BREAKING NEWS


Kerala News

വയറുവേദനയുമായി എത്തി 9 വയസുകാരന്‍; ‘ഗ്യാസിന്റെ ഗുളിക നല്‍കി മടക്കി’, കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ പരാതി
Kerala News, Latest news

വയറുവേദനയുമായി എത്തി 9 വയസുകാരന്‍; ‘ഗ്യാസിന്റെ ഗുളിക നല്‍കി മടക്കി’, കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി ചികിത്സയ്ക്കെത്തിയ ഒമ്പത് വയസുകാരന്റെ കുടുംബം. കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ആവശ്യമായ പരിശോധനകള്‍ നടത്താതെ ഗ്യാസിനുള്ള മരുന്ന് നല്‍കി തിരിച്ചയച്ചെന്നാണ് കുടുംബത്തിന്റെ പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു കേന്ദ്രത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. നടക്കാന്‍ പോലും കഴിയാത്ത വിധം വേദന അനുഭവപ്പെട്ടിരുന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നിരീക്ഷിക്കാനോ വിശദ പരിശോധനകള്‍ നടത്താനോ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സിടി സ്കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ ആവശ്യപ്പെട്ടിട്ടും അവ പരിഗണിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. ആശുപത്രിയില്‍നിന്ന് മടങ്ങിയ ശേഷവും കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമുണ്ടായില്ല. തുടര്‍ന്ന് അടുത്ത ദിവസം മറ്റൊരു ഡോക്ടറെ സമീപിച്ചപ്പോഴാണ്...
നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ അപ്പീൽ ഹൈക്കോടതി മാറ്റി, മെമ്മറി കാർഡ് ചോർച്ചയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത
Kerala News, Latest news

നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ അപ്പീൽ ഹൈക്കോടതി മാറ്റി, മെമ്മറി കാർഡ് ചോർച്ചയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ ആറു പ്രതികൾ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി. കേസിൽ വാദം നടത്താൻ കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. സുനിൽ കുമാർ, മാർട്ടിൻ, വിജീഷ്, വടിവാൾ സലീം എന്നിവരടക്കമുള്ള പ്രതികളാണ് അപ്പീലുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ പ്രത്യേക കോടതി പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അതേസമയം, ശിക്ഷയുടെ കാലാവധി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇതിനിടെ, കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയും ശ്രദ്ധ നേടുകയാണ്. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി പരിശോധിക്കപ്പെട്ട സംഭവത്തിൽ സമഗ്രവും ...
കീം ഫലപ്രഖ്യാപനം മാറ്റി; സിബിഎസ്ഇ പുനർമൂല്യനിർണയ മാർക്ക് കൂടി ഉൾപ്പെടുത്തി പുതിയ റാങ്ക് ലിസ്റ്റ്
Education, Kerala News

കീം ഫലപ്രഖ്യാപനം മാറ്റി; സിബിഎസ്ഇ പുനർമൂല്യനിർണയ മാർക്ക് കൂടി ഉൾപ്പെടുത്തി പുതിയ റാങ്ക് ലിസ്റ്റ്

തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന കീം 2026 പ്രവേശന പരീക്ഷയുടെ ഫലപ്രഖ്യാപനം മാറ്റിവെച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ ഫലത്തിലെ മാർക്കുകൾ കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പുനഃക്രമീകരിച്ച ശേഷമാകും ഫലം പ്രസിദ്ധീകരിക്കുകയെന്ന് അധികൃതർ അറിയിച്ചു. സിബിഎസ്ഇ പ്ലസ് ടു പുനർമൂല്യനിർണയ ഫലം ഇന്നലെ രാത്രിയോടെയാണ് പുറത്തുവന്നത്. ഇതോടെ പുതുക്കിയ മാർക്ക് വിവരങ്ങൾ സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യവുമായി നിരവധി വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. വിദ്യാർഥികളുടെ ആശങ്ക പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. പുനർമൂല്യനിർണയത്തിലൂടെ മാർക്ക് വർധിച്ച വിദ്യാർഥികൾക്കും റാങ്ക് നിർണയത്തിൽ തുല്യാവസരം ലഭിക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. എല്ലാ വിഭാഗം വിദ്യാർഥികൾക്കും നീതി ഉറപ്പാക്കുകയെന്ന ല...
ഓപ്പറേഷൻ തൂഫാൻ തുടരും; ഇതുവരെ പിടിച്ചെടുത്തത്15 കോടിയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ
Kerala News

ഓപ്പറേഷൻ തൂഫാൻ തുടരും; ഇതുവരെ പിടിച്ചെടുത്തത്15 കോടിയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ

