BREAKING NEWS


Around Us

11 പേരുടെ ജീവൻ അപഹാlരിച്ച ഫോർട്ട്കൊച്ചി യാത്ര  ദുരന്തത്തിന് ഒരു പതിറ്റാണ്ട്
Ernakulam

11 പേരുടെ ജീവൻ അപഹാlരിച്ച ഫോർട്ട്കൊച്ചി യാത്ര  ദുരന്തത്തിന് ഒരു പതിറ്റാണ്ട്

സമുദ്രഗതാഗതത്തിന്റെയും മത്സ്യബന്ധനത്തിന്റെയും കേന്ദ്രമാണ് ഫോർട്ട്‌ കൊച്ചി. അതിനാൽ തന്നെ ചരിത്രത്തിലുടനീളം പല കപ്പൽ അപകടങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്. ഏറ്റവും ശ്രദ്ധേയമായത് 2015-ൽ ഫോർട്ട് കൊച്ചിക്ക് സമീപം ബോട്ട് മറിഞ്ഞ് നിരവധി തൊഴിലാളികൾ മരിച്ച അപകടമായിരുന്നു. ഫോർട്ട് കൊച്ചി അഴിമുഖത്ത് 11 ജീവനുകൾ പൊലിഞ്ഞ ആ"ഫോർട്ട് കൊച്ചി യാത്രാബോട്ട് ദുരന്ത'ത്തിന് ഒരുപതിറ്റാണ്ട് തികയുന്നു. 2015ലെ ഓണക്കാലത്ത്‌ ആഗസ്‌ത്‌ 26ന് ഉച്ചയ്ക്കാണ് കൊച്ചി അഴിമുഖത്ത് കോർപറേഷന്റെ ‘എം ബി ഭാരത്’ ബോട്ട് മറിഞ്ഞത്. ഫോർട്ട്കൊച്ചി ബോട്ട് ജെട്ടിക്ക് സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച് അമിത വേഗതയിൽ പാഞ്ഞ മത്സ്യബന്ധന വള്ളം ജെട്ടിക്ക് അടുത്ത് എത്താറായപ്പോൾ യാത്ര ബോട്ടിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നെടുകെ പിളർന്ന ബോട്ട് മുങ്ങി താഴുകയായിരുന്നു. ഏകദേശം 45 യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തെ സം...
കൊച്ചി മെട്രോ അങ്കമാലിയിലേക്ക്; ഹരിയാന കമ്പനി പഠനം തുടങ്ങി, റിപ്പോര്‍ട്ട് ആറ് മാസത്തിനകം
Ernakulam

കൊച്ചി മെട്രോ അങ്കമാലിയിലേക്ക്; ഹരിയാന കമ്പനി പഠനം തുടങ്ങി, റിപ്പോര്‍ട്ട് ആറ് മാസത്തിനകം

കൊച്ചി മെട്രൊ റെയില്‍ ആലുവയില്‍ നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ട് വഴി അങ്കമാലിയിലേക്ക് നീട്ടുന്ന മൂന്നാംഘട്ട മൂന്നാം ഘട്ട വികസന പദ്ധതിക്കുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പഠനം ആരംഭിച്ചു. ഹരിയാന ആസ്ഥാനമായുള്ള സിസ്ട്ര എംവിഎ കണ്‍സള്‍ട്ടിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് മെട്രോ പാതയുടെ വിശദ പദ്ധതി റിപ്പോര്‍ട്ടിനുള്ള (ഡിപിആര്‍) പഠനം നടത്തുന്നത്. 1.03 കോടി രൂപ ചിലവഴിച്ചുള്ള ഡിപിആര്‍ ആറ് മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം.മെട്രോ പാത അങ്കമാലിവരെ ദീര്‍ഘിപ്പിക്കണമെന്നും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി കണക്ടവിറ്റി വേണമെന്നുമുള്ള ദീര്‍ഘകാലത്തെ ആവശ്യത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ പറഞ്ഞു. ഈ മേഖലയിലെ ജനങ്ങള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള യാത്രാ സൗകര്യവും ഈ പ്രദേ...
കുട്ടനാടിന്റെ മുഖച്ഛായ മാറ്റാൻ കേന്ദ്രം,  ബഹുമുഖ പദ്ധതികളുടെ റിപ്പോർട്ട്‌ ഉടൻ
Alappuzha

