BREAKING NEWS


Entertainment

‘അമ്മ’ തെരഞ്ഞെടുപ്പ്: പ്രസിഡന്‍റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ അടക്കമുള്ളവര്‍, നാമനിർദ്ദേശപത്രിക സമര്‍പ്പണം ഇന്ന് മുതല്‍
Entertainment, Kerala News, Latest news, Top News

‘അമ്മ’ തെരഞ്ഞെടുപ്പ്: പ്രസിഡന്‍റ് സ്ഥാനത്തേക്ക് കുഞ്ചാക്കോ അടക്കമുള്ളവര്‍, നാമനിർദ്ദേശപത്രിക സമര്‍പ്പണം ഇന്ന് മുതല്‍

താര സംഘടനയായ അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുള്ള നടപടികൾ ഇന്നുമുതൽ തുടങ്ങും. ഈ മാസം 24 ആണ് പത്രിക സമർപ്പണത്തിൽ ഉള്ള അവസാന തീയതി. ജൂലൈ 31ന് അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 15നാണ് തിരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ കുഞ്ചാക്കോ ബോബൻ അടക്കമുള്ള താരങ്ങളുടെ പേരാണ് ഉയർന്നു കേൾക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇടവേള ബാബു തിരിച്ചെത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. Tag: 'Amma' election: Candidates including Kunchako for the post of President, submission of nomination papers from today...
സ്റ്റണ്ട് ആർട്ടിസ്റ്റ് രാജു അന്തരിച്ചു; അപകടം പാ രഞ്ജിത്ത് സിനിമയുടെ ലൊക്കേഷനിൽ
National, Entertainment, Entertainment News, News, Top News

സ്റ്റണ്ട് ആർട്ടിസ്റ്റ് രാജു അന്തരിച്ചു; അപകടം പാ രഞ്ജിത്ത് സിനിമയുടെ ലൊക്കേഷനിൽ

കാർ സ്റ്റണ്ട് ചിത്രീകരണത്തിനിടെ അപകടത്തിൽപ്പെട്ട് സ്റ്റണ്ട് ആർട്ടിസ്റ്റ് രാജു അന്തരിച്ചു. പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ ആര്യ നായകനായെത്തുന്ന സിനിമയുടെ സെറ്റിൽ വച്ചാണ് അപകടം. നടൻ വിശാൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വർഷങ്ങളായി നിരവധി പ്രോജക്ടുകളിൽ രാജുവിനൊപ്പം സഹകരിച്ചിട്ടുള്ള വിശാൽ സോഷ്യൽ മീഡിയയിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ചാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2021ലെ സര്‍പാട്ട പരമ്പരൈയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനിടെയും രാജുവിന് അപകടം സംഭവിച്ചിരുന്നു . ബുദ്ധിമുട്ടേറിയ ഒരു കാര്‍ സ്റ്റണ്ട് ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തിലാണ് രാജുവിന് ദാരുണാന്ത്യം ഉണ്ടായത്. തമിഴ് സിനിമയിലെ നിരവധി നടന്മാർ ആദരാഞ്ജലികൾ അറിയിച്ച് പോസ്റ്റുകൾ പങ്കുവെക്കുന്നുണ്ട്. സ്റ്റണ്ട് കൊറിയോഗ്രാഫർ സിൽവ ഇദ്ദേഹത്തിൽ വിയോഗത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്. അതേസമയം, സിനിമയുടെ നടനോ സംവിധയകനോ ഇക്കാര്യത്തിൽ പ്രതികരണമൊന്നു...
നടി സരോജ ദേവി അന്തരിച്ചു; വിട വാങ്ങിയത് 1960-കളിലെ ഐക്കോണിക് താരം
Entertainment, Entertainment News, Kerala News, National, Top News

നടി സരോജ ദേവി അന്തരിച്ചു; വിട വാങ്ങിയത് 1960-കളിലെ ഐക്കോണിക് താരം

നടി സരോജ ദേവി അന്തരിച്ചു. 87 വയസായിരുന്നു. ബെംഗളൂരുവിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. "അഭിനയ സരസ്വതി", "കന്നഡത്തു പൈങ്കിളി" തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന സരോജ ദേവി ദക്ഷിണേന്ത്യൻ സിനിമയിലെ മികച്ച നടിമാരിൽ ഒരാളാണ്. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 1955-ൽ പതിനേഴാം വയസ്സിൽ കന്നഡ ക്ലാസിക് ചിത്രമായ മഹാകവി കാളിദാസിലൂടെയാണ് സരോജാ ദേവി അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. 1958-ൽ എം ജി രാമചന്ദ്രനൊപ്പം അഭിനയിച്ച നാടോടി മന്നൻ എന്ന ചിത്രത്തിലൂടെയാണ് അവർ താരപദവിയിലേക്ക് ഉയരുന്നത്. 1969-ൽ പത്മശ്രീയും ലഭിച്ചു. കൂടാതെ കലൈമാമണി അവാർഡും ബാംഗ്ലൂർ സർവകലാശാലയിൽ നിന്ന് ഓണററി ഡോക്ടറേറ്റും സരോജ ദേവിക്ക് ലഭിച്ചിട്ടുണ്ട്. 1960-കളിൽ സരോജ ദേവി ധരിച്ചിരുന്ന സാരികൾ, ആഭരണങ്ങൾ, ഹെയർസ്റ്റൈലുകൾ എന്നിവ ഐക്കണിക് ആയി മാറിയതോടെ ...
ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് സെൻസർ ബോർഡിന്റെ പ്രദർശനാനുമതി
Top News, Entertainment, Entertainment News, Kerala News

ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് സെൻസർ ബോർഡിന്റെ പ്രദർശനാനുമതി

സുരേഷ് ഗോപി പ്രധാനവേഷത്തിലെത്തുന്ന ജെഎസ്കെ – ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ ബോർഡിന്റെ പ്രദർശനാനുമതി. ചിത്രത്തിന്റെ പുതിയ പതിപ്പ് അംഗീകരിച്ചതായി സെൻസർ ബോർഡ് വ്യക്തമാക്കി. എട്ട് പ്രധാന മാറ്റങ്ങളോടെയാണ് ചിത്രം തിയറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത്. യുഎ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന ചിത്രത്തിന്റെ റിലീസ് ഉടൻ നടക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. കോടതിയിലെ വിചാരണ രംഗങ്ങളിലുണ്ടായ വിവാദങ്ങൾ പരിഹരിക്കുന്നതിന് അനുപമ അവതരിപ്പിച്ച കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗങ്ങൾ മ്യൂട്ട് ചെയ്തിട്ടുണ്ട്. കൂടാതെ സിനിമയുടെ ടൈറ്റിലിലും ചെറിയ മാറ്റം വരുത്തി 'ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ആകൃതി സ്വീകരിച്ചിട്ടുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തിന്റെ പേര് നേരത്തെ ‘ജാനകി’ എന്നെല്ലാമാണ് ഉപയോഗിച്ചിരുന്നത്. സെൻസർ ബോർഡിന്റെ നിർദേശത്തെ തുടർന്ന് ‘ജാനകി വിദ്യാധരൻ’ അല്ല...
റീ റിലീസിന് ഒരുങ്ങി “ഉദയനാണ് താരം”; ചിത്രം എത്തുന്നത് ഫോർ കെ ദൃശ്യ മികവോടെ
Entertainment, Entertainment News, Kerala News, Latest news, Top News

റീ റിലീസിന് ഒരുങ്ങി “ഉദയനാണ് താരം”; ചിത്രം എത്തുന്നത് ഫോർ കെ ദൃശ്യ മികവോടെ

മലയാളത്തിൽ നിന്നും മറ്റൊരു സിനിമ കൂടി റീ റിലീസിന് ഒരുങ്ങുകയാണ്. മോഹൻലാൽ നായകനായ ഉദയനാണ് താരമാണ് റീ റിലീസിന് ഒരുങ്ങുന്നത്. റോഷൻ ആൻഡ്രൂസ്- ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് ഉദയനാണ് താരം. 20 വര്‍ഷത്തിനുശേഷം ഫോർ കെ ദൃശ്യ മികവോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ജൂലായ് അവസാനത്തോടെ ആണ് ചിത്രം തിയറ്ററുകളിലെത്തുക. ഇപ്പോഴിതാ ചിത്രത്തിലെ കരളേ കരളിൻ്റെ കരളേ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. കൈതപ്രത്തിൻ്റെ വരികൾക്ക് ദീപക് ദേവ് സംഗീതവും വിനീത് ശ്രീനിവാസൻ റിമി ടോമി എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചത്. സിനിമക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രമാണ് ഉദയനാണ് താരം. കാൾട്ടൺ ഫിലിംസിന്‍റെ ബാനറിൽ സി.കരുണാകരനാണ് ചിത്രം നിർമിച്ചത്. ഉദയഭാനുവായി മോഹൻലാലും സരോജ്‌കുമാർ എന്ന രാജപ്പനായി ശ്രീനിവാസനും തകർത്തഭിനയിച്ച ചിത്രത്തിൽ മീനയായിരുന്നു നായിക വേഷം ചെയ്തത്. ശ്രീനിവാസനാണ് സി...
‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ പുതിയ പതിപ്പിന് സെൻസർ ഇന്ന് അനുമതി ലഭിച്ചേക്കും
Top News, Entertainment, Entertainment News, Kerala News, Latest news, Topnews

‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ പുതിയ പതിപ്പിന് സെൻസർ ഇന്ന് അനുമതി ലഭിച്ചേക്കും

