BREAKING NEWS


Kerala News

‘നിലമ്പൂരിലെ ആയിരക്കണക്കിന് ആളുകളുമായി സത്യപ്രതിജ്ഞ ചെയ്യാൻ പോകും, ഇത് ജനങ്ങളെ അറിയാവുന്നതു കൊണ്ടുള്ള ആത്മവിശ്വാസം’- പി വി അൻവർ
Election, Kerala News

‘നിലമ്പൂരിലെ ആയിരക്കണക്കിന് ആളുകളുമായി സത്യപ്രതിജ്ഞ ചെയ്യാൻ പോകും, ഇത് ജനങ്ങളെ അറിയാവുന്നതു കൊണ്ടുള്ള ആത്മവിശ്വാസം’- പി വി അൻവർ

നിലമ്പൂർ: നിയമസഭയിലേക്ക് സത്യപ്രതിജ്ഞ ചെയ്യാൻ നിലമ്പൂരിൽ നിന്ന് ആയിരക്കണക്കിന് ആളുകളുമായി കാൽനടയായി പോകുമെന്ന് പി വി അൻവർ. അമിതമായ ആത്മവിശ്വാസമല്ല ജനങ്ങളെ അറിയാവുന്നതു കൊണ്ടുള്ള ആത്മവിശ്വാസമാണെന്നും അൻവർ പറഞ്ഞു. തനിക്ക് ലഭിക്കുന്ന വോട്ട് 75000 ൽ നിൽക്കില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.
‘വോട്ടെണ്ണി കഴിഞ്ഞാൽ  ആര്യാടന് കഥ എഴുതാനും സ്വരാജിന് സെക്രട്ടറിയേറ്റിലേക്കും പോകാം ഞാൻ നിയമസഭയിലേക്കും’ – പി വി അൻവർ
Election, Kerala News

‘വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാനും സ്വരാജിന് സെക്രട്ടറിയേറ്റിലേക്കും പോകാം ഞാൻ നിയമസഭയിലേക്കും’ – പി വി അൻവർ

നിലമ്പൂർ: വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻ പോകാം സ്വരാജിന് സെക്രട്ടറിയേറ്റിലേക്കും പോകാം താൻ നിയമസഭയിലേക്ക് പോകുമെന്നും അൻവർ പറഞ്ഞു. യുഡിഎഫ് രാഷ്ട്രീയം പറയാതെ സിനിമ ഡയലോഗ് വച്ചാണ് പ്രചാരണം നടത്തിയത് എന്നും അൻവർ പറഞ്ഞു. എൽഡിഎഫിൽ നിന്ന് 25% വോട്ടും യുഡിഎഫിൽ നിന്ന് 35% വോട്ടും തനിക്ക് ലഭിക്കും. 2016 ൽ ആര്യാടൻ ഷൗക്കത്തിന്റെ ബൂത്തിൽ താനാണ് ലീഡ് ചെയ്തത്. ഇത്തവണ എന്തെന്ന് കാണാം. 75000 നു മുകളിൽ വോട്ട് തനിക്ക് ലഭിക്കുമെന്നും അൻവർ പറഞ്ഞു....
‘നിലമ്പൂരിൽ ചരിത്രഭൂരിപക്ഷം ഉണ്ടാകും’ – ആര്യാടൻ ഷൗക്കത്ത്
Election, Kerala News

‘നിലമ്പൂരിൽ ചരിത്രഭൂരിപക്ഷം ഉണ്ടാകും’ – ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിൽ ചരിത്ര ഭൂരിപക്ഷം ഉണ്ടാകുമെന്ന് ആര്യാടൻ ഷൗക്കത്ത്. വോട്ടിംഗ് ശതമാനം വർദ്ധിക്കും എന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരമാണ് നിലമ്പൂരിൽ നടക്കുന്നത്. കുറെ സ്വാതന്ത്ര്യന്മാരും മത്സരിക്കുന്നുണ്ടെന്ന് ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. നിലമ്പൂരിലെ വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചു. 59 പുതിയ പോളിംഗ് സ്റ്റേഷനുകൾ ഉൾപ്പെടെ 263 ബൂത്തുകളാണുള്ളത്....
നിലമ്പൂർ: പോളിംഗ് ബൂത്ത് രണ്ടിൽ വിവിപാറ്റ് തകരാർ; വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവച്ചു
Election, Kerala News

നിലമ്പൂർ: പോളിംഗ് ബൂത്ത് രണ്ടിൽ വിവിപാറ്റ് തകരാർ; വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവച്ചു

