BREAKING NEWS


Kerala News

Around Us, Breaking News, Kerala News, Latest news, Thiruvananthapuram

തിരുവനന്തപുരം വിമാനത്താവളത്തില്‍ അപകടം; ഒരാള്‍ മരിച്ചു. 4പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : Accident തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു. അറ്റുകുറ്റപ്പണിക്കിടൈയാണ് അപകടമുണ്ടായത്. തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെര്‍മിനലിനുള്ളിലാണ് അപകടം സംഭവിച്ചത്.ഹൈമാസ്‌ക്ക് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പേട്ട സ്വദേശി അനില്‍ കുമാരാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ലൈറ്റ് കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ കയര്‍ പൊട്ടി അനില്‍ താഴേയ്ക്ക് വീഴുകയായിരുന്നു. ഈ സമയത്ത് താഴെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളുടെ ദേഹത്തേക്ക് അനില്‍ വീഴുകയായിരുന്നു. പരിക്കേറ്റ ഒരു തൊഴിലാളിയുടെ നിലഗുരുതരമാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ...
Breaking News, Entertainment, Entertainment News, India, Kerala News, Latest news, Latest Video

എം.ജി സോമന്‍റെയും മധുവിന്‍റെയും പിന്‍ഗാമി; ഇന്നസെന്‍റ് അമ്മയെ നയിച്ചത് 18 വര്‍ഷം.

Innocent 30 വര്‍ഷം പ്രായമുള്ള താരസംഘടനയെ 18 വര്‍ഷത്തോളം എതിര്‍ ശബ്ദങ്ങളൊന്നുമില്ലാതെ നയിച്ച അസാമാന്യ നേതൃപാടവമായിരുന്നു ഇന്നസെന്‍റിന്‍റേത്. Innocent എം. ജി സോമനും മധുവിനും പിന്നാലെയാണ് ഇന്നസെന്‍റെ താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ വരുന്നത്. ഏറെ പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടപ്പോഴും സ്വതസിദ്ധമായ ഹാസ്യത്തോടെ ഇന്നസെന്‍റ് വിവാദങ്ങളെ അനായാസം കൈകാര്യം ചെയ്തു. ഇന്നസെന്‍റിന്‍റെ നേതൃത്വത്തില്‍ പരുവപ്പെടുത്തിയ അമ്മ എന്ന സംഘടനയെ അന്യഭാഷകളിലെ താരങ്ങളും ഏറെ താല്‍പര്യത്തോടെയാണ് ഉറ്റുനോക്കിയത്. അതുകൊണ്ടുതന്നെ മറ്റ് സിനിമാ ഇന്‍ഡസ്ട്രികളിലെ താരസംഘടനകള്‍ രൂപീകൃതമായപ്പോള്‍ അവയ്ക്കൊക്കെ അമ്മയുടെ ഛായ ഉണ്ടായിരുന്നു. അമ്മയെ മാതൃകയാക്കിയാണ് തെന്നിന്ത്യയിലെ ഒട്ടുമിക്ക താരസംഘടനകളും ഉയര്‍ന്നുവന്നതെന്ന് നിസംശയം പറയാം. അമ്മയുടെ അധ്യക്ഷപദത്തിലേക്ക് ഇന്നസെന്‍റ് വരുന്നത് 2000ല്‍ ആണ്. അന്നു മുതല്‍ ആ...
Breaking News, India, Kerala News, Latest news

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി; കേസ് റദ്ദാക്കില്ല..

George Alanchery സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി സ്വീകരിച്ച ചില തുടര്‍ നടപടികളില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണം എന്ന ഹൈക്കോടതി വിധി നിലനില്‍ക്കും. ഭൂമി കച്ചവടത്തില്‍ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകള്‍ നടന്നതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സഭയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജോഷി വര്‍ഗീസാണ് ഹര്‍ജി നല്‍കിയത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികള്‍. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. കര്‍ദിനാളിനെതിരായ പരാതിയില്‍ സര്‍ക്കാര്‍ അ...
Breaking News, Kerala News, Latest news

നിയമസഭയിലെ സംഘര്‍ഷം: അന്വേഷണത്തിന് പ്രത്യേക സംഘം.

