്ത് നിന്ന് എംഡിഎംഎയുമായി പിടിയിലായ ‘ഡോൺ’ സഞ്ജുവിന് സിനിമാ മേഖലയിലടക്കം ഉന്നത ബന്ധമെന്ന് പൊലീസ്

തിരുവനന്തപുരം കല്ലമ്പലത്ത് നിന്നും ലഹരിമരുന്നുമായി പിടിയിലായ ‘ഡോൺ’ സഞ്ജു, ഉന്നത വ്യക്തികളുമായി ബന്ധപ്പെട്ടയാളാണെന്ന് പോലീസ്. സിനിമാ മേഖലയിലുള്‍പ്പെടെ നിരവധി പ്രമുഖരുമായി സഞ്ജുവിന് അടുത്ത ബന്ധമുണ്ടെന്നും, യുവതാരങ്ങളുമായി നിൽക്കുന്ന ചിത്രങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സഞ്ജു ഒമാനിൽ നിന്നാണ് ഉയർന്ന ഗുണനിലവാരമുള്ള എംഡിഎംഎ (MDMA) കേരളത്തിലേക്ക് കൊണ്ടുവന്നതെന്നാണ് പോലീസ് നിഗമനം. ഈ ലഹരി മരുന്ന് പ്രധാനപ്പെട്ട ഇടപാടുകാർക്ക് വേണ്ടി മാത്രമായിരിക്കും വിൽപ്പന നടത്തിയതെന്ന് പൊലീസ് വിലയിരുത്തുന്നു. ഈ വർഷം മാത്രം നാലു തവണ വിസിറ്റ് വിസയിൽ ഒമാനിൽ പോയ സഞ്ജു, എല്ലാ യാത്രകളിലും ലഹരി കടത്തിയിട്ടുണ്ടാകാമെന്ന സംശയവും പോലീസിനുണ്ട്. ജൂലൈ 10-ന് കല്ലമ്പലത്ത് വച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് സഞ്ജു ഉൾപ്പെടെ ചിലർ ഒന്നര കിലോ എംഡിഎംഎയുമായി പിടിയിലാകുന്നത്. അന്താരാഷ്ട്ര വിപണിയിൽ വില ഏകദേശം 4 കോടി വരുമെന്നാണ് വിലയി...
കൊല്ലത്ത് ബാങ്ക് സെക്രട്ടറി തൂങ്ങി മരിച്ച നിലയില്‍
Kollam, Kerala News, Latest news, Top News

കൊല്ലത്ത് ബാങ്ക് സെക്രട്ടറി തൂങ്ങി മരിച്ച നിലയില്‍

കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍. കേരളപുരം പുനയ്ക്കന്നൂര്‍ ആയിരത്തില്‍ വീട്ടില്‍ രജിത മോള്‍ (48) ആണ് മരിച്ചത്. പുനയ്ക്കന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായ രജിതയെ ഇന്നലെ രാത്രിയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. കുണ്ടറ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. രജിത മോളുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. മകൻ കോഴിക്കോട് പഠിക്കുന്നതിനാൽ രജിത തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056) Tag; Bank secretary found hanging in Kollam...
സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുത്തനെ ഉയർന്നു; ഓണക്കാലത്ത് കൂടുതൽ വർധനയുണ്ടാകാൻ സാധ്യത
Top News, Business, Kerala News, Latest news, Topnews

സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുത്തനെ ഉയർന്നു; ഓണക്കാലത്ത് കൂടുതൽ വർധനയുണ്ടാകാൻ സാധ്യത

