BREAKING NEWS


Kerala News

പുതുതലമുറയെ ആകർഷിക്കുന്നതിൽ റാപ്പർ വേടനെ മാതൃകയാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ പരാമർശം
Kerala News, Latest news, Top News

പുതുതലമുറയെ ആകർഷിക്കുന്നതിൽ റാപ്പർ വേടനെ മാതൃകയാക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ പരാമർശം

സമരമാർഗങ്ങളിൽ വ്യത്യസ്ത സമീപനങ്ങൾ സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്. പുതുതലമുറയെ ആകർഷിക്കുന്നതിൽ റാപ്പർ വേടനെ മാതൃകയാക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ സമർപ്പിച്ച സംഘടനാ പ്രമേയത്തിലാണ് പരാമർശം. അരാഷ്ട്രീയ പ്രവണതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനായില്ലെന്നത് സംഘടനയുടെ വലിയ വീഴ്ചയാണെന്നും കാലത്തിനനുസരിച്ച് പ്രവർത്തനരീതി പുതുക്കേണ്ടതുണ്ടെന്നും ക്യാമ്പിൽ നിർദ്ദേശം ഉയർന്നു. യൂത്ത് കോൺഗ്രസിൽ അംഗമായി പ്രവർത്തിക്കാനുള്ള പ്രായപരിധി 40 ആയി നിശ്ചയിക്കണമെന്ന ശിപാർശയും പ്രമേയത്തിൽ ഉൾപ്പെടുത്തി. സംഘടനാ ഭാരവാഹിത്വത്തിൽ അനർഹരായ ആളുകൾ കടന്നുകൂടുന്നതായി ശക്തമായ വിമർശനങ്ങളും ഉയർന്നു. Tag: Youth Congress state camp mentions rapper Vedan as a role model in attracting the new generation...
ദമ്പതികൾ കിടപ്പുമുറിയിൽ മരിച്ചനിലയിൽ; മൃതദേഹത്തിനു സമീപം സിറിഞ്ച്
Kerala News, Latest news

ദമ്പതികൾ കിടപ്പുമുറിയിൽ മരിച്ചനിലയിൽ; മൃതദേഹത്തിനു സമീപം സിറിഞ്ച്

കോട്ടയം: പനയ്ക്കപാലത്ത് ദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പലം രാധാഭവനിൽ വിഷ്ണു, ഭാര്യ രശ്മി എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. ശരീരത്തില്‍ മരുന്ന് കുത്തിവെച്ച് ഇരുവരും ജീവനൊടുക്കിയെന്നാണ് പ്രാഥമികനിഗമനം. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടാണ് രശ്മി. വിഷ്ണു കരാർ പണികൾ എടുത്ത് നടത്തി വരികയായിരുന്നു. വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. പോലീസിന്റെ പരിശോധന തുടരുകയാണ്....
റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവി
Latest news, Kerala News

റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവി

സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞടുത്തു. റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ആണ് പുതിയ പൊലീസ് മേധാവിയാകുക. . പ്രത്യേക മന്ത്രിസഭാ യോഗമാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുത്തത്. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിമരിച്ച ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് എത്തുന്നത്. 1991 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍. ദീര്‍ഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായി നിലവിൽ സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖര്‍. ഒരുവര്‍ഷം കൂടി സര്‍വീസ് കാലാവധിയുള്ള റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവി ആകാനുള്ള താല്‍പര്യം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. കൂത്തുപറമ്പ് വെടിവെപ്പിന് നിര്‍ദേശം നല്‍കിയ ഉദ്യോഗസ്ഥനായിരുന്നു റവാഡ. Tag: Rawada Chandrashekhar IPS is the new police chief...
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവം; അന്വേഷണത്തിന് നാലംഗ സമിതിയെ രൂപീകരിച്ചു
Kerala News

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവം; അന്വേഷണത്തിന് നാലംഗ സമിതിയെ രൂപീകരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ മുടങ്ങിയ സംഭവത്തിൽ അന്വേഷണത്തിന് നാലംഗ സമിതിയെ രൂപീകരിച്ചു. പരാതിക്ക് ആസ്പദമായ എല്ലാ വിഷയങ്ങളിലും സമഗ്ര അന്വേഷണം നടത്താൻ നിർദ്ദേശം. ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പത്മകുമാർ, സൂപ്രണ്ട് ഡോ. ജയകുമാർ ടികെ, നെഫ്രോളജി വിഭാഗം മേധാവി ഡോ. ​ഗോമതി എസ്, കോട്ടയം മെഡിക്കൽ കോളേജ് യൂറോ വിഭാഗം മേധാവി ഡോ. രാജീവൻ എന്നിവരാണ് സമിതിയിൽ....
നവജാതശിശുക്കളുടെ കൊലപാതകം: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
Thrissur, Crime, Kerala News

നവജാതശിശുക്കളുടെ കൊലപാതകം: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

തൃശ്ശൂര്‍: പുതുക്കാട്ട് അവിവാഹിതരായ മാതാപിതാക്കള്‍ നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിൽ മാതാപിതാക്കളായ അനീഷയെയും ഭവിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. കുഞ്ഞുങ്ങളെ കുഴിച്ചിട്ട സ്ഥലത്ത് ഫൊറെൻസിക് വിഭാഗം പരിശോധന നടത്തും. അനീഷയുടെയും ഭവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ തന്നെ തെളിവെടുപ്പും പൂർത്തിയാക്കിയിരുന്നു. രണ്ട് എഫ്ഐആറുകളാണ് ഇട്ടിരിക്കുന്നത്. ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ ഒന്നാം പ്രതി അനീഷയും രണ്ടാം പ്രതിയാണ് ഭവിയുമാണ്. കൊലപാതകത്തിനും ഗൂഢാലോചനയ്ക്കുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭവിനും അനീഷയും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ഭവിന്‍ കുട്ടികളുടെ അസ്ഥികളുമായി തൃശ്ശൂര്‍ പുതുക്കാട് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. കാമുകിയായ അനീഷ പ്രസവിച്ച കുഞ്ഞുങ്ങളെ കൊന്നുകുഴി...
വി.എസിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ
Kerala News, News