തിരുവനന്തപുരം: Niyamasabha നിയമസഭയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കയ്യാങ്കളിയില്‍ പരുക്കേറ്റവരെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയാകും ആദ്യം രേഖപ്പെടുത്തുക. ജനപ്രതിനിധികളും പോലീസുകാരും ഉള്‍പ്പെടുന്ന കേസായതിനാലാണ് പ്രത്യേക സംഘത്തിന് കൈമാറുന്നത്. കേസെടുക്കുന്നതില്‍ പോലീസിന് തടസ്സമില്ല. പക്ഷേ സഭക്കുള്ളില്‍ കയറി തെളിവെടുക്കുന്നതില്‍ നിയമസഭാ സെക്രട്ടേറിയറ്റിന്റെ അനുമതി ആവശ്യമാണ് ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍, പരുക്കേറ്റ വനിതാ വാര്‍ഡന്‍ ഷീന എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഷീന രേഖാമൂലമാണ് പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങളും സഭാ ടിവി ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പോലീസിന് ശേഖരിക്കണം. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് പോലീസ് ചുമത്തിയത്. പോലീസ് നടപടിയെ നിയമപരമായി ചോദ്യം ചെയ്യാന്‍ പ്രതിപക്ഷ എംഎല്‍എമാര്‍ തീരു...
Alappuzha, Around Us, Breaking News, Ernakulam, India, Kerala News, Kottayam, Latest news, Thrissur

ബ്രഹ്മപുരത്തെ തീ അണയ്ക്കാനാവുന്നില്ലേ.. ഇത് കൊച്ചിയുടെ നാശം കാണാനുള്ള പോക്കാണോ?? ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യം കത്തിയതിലൂടെ പുറത്തുവന്ന രാസമാലിന്യങ്ങള്‍ ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാന്‍ പോന്നവ; കൊച്ചിയിലെ വായു മലിനീകരണ തോത് ആശങ്കാജനകം; ബ്രഹ്മപുരത്തേത് സമാനതകളില്ലാത്ത പ്രതിസന്ധി. പുതിയ കളക്ടര്‍ക്ക് എന്ത് ചെയ്യാനാകും. ആലോചിക്കാന്‍ പോലും സമയമില്ലാത്ത പ്രതിസന്ധിയിലേക്കാണ് പുതിയ കളക്ടര്‍ ചുമതല ഏല്‍ക്കുന്നത്.

കൊച്ചി: Brahmapuram ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിയത് മൂലം പടരുന്ന പുക കൊച്ചിയിലെ ജനങ്ങളുടെ ആരോഗ്യത്തെ ചെറിയ തോതിലൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്. ഒരാഴ്ചയായിട്ടും തീ കെടുത്താന്‍ ആവാത്തത് വലിയ പ്രതിസന്ധിയായി ഇപ്പോഴും നില നില്‍ക്കുകയാണ്. ജില്ലാ ഭരണകൂടവും മറ്റ് സംവിധാനങ്ങളുമെല്ലാം ഒരാഴ്ച ആയിട്ട് വിശ്രമമില്ലാതെ പ്രയത്‌നിക്കുന്നുണ്ട് തീയണയ്ക്കാന്‍. പക്ഷെ കത്തുന്നത് പ്ലാസ്റ്റിക് ആയതിനാലാണ് തീ പെട്ടെന്ന് അണയ്ക്കാന്‍ സാധിക്കാത്തത്. കൊച്ചിയില്‍ വായു മലിനീകരണ തോത് ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. ഇപ്പോഴും തീ കത്തുന്നുണ്ട്. പൂര്‍ണ്ണമായും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ വിജയം കാണുന്നില്ല. ഇതിനിടെയാണ് സമീപ ജില്ലകളിലേക്കും പുക എത്തുന്നത്. ബ്രഹ്മപുരം മാലിന്യസംഭരണ കേന്ദ്രത്തിലെ തീപിടിത്തത്തിനുശേഷം വിഷവായു എറണാകുളത്തിന്റെ അയല്‍ജില്ലകളായ കോട്ടയം, ആലപ്പുഴ, തൃശൂര്‍ ...
Entertainment, Entertainment News, Kerala News, Latest news

‘ആരോഗ്യം മെച്ചപ്പെട്ട് വരുന്നു, എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി’: മിഥുന്‍ രമേശ്