സംസ്ഥാനത്ത് വെളിച്ചെണ്ണയുടെ വില കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ ലിറ്ററിന് 450 രൂപവരെ വില രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തവില 400 രൂപയിലേക്ക് അടുക്കുകയാണ്. ഇതോടെ ഓണക്കാലത്ത് വില 500 രൂപ വരെ എത്താമെന്നാണു വ്യാപാരികളുടെ പ്രവചനം. കൊപ്രയുടെ ക്ഷാമം രൂക്ഷമായത് വിലക്കയറ്റത്തിന് മുഖ്യകാരണമാണെന്ന് വ്യാപാരികൾ പറയുന്നു. വില ഉയർന്നതോടെ കേരളത്തിലുള്‍പ്പെടെ നാളികേര കൃഷിയിലേക്ക് മടങ്ങുന്നവരുടെ എണ്ണം വർധിക്കുന്നതായി കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം ആദ്യം മുതൽ 84 ശതമാനത്തോളം വിലവർധന സംഭവിച്ചതായാണ് കണക്കുകൾ. ഇതിൽ ചില്ലറവിലയിൽ 71 ശതമാനത്തോളം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓണക്കാലത്ത് വിപണി ചൂടാകുന്ന സാഹചര്യത്തിൽ, ബിപിഎൽ കാർഡുടമകൾക്ക് സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ വിതരണം ചെയ്യാനുള്ള പദ്ധതി കേരഫെഡ് ശുപാർശ ചെയ്തിട്ടുണ്ടെന്നും, അതിനുള്ള അനുമതിക്കായി സർക്കാർ തീരുമാനം...
‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ പുതിയ പതിപ്പിന് സെൻസർ ഇന്ന് അനുമതി ലഭിച്ചേക്കും
Top News, Entertainment, Entertainment News, Kerala News, Latest news, Topnews

‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ പുതിയ പതിപ്പിന് സെൻസർ ഇന്ന് അനുമതി ലഭിച്ചേക്കും

‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പുതുക്കിയ പതിപ്പിന് ഇന്ന് സെൻസർ ബോർഡിന്റെ അനുമതി ലഭിക്കുമെന്ന് സൂചന. കോടതിയിൽ വിചാരണ നടക്കുന്ന രംഗങ്ങളിൽ അനുപമ പരമേശ്വരൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ വ്യക്തിപരമായി പേരെടുത്തു വിളിക്കുന്ന ഭാഗങ്ങൾ, രണ്ടര മിനിറ്റിനിടെ 6 പ്രാവശ്യം മ്യൂട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ പേരിലും ചെറിയ മാറ്റം വരുത്തിയിട്ടുണ്ട് – പുതിയ പതിപ്പിൽ ‘ജാനകി വി’ എന്നതാണ് ടൈറ്റിൽ. ഇനി ചിത്രം പ്രദർശനത്തിനായി എത്തിക്കാനാവുമെന്ന് നിർമാതാക്കളും സംവിധായകനും പ്രതീക്ഷിക്കുന്നത്. സെൻസർ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ചാൽ ചിത്രത്തിന്റെ റിലീസ് ഉടൻ പ്രഖ്യാപിക്കാനാണ് പദ്ധതി. ‌ അനുപമ പീഡനത്തിനിരയായ ഗർഭിണിയായ യുവതിയായി അഭിനയിക്കുന്ന ഈ സിനിമ, പേരുമായി ബന്ധപ്പെട്ട നിയമവഴക്കിലാണ് കുടുങ്ങിയത്. ചർച്ചകൾക്ക് പിന്നാലെ തീയറ്റർ റിലീസിന് നീക്കം വേഗത്തിലാക്കാൻ ബോർഡിന്റെ നിർദേശങ്ങൾ അനുസരിക്കുമെ...
വ്ലോഗ്ഗെർ കാർത്തിക് സൂര്യ വിവാഹിതനായി
Kerala News, Latest news, Top News

വ്ലോഗ്ഗെർ കാർത്തിക് സൂര്യ വിവാഹിതനായി

വ്ലോഗ്ഗെർ കാർത്തിക് സൂര്യ വിവാഹിതനായി. കാർത്തിക്കിന്റെ അമ്മയുടെ സഹോദരന്റെ മകളായ വർഷയാണ് കാർത്തിക്കിന്റെ വധു. യൂട്യൂബ് ആരാധകര്‍ കാത്തിരിയ്ക്കുന്ന വിവാഹങ്ങളില്‍ ഒന്നാണ് കാര്‍ത്തിക് സൂര്യയുടേത് . അതൊരു സ്വപ്‌ന തുല്യമായ വിവാഹമാണെന്ന് കാര്‍ത്തിക്കിന്റെ വീഡിയോകളിലൂടെ വ്യക്തമാണ്. എന്നാല്‍ നിശ്ചയത്തിന് ശേഷം വിവാഹത്തെ കുറിച്ചുള്ള പുതിയ അപ്‌ഡേഷനുകളൊന്നും കാര്‍ത്തിക് സൂര്യ നല്‍കിയിരുന്നില്ല. Tag: Vlogger Karthik Surya got married...
എസ്എഫ്ഐ സമരത്തിൽ പങ്കെടുത്ത 9 വിദ്യാർത്ഥികളെ കാലിക്കറ്റ് സർവകലാശാല അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു
Kerala News, Latest news, Top News