കുട്ടനാടിന്റെ മുഖച്ഛായ മാറ്റാൻ കേന്ദ്രം,  ബഹുമുഖ പദ്ധതികളുടെ റിപ്പോർട്ട്‌ ഉടൻ

കൊച്ചി : കുട്ടനാട്ടിൽ മത്സ്യകൃഷി വ്യാപിപ്പിക്കാൻ കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ബഹുമുഖ പദ്ധതികൾ. ആധുനികവും പരമ്പരാഗതവുമായ കൃഷി രീതികളിൽ മത്സ്യ കർഷകർക്ക് പരിശീലനം നൽകും. നെൽകൃഷിയുമായി ചേർന്നുള്ള സംയോജിത മത്സ്യകൃഷി, കൂടു മത്സ്യകൃഷി, ഒരു മത്സ്യം ഒരു നെല്ല്, ബയോഫ്‌ളോക് മത്സ്യകൃഷി (മത്സ്യ വിസർജ്യവും ഭക്ഷണാവശിഷ്ടങ്ങളും ഉപയോഗപ്പെടുത്തിയുള്ള കൃഷി)എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. വിശദ പ്രോജക്ട് റിപ്പോർട്ട് ഉടൻ തയ്യാറാക്കും. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.അപ്പർ, ലോവർ കുട്ടനാടിന്റെ വ്യത്യസ്ത സാഹചര്യങ്ങൾക്കനുസൃതമായി ശുദ്ധജലത്തിലും ഓരുജലാശയത്തിലും പ്രത്യേക പദ്ധതികൾ വരും. ഗവേഷണ സ്ഥാപനങ്ങൾ, കേന്ദ്ര ഏജൻസികൾ, കൃഷി വിജ്ഞാന കേന്ദ്രങ്ങൾ (കെ.വി.കെ) എന്നിവയുടെ സാങ്കേതിക പിന്തുണയുണ്...
സി.എം.എസ് കോളജ് യൂണിയൻ പിടിച്ച് കെ.എസ്.യു;  37 വർഷത്തിന് ശേഷം വിജയം
Kottayam

സി.എം.എസ് കോളജ് യൂണിയൻ പിടിച്ച് കെ.എസ്.യു;  37 വർഷത്തിന് ശേഷം വിജയം

കോട്ടയം സിഎംഎസ് കോളജിൽ 37 വർഷങ്ങൾക്ക് 15ൽ 14 സീറ്റും നേടി സിഎംഎസ് കോളേജ് യൂണിയൻ പിടിച്ചെടുത്ത് കെ.എസ്.യു. ആകെയുള്ള 15 ൽ 14 സീറ്റിലും കെ.എസ്.യു സ്ഥാനാർഥികൾ ജയിച്ചു. എസ്എഫ്ഐക്ക് ലഭിച്ചത് ഫസ്റ്റ് ഡി.സി പ്രതിനിധി സീറ്റ് മാത്രം. 37 വർഷത്തിനു ശേഷമാണ് സിഎംഎസ് കോളേജിൽ യൂണിയൻ കെ.എസ്.യുവിന് ലഭിക്കുന്നത്. കെഎസ്യു വിലെ ഫഹദ് സി ആകും യൂണിയൻ ചെയർമാൻ. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി അലൻ ബിജുവും ജോൺ കെ. ജോസും തിരഞ്ഞെടുക്കപ്പെട്ടു. ടി.എസ് സൗപർണിക ആർട്സ് ക്ലബ് സെക്രട്ടറിയായും മാഗസിൻ എഡിറ്ററായി മജു ബാബുവും ഉൾപ്പെടുന്ന 15 അംഗ യൂണിയൻ അംഗങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്.തിരഞ്ഞെടുപ്പിനു ശേഷം നടന്ന വോട്ടെണ്ണലിനിടെ എസ്എഫ്ഐ- കെഎസ്യു പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനെത്തുടർന്ന് ഫലപ്രഖ്യാപനം മാറ്റി വച്ചിരുന്നു. വൈകിട്ട് നാലര മുതൽ തുടങ്ങിയ സംഘർഷത്തിനും അക്രമത്തിനും ഒടുവിൽ പത്ത് മണിയോടെയാണ് വിദ്യാർഥികൾപിരിഞ്...
കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം  വേഗത്തിലാക്കാൻ നിർദേശം; ചെലവ് 1957 കോടി
Ernakulam

കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം  വേഗത്തിലാക്കാൻ നിർദേശം; ചെലവ് 1957 കോടി

കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വരെയുള്ള മെട്രോ രണ്ടാംഘട്ടത്തിന്റെ നിർമാണം പുരോഗമിക്കുന്നു . അടുത്തവർഷം ജൂണെന്ന ലക്ഷ്യത്തിലാണ് നിർമാണം മുന്നേറുന്നത്. നിശ്ചയിച്ച സമയത്തെക്കാൾ നൂറുദിവസം പുറകിലാണ് നിർമാണമെന്ന് അടുത്തിടെ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) എംഡി വ്യക്തമാക്കിയിരുന്നു. ഇതു മറികടന്ന് രണ്ടാംഘട്ടത്തിലെ ആദ്യ അഞ്ചു സ്റ്റേഷനുകൾ അടുത്തവർഷം ജൂൺ 30-നകം പൂർത്തിയാക്കി സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. കരാറുകാരോട് നിർമാണം വേഗത്തിലാക്കാനും നിർദേശിച്ചിട്ടുണ്ട്. രണ്ടാംഘട്ടത്തിന്റെ ഭാഗമായ 825 പൈലുകളുടെ നിർമാണം പൂർത്തിയായി. വയഡക്ടിനു വേണ്ടതിൽ 603 എണ്ണവും സ്റ്റേഷനു വേണ്ട പൈലുകളിൽ 222 എണ്ണവുമാണ് പൂർത്തിയായത്. രണ്ടാംഘട്ടത്തിൽ മെട്രോ വയഡക്ടിനുവേണ്ടി ആകെ 1601 പൈലുകളാണ് വേണ്ടത്. സ്റ്റേഷനുകൾക്കായി വേണ്ടത് 360 പൈലുകളാണ്. ആലിൻചുവട്, വാഴക്കാല, സെസ്, പാലാരിവട്ടം, കിൻഫ്ര, ചെമ്പുമു...
ഇനി എന്ത് സംശയവും നോവ ടീച്ചറോട് ചോദിക്കാം ; റോബോട്ടിക് ടീച്ചറെ രൂപകല്പന ചെയ്ത് വിദ്യാർഥികൾ
Kozhikode

ഇനി എന്ത് സംശയവും നോവ ടീച്ചറോട് ചോദിക്കാം ; റോബോട്ടിക് ടീച്ചറെ രൂപകല്പന ചെയ്ത് വിദ്യാർഥികൾ

സിൽവർഹിൽസ് പബ്ലിക് സ്കൂളിൽ നടന്ന സിൽവർ സിനർജി എക്സിബിഷനിൽ എഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നോവ എന്ന റോബോട്ടിക് ടീച്ചറെ രൂപകല്പന ചെയ്ത് വിദ്യാർഥികൾ. സ്കൂളിലെ കംപ്യൂട്ടർ അധ്യാപകനായ സിബിലിന്റെ പിന്തുണയോടെ ഒൻപതാം വിദ്യാർഥികളായ അദ്വൈത്, ഗൗരി ശങ്കർ, ആരവ്, അൻഫൽ പരീദ്, ഐശ്വര്യ എന്നിവർ ചേർന്നാണ് റോബോട്ടുണ്ടാക്കിയത്.ഏത് വിഷയത്തിലും വിദ്യാർഥികളുടെ എന്തുസംശയവും നോവ ടീച്ചറോട് ചോദിക്കാം. ഏറ്റവും ആധികാരികമായ ഉത്തരം വിശദവും സരളവുമായി ടീച്ചർ നൽകും. ഹ്യൂമനോയിഡുകൾക്ക് സമാനമായ ബോഡി ഫീച്ചറുകൾകൂടി ഉൾപ്പെടുത്തിയാണ് നോവ റോബോട്ടിക് ടീച്ചറെ രൂപകല്പന ചെയ്തത്.  ശാസ്ത്രം, സാമൂഹികശാസ്ത്രം, കംപ്യൂട്ടർ-സൈബർ സാങ്കേതികമേഖല, കല, സാഹിത്യം, ആരോഗ്യശാസ്ത്രം, ഗണിതശാസ്ത്രം, കരകൗശലവിദ്യ തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ള പ്രദർശനവസ്തുക്കൾ വിദ്യാർഥികൾ ഇതിന്റെ ഭാഗമായി ഒരുക്കി. ...
തോരായിക്കടവ് പാലം തകര്‍ന്ന സംഭവം: അംഗീകൃത രൂപകൽപ്പനയിൽ  വ്യത്യാസം ഉണ്ടെന്ന് കിഫ്‌ബി
Kozhikode