‘ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പുതുക്കിയ പതിപ്പിന് ഇന്ന് സെൻസർ ബോർഡിന്റെ അനുമതി ലഭിക്കുമെന്ന് സൂചന. കോടതിയിൽ വിചാരണ നടക്കുന്ന രംഗങ്ങളിൽ അനുപമ പരമേശ്വരൻ അവതരിപ്പിക്കുന്ന കഥാപാത്രത്തെ വ്യക്തിപരമായി പേരെടുത്തു വിളിക്കുന്ന ഭാഗങ്ങൾ, രണ്ടര മിനിറ്റിനിടെ 6 പ്രാവശ്യം മ്യൂട്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ പേരിലും ചെറിയ മാറ്റം വരുത്തിയിട്ടുണ്ട് – പുതിയ പതിപ്പിൽ ‘ജാനകി വി’ എന്നതാണ് ടൈറ്റിൽ. ഇനി ചിത്രം പ്രദർശനത്തിനായി എത്തിക്കാനാവുമെന്ന് നിർമാതാക്കളും സംവിധായകനും പ്രതീക്ഷിക്കുന്നത്. സെൻസർ ബോർഡിന്റെ അന്തിമ അനുമതി ലഭിച്ചാൽ ചിത്രത്തിന്റെ റിലീസ് ഉടൻ പ്രഖ്യാപിക്കാനാണ് പദ്ധതി. ‌ അനുപമ പീഡനത്തിനിരയായ ഗർഭിണിയായ യുവതിയായി അഭിനയിക്കുന്ന ഈ സിനിമ, പേരുമായി ബന്ധപ്പെട്ട നിയമവഴക്കിലാണ് കുടുങ്ങിയത്. ചർച്ചകൾക്ക് പിന്നാലെ തീയറ്റർ റിലീസിന് നീക്കം വേഗത്തിലാക്കാൻ ബോർഡിന്റെ നിർദേശങ്ങൾ അനുസരിക്കുമെ...
ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള വിവാദം; രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിൽ മ്യൂട്ട്
Top News, Entertainment, Entertainment News

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള വിവാദം; രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിൽ മ്യൂട്ട്

ഏറെ വിവാദമായ സുരേഷ് ​ഗോപി ചിത്രം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പുതുക്കിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു. കോടതിയില്‍ വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ പരമേശ്വരൻ അവതരിപ്പിക്കുന്ന കഥാപാത്രമായ ജാനകി വിയെ പേരെടുത്ത് വിളിക്കുന്ന ഭാഗമാണ് മ്യൂട്ട് ചെയ്തിട്ടുള്ളത്. രണ്ടര മിനിറ്റിനിടെ ആറ് ഭാഗങ്ങളിലാണ് ഇത്തരത്തില്‍ മ്യൂട്ട് ചെയ്തിട്ടുള്ളത്. എന്നാൽ, തുടര്‍ച്ചയായി ഈ രീതിയിൽ 'ജാനകി' എന്ന പേര് മ്യൂട്ട് ചെയ്തത് സിനിമയെ ബാധിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിന്റെ സബ് ടൈറ്റിലും മാറ്റം വരുത്തി ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് മാറ്റിയിരിക്കുന്നത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് ഉപയോഗിക്കരുത്. പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന്‍ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നായിരുന്നു സെന്‍സര്‍ ബോര...
‘നയൻ താരയും വിഘ്നേഷും വേർപിരിയുന്നു’; മറുപടിയുമായി താരം
Entertainment, Entertainment News, Gossip, Top News

‘നയൻ താരയും വിഘ്നേഷും വേർപിരിയുന്നു’; മറുപടിയുമായി താരം

മലയാളികളുടെ പ്രിയ നടിയാണ് തെന്നിന്ത്യൻ നടി നയൻ താര. വിവാഹ ശേഷവും സോഷ്യൽ മീഡിയയിൽ സജീവമായ താരം, ജീവിതത്തിലെ പ്രധാന കാര്യങ്ങളൊക്കെയും പ്രേഷകരുമായി സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തനിക്കും ഭർത്താവ് വിഘ്നേഷ് ശിവനുമെതിരെ പ്രചരിക്കുന്ന വാർത്തകൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് നയൻസ്. വിഘ്നേഷും നയൻതാരയും തമ്മിൽ വേർപിരിയുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇതിനുള്ള മറുപടിയാണ് താരം സോഷ്യൽ മീഡിയയിലൂടെ നൽകിയിരിക്കുന്നത്. വിഘ്നേഷിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് നയൻതാര മറുപടി നൽകിയിരിക്കുന്നത്. ഇരുവരും തമാശ രൂപത്തിൽ നോക്കുന്ന പോസിലാണ് ഫോട്ടോ. ‘ഞങ്ങളെക്കുറിച്ചുള്ള അസംബന്ധ വാർത്തകൾ കാണുന്നതിന് ഞങ്ങളുടെ പ്രതികരണം’ എന്ന അടിക്കുറിപ്പോടെയാണ് നയൻതാര ചിത്രം പങ്കുവച്ചത്. നിരന്തരം സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് വിധേയരാകുന്ന താരം, പീഡന കേസിൽ പ്രതി...
20.9 കോടി വർഷം പഴക്കമുള്ള ഫോസിലുകൾ കണ്ടെത്തി
Entertainment, Entertainment News, Latest news, Top News, World

