BREAKING NEWS


News

അഹമ്മദാബാദ് വിമാനദുരന്തം: ബ്ലാക്ക് ബോക്‌സില്‍നിന്നുള്ള  ഡാറ്റ ഡൗണ്‍ലോഡ് ചെയ്തു
National, News

അഹമ്മദാബാദ് വിമാനദുരന്തം: ബ്ലാക്ക് ബോക്‌സില്‍നിന്നുള്ള ഡാറ്റ ഡൗണ്‍ലോഡ് ചെയ്തു

ന്യൂഡൽഹി: അഹമ്മദാബാദിലെ വിമാന ദുരന്തവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ അടങ്ങിയ ബ്ലാക്ക് ബോക്സിന്റെ ഡാറ്റ ഡൗൺലോഡ് ചെയ്തു. വിമാനത്തിന്റെ മുൻഭാഗത്ത് നിന്ന് കണ്ടെത്തിയ ബ്ലാക്ക് ബോക്സിൽ നിന്നും വിവരങ്ങൾ വീണ്ടെടുത്തതായും ഡൗൺലോഡ് ചെയ്‌തതായും വ്യോമയാന മന്ത്രാലയം അറിയിച്ചു. ബ്ലാക്ക് ബോക്സിന്റെ മെമ്മറി മൊഡ്യൂൾ പൂർണമായി ലഭ്യമാക്കിയതായും കേന്ദ്ര സർക്കാർ വ്യക്തമാക്കി.  വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് ജൂണ്‍ 13-ന് സ്ഥലത്തുനിന്ന് കണ്ടെടുത്തിരുന്നു. വിമാനം തകര്‍ന്നുവീണ കോളേജ് ഹോസ്റ്റലിന്റെ മേല്‍ക്കൂരയില്‍നിന്നാണ് ബ്ലാക്ക്ബോക്സ്‌ കണ്ടെത്തിയത്....
ഉത്തരാഖണ്ഡില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് രണ്ടുമരണം
Latest news, News

ഉത്തരാഖണ്ഡില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് രണ്ടുമരണം

രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിൽ ബസ് നദിയിലേക്കു മറിഞ്ഞ് രണ്ടുപേർ മരിച്ചു. എട്ടുപേർക്ക് രക്ഷപ്പെടാനായെങ്കിലും 10 പേരെ ഇപ്പോഴും കാണാനില്ല. ഏകദേശം 20 ആളുകളുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പൊലീസ്, ജില്ലാ ദുരന്ത പ്രതികരണ സേന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 31 സീറ്റുകളുള്ള ബസിൽ ഡ്രൈവറടക്കം 20 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാജസ്ഥാനിൽനിന്നും ഗുജറാത്തിൽനിന്നുമുള്ള കുടുംബങ്ങളാണ് ബസിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. ബദരിനാഥിലേക്ക് പോകുന്ന വഴിയിലായിരുന്നു ബസ് അപകടത്തിൽപ്പെട്ടത്. രുദ്രപ്രയാഗിൽ വെച്ച് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അളകനന്ദാ നദിയിലേക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക വിവരം. ബസ് നദിയിലേക്ക് വീഴുന്നതിന് മുമ്പ് പുറത്തേക്ക് ചാടിയവരാണ് രക്ഷപ്പെട്ടതിലെ ഭൂരിഭാഗവും എന്നാണ് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരുടെ മൊഴി....
ആക്സിയോം – 4 ഇന്ന് ബഹിരാകാശനിലയത്തിലെത്തും
News

ആക്സിയോം – 4 ഇന്ന് ബഹിരാകാശനിലയത്തിലെത്തും

ഫ്ലോറിഡ: ഇന്ത്യൻ ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ലയും ഉൾപ്പെട്ട ആക്സിയം-4 ദൗത്യം ഇന്ന് രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തും. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് പേടകത്തിന്റെ ഡോക്കിങ് പ്രക്രിയ ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ബഹിരാകാശ നിലയത്തിലെ ഹാർമണി മൊഡ്യൂളിന്റെ ബാഹ്യ ഭാഗത്ത്, ബഹിരാകാശത്തിലേക്കുള്ള ദിശയിലായുള്ള പോർട്ടിൽ പേടകം സ്വയം ഡോക്ക് ചെയ്യുമെന്ന് നാസ വ്യക്തമാക്കി. 28.5 മണിക്കൂർ നീണ്ട സഞ്ചാരത്തിനുശേഷമാണ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്നത്. അമേരിക്കയിലെ പെഗ്ഗി വിറ്റ്സൻ, പോളണ്ടിലെ സ്ലാവോസ് വിസീവ്സ്കി, ഹംഗറിയിലെ ടിബോർ കാപു എന്നിവരാണ് സഹയാത്രികർ....
വാൽപ്പാറയിൽ നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടിച്ചു
News

