BREAKING NEWS


Kerala News

Kerala News, News

തമിഴ്നാട് വനംവകുപ്പ് നീക്കങ്ങൾ വിജയിച്ചു:ജനവാസമേഖലയിലിറങ്ങിയ അരിക്കൊമ്പൻ അപ്പർ കോതയാറിലേക്ക് മടങ്ങി Arikomban

Arikomban ഒടുവിൽ കിട്ടിയ റേഡിയോ കോളറിലെ സിഗ്നൽ പ്രകാരം അരിക്കൊമ്പൻ അപ്പർ കോതയാർ മേഖലയിലാണെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. ആന വീണ്ടും ജനവാസമേഖലയിലിറങ്ങുന്നുണ്ടോയെന്ന് വനം വകുപ്പ് നിരീക്ഷിക്കും. ജനവാസ മേഖലയിൽ ജാഗ്രത തുടരുമെന്നും വനംവകുപ്പ് അറിയിച്ചു. മൂന്ന് ദിവസം നീണ്ട ശ്രമത്തിനെടുവിലാണ് അരിക്കൊമ്പൻ അപ്പർ കോതയാറിലേക്ക് മടങ്ങിയത്. തമിഴ്നാട് മാഞ്ചോലയിൽ ഊത്ത്, നാലുമുക്ക് എസ്റ്റേറ്റുകളിലെ ജനവാസ മേഖലയിൽ ആന ആക്രമണം നടത്തി. കേരളത്തിലേക്ക് അരിക്കൊമ്പൻ എത്തില്ലെന്നും മദപ്പാടിലാണെന്നും തമിഴ്നാട് വനംവകുപ്പ് സ്ഥിരീകരിച്ചു. Also Read: https://nagaramonline.com/2nd-vande-bharat-train-from-kasaragod-to-thiruvananthapuram-inauguration-sunday-kasaragod/ തൊട്ടടുത്ത് റേഷൻ കടയുണ്ടായിട്ടും അരിക്കൊമ്പൻ ആക്രമിച്ചിട്ടില്ല. മദപ്പാടുള്ള അരിക്കൊമ്പനെ മൃഗ ഡോക്ടർമാർ അടക്കം 40 അംഗം സംഘമാണ് തുടർച്ചയാ...
Kerala News

രണ്ടാം വന്ദേ ഭാരത് ട്രെയിൻ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് ; ഉദ്ഘാടനം ഞായറാഴ്ച്ച കാസർകോട് Vande Bharat

Vande Bharat കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കായിരിക്കുമെന്ന് റയിൽവെ ബോർഡ് അറിയിച്ചതായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. Also Read: https://nagaramonline.com/the-helicopter-hired-for-the-chief-minister-arrived/ യാത്രയുടെ ഉദ്ഘാടനം ഞായറാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് കാസർകോട് റെയിൽവെ സ്റ്റേഷനിൽ വെച്ച് നടക്കും.പുതിയ ട്രെയിൻ ആലപ്പുഴ വഴിയായിരിക്കും തിരുവനന്തപുരത്തേക്ക് യാത്ര നടത്തുക.നിലവിലുള്ള വന്ദേഭാരത് കോട്ടയം വഴിയാണ് ഓടുന്നത്. ...
Kerala News