Mithun Ramesh ആരോഗ്യം വീണ്ടെടുക്കുന്നുവെന്ന് അവതാരകനും ചലച്ചിത്ര താരവുമായ മിഥുന്‍ രമേശ്. ' ഇപ്പോള്‍ കുറച്ച് മെച്ചപ്പെട്ട് വന്നിട്ടുണ്ട്.. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി' എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്‍സ്റ്റഗ്രാം സറ്റോറി ആയിട്ടാണ് മിഥുന്‍ ആരോഗ്യവിവരം അറിയിച്ചിരിക്കുന്നത്. ബെല്‍സ് പാള്‍സി രോഗത്തിന് ചികിത്സ തേടിയ കാര്യം മിഥുന്‍ രമേശ് തന്നെയായിരുന്നു അറിയിച്ചത്. ഒരു വശം ഭാഗികമായ പരാലിസിസ് എന്നൊക്കെ പറയാവുന്ന രീതിയില്‍ എത്തിയിട്ടുണ്ട്. മാറും എന്നാണ് പറഞ്ഞതെന്നും താനിപ്പോള്‍ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയിട്ടുണ്ടെന്നുമായിരുന്നു മിഥുന്‍ രമേശ് അറിയിച്ചത്. മുഖത്തെ ഞരമ്പുകള്‍ക്ക് ഉണ്ടാകുന്ന തളര്‍ച്ചയാണ് ബെല്‍സ് പാള്‍സി. നെറ്റി ചുളിക്കുന്നതിനും കണ്ണടയ്ക്കുന്നതിനും ചിരിക്കുന്നതിനുമൊക്കെ മുഖത്തെ സഹായിക്കുന്നത് ഫേഷ്യല്‍ മസിലുകളാണ്. ഈ മസിലുകളെ പിന്ത...
Breaking News, Kerala News, Latest news, Thiruvananthapuram

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച്‌ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; വണ്ടി പാഞ്ഞുകയറിയത് ബസ് കാത്തിരുപ്പ് കേന്ദ്രത്തില്‍

തിരുവനന്തപുരം: Accident ആറ്റിങ്ങലില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചു. ആറ്റിങ്ങല്‍ സ്വദേശിനി ശ്രേഷ്ഠ എം വിജയാണ് മരിച്ചത്. ആറ്റിങ്ങല്‍ മണമ്പൂരാണ് സംഭവം നടന്നത്. അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് വിദ്യാര്‍ത്ഥിനികളുടെ നിലഗുരുതരമാണ് കല്ലമ്പലം കെടിസിടി കോളേജിലെ എംഎ വിദ്യാര്‍ത്ഥിനിയാണ് മരിച്ച ശ്രേഷ്ഠ. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് നിയന്ത്രണം വിട്ട കാര്‍ പാഞ്ഞു കയറിയത്. https://youtu.be/3s7ufSJKllM https://nagaramonline.com/shahrukh-khan-house-police/ https://nagaramonline.com/shukoor-vakeel-married-again/ ...
Around Us, Breaking News, Kasaragod, Kerala News, Latest news

ഇതെല്ലാം പെണ്‍മക്കള്‍ക്ക് വേണ്ടി, മാറ്റത്തിന്റെ പുതുവെളിച്ചത്തിന് തിരികൊളുത്തി ഷുക്കൂര്‍ വക്കീലും ഷീനയും. ഇത് കാലത്തിന് അനുസൃതമായ മാറ്റമെന്ന് പ്രതികരണങ്ങള്‍… Shukoor

Shukoor എല്ലാം പെണ്‍മക്കള്‍ക്ക് വേണ്ടി: കാലം സാക്ഷിയായി മാറ്റത്തിന്റെ പുതു വെളിച്ചത്തിന് തിരികൊളുത്തി ഷുക്കൂര്‍ വക്കീലും ഷീനയും കാസര്‍കോഡ്: Shukoor ലോക വനിതാ ദിനത്തില്‍ മക്കളെ സാക്ഷിയാക്കി നടനും അഭിഭാഷകനുമായ ഷുക്കൂറും കണ്ണൂര്‍ സര്‍വകലാശാല നിയമവകുപ്പ് മേധാവിയുമായ ഷീനയും രണ്ടാമതും വിവാഹിതരായി. Shukoor and Family ദാമ്പത്യത്തിന്റെ 28-ാം വര്‍ഷത്തിലായിരുന്നു ഇവരുടെ രണ്ടാം വിവാഹം. ഇന്ന് രാവിലെ ഹൊസ്ദുര്‍ഗ് സബ് രെജിസ്റ്റര്‍ കാര്യാലയത്തില്‍ വെച്ച്‌ സ്പെഷ്യല്‍ മാരേജ് ആക്‌ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ മൂന്ന് പെണ്‍മക്കളെ സാക്ഷിയാക്കിയായിരുന്നു വിവാഹം. പെണ്‍മക്കളുടെ അവകാശ സംരക്ഷണം മുന്നില്‍ കണ്ടാണ് ഇരുവരും സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വീണ്ടും വിവാഹിതരായത്. മുസ്ലിം പിന്‍തുടര്‍ച്ചാ നിയമപ്രകാരം ആണ്‍മക്കളുണ്ടെങ്കിലെ മുഴുവന്‍ സ്വത്തും കൈമാറാനാകൂ. ഇവര്‍ക്ക് മൂന്ന്് പെണ്‍മ...
Breaking News, Kerala News, Latest news, Thrissur