തോരായിക്കടവ് പാലം തകര്‍ന്ന സംഭവം: അംഗീകൃത രൂപകൽപ്പനയിൽ  വ്യത്യാസം ഉണ്ടെന്ന് കിഫ്‌ബി

തോരായിക്കടവ് പാലത്തിൻ്റെ തകർച്ചയിൽ ആരോപണവുമായി കിഫ്ബി. പാലത്തിന് അംഗീകൃത രൂപകൽപ്പനയിൽ നിന്ന് വ്യത്യാസം ഉണ്ടെന്ന് കിഫ്ബി സമൂഹമാധ്യമ കുറിപ്പിലൂടെ അറിയിച്ചു. കഴിഞ്ഞ മേയ് മാസത്തിൽ നിർമാണം നടക്കുന്ന സൈറ്റിൽ കിഫ്ബി ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. അതിൻ്റെ ഭാഗമായി സൈറ്റിൽ ലഭ്യമായിരുന്ന അംഗീകൃത സ്റ്റേജിങ് ഡ്രോയിങ് പരിശോധിച്ചതിൽ നിന്നും സ്റ്റേജിങ് വർക്കിൽ വ്യതിയാനം കണ്ടെത്തിയിരുന്നു എന്നാണ് കിഫ്ബി വ്യകതമാക്കുന്നത്. P6-P7 സ്പാനിൻ്റെ സ്റ്റേജിങ് വർക്കിൽ കണ്ടെത്തിയ ഈ വ്യതിയാനം ചൂണ്ടിക്കാട്ടി മേയ് 19 ന് എസ്പിവി ആയ കെആർഎഫ്ബിക്ക് ഒബ്സർവേഷൻ മെമ്മോ (OM) നൽകിയിരുന്നു. അംഗീകൃത സ്റ്റേജിങ് ഡ്രോയിങ്ങിൽ ഉണ്ടായ വ്യതിയാനത്തിൻ്റെ കാരണം വിശദീകരിക്കാനും ഈ സെക്ഷനിൽ കൂടുതൽ പ്രവൃത്തികൾ തുടരുന്നതിന് മുൻപ് ഈ വ്യതിയാനത്തിന് അനുമതി നൽകിയതിൻ്റെ തെളിവ് നൽകാനും ഒബ്സെർവേഷൻ മെമ്മോയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാളിതുവരെ ഒര...
വിദ്യാർത്ഥിനിയെ   ഇരുട്ടുമുറിയിൽ അടച്ചുപൂട്ടി; സംഭവത്തിൽ അന്വേഷണത്തിന് നിർദേശിച്ച് മന്ത്രി
Ernakulam

വിദ്യാർത്ഥിനിയെ   ഇരുട്ടുമുറിയിൽ അടച്ചുപൂട്ടി; സംഭവത്തിൽ അന്വേഷണത്തിന് നിർദേശിച്ച് മന്ത്രി

വൈകിയെത്തിയ വിദ്യാര്‍ഥിയെ സ്‌കൂള്‍ അധികൃതര്‍ ഇരുട്ടുമുറിയില്‍ അടച്ചെന്ന് പരാതി.   സംഭവത്തില്‍ രക്ഷിതാക്കളും വിവിധ വിദ്യാര്‍ഥി സംഘടനകളും സ്കൂളിലെത്തി പ്രതിഷേധിച്ചു. കുട്ടിയെ വൈകിയെത്തിയതിന്റെ പേരില്‍ വെയിലത്ത് ഗ്രൗണ്ടില്‍ ഓടിച്ചു, ശേഷം ഇരുട്ട് മുറിയില്‍ ഒറ്റയ്ക്ക് ഇരുത്തി. കൂടാതെ രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തെന്നാണ് ആക്ഷേപം. കുട്ടിയുടെ ടിസി തന്നുവിടുമെന്ന് അധികൃതര്‍ പറഞ്ഞതായും രക്ഷിതാക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയ കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും സ്‌കൂള്‍ അധികൃതരുമായി തര്‍ക്കമുണ്ടായി. സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ നടപടി വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. എന്നാല്‍ കുട്ടിയെ ഓടിച്ചത് വ്യായാമത്തിന്റെ ഭാഗമായാണെന്നും ശിക്ഷിച്ചിട്ടില്ലെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വാദം.അതേസമയം, സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ഒരു സ്‌കൂളില...
പാലക്കാ‌ട് ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
Palakkad, Kerala News, Latest news, Top News, Weather

