BREAKING NEWS


Kerala News

Kerala News, Politics

ഉമ്മൻചാണ്ടിയുടെ ആത്മകഥയിൽ വെളിപ്പെടുത്തൽ, ‘പ്രതിപക്ഷ നേതാവാകാൻ ഭൂരിപക്ഷം എംഎൽഎമാരും പിന്തുണച്ചത് ചെന്നിത്തലയെ Ramesh Chennithala

Ramesh Chennithala ഭൂരിപക്ഷം മറികടന്ന് ഒരു സൂചനയും നൽകാതെയാണ് ഹൈക്കമാൻഡ് വി. ഡി സതീശൻറെ പേര് പ്രഖ്യാപിച്ചതെന്നും ആത്മകഥയിൽ പറയുന്നു. പാഴായ ഭൂരിപക്ഷ പിന്തുണ എന്ന പേരിലെ അധ്യായത്തിലാണ് ചെന്നിത്തലയെ വെട്ടിയതിനെ കുറിച്ചുള്ള നിർണ്ണായക പരാമർശം. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എംഎൽഎമാരുടെ അഭിപ്രായം ഹൈക്കമാൻഡ് പ്രതിനിധികൾ നേരിട്ടെത്തി അറിഞ്ഞശേഷമായിരുന്നു ചെന്നിത്തലയെ വെട്ടി വിഡി സതീശനെ പ്രതിപക്ഷനേതാവാക്കിയത്. ഭൂരിപക്ഷ പിന്തുണ അനുസരിച്ചുള്ള തീരുമാനമെന്നായിരുന്നു വിശദീകരണമെങ്കിൽ അതല്ല സംഭവിച്ചതെന്നാണ് കാലം സാക്ഷിയെന്ന് ആത്മകഥയിൽ ഉമ്മൻചാണ്ടി പറയുന്നത്. Also Read: https://nagaramonline.com/india-canada-crisis-intensifies-india-to-step-up-action-against-canada/ ഹൈക്കമാൻ‍ഡ് ആരെയെങ്കിലും പേര് നിർദ്ദേശിക്കുന്നില്ലെങ്കിൽ രമേശ് തുടരട്ടെ എന്നായിരുന്നു തൻറെ നിലപാടെന്ന് ഉമ്മൻചാണ്ടി പറയു...
Kerala News, News

മലബാര്‍ മേഖലയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് Tiger

Tiger മലബാര്‍ മേഖലയില്‍ വനം വകുപ്പിന്റെ പുതിയ പദ്ധതി എന്ന നിലയില്‍ ടൈഗര്‍ സഫാരി പാര്‍ക്ക് സ്ഥാപിക്കാന്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തത്വത്തില്‍ തീരുമാനമായി. ഇതിന് അനുയോജ്യമായ സ്ഥലം കോഴിക്കോട്/കണ്ണൂര്‍ ജില്ലയില്‍ കണ്ടെത്താന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ എട്ടംഗ സമിതി രൂപീകരിച്ചു. Also Read: https://nagaramonline.com/a-boost-to-the-make-in-india-initiative-the-second-aircraft-carrier-may-also-be-built-in-kochi/ സഫാരി പാര്‍ക്ക് ആരംഭിക്കുന്നതിനായി പ്രാഥമിക അനുമതികള്‍ക്ക് വേണ്ട നടപടികള്‍ ആരംഭിക്കാനും പരമാവധി നിയമ തടസ്സങ്ങള്‍ ഒഴിവാക്കി പദ്ധതി എത്രയും പെട്ടെന്ന് തന്നെ പൂര്‍ത്തീകരിക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദ്ദശിച്ചു. ഇതോടൊപ്പം തിരുവനന്തപുരം കോട്ടൂര്‍ ആന പുനരധിവാസ കേന്ദ്രത്തിന്റെ പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്...
Kerala News, Latest news

