BREAKING NEWS


Kerala News

Election, Kerala News, Latest news

മേയര്‍ പദവി നഷ്ട്ടപ്പെട്ടു പരാജയം സാങ്കേതികം; യുഡിഎഫ് ന്‍റെ നിലനില്‍പ്പ്‌ എങ്ങനെ

കൊച്ചിയിലെ കോൺഗ്രസ്സ് ന്‍റെ മേയർ സ്ഥാനാർഥി എൻ. വേണു ഗോപാൽ ഒരു വോട്ടിനു ബിജെപി സ്ഥാനാർഥിയോട് പരാജയപ്പെട്ടു. മുൻ ജിസിഡിഎ ചെയർമാൻ ആയിരുന്നു വേണുഗോപാൽ. കൊച്ചി കോർപറേഷൻ യുഡിഎഫ്നു പിടിച്ചടക്കാൻ സാധിച്ചിരുന്നെങ്കിൽ എൻ. രാജഗോപാൽ ലിന് മേയർ പദവി ലഭിക്കുമായിരുന്നു. റീപോളിംഗ് വേണമെന്ന് യുഡിഫ് ന്റെ ഭാഗത്തു നിന്ന് കനത്ത വിമർശനം ഉണ്ട്. പരാജയം സാങ്കേതികം എന്നാണ് രാജഗോപാൽ പ്രതികരിച്ചത്. യുഡിഎഫിന്റെ എല്ലാം പ്രതീക്ഷകൾക്കും വിപരീതമായാണ് ഫലം വന്നത്. ഇനി യുഡിഎഫിന്റെ നിലനിൽപ്പ് എങ്ങനെ എന്ന് കണ്ടറിയേണ്ടി വരും. ഐലന്‍ഡ് ഡിവിഷനില്‍ നിന്നാണ് എന്‍. വേണുഗോപാല്‍ ജനവിധി തേടിയത്. തുടര്‍ ഭരണത്തിനായി ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ യുഡിഎഫിന് തങ്ങളുടെ മേയര്‍ സ്ഥാനാര്‍ത്ഥി തന്നെ പരാജയപ്പെട്ടത് തിരിച്ചടിയായിട്ടുണ്ട്. രാഷട്രീയ പോര്‍കളത്തിന് വഴിയൊരുക്കുന്നത് കൂടിയാണ് ഈ തോല്‍വി. ഇതിനെ തുടര്‍ന്ന് കൊച്ചി കോര്...
Election, Kerala News, Latest news

കൊച്ചി കോർപറേഷനിലെ യുഡിഎഫ് ന്റെ മേയർ സ്ഥാനാർഥി തോറ്റു

കൊച്ചി കോർപറേഷനിലെ യുഡിഎഫ് ന്റെ മേയർ സ്ഥാനാർഥി ആയി മത്സരിച്ചിരുന്ന വേണുഗോപാൽ തോറ്റു. കൊച്ചിൻകോർപറേഷനിൽ യുഡിഎഫ് മുന്നേറുമ്പോഴും മേയർ സ്ഥാനാർഥി ഒരു വോട്ടിനു തോറ്റത്.
Election, Kerala News, Latest news

തൃശൂർ കോർപറേഷനിലും ചങ്ങനാശ്ശേരിയിലും എൻഡിഎയ്ക്ക് മുന്നേറ്റം

തൃശൂർ കോർപറേഷനിലും ചങ്ങനാശ്ശേരിയിലും എൻഡിഎയ്ക്ക് മുന്നേറ്റം തുടരുന്നു. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയിൽ ഒരിടത്ത് മാത്രമാണ് എൽഡിഎഫ് ലീഡ് ചെയ്യന്നത്. ചില പ്രദേശങ്ങളെ ഒഴിച്ചാൽ തപാൽ വോട്ടുകൾ എണ്ണുമ്പോൾ എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്.
Election, Kerala News, Latest news

പാലാ നഗര സഭയിൽ രണ്ടിടത്ത് എൽഡിഎഫ് വിജയിച്ചു

ആദ്യ ഫലം പുറത്ത് വരുമ്പോൾ വർക്കല, പാലാ, ഒറ്റപ്പാലം ബത്തേരി എന്നീ നഗര സഭകളിൽ ആയി എൽഡിഎഫ് അഞ്ചു സീറ്റിലും പറവൂർ മുക്കം, കൊട്ടാരക്കര നഗരസഭകളിലായി യുഡിഎഫ് വിജയിച്ചു. പാലാ നഗര സഭയിൽ ഒന്ന്, രണ്ട്, മൂന്ന് വാർഡുകൾ എൽഡിഎഫ് കേരള കോൺഗ്രസ് ജയിച്ചു.
Election, Kerala News, Latest news

ഇടത് പക്ഷം മുന്നേറ്റം തുടരുന്നു

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി. ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ തിരുവനന്തപുരം വർക്കലയിൽ ഇടത് പക്ഷം മുന്നേറ്റം തുടരുകയാണ്. കോൺഗ്രസിന്റെ കോട്ടയായ പാലായിലും ഇടത് മുന്നണി മുന്നേറ്റം തുടരുകയുമാണ്. കൊല്ലം എട്ടിടത്ത് ഇടത് പക്ഷവും, രണ്ടിടത്ത് യുഡിഎഫ് മുന്നേറ്റവും ആണ്.
Kerala News