കോഴിക്കോട്: സംസ്ഥാനത്ത് ലഹരിക്കും നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കുമെതിരായ നടപടികൾ ശക്തമായി തുടരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാൻ ഒരു കാരണവശാലും അവസാനിപ്പിക്കില്ലെന്നും ലഹരിക്കെതിരായ പോരാട്ടത്തിൽ കൂടുതൽ മതനേതാക്കളുടെയും സാമൂഹിക സംഘടനകളുടെയും പിന്തുണ തേടുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷൻ തൂഫാനിലൂടെ ഇതിനകം ഏകദേശം 15 കോടി രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും എംഎൽഎമാരെയും എംപിമാരെയും ഉൾപ്പെടുത്തി സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ‘തൂഫാൻ സ്ട്രൈക്ക്’, ‘തൂഫാൻ വാരിയർ’, ‘തൂഫാൻ ക...
കോട്ടയം മെഡിക്കൽ കോളേജിൽ വിദേശ വനിത നിരീക്ഷണത്തിൽ; എബോള സംശയം, ആരോഗ്യവകുപ്പ് ജാഗ്രതയിൽ
Kerala News, Health

കോട്ടയം മെഡിക്കൽ കോളേജിൽ വിദേശ വനിത നിരീക്ഷണത്തിൽ; എബോള സംശയം, ആരോഗ്യവകുപ്പ് ജാഗ്രതയിൽ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വിദേശ വനിതയ്ക്ക് എബോള വൈറസ് ബാധയുണ്ടോ എന്ന സംശയത്തെ തുടർന്ന് ആരോഗ്യവകുപ്പ് പ്രത്യേക നിരീക്ഷണം ശക്തമാക്കി. സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസ്സുകാരിയെയാണ് പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിരിക്കുന്നത്. പനി ബാധയെ തുടർന്ന് ആദ്യം പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇവർ ചികിത്സ തേടിയത്. രോഗിയുടെ യാത്രാ പശ്ചാത്തലവും നിലവിലെ ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ആരോഗ്യവകുപ്പ് ഇടപെട്ട് കോട്ടയം മെഡിക്കൽ കോളേജിലെ പ്രത്യേക ഐസൊലേഷൻ വിഭാഗത്തിലേക്ക് മാറ്റിയത്. സൗത്ത് സുഡാൻ ഉൾപ്പെടെയുള്ള ചില ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് രോഗബാധയുടെ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്. രോഗിയുടെ സാമ്പിളുകൾ പരിശോധിക്കുന്നതിനും ആരോഗ്യനില നിരീക്ഷിക്കുന്നതിനുമായി പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. അതേസമയം, രോഗിക്ക...
സംസ്ഥാനത്ത് ഇന്നും നാളെയും മഴ തുടരും; കോഴിക്കോട് ഓറഞ്ച് അലർട്ട്, 21 മുതൽ വീണ്ടും ശക്തമഴയ്ക്ക് സാധ്യത
Kerala News, Weather

സംസ്ഥാനത്ത് ഇന്നും നാളെയും മഴ തുടരും; കോഴിക്കോട് ഓറഞ്ച് അലർട്ട്, 21 മുതൽ വീണ്ടും ശക്തമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ ആറ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 21 മുതൽ സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്നതിനിടെ പന്തലായനി മേഖലയിൽ ഇടിമിന്നലേറ്റ് വ്യാപക നാശനഷ്ടമുണ്ടായി. രാവിലെ എട്ടുമണിയോടെ നാഗരാജന്റെ വീടിന് മിന്നലേറ്റതിനെ തുടർന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ കേടാകുകയും വീടിന്റെ തറയിലും ഭിത്തികളിലും വിള്ളലുകൾ രൂപപ്പെടുകയും ചെയ്തു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, കടൽ മേഖലകളിലും ജാഗ്രതാ മുന്നറിയിപ്പ് തുടരുകയാണ്. സോമാലിയൻ തീരം, തെക്കുപടിഞ്ഞാറൻ അറബിക്കടൽ, ഒമാൻ തീരം ഉൾപ്പെടെയുള്ള പ്രദേശങ്ങ...
മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ ഹാജരായി വീണ ടി; സിഎംആർഎൽ ഇടപാടുകളിൽ വിശദമായ ചോദ്യം ചെയ്യൽ
Kerala News, Politics

മാസപ്പടി കേസ്: ഇഡിക്ക് മുന്നിൽ ഹാജരായി വീണ ടി; സിഎംആർഎൽ ഇടപാടുകളിൽ വിശദമായ ചോദ്യം ചെയ്യൽ

കൊച്ചി: സിഎംആർഎൽ–എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരായി. രാവിലെ 10.30ഓടെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയ വീണ, ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് ചോദ്യം ചെയ്യലിന് എത്തിയത്. സിഎംആർഎല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ, എക്സാലോജിക് കമ്പനിക്ക് ലഭിച്ച പണമിടപാടുകൾ, വായ്പാ ഇടപാടുകൾ എന്നിവ സംബന്ധിച്ചാണ് ഇഡി വിശദമായ വിവരങ്ങൾ തേടുന്നത്. നേരത്തെ വെള്ളിയാഴ്ച ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പുതുക്കിയ സമൻസിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ഹാജരാകൽ. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ ജോയിന്റ് മാനേജിങ് ഡയറക്ടർ ശരൺ എസ് കർത്തയെയും സിഎംആർഎൽ ഡയറക്ടറും എംപവർ ഇന്ത്യ ഡയറക്ടറുമായ ജയ കർത്തയെയും ഇഡി ഇന്നലെ ചോദ്യം ചെയ്തിരുന്...
കോഴിക്കോട് നിപ സ്ഥിരീകരണം; കേന്ദ്ര സംഘം ജില്ലയിൽ, മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവ്
Kerala News, Latest news