കൈക്കൂലി വാങ്ങിയ ഡോക്ടര്‍മാരെ വിജിലന്‍സ് പൊക്കി; താലൂക്കാശുപത്രിയില്‍ ഇരുന്ന് കൈക്കൂലി വാങ്ങിയത് ഗൈനക്കോളജിസ്റ്റും അനസ്‌തെറ്റിക്‌സും.

തൃ​ശൂ​ർ: Bribe കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ചാ​വ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ര​ണ്ട് ഡോ​ക്ട​ർ​മാ​ർ പി​ടി​യി​ലാ​യി. ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​പ്ര​ദീ​പ് കോ​ശി, അ​നെ​സ്തെ​റ്റി​സ്റ്റ് ഡോ. ​വീ​ണ വ​ർ​ഗീ​സ് എ​ന്നി​വ​രെ​യാ​ണ് വി​ജി​ല​ൻ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ചാ​വ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ ഗ​ർ​ഭ​പാ​ത്ര​ത്തി​ലെ മു​ഴ നീ​ക്കാ​നു​ള്ള ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​നാ​യി ഇ​രു​വ​രും കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് വി​ജി​ല​ൻ​സി​ൽ പ​രാ​തി ന​ൽ​കി. ‌വി​ജി​ല​ൻ​സ് ന​ൽ​കി​യ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് യു​വാ​വ് കൈ​ക്കൂ​ലി കൈ​മാ​റാ​നെ​ത്തി. ഈ ​പ​ണം വാ​ങ്ങു​ന്ന​തി​നി​ടെ‌​യാ​ണ് ഡോ​ക്ട​ർ​മാ​ർ പി​ടി​യി​ലാ​യ​ത്. ...
Breaking News, India, Kerala News, Latest news

ആഗ്രഹിച്ചത് സുബിയെ വധുവായി കാണാന്‍; ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരുന്നു; നോവായി കലാഭവന്‍ രാഹുല്‍…

കൊച്ചി: Subi Suresh നടിയും അവതാരകയുമായ സുബി സുരേഷ് കരള്‍ രോഗത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ 10നാണ് അന്തരിച്ചത്. എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച സുബിയുടെ ആക്‌സമിക വേര്‍പാടില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് സിനിമാ- മിമിക്രി ലോകം. ഫെബ്രുവരി മാസത്തില്‍ താന്‍ വിവാഹിതയാകുമെന്നും വരന്‍ ഏഴു പവന്റെ താലിമാല വാങ്ങി തനിക്ക് വേണ്ടി കാത്തിരിക്കുകയാണ് എന്നും സുബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. കലാഭവന്‍ രാഹുലാണ് താന്‍ വിവാഹം കഴിക്കുന്നത് എന്നായിരുന്നു ഒരു ചാനല്‍ പരിപാടിയില്‍ സുബി പറഞ്ഞത്. ഇന്നലെ ഹൃദയം തകര്‍ന്നാണ് കലാഭവന്‍ രാഹുല്‍ സുബിയുടെ ചേതനയറ്റ ശരീരത്തിന് മുന്‍പില്‍ നിന്നത്. ആള്‍ക്കൂട്ടത്തിനിടയില്‍ നിര്‍വികാരനായി നില്‍ക്കുന്ന രാഹുലിനെ ആശ്വസിപ്പിക്കാന്‍ പ്രിയപ്പെട്ടവര്‍ക്ക് വാക്കുകളില്ലായിരുന്നു. ഇതിനിടയില്‍ സുബിയെ കുറിച്ച് സംസാരിക്കുകയും ചെയ്തു. ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ച ആള്‍ക്കൂ...