വിമത സ്ഥാനാർത്ഥിക്ക് വിജയം; പയ്യന്നൂരിൽ സിപിഐഎമ്മിന് നിർണായക തിരിച്ചടി
കണ്ണൂർ: പയ്യന്നൂർ നഗരസഭയിലെ 36-ാം വാർഡിൽ മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സി. വൈശാഖിന്റെ വിജയം സിപിഐഎമ്മിന് കനത്ത തിരിച്ചടിയായി. വിമത സ്ഥാനാർത്ഥിയായി സ്വതന്ത്രനായി മത്സരിച്ചാണ് വൈശാഖ് വിജയം നേടിയത്.കാര നോർത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വൈശാഖിനെ ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതോടെയാണ് അദ്ദേഹം പാർട്ടിയുമായി ഇടഞ്ഞത്. ഈ വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി കോൺഗ്രസ് എസിലെ പി. ജയൻ ആയിരുന്നു.
സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നിൽ ലോക്കൽ സെക്രട്ടറിയും മറ്റ് ചിലരുമാണെന്ന ആരോപണങ്ങൾ വൈശാഖ് ഉന്നയിച്ചിരുന്നു. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ കാരയിലെ ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളെ ഭീഷണിപ്പെടുത്തിയെന്നും, ഇതിൽ ഒരാൾക്കെതിരെ മാത്രമാണ് ഒൻപത് മാസം കഴിഞ്ഞ് പാർട്ടി നടപടിയെടുത്തതെന്നും വൈശാഖ് ആരോപിച്ചു.
വൈശാഖിന് പിന്തുണയുമായി കാര ഭാഗത്തെ മൂന്ന് ബ്രാഞ്ചുകളിലായി മുപ്പതോളം പാർട്ട...