നിലമ്പൂരിൽ വോട്ടെടുപ്പ് നടക്കുന്ന ബൂത്ത് നമ്പർ 2-ൽ വിവിപാറ്റ് യന്ത്രത്തിൽ തകരാർ ഉണ്ടായതായി യുഡിഎഫ് പരാതി നൽകി. പരാതിയെ തുടർന്ന് അധികൃതർ വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവെച്ചു. നിലവിൽ ഈ ബൂത്തിൽ 41 പേർ വോട്ടുചെയ്തിരുന്നുവെന്നാണ് വിവരം. യന്ത്രത്തിലെ തകരാർ എന്താണെന്ന് വ്യക്തമാക്കാൻ ബൂത്തിലെ ഉദ്യോഗസ്ഥർ മുതിർന്ന ഓഫിസർമാരുമായി സംസാരിച്ചു വരികയാണ്. ഇതിന് മുമ്പും ബൂത്ത് നമ്പർ 2-ൽ വെളിച്ചക്കുറവിനെക്കുറിച്ച് യുഡിഎഫ് പരാതിപ്പെട്ടിരുന്നു. മറ്റൊരു ബൂത്തിലുള്ള വിവിപാറ്റ് തകരാറ് നേരത്തെ പരിഹരിച്ചിരുന്നുവെന്നും അതിനുശേഷം അവിടെ വോട്ടെടുപ്പ് പുനരാരംഭിച്ചതായും അധികൃതർ വ്യക്തമാക്കി....
നിലമ്പൂർ വോട്ടെടുപ്പ്: വോട്ട് രേഖപ്പെടുത്തി എം. സ്വരാജ്
Election, Kerala News

നിലമ്പൂർ വോട്ടെടുപ്പ്: വോട്ട് രേഖപ്പെടുത്തി എം. സ്വരാജ്

നിലമ്പൂർ: നിലമ്പൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥി എം സ്വരാജ് വോട്ട് രേഖപ്പെടുത്തി. " നല്ല ആത്മവിശ്വാസം ഉണ്ട് ഒരു ഘട്ടത്തിലും ആശങ്ക തോന്നിയിട്ടില്ല, നൂറ് ശതമാനം വോട്ട് രേഖപ്പെടുത്തുമ്പോഴാണ് ജനാധിപത്യം പൂർണ്ണമാകുന്നത്. പ്രതീക്ഷിച്ചതിൽ കൂടുതൽ പിന്തുണയും ഐക്യദാർഢ്യം മണ്ഡലത്തിൽ നിന്ന് ലഭിച്ചു" എം സ്വരാജ് പറഞ്ഞു....
നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി; 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്
Wayanad, Kerala News, Top News

നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി; 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്

നിലമ്പൂരില്‍ വോട്ടെടുപ്പ് തുടങ്ങി. 59 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 263 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ ആദിവാസി മേഖലകള്‍ ഉള്‍പ്പെടുന്ന മൂന്നു ബൂത്തുകള്‍ വനത്തിനുള്ളിലാണ്. രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിലേറെ വോട്ടേഴ്സാണ് വിധിയെഴുതുക. സുരക്ഷയൊരുക്കാൻ പൊലീസിനൊപ്പം അർദ്ധസൈനികരും നിലമ്പൂരിൽ സജ്ജരാണ്. നിലമ്പൂരിന്റെ പുതിയ എംഎൽഎയെ തിങ്കളാഴ്ച അറിയാം. സംസ്ഥാനം മാവോയിസ്റ്റ് വിമുക്തമാക്കിയെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് പ്രത്യേകതയും നിലമ്പൂരിന് ഈ ഉപതെരഞ്ഞെടുപ്പിനുണ്ട്. പതിനാല് പ്രശ്‌നസാധ്യത ബൂത്തുകള്‍ ആണ് മണ്ഡലത്തില്‍ ഉള്ളത്. മൂന്നു മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ രാവിലെ വോട്ട് ചെയ്യും. സ്വതന്ത്രനായി മത്സരിക്കുന്ന പിവി അന്‍വറിന് മണ്ഡലത്തില്‍ വോട്ടില്ല. നിലമ്പൂര്‍ ടൗണ്‍, നിലമ്പൂര്‍ നഗരസഭ, പോത്തുകല്‍, എടക്കര, അമരമ്പലം, കരുളായി, വഴിക്കടവ്, മൂ...
പാലക്കാട്‌ കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു
Palakkad, Death, Kerala News

പാലക്കാട്‌ കാട്ടാന ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു

പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. പുതുപ്പരിയാരം ഒന്നാം വാർഡിലെ നൊച്ചിപ്പുള്ളി ഞാറാക്കോട് സ്വദേശിയായ കുമാരൻ (65) ആണ് മരണപ്പെട്ടത്. പുലർച്ചെ വീടിന്റെ പുറത്തേക്ക് ഇറങ്ങിയ സമയത്താണ് കാട്ടാനയുടെ ആക്രമനം. വിവരമറിഞ്ഞ് വനപാലകരെത്തിയെങ്കിലും മൃതദേഹം മാറ്റാൻ നാട്ടുകാർ അനുമതി നൽകിയില്ല....
നിലമ്പൂർ നാളെ പോളിം​ഗ് ബൂത്തിലേക്ക്
Kerala News, Latest news