കോഴിക്കോട് നിപ സ്ഥിരീകരണം; കേന്ദ്ര സംഘം ജില്ലയിൽ, മൂന്ന് പേരുടെ പരിശോധനാഫലം നെഗറ്റീവ്

കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കേന്ദ്ര ആരോഗ്യസംഘം കോഴിക്കോട് എത്തി. National Institute of Virology (NIV), Indian Council of Medical Research (ICMR) എന്നിവയുടെ വിദഗ്ധസംഘമാണ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായി ജില്ലയിൽ എത്തിയിരിക്കുന്നത്. കേന്ദ്രസംഘം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും നിപ അവലോകന യോഗത്തിൽ പങ്കെടുക്കുകയും ചെയ്യും. രോഗവ്യാപനം തടയുന്നതിനും പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിനുമായി ആരോഗ്യ മന്ത്രി നാളെ കോഴിക്കോട് ജില്ലയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, രോഗിയുമായി സമ്പർക്കത്തിൽ വന്ന മൂന്ന് പേരുടെ സ്രവപരിശോധനാഫലം നെഗറ്റീവായി. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട ഇവരെ ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രോഗബാധ ഇല്ലെ...
ദേവസ്വം സ്പെഷ്യൽ പ്ലീഡർ കെ.ബി. പ്രദീപ് രാജിവെച്ചു; നിയമന വിവാദത്തിന് പിന്നാലെ നടപടി
Kerala News, Politics

ദേവസ്വം സ്പെഷ്യൽ പ്ലീഡർ കെ.ബി. പ്രദീപ് രാജിവെച്ചു; നിയമന വിവാദത്തിന് പിന്നാലെ നടപടി

തിരുവനന്തപുരം: ദേവസ്വം സ്പെഷ്യൽ പ്ലീഡറായി നിയമിക്കപ്പെട്ട അഭിഭാഷകൻ കെ.ബി. പ്രദീപ് രാജിവെച്ചു. നിയമനം വലിയ വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതോടെയാണ് രാജി സമർപ്പിച്ചത്. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെ.ബി. പ്രദീപിന്റെ നിയമനം ചോദ്യം ചെയ്യപ്പെട്ടിരുന്നു. സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിന്റെ അഭിഭാഷകനായിരുന്ന പ്രദീപ്, ശബരിമല സ്വർണക്കൊള്ള ആരോപണങ്ങൾ പുറത്തുവന്നതിന് പിന്നാലെ സ്ഥാപനത്തെ ന്യായീകരിച്ച് പൊതുവേദികളിൽ രംഗത്തെത്തിയിരുന്നു. സ്വർണം പൂശിയതിന് മുകളിൽ സ്വർണം പതിപ്പിക്കാനുള്ള സാങ്കേതിക സംവിധാനം സ്ഥാപനത്തിനില്ലെന്നും യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നുമായിരുന്നു അന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനിടെ സർക്കാർ പുറത്തിറക്കിയ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരുടെ പട്ടികയിൽ കെ.ബി. പ്രദീപിനെയും ഉൾപ്പെടുത്തി ദേവസ്വം കേസുകളുടെ ചുമതല നൽകുകയ...
മാസപ്പടി കേസ്: വീണ വിജയന് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച ഹാജരാകാൻ നിർദേശം
Kerala News, Latest news, Politics

മാസപ്പടി കേസ്: വീണ വിജയന് വീണ്ടും ഇഡി സമൻസ്; ബുധനാഴ്ച ഹാജരാകാൻ നിർദേശം

തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് വീണ്ടും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന വീണയുടെ അഭ്യർഥനയ്ക്ക് പിന്നാലെയാണ് പുതിയ സമൻസ് നൽകിയത്. പുതിയ നോട്ടീസ് പ്രകാരം ബുധനാഴ്ച ഇഡിക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന ചോദ്യം ചെയ്യലിന് ആരോഗ്യകാരണങ്ങളാൽ ഹാജരാകാൻ കഴിയില്ലെന്ന് വീണ ഇഡിയെ ഇമെയിൽ മുഖേന അറിയിച്ചിരുന്നു. അതേസമയം, ഇഡി ആവശ്യപ്പെട്ട രേഖകൾ അഭിഭാഷകർ മുഖേന ഇന്ന് തന്നെ ഹാജരാക്കാമെന്നും വീണ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ നിർദേശത്തോട് ഇഡി ഇതുവരെ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല. സി.എം.ആർ.എൽ കമ്പനിയുമായും എക്സാലോജിക് സൊല്യൂഷൻസുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി വീ...