വി.എസിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ വിഎ അരുൺ കുമാർ അറിയിച്ചു. കഴിഞ്ഞദിവസം നടത്തിയ ഇസിജി പരിശോധനയ്ക്ക് പിന്നാലെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഡൊക്ടർമാരുടെ വിലയിരുത്തൽ. നിലവിൽ ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് അച്യുതാനന്ദന്റെ ചികിത്സ. കഴിഞ്ഞദിവസം ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയിരുന്നില്ല. ഇന്ന് വിശദമായ മെഡിക്കൽ ബോർഡ് ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തും....
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
Kerala News

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് നാളെ മുതൽ മഴയുടെ തീവ്രത കുറഞ്ഞേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടുക്കി, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച എല്ലാവരുടേയും മൃതദേഹം തിരിച്ചറിഞ്ഞു
Top News, Kerala News

അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച എല്ലാവരുടേയും മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച എല്ലാവരുടേയും മൃതദേഹം തിരിച്ചറിഞ്ഞു. അവസാനമായി. ഗുജറാത്തിലെ ഭുജ് സ്വദേശി അനിൽ കിമാനിയുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഇതോടെ വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരുടെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. അപകടമുണ്ടായ സ്ഥലത്തു നിന്നും കണ്ടെത്തിയ എല്ലാ ശരീരാവശിഷ്ടങ്ങളും ഡിഎന്‍എ മാച്ചിംഗും ഫേഷ്യല്‍ റെക്കഗ്നിഷനും ഉപയോഗിച്ച് തിരിച്ചറിഞ്ഞതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൃതദേഹം തിരിച്ചറിയാത്ത പശ്ചാത്തലത്തിൽ അനിലിൻ്റെ പ്രതീകാത്മക ശവസംസ്കാരം ഗ്രാമത്തിൽ വ്യാഴാഴ്ച നടത്തിയിരുന്നു. ഇന്നലെയാണ് സംസ്കാരത്തിന് ശേഷമുള്ള പ്രാർഥനകൾ പൂർത്തിയായത്. ജൂൺ 12 ന് ദുരന്തമുണ്ടായി ഇത്ര ദിവസം പിന്നിട്ടിട്ടും മൃതദേഹം തിരിച്ചറിയാത്ത സാഹചര്യത്തിലാണ് കുടുംബം പ്രതീകാത്മക ശവസംസ്കാരം നടത്തിയത്. മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇതുവരെ 253 മൃതദേഹങ്ങളാണ് ഡിഎന്‍എ പരിശോധനയിലൂട...
ഏഴു വയസ്സുകാരനെ പീഡിപ്പിച്ചു, നൃത്ത അധ്യാപകന് 52 വർഷം കഠിന തടവ്
Latest news, Kerala News

ഏഴു വയസ്സുകാരനെ പീഡിപ്പിച്ചു, നൃത്ത അധ്യാപകന് 52 വർഷം കഠിന തടവ്

തിരുവനന്തപുരം∙ ഏഴു വയസ്സുകാരനെ പീഡിപ്പിച്ച നൃത്ത അധ്യാപകന് 52 വർഷം കഠിന തടവും മൂന്നേകാൽ ലക്ഷം രൂപ പിഴയും. കൊല്ലം തുളസിമുക്ക് പ്ലാവിള വീട്ടില്‍ സുനില്‍ കുമാറി (46)നെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നരവർഷം വെറും തടവ് കൂടി അനുഭവിക്കണം. അധ്യാപകനായ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജി വിധിന്യായത്തിൽ പറഞ്ഞു. കുട്ടികള്‍ നല്‍കിയ വിശ്വാസത്തെയാണ് പ്രതി നഷ്ടപ്പെടുത്തിയതെന്നും വിധിന്യായത്തില്‍ പറയുന്നു. നൃത്തം പഠിക്കാന്‍ പോയ സമയത്തായിരുന്നു ലൈംഗികചൂഷണം നടന്നത്. പ്രതിയുടെ ഭീഷണിയെത്തുടര്‍ന്ന് കുട്ടി ഒന്നും പുറത്തുപറഞ്ഞിരുന്നില്ല. അനുജനെയും നൃത്തം പഠിപ്പിക്കാൻ വീട്ടുകാർ ഒരുങ്ങിയപ്പോഴാണ് അനുജനെക്കൂടി പ്രതി പീഡിപ്പിക്കുമെന്ന് ഭയന്ന് പീഡന വിവരം പുറത്ത് പറഞ്ഞത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്. വിജയ് മോഹന്‍ ഹാജരായി...
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു
Latest news, Kerala News

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു

ഹൃദയാഘാതത്തെ തുടര്‍ന്ന് പട്ടം എസ്‌യുടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വി.എസ്. അച്യുതാനന്ദന്റെ നില തല്‍സ്ഥിതിയില്‍ തുടരുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. തിങ്കളാഴ്ച രാവിലെയാണ് വി.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.