മുഖ്യമന്ത്രിക്കായി വാടകയ്ക്കെടുത്ത ഹെലികോപ്ടറെത്തി Chief minister

Chief minister മുഖ്യമന്ത്രിക്കും പൊലീസിനും വേണ്ടി സ്വകാര്യ കമ്പനിയിൽ നിന്ന് വാടകക്കെടുത്ത ഹെലികോപ്ടര്‍ തിരുവനന്തപുരത്തെത്തി. മൂന്ന് വര്‍ഷത്തേക്കാണ് സ്വകാര്യ കമ്പനിയുമായി വാടക കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മാസം 80 ലക്ഷം രൂപയ്ക്ക് ഇരട്ട എഞ്ചിൻ ഹെലികോപ്ടര്‍ ആണ് വാടകയ്ക്കെടുത്തിരിക്കുന്നത്. തിരുവനന്തപുരത്തെത്തിച്ച ഹെലികോപ്ടര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. Also Read: https://nagaramonline.com/registration-of-government-vehicles-is-now-only-in-thiruvananthapuram നിത്യ ചെലവുകള്‍ക്ക് പോലും പണം കണ്ടെത്താനാകാതെ സംസ്ഥാനം നട്ടംതിരിയുന്നതിനിടെ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതില്‍ സര്‍ക്കാര്‍ വലിയ വിമര്‍ശനമാണ് നേരിടുന്നത്. 2020ലാണ് സംസ്ഥാനം ആദ്യമായി ഹെലികോപ്ടര്‍ വാടകക്കെടുത്തത്. വന്‍ ധൂര്‍ത്തെന്ന് ആക്ഷേപം ഉയര്‍ന്നതോടെ ഒരു വര്‍ഷത്തിന് ശേഷം ആ കരാര്‍ പുതുക്കിയില്ല. രണ്ടര വ...
Kerala News

സർക്കാർ വാഹനങ്ങൾക്ക് ഇനി രജിസ്‌ട്രേഷൻ തിരുവനന്തപുരത്ത് മാത്രം Vehicle

Vehicle സർക്കാർ പൊതുമേഖല തദ്ദേശ സ്ഥാപനങ്ങൾ വാങ്ങുന്ന പുതിയ വാഹനങ്ങൾക്ക് ഇനി രജിസ്‌ട്രേഷൻ തിരുവനന്തപുരത്ത് മാത്രം. രജിസ്ട്രേഷൻ ആവശ്യത്തിനായി തിരുവനന്തപുരം റീജിയണൽ ഓഫീസിനെ രണ്ടായി വിഭജിച്ചു. സർക്കാർ വാഹനങ്ങൾക്ക് 90 സീരിസിൽ രജിസ്റ്റർ നമ്പർ നൽകാനും തീരുമാനം. സർക്കാർ ഉടമസ്ഥതയിൽ എത്ര വാഹനങ്ങൾ ഉണ്ട് എന്ന കണക്ക് ലഭ്യമല്ലാത്ത സഹചര്യത്തിലാണ് ഇനി ഒറ്റ കേന്ദ്രത്തിൽ മാത്രമായി രജിസ്ട്രേഷൻ നിജപ്പെടുത്തിയത്. Also Read: https://nagaramonline.com/womens-reservation-bill-introduced-in-lok-sabha-opposition-noise/ ഇതോടെയാണ് കെഎസ്ആർടിസി വാഹനങ്ങൾ റെജിസ്റ്റർ ചെയുന്ന തിരുവനന്തപുരം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിനെ നാഷണലൈസ്ഡ് സെക്ടർ ഒന്ന്, രണ്ട് എന്നിങ്ങനെ വിഭജിച്ചത്. https://www.youtube.com/watch?v=JX7vwquWD1s&t=22s റീജിയണൽ ഓഫീസ് സെക്ടർ ഒന്നിൽ കെഎസ്ആർടിസി വാഹനങ്ങൾ രജിസ്റ്റർ ചെയ്യും. സെക്ടർ ര...
Kerala News, Politics

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയാണ് സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കേസെന്ന് പ്രതിപക്ഷ നേതാവ്: വിഡി സതീശൻ VD Satheesan 

VD Satheesan  സഹകരണത്തിന്റെ മറവിൽ കള്ളപ്പണ ഇടപാടാണ് നടക്കുന്നത്. സിപിഎം ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും കള്ളപ്പണ ഇടപാടുകളിൽ പങ്കുണ്ട്. പാർട്ടി അന്വേഷിച്ച് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടും സംരക്ഷണം നൽകി. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഇതിനെതിരെ സമരപരിപാടികൾ ശക്തിപ്പെടുത്തുമെന്നും വിഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. Also Read: https://nagaramonline.com/isl-starts-on-21st-foreign-power-to-score-isl/ ബാങ്ക് കൊള്ളയിൽ ഏത് അന്വേഷണം വേണമെന്ന് യുഡിഎഫ് ആലോചിച്ചു പറയും. കേരളത്തിൽ ഇത്രയും വലിയ ധനപ്രതിസന്ധി ഉണ്ടാക്കിയത് തോമസ് ഐസകാണ്. പ്രതിപക്ഷ നേതാവിനെ ചാരി ധനമന്ത്രിയെ കുറ്റപ്പെടുത്താനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. നികുതി വെട്ടിപ്പുകാരുടെ പറുദീസയായി കേരളത്തെ മാറ്റുന്നതിൽ ഐസക് വഹിച്ച പങ്ക് ചെറുതല്ലെന്നും സതീശൻ പറഞ്ഞു. https://www.youtube.com/watch?v=sPS0kZQGIv8&am...
Kerala News, Politics