നിലമ്പൂർ നാളെ പോളിം​ഗ് ബൂത്തിലേക്ക്

കൊട്ടികലാശവും പ്രചാരണ ആവേശവും കഴിഞ്ഞ് ജനവിധി തേടാനൊരുങ്ങുകയാണ് നിലമ്പൂർ. ഇടതു സ്വതന്ത്രനായിരുന്ന പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവെച്ച് ഇറങ്ങിയത് മുതൽ നിലമ്പൂർ മണ്ഡലത്തിന്റെ രാഷ്ട്രീയ കഥാവഴിയിൽ ട്വിസ്റ്റുകളുണ്ടാവുന്നത്. ഉപതെരഞ്ഞടുപ്പ് കഴിയുന്നതോടെ നിലമ്പൂർ തിരിച്ചുപിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്, നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് എൽഡിഎഫിനുള്ളത്. നിലമ്പൂരിലെ ജനത കെെവിടില്ലെന്ന വിശ്വാസത്തിലാണ് തൃണമൂൽ കോൺഗ്രസ്സ് നേതാവായ പിവി അൻവറും, ബി.ജെ.പി സ്ഥാനാർത്ഥിയായ മോഹൻ ജോർജ് പിടിക്കുന്ന വോട്ടുകളും, നിലമ്പൂരിലെ വിധിയെഴുത്തിൽ നിർണ്ണായകമാകും. രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിലേറെ വോട്ടേഴ്സാണ് വിധിയെഴുതുക. സുരക്ഷയൊരുക്കാൻ പൊലീസിനൊപ്പം അർദ്ധസൈനികരും നിലമ്പൂരിൽ സജ്ജരാണ്. നിലമ്പൂരിന്റെ പുതിയ എംഎൽഎയെ തിങ്കളാഴ്ച അറിയാം. സംസ്ഥാനം മാവോയിസ്റ്റ് വിമുക്തമാക്കിയെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ...
കൊല്ലത്ത് വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം
Kollam, Kerala News

കൊല്ലത്ത് വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി തർക്കം

കൊല്ലം: കളക്ടറേറ്റ് വളപ്പിൽ വാഹന പാർക്കിംഗ് വിഷയത്തെ തുടർന്ന് അഭിഭാഷകരും മോട്ടോർവാഹന വകുപ്പ് ഓഫീസിലേക്ക് വന്ന കാറിലുള്ളവരും തമ്മിൽ സംഘർഷം. ഇതിൽ പള്ളിക്കൽ സ്വദേശി സിദ്ധിഖ് (36) അഭിഭാഷകരുടെ മർദനമേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഒപ്പം ഉണ്ടായിരുന്ന ബന്ധുവായ കടക്കൽ സ്വദേശി ഷെമീന (33)ക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിനിടെ അഭിഭാഷകൻ ഐ.കെ. കൃഷ്ണകുമാറിനും മർദനമേറ്റു. സംഭവത്തിൽ അഭിഭാഷകൻ കയ്യേറ്റം ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കൊല്ലം ബാർ അസോസിയേഷൻ വ്യാഴാഴ്ച കോടതി നടപടികളിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചു. കലക്ടറേറ്റിലെ ഗതാഗതവകുപ്പ് ഓഫീസിൽ പണമടക്കാൻ എത്തിയതാണ് സിദ്ദിഖും ഷെമീനയും തിരിച്ച് പോവുന്നതിനിടെ അവരുടെ വാഹനത്തിന് വഴിയിൽ പാർക്ക് ചെയ്തിരുന്ന കാർ അഭിഭാഷകനോട് മാറ്റാൻ ആവശ്യപ്പെട്ടു. എന്നാല്‍ അഭിഭാഷകൻ അതിന് തയാറാകാതെ കോടതിയിലേക്ക് പോകുകയായിരുന്നു. ആശുപത്രിയിൽ പോകേണ്ട അത്യാവശ്യമുണ്ടെന്ന...
പാരസെറ്റമോളിൽ കമ്പികഷ്ണം; അന്വേഷണത്തിന് ഉത്തരവ്
Palakkad, Health, Kerala News

പാരസെറ്റമോളിൽ കമ്പികഷ്ണം; അന്വേഷണത്തിന് ഉത്തരവ്

പാലക്കാട്: മണ്ണാർക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ വിതരണം ചെയ്ത പാരസെറ്റമോൾ ഗുളികയിൽ കമ്പിക്കഷ്ണം കണ്ടെത്തിയ സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) അന്വേഷണത്തിന് നിർദേശം നൽകി. ഡിഎംഒയുടെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കേന്ദ്രത്തിൽ എത്തി മരുന്നിന്റെ ഉറവിടവും സ്റ്റോക്കും ഉൾപ്പെടെ വിശദമായി പരിശോധിക്കും. മണ്ണാർക്കാട് ഹെൽത്ത് സെന്ററിൽ നിന്നും പ്രദേശവാസിയായ ആസിഫിന്റെ മകനായി വാങ്ങിയ പാരസെറ്റമോൾ ഗുളികയിലാണ് കമ്പിക്കഷ്ണം കണ്ടെത്തിയത്. കുട്ടിക്ക് മരുന്നു നൽകാൻ ഗുളിക പൊട്ടിച്ച സമയത്താണ് ഉള്ളിൽ കമ്പി കണ്ടെത്തിയത്...