ദുരിതബാധിതരെ ചേർത്ത് നിർത്തി സർക്കാർ; കൽപ്പറ്റ ടൗൺഷിപ്പിൻ്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25-ന്
കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി നിർമ്മിച്ച ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കു സുരക്ഷിതവും മാന്യവുമായ ജീവിതം ഉറപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിജ്ഞയുടെ ഫലമായാണ് പദ്ധതി യാഥാർത്ഥ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരന്തത്തിന് പിന്നാലെ “കേരളം ഒറ്റക്കെട്ടായി നിന്നു ഈ നാടിനെ വീണ്ടെടുക്കും” എന്ന പ്രഖ്യാപനത്തോടെയാണ് പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിച്ചത്. വിവിധ പ്രതിസന്ധികളും വിമർശനങ്ങളും മറികടന്ന് ജനപിന്തുണയോടെ സർക്കാർ പദ്ധതി മുന്നോട്ട് കൊണ്ടുപോയി. സർക്കാർ ജീവനക്കാർ, തൊഴിലാളികൾ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, സുമനസ്സുകൾ തുടങ്ങി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുടെ സഹകരണം പദ്ധതിയുടെ പുരോഗതി വേഗത്തിലാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തിൽ 175 വീടുകൾ ദുരന്താതിജീവിതർക്കായി കൈ...