ഇടതുമുന്നണി യോഗം നാളെ Left

Left മന്ത്രിസഭാ പുനസംഘടന അടക്കം അജണ്ടയാകുന്ന നിര്‍ണ്ണായക ഇടതുമുന്നണി യോഗം നാളെ നടക്കാനിരിക്കെ നേതൃത്വത്തിന് എല്‍ജെഡി കത്ത് നൽകിയതായി റിപ്പോർട്ട്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ടാണ് എല്‍ജെഡി ഇടതുമുന്നണിക്ക് കത്ത് നല്‍കിയത്.ഇടതുമുന്നണി കണ്‍വീനര്‍ക്കാണ് കത്ത് നല്‍കിയത്. മുന്നണിയിലെ 11 സ്ഥിരാംഗങ്ങളില്‍ പത്ത് കക്ഷികള്‍ക്കും മന്ത്രിസ്ഥാനമുണ്ട്, എല്‍ജെഡിക്ക് മാത്രമാണ് മന്ത്രിസ്ഥാനം നല്‍കാത്തതെന്ന് ചൂണ്ടിക്കാണിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്. Also Read : https://nagaramonline.com/govt-trying-to-protect-money-launderers-k-surendran/ എല്‍ജെഡിക്ക് മന്ത്രിസ്ഥാനത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ്‌കുമാര്‍ ഇടതുമുന്നണി കണ്‍വീനര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. https://www.youtube.com/watch?v=wMJGuKPA8G8&t=43s ഇതിനിടെ മന്ത്രിസഭാ പുനസംഘട...
Kerala News, Politics

കള്ളപ്പണക്കാരെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ k surendran

k surendran കരുവന്നൂർ ബാങ്ക് വഴി നോട്ട് നിരോധനസമയത്ത് കോടിക്കണക്കിന് രൂപ കള്ളപ്പണം വെളുപ്പിച്ച കേസിൽ പ്രതികളെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എസി മൊയ്തീൻ ഇഡിക്ക് മുമ്പിൽ ഹാജരാകാതിരുന്നത് സിപിഎം നിർദ്ദേശത്തിനെ തുടർന്നാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. തൃശ്ശൂർ ജില്ലയിലെ മറ്റ് പല ബാങ്കുകളിലായി 500 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്. Also Read: https://nagaramonline.com/fake-websites-like-ksrtc-booking-platforms-ksrtc-wants-to-be-careful/ സിപിഎമ്മിലെ സമുന്നതരായ പല നേതാക്കളുടേയും ബിനാമിയാണ് അറസ്റ്റിലായ സതീശൻ. ഉന്നതർ കുടുങ്ങുമെന്ന് മനസിലാതു കൊണ്ടാണ് ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുന്നത്. ക്രൈംബ്രാഞ്ച്...
Kerala News

കെ.എസ്.ആർ.ടി.സി ബുക്കിംഗ് പ്ലാറ്റ്ഫോമുകളെപ്പോലെ വ്യാജ വെബ്സൈറ്റുകൾ; ജാ​ഗ്രത വേണമെന്ന് കെഎസ്ആർടിസി KSRTC

