കൊച്ചിയിലെ പാര്‍ക്കിങ് പ്രശ്നങ്ങള്‍ക്ക് പരിഹാരം; വിപുല പദ്ധതി ആവിഷ്കരിച്ച് കൊച്ചി മെട്രോ റെയിൽ
കൊച്ചി: കൊച്ചിയിലെ പാര്‍ക്കിങ് പ്രശ്നങ്ങള്‍ക്ക് പരിഹാരവുമായി വിപുലമായ പദ്ധതിയുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് . പാര്‍ക്കിങ് ഫീസ് നിരക്കുകള്‍ കുറച്ചും പുതിയ പാക്കേജുകള്‍ അവതരിപ്പിക്കുകയുമാണ് കെഎംആര്‍എല്‍ ചില സ്റ്റേഷനുകളില്‍ ഇതിനോടകം നടപ്പാക്കിയ സ്മാര്‍ട്ട് പാര്‍ക്കിങ് സംവിധാനം കൂടുതല്‍ ജനകീയമാക്കാനാണ് അധികൃതരുടെ നീക്കം. ആലുവ, അമ്പാട്ടുകാവ്, കൊച്ചിന് യൂണിവേഴ്സിറ്റി, ഇടപ്പള്ളി, ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം, കലൂര്‍, എംജി റോഡ്, ഇളംകുളം, തൈക്കൂടം, പേട്ട, വടക്കേക്കോട്ട, തൃപ്പൂണിത്തുറ എന്നീ 13 സ്റ്റേഷനുകളിലാണ് നിലവില്‍ സ്മാര്‍ട്ട് പാര്‍ക്കിങ് സൗകര്യമുള്ളത്. കമ്പനിപ്പടി, ടൗണ്‍ ഹാള്‍, മഹാരാജാസ് എന്നിവ ഒഴികെയുള്ള മറ്റ് മെട്രോ സ്റ്റേഷനുകളില്‍ പാർക്കിങ് സൗകര്യം ഒരുക്കുമെന്നും മെട്രോ അധികൃതര്‍ പറയുന്നു.
ഫോര്‍ വീലര്‍, ത്രീവീലര്‍ വാഹനങ്ങള്‍ക്ക് രണ്ട് മണിക്കൂറിന് 15 രൂപയ...