വാൽപ്പാറയിൽ നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയ പുലിയെ പിടിച്ചു

മലക്കപ്പാറ: വാൽപ്പാറയിലെ ഝാർഖണ്ഡ് സ്വദേശിയായ നാലരവയസുകാരിയെ കൊലപ്പെടുത്തിയതായി സംശയിക്കപ്പെടുന്ന നരഭോജി പുലി പിടിയിലായി. തമിഴ്‌നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. പുലർച്ചെയായിരുന്നു പുലിയെ കൂട്ടിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. പുലിയെ തോട്ടം മേഖലയിൽ നിന്ന് ഉൾവനത്തിലേക്ക് മാറ്റാനാണ് വനംവകുപ്പിന്റെ പദ്ധതി. വാൽപ്പാറയിലെ പച്ചമല എസ്റ്റേറ്റിന്റെ തെക്ക് ഡിവിഷനിൽ ജോലി ചെയ്യുന്ന ഝാർഖണ്ഡ് സ്വദേശിയായ മനോജ് കുന്ദയുടെ മകൾ റുസിനിയയാണ് കഴിഞ്ഞ വെള്ളിയാഴ്ച പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വീട്ടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്ന റുസിനിയെ സമീപത്തുള്ള തേയിലത്തോട്ടത്തിൽ നിന്നെത്തിയ പുലി പിടിച്ചുയർത്തി വലിച്ചിഴച്ച് കൊണ്ടുപോയി. സമീപത്ത് ജോലി ചെയ്തുകൊണ്ടിരുന്ന തോട്ടം തൊഴിലാളികൾ ബഹളംവെച്ചെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിനകത്തെക്ക്‌ ഓടി മറഞ്ഞു....
വി എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
News

വി എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പട്ടം എസ്‌ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല. അദ്ദേഹം മരുന്നുകൾക്ക് പ്രതികരിക്കുന്നുണ്ടെങ്കിലും ആരോഗ്യം മുമ്പത്തെ ദിനങ്ങളിലേതു പോലെ തന്നെ തുടരുകയാണ്. ഇസിജിയിൽ ഇടക്കിടെ ചെറിയ വ്യതിയാനങ്ങൾ കണ്ടുവരുന്നുണ്ട്. കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ സംയുക്തമായി വിഎസിന്റെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ട്. മെഡിക്കൽ ബോർഡ് കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യേകമായി യോഗം ചേർന്ന് അദ്ദേഹത്തിന്റെ ആരോഗ്യ നില പരിശോധിച്ചിരുന്നു. ചികിത്സാ മേൽനോട്ടവും നിരന്തരം തുടരുകയാണ്....
ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു
Kerala News, News

ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു അന്തരിച്ചു

നിലമ്പൂർ: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ സഹോദരൻ ആര്യാടൻ മമ്മു (73) അന്തരിച്ചു. വണ്ടൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: സൈനബ, മക്കൾ രേഷ്മ, ജിഷ്മ, റിസ്വാൻ. മരുമക്കൾ: മുജീബ്, സമീർ, ആയിഷ ലുബിന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30-ന് നിലമ്പൂർ മുക്കട്ട ജുമാ മസ്ജിദ് കബർസ്ഥാനിൽ നടക്കും....
അഹമ്മദാബാദ് വിമാനപകടത്തിൽ മരിച്ച മലയാളി നേഴ്സിന്റെ മൃതദേഹം തിരിച്ചറിഞ്ഞു
News