KSRTC കെ. എസ്. ആർ. ടി. സി. യുടെ ഔദ്യോഗിക ബുക്കിംഗ് പ്ലാറ്റ്ഫോമുകളെപ്പോലെ വ്യാജ വെബ്സൈറ്റുകൾ പ്രവർക്കുന്നത് കാരണം ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് കെഎസ്ആർടിസി അറിയിച്ചു. കെ.എസ്.ആർ.ടി.സി ബുക്കിംഗിനുള്ള ഏക ഔദ്യോഗിക വെബ്സൈറ്റ് https://onlineksrtcswift.com മാത്രമാണ്. ബുക്കിംഗിനായി കെ.എസ്.ആർ.ടി.സിയെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന മറ്റേതെങ്കിലും വെബ്സൈറ്റ് വ്യാജവും വഞ്ചനാപരവുമാണ്. Also Read: https://nagaramonline.com/misbehavior-with-journalist-the-commission-filed-a-case-against-alencier-on-its-own-initiative/വ്യാജ വെബ്സൈറ്റുകളും URL - കളും എങ്ങനെ തിരിച്ചറിയാം:ഔദ്യോഗിക ഡൊമെയ്ൻ: URL പരിശോധിച്ച് നിങ്ങൾ എല്ലായ്പ്പോഴും കെ എസ് ആർ ടി സിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഉണ്ടെന്ന് ഉറപ്പാക്കുക: https://onlineksrtcswift.com.ഈ URL-ലെ ഏതൊരു തരത്തിലുള്ള വ്യത്യാസവും വ്യാജമായി ...
Entertainment News, Kerala News

മാധ്യമപ്രവര്‍ത്തകയോട് മോശം പെരുമാറ്റം: അലന്‍സിയറിനെതിരേവനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു Alencier

Alencier മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സിനിമ നടന്‍ അലന്‍സിയറിനെതിരേ കേരള വനിത കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം സംബന്ധിച്ച് തിരുവനന്തപുരം റൂറല്‍ എസ്പി ഡി. ശില്‍പ്പയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. Also Read: https://nagaramonline.com/dont-put-solar-in-our-pocket-cm-says-there-will-be-no-cabinet-reshuffle/സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം സ്ത്രീകളെ അവഹേളിക്കുന്ന വിധത്തിലാണ് അലന്‍സിയര്‍ പരാമര്‍ശം നടത്തിയത്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സ്വീകരിച്ച ശേഷം പുരസ്‌കാരമായി പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്ന് പ്രഗല്‍ഭര്‍ നിറഞ്ഞ സദസിനു മുന്‍പാകെ അലന്‍സിയര്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണ്. വിയോജിപ്പുണ്ടെങ്കില്‍ അവാര്‍ഡ് അദ്ദേഹം സ്വീകരിക്കരുതായിരുന്നു. അവാര്‍ഡ് സ്വീകരിച്ച ശേഷം...
Kerala News

നാളെയാണ്… നാളെയാണ്..! കേരളം കാത്തിരിക്കുന്ന ആ ദിനം നാളെ, ഭാഗ്യശാലിയെ കാത്തിരിക്കുന്നത് കോടികള്‍ Lottery

Lottery തിരുവോണം ബമ്ബറിന്‍റെ 25 കോടിയുടെ ഭാഗ്യശാലി ആരെന്നറിയാൻ ഇനി ഒരു ദിനം കൂടി. സെപ്റ്റംബര്‍ 20 ബുധനാഴ്ച തിരുവോണം ബമ്ബര്‍ നറുക്കെടുപ്പ് നടക്കും. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആര്‍ക്ക് ലഭിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ കേരളം. എന്നാല്‍, ഇത്തവണ നറുക്കെടുപ്പിലെ വെല്ലുവിളി ചില്ലറയായിരിക്കില്ല. കാരണം റെക്കോര്‍ഡുകള്‍ ഭേദിച്ചാണ് തിരുവോണം ബമ്ബര്‍ ടിക്കറ്റുകള്‍ വിറ്റുപോകുന്നത്. ആകെ 90 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനുള്ള അനുമതി സര്‍ക്കാര്‍ ലോട്ടറി വകുപ്പിന് നല്‍കിയിട്ടുണ്ട്. Also Read: https://nagaramonline.com/pinarayi-govt-cheated-the-farmer-k-sudhakaran-mp/ കഴിഞ്ഞ വര്‍ഷം 67 ലക്ഷത്തോളം തിരുവോണം ബമ്ബര്‍ ടിക്കറ്റുകളാണ് അച്ചടിച്ചത്. അതില്‍ 66 ലക്ഷത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. അതേസമയം, ഇത്തവണ സമ്മാനഘടനയില്‍ മാറ്റം വരുത്തിയതാണ് മികച്ച വില്‍...