20.9 കോടി വർഷം പഴക്കമുള്ള ഫോസിലുകൾ കണ്ടെത്തി

ദിനോസറുകളുടെ തുടക്കകാലത്ത് ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്ന പെട്രോസോറുകളുടെ 20.9 കോടി വർഷം പഴക്കമുള്ള ഫോസിലുകൾ കണ്ടെത്തി. നോർത്ത് അമേരിക്കയിലെ പെട്രിഫൈഡ് ഫോറസ്റ്റ് നാഷനൽ പാർക്കിലാണ് ‘പറക്കുന്ന മുതലകൾ’ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ജീവികളുടെ ഫോസിലുകൾ കണ്ടെത്തിയത്. കടൽകാക്കയുടെ വലിപ്പമുണ്ടായിരുന്നുവെന്നു കരുതുന്ന ഇവ നദികളിൽ മത്സ്യങ്ങളെയും മറ്റും ആഹാരമാക്കി ജീവിച്ചിരുന്നവയാണ് എന്നാണ് അനുമാനം. ഫോസിലുകളുടെ സംരക്ഷിത കേന്ദ്രമെന്ന നിലയിൽ പ്രശസ്തമായ പെട്രിഫൈഡ് ഫോറസ്റ്റ് നാഷനൽ പാർക്ക്. പെട്രോസോറുകളുടെ ഫോസിലുകൾ ഇവിടെ കണ്ടെത്തുമെന്ന് ശാസ്ത്രജ്ഞർ കരുതിയിരുന്നില്ല. ഇതുവരെ കേട്ടിട്ടില്ലാത്ത മറ്റ് 7 ജീവികളുടെ ഫോസിലുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്. Tag: 20.9 million year old fossils have been found...
ജാനകി ‘വി ജാനകി’ ആക്കണം ; 2 മാറ്റങ്ങൾ കൂടി വരുത്തണം. ഹൈക്കോടതിയിൽ സെൻസർ ബോർഡ്
Cinema, Entertainment, Kerala News, Latest news, Top News

ജാനകി ‘വി ജാനകി’ ആക്കണം ; 2 മാറ്റങ്ങൾ കൂടി വരുത്തണം. ഹൈക്കോടതിയിൽ സെൻസർ ബോർഡ്

വിവാദമായ 'ജെഎസ്കെ- ജാനകി v/s സ്റ്റേറ്റ് ഓഫ് കേരളയിൽ 2 മാറ്റങ്ങൾ കൂടെ വരുത്തിയാൽ അനുമതി നൽകാം എന്ന് സെൻസർ ബോർഡ്.ഇന്ന് ഹൈക്കോടതിയിലാണ് സെൻസർ ബോർഡ് ഇക്കാര്യമറിയിച്ചത്. സിനിമയുടെ പേരിനൊപ്പമുള്ള ‘ജാനകി’ക്കു പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരന്റെ ഇനീഷ്യൽ കൂടി ചേരത്ത് സിനിമയുടെ പേര് ‘വി.ജാനകി’ എന്നോ ‘ജാനകി വി.’ എന്നോ ആക്കുകയാണ് ഒരു മാറ്റം. ചിത്രത്തിലെ കോടതി രംഗങ്ങളിലൊന്ന് കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് പറയുന്നത് ‘മ്യൂട്ട്’ ചെയ്യുക ചെയ്യുക എന്നതാണ് രണ്ടാമത്തെ മാറ്റം. നേരത്തെ 96 മാറ്റങ്ങളാണ് ചിത്രത്തില്‍ നിർദേശിച്ചിരുന്നതെന്നും എന്നാൽ 2 മാറ്റങ്ങൾ വരുത്തിയാൽ അനുമതി നൽകാമെന്നും സെൻസർ ബോർഡിനു വേണ്ടി ഹാജരായ അഭിനവ് ചന്ദ്രചൂഡ് വ്യക്തമാക്കി. ഉച്ചകഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കുമ്പോൾ അഭിപ്രായം അറിയിക്കാൻ ജസ്റ്റിസ് എൻ.നഗരേഷ് സിനിമയുടെ നിർമാതാക്കളോട് നിർദ്ദേശിച്ചു. Tag: Janaki shoul...