അഹമ്മദാബാദ് വിമാനപകടത്തിൽ മരിച്ച മലയാളി നേഴ്സിന്റെ മൃതദേഹം തിരിച്ചറിഞ്ഞു

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനപകടത്തിൽ മരിച്ച മലയാളി നേഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിൾ ആശുപത്രിയിൽ എത്തിച്ചിരുന്നു. മൃതദേഹം നാളെ നാട്ടിൽ എത്തിക്കും. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിയാണ് രഞ്ജിത. ലണ്ടനിൽ നേഴ്സ് ആയി ആയി ജോലി ചെയ്യുകയായിരുന്നു. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആകെ 294 പേർ മരിച്ചിരുന്നു....
ന്യൂഡൽഹി: യു.എസ് ആക്രമണത്തെ തുടർന്ന്  പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്റുമായി ഫോണിൽ ആശയവിനിമയം നടത്തി
India, News

ന്യൂഡൽഹി: യു.എസ് ആക്രമണത്തെ തുടർന്ന് പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്റുമായി ഫോണിൽ ആശയവിനിമയം നടത്തി

ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങൾക്കുനേരെ അമേരിക്ക നടത്തിയ ആക്രമണത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ഫോൺസംഭാഷണം നടത്തി. 45 മിനിറ്റോളം നീണ്ട സംഭാഷണത്തിൽ ഇറാനിലെ നിലവിലെ സംഘർഷപരമായ സാഹചര്യം പെസെഷ്കിയാൻ വിശദമായി മോദിയുമായി പങ്കുവെച്ചു. ഞായറാഴ്‌ച പുലർച്ചെയാണ് അമേരിക്ക ഇറാനിലെ പ്രധാന ആണവകേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തിയത്. ടെഹറാനിലെ ഫോർഡോ, നതാൻസ്, ഇസ്‌ഫഹാൻ എന്നീ ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സമാധാനം പുനസ്ഥാപിച്ചില്ലെങ്കിൽ ഇറാൻ കഴിഞ്ഞ എട്ട് ദിവസങ്ങളിൽ അനുഭവിച്ചതിനേക്കാൾ ദുരന്തം നേരിടേണ്ടിവരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു....
ബംഗളുരുവിൽ കുളത്തിൽ വീണ് യുവാക്കൾക്ക് ദാരുണാന്ത്യം
News

ബംഗളുരുവിൽ കുളത്തിൽ വീണ് യുവാക്കൾക്ക് ദാരുണാന്ത്യം

ബംഗളൂരു: ശിവമോഗയിലെ കുംസി പൊലിസ് സ്റ്റേഷൻ പരിധിയിൽ യാദവാല ഗ്രാമത്തിൽ രണ്ട് യുവാക്കൾ കുളത്തിൽ വീണുമരിച്ചു. പി.എ. ഗൗതം (22), കെ.സി. ചിരഞ്ജീവി (22) എന്നിവരാണ് മരിച്ചത്. കുളത്തിൽ വീണ മറ്റൊരു യുവാവ് നീന്തി രക്ഷപെട്ടു.
അഹമ്മദാബാദ് വിമാനാപകടം: വിമാനത്തിന്റെ അവശിഷ്ട്ടങ്ങൾ നീക്കി തുടങ്ങി
National, News

അഹമ്മദാബാദ് വിമാനാപകടം: വിമാനത്തിന്റെ അവശിഷ്ട്ടങ്ങൾ നീക്കി തുടങ്ങി

അഹമ്മദാബാദ് വിമാനാപകടത്തിൽ കത്തിത്തകർന്ന എയർ ഇന്ത്യയുടെ ബോയിങ് 787-8 വിമാനത്തിന്റെ അവശിഷ്ടങ്ങൾ നീക്കി തുടങ്ങി. വിമാനത്തിന്റെ ഭാഗങ്ങൾ ഗുജറാത്ത് സ്റ്റേറ്റ് ഏവിയേഷൻ ഇൻഫ്രാസ്ട്രക്ചർ കമ്പനി ഓഫീസിലേക്കാണ് മാറ്റുന്നത്. അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്നുള്ള വിമാനാവശിഷ്ടങ്ങൾ എയർക്രാഫ്റ്റ് ആക്‌സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB)യുടെ മേൽനോട്ടത്തിലാകും സൂക്ഷിക്കുക. മുഴുവൻ ഭാഗങ്ങളും നീക്കം ചെയ്യാൻ 48 മുതൽ 72 മണിക്കൂർവരെ വേണ്ടിവരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഇന്ത്യൻ അന്വേഷണ സംഘത്തിന് പുറമെ യുഎസ് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (NTSB) അപകടത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ്....