എല്‍ ഡി എഫ് തരംഗം ആവർത്തിക്കുന്നു

ആദ്യ ഫല സൂചനകള്‍ എല്‍ ഡി എഫിന് അനുകൂലം കൊച്ചി : തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യമെണ്ണുന്നത്‌ ആദ്യമെണ്ണുന്നത് .പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കെ സംസ്ഥാനത്തെ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും എല്‍ഡിഎഫിന് മുന്നേറ്റം. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം കോര്‍പറേഷനിലും എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ 12 സീറ്റുകളില്‍ എല്‍ഡിഎഫും മൂന്ന് സീറ്റുകളില്‍ ബിജെപിയും ഒരിടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നു. കൊല്ലം കോര്‍പറേഷനിലും ഇടത് മുന്നണിക്ക് അനുകൂലമാണ് ആദ്യ ഫല സൂചനകള്‍.തൃശൂര്‍ കോര്‍പറേഷനില്‍ രണ്ട് സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. പോസ്റ്റല്‍ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്. ത്രിതല പഞ്ചായത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളില്‍ ഒരു കൗണ...
Kerala News

വോട്ടെണ്ണൽ വിശേഷങ്ങൾ ഇങ്ങനെ

വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ ചുറ്റും നിരോധനാജ്ഞ; കോട്ടയം : കോട്ടയത്ത് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ നൂറു മീറ്റര്‍ ചുറ്റളവിലുള്ള മേഖലയില്‍ ആളുകള്‍ കൂട്ടം ചേരുന്നത് നിരോധിച്ചതായി ജില്ലാ കളക്ടര്‍ എം.അഞ്ജന അറിയിച്ചു. വോട്ടെണ്ണല്‍ നടപടികള്‍പൂര്‍ത്തിയാകുന്നതു വരെ നിരോധനം നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 941 ഗ്രാമപഞ്ചായത്തുകളിലേയും 152 ബ്ലോക്കുകളിലേയും 14 ജില്ലാ പഞ്ചായത്തുകളിലേയും 87 മുന്‍സിപ്പാലിറ്റികളിലേയും ആറ് കോര്‍പ്പറേഷനുകളിലേയും വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ഫല സൂചനകള്‍ എട്ടരയോടെ അറിയാം. കൃത്യം എട്ടു മണിക്കാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. എട്ടരയോടെ ഫല സൂചനകള്‍ കിട്ടും. അന്തിമ ഫലം ഉച്ചയ്ക്ക് മുമ്ബ് ലഭ്യമാകുമെന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ പറയുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പശ്ചാതലത്തില്‍ മൂ...
Election, Kerala News, Latest news

വോട്ടെണ്ണൽ ആരംഭിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു കഴിഞ്ഞു. ആദ്യം എണ്ണുന്നത് കോവിഡ് രോഗികൾക്ക് ആയി ഒരുക്കിയ തപാൽ വോട്ടുകൾ ആണ്. കോവിഡ് മാനദണ്ഡം പാലിച്ചാണ് ക്രമീക്കരണങ്ങൾ. കൗറണ്ടിങ് ഓഫീസർ മാർ മാസ്ക്കും, ഫേസ് ഷീൽഡും, കയ്യുറകളും ധരിക്കാനും, സാനിറ്റൈസർ ഉപയോഗിക്കാനും നിർദേശം ഉണ്ട്. ഉച്ചയോടെ എല്ലാം ഫലവും പുറത്ത് വരും. ...
Kerala News, Latest news

വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകള്‍ എട്ടേകാലോടെ

കോര്‍പ്പറേഷന്‍, പഞ്ചായത്ത് ഫലങ്ങള്‍ 11 മണിയോടെ പുറത്തുവരും തിരുവനന്തപുരം: സംസ്​ഥാനത്ത്​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പില്‍ വോ​ട്ടെണ്ണല്‍ തുടങ്ങി. 244 വോ​​ട്ടെണ്ണല്‍ കേന്ദ്രങ്ങളിലാണ്​ വോ​ട്ടെണ്ണല്‍. 941 ​ഗ്രാമപഞ്ചായത്തുകള്‍, 14 ജില്ല പഞ്ചായത്തുകള്‍, 152 ബ്ലോക്കുകള്‍ 86 മുനിസിപ്പാലിറ്റികള്‍, 6 കോര്‍​പറേഷന്‍ എന്നിവിടങ്ങളിലെ വോട്ടാണ്​ ​എണ്ണുന്നത്​. ആദ്യം എണ്ണുക കോവിഡ് ബാധിതര്‍ക്ക് വിതരണം ചെയ്ത സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളായിരിക്കും. ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ നടക്കും. മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അത് സ്ഥാപനങ്ങളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. അതത് വരണാധികാരികളായിരിക്കും ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്...
Election, Kerala News, Latest news

ജനം ആർക്കൊപ്പം?മിനിറ്റുകൾ മാത്രം

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ഇനി നിമിഷങ്ങൾ മാത്രം. കോവിഡ് ബാധിതർക്ക് ഉണ്ടായിരുന്ന സ്പെഷ്യൽ തപാൽ വോട്ടുകൾ ആണ് ആദ്യം എണ്ണുക. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി കഴിഞ്ഞു. ഉച്ചയോടെ എല്ലാം ഫലങ്ങളും പുറത്ത് വരും. ജനങ്ങൾ ആർക്കൊപ്പം എന്ന് ഇന്ന് അറിയാം. സംസ്ഥാനത്ത് ആകെ 24 4 വോട്ടെണ്ണൽ കേന്ദ്രങ്ങൾ ആണ് ഉള്ളത്. ...