എസ്എഫ്ഐ സമരത്തിൽ പങ്കെടുത്ത 9 വിദ്യാർത്ഥികളെ കാലിക്കറ്റ് സർവകലാശാല അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു

എസ്എഫ്ഐ സമരത്തിൽ പങ്കെടുത്ത കാലിക്കറ്റ് സർവകലാശാലയിലെ ഒൻപത് വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വിസിയുടെ ഓഫീസിൽ അതിക്രമം കാണിച്ചതിനാണ് നടപടി. സർവകലാശാലകൾ കാവിവത്ക്കരിക്കുന്നു എന്ന് ആരോപിച്ച് ഈ മാസം എട്ടിനാണ് എസ്എഫ്ഐ മാർച്ച് നടത്തിയത്. എന്നാൽ, പുറത്താക്കിയതിന് പിന്നാലെ ഹോസ്റ്റൽ ഒഴിയില്ലെന്ന് നടപടി നേരിട്ട വിദ്യാർത്ഥികൾ വ്യക്തമാക്കി. യൂണിവേഴ്സിറ്റി അനുവദിച്ച് നൽകിയതാണെന്നും എസ്എഫ്ഐ സംസ്ഥാന ജോയിൻ സെക്രട്ടറി മുഹമ്മദ് സാദിഖ് പറഞ്ഞു. എസ്എഫ്ഐ സമരം തുടരുമെന്നും വിസിയുടെ നയങ്ങൾ നടപ്പാക്കുന്നതിനു വേണ്ടിയാണ് സസ്പെൻഡ് ചെയ്തതെന്ന് മുഹമ്മദ് സാദിഖ് പറഞ്ഞു. Tag: Calicut University suspends 9 students who participated in SFI strike pending investigation...
ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; ശോഭാ സുരേന്ദ്രൻ ഉൾപ്പെടെ നാല് പേർ ജനറൽ സെക്രട്ടറിമാരാകും
Top News, Kerala News, Latest news, News, Politics, Topnews

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; ശോഭാ സുരേന്ദ്രൻ ഉൾപ്പെടെ നാല് പേർ ജനറൽ സെക്രട്ടറിമാരാകും

ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എം ടി രമേശ്, ശോഭാ സുരേന്ദ്രൻ, അഡ്വ. എസ് സുരേഷ്, അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരാകും. ഷോൺ ജോർജ്, മുൻ ഡിജിപി ആർ ശ്രീലേഖ, ഡോ.കെ എസ് രാധാകൃഷ്ണ‌ൻ, സി സദാനന്ദൻ, അഡ്വ. പി സുധീർ, സി കൃഷ്‌ണകുമാർ, അഡ്വ. ബി ഗോപാലകൃഷ്‌ണൻ, ഡോ.അബ്ദുൾ സലാം, കെ. സോമൻ, അഡ്വ.കെ കെ അനീഷ്കുമാർ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. അഡ്വ. ഇ കൃഷ്ണദാസാണ് ട്രഷറർ. ജനറൽ സെക്രട്ടറിമാരിൽ വി മുരളീധരൻ പക്ഷത്ത് നിന്നും ആരുമില്ലെന്നത് ശ്രദ്ധേയമാണ്. അശോകൻ കുളനട (പത്തനംതിട്ട) കെ രഞ്ജിത്ത് (കണ്ണൂർ) രേണു സുരേഷ് (എറണാകുളം) വി വി രാജേഷ് (തിരുവനന്തപുരം) പന്തളം പ്രതാപൻ (ആലപ്പുഴ) ജിജി ജോസഫ് (എറണാകുളം) എം വി ഗോപകുമാർ (ആലപ്പുഴ) പൂന്തുറ ശ്രീകുമാർ (തിരുവനന്തപുരം) പി ശ്യാംരാജ് (ഇടുക്കി) എം പി അഞ്ജന രഞ്ജിത്ത് (തിരുവനന്തപുരം) ഓഫീസ് സെക്രട്ടറി ജയരാജ് കൈമൾ (തിരുവനന്തപുരം) സോഷ്യൽ മീഡിയ കൺവീനർ ...
‘രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണം’; വി സിക്ക് കത്ത് നൽകി മിനി കാപ്പൻ
News, Kerala News, Latest news, Top News