പുതിയ നിറം, ഡിസൈലും മാറ്റം; രണ്ടാം വന്ദേഭാരത് തലസ്ഥാനത്തെത്തി Vande Bharat

Vande Bharat കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തലസ്ഥാനത്തെത്തി. പുലർച്ചെ 4.30നാണ് ട്രെയിൻ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയത്. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ച കാസര്‍ഗോഡ് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ്. ഔദ്യോഗിക അറിയിപ്പിന് പിന്നാലെ ഇന്നലെ ഉച്ചക്ക് ശേഷം രണ്ടേമുക്കാലോടെയാണ് ട്രെയിൻ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെട്ടത്. വെള്ളയും നീലയും നിറത്തിലുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി ബേസിൻ ബ്രിഡ്ജിൽ തയ്യാറായിരുന്നെങ്കിലും ഡിസൈൻ മാറ്റം വരുത്തിയ പുതിയ നിറത്തിലുളള വന്ദേഭാരതാണ് കേരളത്തിന് അനുവദിച്ചത്. ആകെ 8 കോച്ചുകളുണ്ട്. Also Read: https://nagaramonline.com/big-it-company-to-soho-kottarakkara/ ഞായറാഴ്‌ച ‘മന്‍കി ബാത്ത്’ പ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒ...
Kerala News, News

വന്‍കിട ഐടി കമ്പനി സോഹോ കൊട്ടാരക്കരയിലേക്ക് Kottarakkara

Kottarakkara ഗ്രാമീണ മേഖലയില്‍ ബഹുരാഷ്ട്ര ഐടി കമ്പനി കെട്ടിപ്പടുക്കുകയും ആയിരക്കണക്കിന് ഗ്രാമീണ യുവജനങ്ങള്‍ക്ക് ഐടി രംഗത്ത് ജോലി നല്‍കുകയും ചെയ്ത് വിപ്ലവം സൃഷ്ടിച്ച സോഹോ കോര്‍പ് കൊട്ടാരക്കരയില്‍ പുതിയ കേന്ദ്രം ആരംഭിക്കുന്നു. കമ്പനിയുടെ പുതിയ ഗവേഷണ, വികസന കേന്ദ്രം തുറക്കുന്നതിനു മുന്നോടിയായി സോഹോ സ്ഥാപകനും പത്മശ്രീ ജേതാവുമായ ശ്രീധര്‍ വെമ്പു അസാപ് കേരളയുടെ കുളക്കട കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് സന്ദര്‍ശിച്ചു സൗകര്യങ്ങള്‍ വിലയിരുത്തി. പ്രദേശത്തെ ആയിരം പേര്‍ക്ക് ഐടി തൊഴില്‍ ലഭ്യമാക്കുന്ന സംരഭമാകുമിത്. https://www.youtube.com/watch?v=ZffL7tq8Gts തമിഴ്‌നാട്ടിലെ തെങ്കാശിയിലെ മതലംപാറൈ ഗ്രാമത്തിലാണ് ശ്രീധര്‍ വെമ്പു സോഹോ കോര്‍പിന് തുടക്കമിട്ടത്. ഐടി രംഗത്ത് മുന്നേറാന്‍ വന്‍കിട നഗരങ്ങളുടെ സൗകര്യങ്ങള്‍ ആവശ്യമില്ലെന്ന് തെളിയിച്ചാണ് ആഗോള ഐടി രംഗത്ത് ശ്രദ്ധേയ മുന്നേറ്റം കാഴ്ച്ചവച്ച കമ്പന...
Kerala News

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന; ഇന്നലെ മാത്രം ചികിത്സ തേടിയത് 9013 പേർ Fever

Fever സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന. ഈ മാസം പനിക്ക് ആശുപത്രിയിൽ ചികിത്സ തേടിയത് ഒന്നര ലക്ഷത്തോളം പേരാണ്. ഇന്നലെ മാത്രം പനിക്ക് ചികിത്സ തേടിയത് 9013 പേരാണ്. ഈമാസം പനി ബാധിച്ച് മരിച്ചത് 13 പേർ. ഈ വർഷം ഇതുവരെ നടന്നത് ആകെ 170 പനി മരണങ്ങളാണ്.ഏറ്റവും കൂടുതൽ പേർ മരിച്ചത് എലിപ്പനിയും എച്ച് വൺ എൻ വൺ ബാധിച്ചുമാണ്. അതേസമയം നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധിച്ച 61 സാമ്പിളുകളുടെ ഫലം നെഗറ്റീവ്. നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്കപ്പട്ടികയിലുള്ളത് 994 പേരാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു.ചികിത്സയിലുള്ള നിപ രോഗികളുടെ ആരോഗ്യനില മെച്ചപ്പെട്ട നിലയിൽ തുടരുകയാണ്.ഒമ്പത് വയസുള്ള കുട്ടിയുടെ രോഗം ഭേദമായി വരികയാണെന്ന് ഡോക്ടർമാർ അറിയിച്ചു. Also Read: https://nagaramonline.com/unidentified-body-rotting-second-incident-in-days-in-perumbavoor/ അതേസമയം, നിപ പ്രതിരോധ പഠന ...
Kerala News, News

അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍; പെരുമ്പാവൂരില്‍ ദിവസങ്ങള്‍ക്കിടെ രണ്ടാം സംഭവം Perumbavoor

Perumbavoor എറണാകുളം പെരുമ്പാവൂരില്‍ അജ്ഞാത മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഒക്കല്‍ കാരിക്കോട് രോഹിണി റൈസ് മില്ലിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പുരുഷന്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. Also Read: https://nagaramonline.com/statement-untrue-yoga-khemsa-sabha-against-minister-k-radhakrishnan/ പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പെരുമ്പാവൂരില്‍ ദിവസങ്ങള്‍ക്കിടെ ഇത് രണ്ടാം തവണയാണ് അജ്ഞാത മൃതദേഹം കണ്ടെത്തുന്നത്. ...
Kerala News

‘പ്രസ്താവന വസ്തുതാവിരുദ്ധം’; മന്ത്രി കെ രാധാകൃഷ്ണനെതിരെ യോഗക്ഷേമസഭ k Radhakrishnan 

k Radhakrishnan മന്ത്രി കെ രാധാകൃഷ്ണനെതിരെ യോഗക്ഷേമസഭ. ജാതി അധിക്ഷേപം നേരിട്ടുവന്ന മന്ത്രിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധം എന്ന് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് പറഞ്ഞു. മന്ത്രിയുടെ പരാമർശം ഏറെ ദുഃഖകരം. ജാതി വിവേചനം അല്ല, ആചാരപരമായ കാര്യങ്ങളാണ് ക്ഷേത്രത്തിൽ നടക്കുന്നതെന്നും അക്കീരമൺ. പഴയ സംഭവം കുത്തിപ്പൊക്കുന്നത് മറ്റുപല വിവാദങ്ങൾക്കും സൃഷ്ടിക്കാനാണെന്നും അദ്ദേഹം പ്രതികരിച്ചു. ജാതി വിവേചന വെളിപ്പെടുത്തലിൽ വിശദീകരണവുമായി അഖില കേരള തന്ത്രി സമാജവും രംഗത്തുവന്നിരുന്നു. ശുദ്ധാശുദ്ധങ്ങൾ പാലിക്കുന്നത് അയിത്തമായി തെറ്റിദ്ധരിക്കുന്നുവെന്നും ശുദ്ധി പാലിക്കുന്നത്, ജാതി തിരിച്ചുള്ള വിവേചനം അല്ലെന്നും അഖില കേരള തന്ത്രി സമാജം വ്യക്തമാക്കി. Also Read: https://nagaramonline.com/job-loss-insurance-in-uae-ministry-with-fine-warning/ മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണ്. പൂജാരി ദേവപൂജ ക...
Kerala News

നിപ ഭീതിയൊഴിയുന്നു; 61 പരിശോധന ഫലങ്ങള്‍ നെഗറ്റീവ് Nipah

Nipah സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. ഇന്ന് വന്ന 61 പരിശോധന ഫലങ്ങളും നെഗറ്റീവാണ്. നിലവില്‍ 994 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമെന്നും ആരോഗ്യവിഭാഗം അറിയിച്ചു. ജില്ലയിലെ നിപ ബാധിത പ്രദേശങ്ങളിലെ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം ഉണ്ടായിട്ടില്ല. വവ്വാലുകളില്‍ നിന്നും ശേഖരിച്ച സ്രവ പരിശോധനയില്‍ 36 സാംപിളുകളുടെ ഫലവും നെഗറ്റീവ് ആയി. Also Read: https://nagaramonline.com/25-crores-for-ticket-te230662-1st-prize-for-ticket-sold-by-kozhikode-agenc/ വവ്വാലുകളിലും ചില മൃഗങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. വവ്വാലുകളിലെ സ്രവ പരിശോധന നെഗറ്റീവ് ആയതിനാല്‍ ഉറവിടത്തെ കുറിച്ചുളള അവ്യക്തത തുടരുകയാണ്. നിപ ബാധിച്ച് ഓഗസ്റ്റ് 30 ന് മരിച്ച കളളാട് മുഹമ്മദ് അലിയുടെ വീട്ടു പരിസരം ഉള്‍പ്പടെയുളള പ്രദേശങ്ങളില്‍ നിന്നുളള വവ്വാലുകളുടെ സ്രവമാണ് കേന്...
Kerala News, Latest news