പാലക്കാ‌ട് ജില്ലയിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം

പാലക്കാട് ജില്ലയിൽ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. തച്ചമ്പാറ കുന്നംതിരുത്തി കൊച്ചു കൃഷ്ണന്റെ വീട് മരം വീണ് തകർന്ന് രണ്ടു പേർക്ക് പരിക്കേറ്റു. ഉറങ്ങിക്കിടക്കുമ്പോൾ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റ സരോജിനി, അർച്ചന എന്നിവരെ നിസാര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചി‌ട്ടുണ്ട്. നെന്മാറ വിത്തനശ്ശേരി ലക്ഷംവീട് കോളനിയിലെ രാമസ്വാമി, മുരുകമ്മ എന്നിവരുടെ ഒറ്റമുറി വീടും കാറ്റിലും മഴയിലും നിലംപൊത്തി. എലപ്പുള്ളിയിൽ മണിയേരി പച്ചരിക്കുളമ്പിൽ ബി രാമചന്ദ്രൻ്റെ വീടിൻ്റെ പിൻവശത്തെ ചുമർ ഇടിഞ്ഞു വീഴുകയും ചെയ്തു. പറളി ഓടന്നൂർ കോസ് വേയിൽ വെള്ളം കയറിയതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പാലക്കാട് അട്ടപ്പാടി താവളം മുള്ളി റോഡിൽ വൈദ്യുതി തൂൺ കടപുഴകി വീണും ഗതാഗത തടസ്സമുണ്ടായി. മംഗലാംഡാം ചിറ്റടിയിൽ റോഡിന് കുറുകെ മരം വീണും ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ കാറ്റിലും മഴയിലും വ...
വീരമലക്കുന്ന് ഇടിഞ്ഞു
Top News, Accident, Kasaragod, Kerala News, Latest news

വീരമലക്കുന്ന് ഇടിഞ്ഞു

കാസർഗോഡ് ചെറുവത്തൂരിലെ വീരമലക്കുന്ന് ദേശിയപാതയിലേക്ക് ഇടിഞ്ഞുവീണു. ദേശീയപാത നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലാണ് കുന്ന് ഇടിഞ്ഞത്. വീരമലക്കുന്നിലെ മണ്ണും കല്ലുമെല്ലാം ദേശീയപാതയിൽ പതിച്ചതിനാൽ സ്ഥലത്ത് ഗതാഗതകുരുക്ക് രൂപപ്പെട്ടിരിക്കുകയാണ്. തലനാരിഴയ്ക്കാണ് വാഹനങ്ങൾ രക്ഷപ്പെട്ടത്. മേഘ കൺസ്ട്രക്ഷൻസ് ദേശീയപാത നിർമാണം നടത്തുന്നയിടത്താണ് വീരമലക്കുന്നുള്ളത്. നേരെത്തെ തന്നെ ഈ പ്രദേശത്തെ അതീവ ജാഗ്രതാ പട്ടികയിൽ ജില്ലാകളക്ടർ ഉൾപ്പെടുത്തിയിരുന്നു. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. എന്നാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അപകട സ്ഥലത്ത് ജില്ലാ കളക്ടറും എൻഡിആർഎഫ് സംഘവും എത്തി. മഴ വീണ്ടും ആരംഭിച്ചതോടെ കുന്നിടിയാൻ തുടങ്ങിയത് പ്രദേശവാസികളെയും ഇതുവഴി പോകുന്ന വാഹനങ്ങളെയും ആശങ്കയിലാക്കിയിരുന്നു. അപകടസാധ്യത കണക്കിലെടുത്ത്‌ ജില്ലാ ഭരണസംവിധാനത്തിന്റെ നിർദേശ പ്രകാരം നിർമാണ കമ്പനി ഈ പ്രദേശത്...