‘രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണം’; വി സിക്ക് കത്ത് നൽകി മിനി കാപ്പൻ

കേരള സർവകലാശാലയിൽ രജിസ്ട്രാർ ചുമതലയുമായി ബന്ധപ്പെട്ട വിവാദം രൂക്ഷമാകുന്നതിനിടയിൽ രജിസ്ട്രാർ ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ഡോക്ടർ മിനി കാപ്പൻ. ചുമതല ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി വി.സിക്ക് കത്തയച്ചു. സർവകലാശാലയിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ പരിഗണിച്ചാണ് താൻ പദവി ഏറ്റെടുക്കാൻ തയാറാകാത്തതെന്ന് കത്തിൽ മിനി കാപ്പൻ അറിയിച്ചു. കഴിഞ്ഞ ഏഴാം തീയതിയിലാണ് മിനി കാപ്പന് രജിസ്ട്രാർ ചുമതല നൽകാനുള്ള ഉത്തരവ് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഇറക്കിയത്, എന്നാൽ ഔദ്യോഗിക ഉത്തരവ് പുറത്തുവന്നത് ഇന്നലെ രാവിലെ മാത്രമാണ്. ഇതിനൊപ്പം ജോയിന്റ് രജിസ്ട്രാർ പി. ഹരികുമാറിന് പകരമായി ഹേമ ആനന്ദന് ചുമതല നൽകി മറ്റൊരു ഉത്തരവും വി.സി പുറത്തിറക്കി. ഇതിനിടെ രജിസ്ട്രാർ കെ.എസ്. അനിൽ കുമാറിനെതിരെ നടപടി ശക്തമാക്കിയിട്ടുണ്ട്. വൈസ് ചാൻസലർക്ക് അയച്ച മൂന്ന് അടിയന്തര ഫയലുകൾ അനിൽകുമാർ അയച്ചതായിപ്പോലും മടക്കി അയച്ചപ്പോൾ, മിനി...
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News, Latest news, Top News, Weather

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ പതിമൂന്നിന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും പതിനാലിന് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലേര്‍ട്ട് എന്നു പറയുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. Tag:...
സുരേഷ് ഗോപിയുടെ ‘പുലിപ്പല്ല്’ മാലയിൽ അന്വേഷണം; പരാതിക്കാരന്റെ മൊഴിയെടുക്കും, തെളിവ് ഹാജരാക്കണമെന്ന് വനംവകുപ്പ്
Kerala News, Latest news, Top News

സുരേഷ് ഗോപിയുടെ ‘പുലിപ്പല്ല്’ മാലയിൽ അന്വേഷണം; പരാതിക്കാരന്റെ മൊഴിയെടുക്കും, തെളിവ് ഹാജരാക്കണമെന്ന് വനംവകുപ്പ്

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ പുലിപ്പല്ല് മാല പരാതിയില്‍ അന്വേഷണം തുടങ്ങി വനം വകുപ്പ്. കേസില്‍ പരാതിക്കാരൻ ഹാജരായി മൊഴി നൽകാൻ പട്ടിക്കാട് റേഞ്ച് ഓഫീസർ നോട്ടീസ് നൽകി. അടുത്ത 21ന് നേരിട്ട് ഹാജരായി തെളിവുകളും രേഖകളും ഹാജരാക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പുലിപ്പല്ല് മാല ഉപയോഗിച്ച കേസിൽ 'വേടൻ' എന്ന ഹിരൺ ദാസ് മുരളിക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് കേന്ദ്രസഹമന്ത്രിയും നടനുമായ സുരേഷ് ​ഗോപിക്കെതിരെ ഇത്തരത്തിൽ ഒരു പരാതി ഉയര്‍ന്നത്. സുരേഷ് ഗോപി കഴുത്തില്‍ ധരിച്ചത് പുലിപ്പല്ല് കെട്ടിയ മാലയാണ് എന്ന് കാണിച്ചാണ് പരാതി നല്‍കിയത്. വാടാനപ്പള്ളി സ്വദേശിയും ഐഎൻടിയുസി യുവജന വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമായ എ എ മുഹമ്മദ് ഹാഷിമാണ് പരാതിക്കാരന്‍. പുലിപ്പല്ല് മാല ധരിച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങള്‍ സഹിതം സംസ്ഥാന പൊലീസ് മേധാവിക്കാണ് ഹാഷിം പരാത...