TE230662 എന്ന ടിക്കറ്റിന് 25 കോടി: കോഴിക്കോട് ഏജൻസി വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം Lottery

Lottery കോഴിക്കോട് ബാവ ഏജൻസിയിൽ നിന്നും പാലക്കാട്ട് വാളയാറിൽ കൊണ്ടുപോയി വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഒന്നാം സമ്മാനം 15 കോടിയിൽനിന്ന് 25 കോടിരൂപയായി ഉയർത്തിയ കഴിഞ്ഞ വർഷവും ഓണം ബംപർ വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. Also Read: https://nagaramonline.com/this-years-onam-bumper-lottery-draw-first-prize-for-te-230662-ticket-rs-25-crore-first-prize/ വിജയി പാലക്കാട്ടുകാരൻ എന്ന് സൂചന. ടിക്കറ്റ് വിറ്റത് വാളയാറിൽ. 75.76 ലക്ഷം ടിക്കറ്റാണ് വിൽപ്പന നടത്തിയത്. ആകെ 66,55,914 ടിക്കറ്റുകളാണ് അന്നു വിറ്റത്. അച്ചടിച്ചത് 67,50,000 ടിക്കറ്റുകൾ. തൊട്ടു മുൻ വർഷത്തേക്കാൾ 12.5 ലക്ഷം ടിക്കറ്റുകൾ കഴിഞ്ഞ വർഷം വിറ്റുപോയി. 25 കോടി സമ്മാനത്തുകയിൽ 10% ഏജന്റിന്റെ കമ്മിഷനായിപോകും. ശേഷിക്കുന്ന തുകയിൽ 30% നികുതി കഴിച്ചുള്ള തുകയാണ് ജേതാവിനു ലഭിക്കുക ...
Kerala News, Latest news

ഈ വര്‍ഷത്തെ ഓണം ബംപര്‍ ലോട്ടറി നറുക്കെടുത്തു: TE 230662 ടിക്കറ്റിനാണ് ഒന്നാംസമ്മാനം, 25 കോടി രൂപയാണ് ഒന്നാംസമ്മാനം Lottery

Lottery TE 230662 ടിക്കറ്റിനാണ് ഒന്നാംസമ്മാനം, കോഴിക്കോട് ജില്ലയില്‍ വിറ്റ ടിക്കറ്റാണിത്. കോഴിക്കോട് പാളയത്തെ ഷീബ ഏജൻസിയിലാണ് ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് വില്‍പ്പന നടത്തിയത്. രണ്ടാംസമ്മാനം ലഭിച്ച ടിക്കറ്റുകള്‍( ഒരുകോടി രൂപ വീതം 20 പേര്‍ക്ക്) TH305041TL894358TC708749TA781521TD166207TB398415TB127095TC320948TB515087TJ410906TC946082TE421674TC287627TE220042TC151097TG381795TH314711TG496751TB617215TJ223848 5,34,000 സമ്മാനങ്ങളാണ് ഇത്തവണ നല്‍കുന്നത്. രണ്ടാംസമ്മാനം ഒരുകോടി വീതം 20 പേര്‍ക്ക് ലഭിക്കും. 500 രൂപയാണ് ടിക്കറ്റ് നിരക്ക്. ചൊവ്വാഴ്ച വരെ 74,30,000 ടിക്കറ്റുകള്‍ വിറ്റു. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 11 ലക്ഷം ടിക്കറ്റുകള്‍ അധികമായി വിറ്റു. 85 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയാണ് ടിക്കറ്റ് വില്പനയില്‍ മുമ്ബില്‍. അവിടെ 2,81000 ടിക്കറ്റുകള്‍ വിറ്റുകഴിഞ്...