5മില്യൺ കാഴ്ചകക്കാരെ നേടി ‘ലോക -ചാപ്റ്റർ വൺ: ചന്ദ്ര’ ട്രെയ്ലെർ; ചിത്രം ആഗസ്റ്റ് 28ന്
ദുൽഖർ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഏഴാം ചിത്രം 'ലോക- ചാപ്റ്റര്‍ വണ്‍: ചന്ദ്ര'യുടെ ട്രെയ്ലര് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. റിലീസ് ചെയ്ത് രണ്ടുദിവസം തികയുന്നതിനു മുമ്പ് തന്നെ അഞ്ച് മില്യണ്‍ കാഴ്ചക്കാരില്‍ കൂടുതലാണ് ട്രെയ്ലര് യൂട്യൂബില്‍ നിന്ന് നേടിയത്. വലിയ ചര്‍ച്ചയായി മാറിയ ട്രെയ്ലറിന് പ്രേക്ഷകരില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓഗസ്റ്റ് 28 ന് ചിത്രം ആഗോള റിലീസായെത്തും രാവിലെ 9.30 മുതലാണ് ചിത്രത്തിന്റെ ഷോകള്‍ ആരംഭിക്കുക.
കല്യാണി പ്രിയദര്ശന്, നസ്ലിന് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. വമ്പന്‍ ബഡ്ജറ്റില്‍ ഒരുക്കിയിരിക്കുന്ന 'ലോക' രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുണ്‍ ആണ്. 'ലോക' എന്ന് പേരുള്ള സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് 'ചന്ദ്ര'. സൂപ്പര്‍ഹീറോ ആയ ചന്ദ്ര എന്ന് പേരുള്ള കഥാപാത്രമായി കല്യാണി പ്രിയ...









