BREAKING NEWS


News

News

നടന്‍ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങി മരിച്ച നിലയില്‍ Vijay antony

Vijay antony തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ മീര (16) തൂങ്ങിമരിച്ച നിലയില്‍. പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു. ചെന്നൈ ടിടികെ റോഡിലെ വീട്ടില്‍ ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. https://nagaramonline.com/fan-asks-to-give-siraj-a-car-anand-mahindras-reply-went-viral/ സംഭവത്തില്‍ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു. മാനസിക സമ്മര്‍ദം മൂലമാണ് മീര ആത്മഹത്യ ചെയ്‌തെന്നാണ് വിവരം. ഫാത്തിമയാണ് വിജയ് ആന്റണിയുടെ ഭാര്യ. മീര മൂത്തമകളാണ്. ലാര എന്ന മകള്‍ കൂടിയുണ്ട്‌. ...
News

അപര്‍ണ നായരുടെ ആത്മഹത്യ; ആരോപണങ്ങള്‍ തള്ളി ഭര്‍ത്താവ്, കുടുംബ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല Aparna Nair

സീരിയല്‍-സിനിമ താരം അപര്‍ണ നായരുടെ ആത്മഹത്യയെ തുടര്‍ന്ന് ഉയരുന്ന ആരോപണങ്ങള്‍ തള്ളി ഭര്‍ത്താവ് സഞ്ജിത്. കുടുംബ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. വ്യാഴാഴ്ച രണ്ട് പേരും ഒരുമിച്ച്‌ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് എത്തിയതാണെന്നും അപര്‍ണ നായരുടെ ഭര്‍ത്താവ് പ്രതികരിച്ചു. ലൊക്കേഷനില്‍ ഉള്‍പ്പെടെ ഒരുമിച്ചാണ് പോയിരുന്നത്. എന്തു കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നറിയില്ലെന്നും സഞ്ജിത് പറയുന്നു. സംഭവം നടക്കുമ്ബോള്‍ പുറത്തായിരുന്നു. അപര്‍ണയുടെ അമ്മ വിളിച്ചു പറഞ്ഞ ഉടനെ വീട്ടില്‍ മടങ്ങിയെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. https://www.youtube.com/watch?v=YRZQQpA_0Ko അപര്‍ണ നായരുടെ ആത്മഹത്യ ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമെന്നാണ് എഫ്‌ഐആറിലെ ആരോപണം. സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയത്. വ്യാഴാഴ്ചയാണ് തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളില്‍ അപര്‍...
Breaking News, Latest news, News, World

എനിക്ക് വിശക്കുന്നു… എന്റെ അമ്മ മരിച്ചു… ആമസോണ്‍ വനത്തില്‍നിന്ന് കണ്ടെത്തിയ കുട്ടികള്‍ പറഞ്ഞത്. Amazon

ബൊഗാട്ട (കൊളംബിയ) : എനിക്ക് വിശക്കുന്നു… എന്റെ അമ്മ മരിച്ചു... ആമസോണ്‍ വനത്തില്‍നിന്ന് കണ്ടെത്തിയ കുട്ടികള്‍ രക്ഷാപ്രവര്‍ത്തകരോട് ആദ്യം പറഞ്ഞ വാക്കുകളാണിത്. Amazon തദ്ദേശീയരായ രക്ഷാപ്രവര്‍ത്തന സംഘത്തിലെ അംഗമായിരുന്ന നിക്കോളാസ് ഒര്‍ഡോണസ് ഗോമസ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്. മൂത്ത പെണ്‍കുട്ടി ലെസ്ലി തന്റെ കൈകളില്‍ ചെറിയ കുഞ്ഞിനേയുമെടുത്ത് ഞങ്ങളുടെ അടുത്തേക്ക് ഓടിവന്ന് പറഞ്ഞു 'എനിക്ക് വിശക്കുന്നു'. മറ്റു രണ്ടുകുട്ടികളില്‍ ഒരാള്‍ കിടക്കുകയായിരുന്നു. അവന്‍ എഴുന്നേറ്റ് പറഞ്ഞത് 'എന്റെ അമ്മ മരിച്ചു' എന്നാണ് -നിക്കോളാസ് പറഞ്ഞു. മെയ് ഒന്നിന് ഇവര്‍ സഞ്ചരിച്ച വിമാനം ആമസോണില്‍ തകര്‍ന്നു വീണ് നാലുദിവസംകൂടി കുട്ടികളുടെ അമ്മ മഗ്ഡലീന മുക്കുട്ടി ജീവിച്ചിരുന്നുവെന്ന് മൂത്തമകള്‍ ലെസ്ലി തന്നോട് പറഞ്ഞതായി കുട്ടികളുടെ അച്ഛന്‍ മാനുവല്‍ റാനോക്കെ മാധ്യമങ്ങളോട് പറഞ്ഞു. ...
Breaking News, Entertainment, Entertainment News, Kerala News, Latest news, News

‘ഇതാണ് എന്റെ രീതി, ഇത് ബിസിനസിന്റെ ഭാഗമാണ്’; തിയേറ്ററുകള്‍ അടച്ചിട്ടുള്ള ഫിയോക്കിന്റെ പ്രതിഷേധത്തില്‍ പ്രതികരിച്ച്‌ ജൂഡ് ആന്റണി Jude Antony

2018 സിനിമയുടെ ഒ ടി ടി റിലീസുമായി ബന്ധപ്പെട്ട് തിയേറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനുള്ള ഫിയോകിന്റെ തീരുമാനത്തില്‍ പ്രതികരിച്ച്‌ സിനിമയുടെ സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. Jude Antony തിയേറ്റര്‍ ഉടമകളുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും എന്നാല്‍ ഇത് ബിസിനസിന്റെ ഭാഗമാണെന്നുമാണ് ജൂഡ് വ്യക്തമാക്കിയത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം തിയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നു. സിനിമ റിലീസിന് മുൻപ് നിര്‍മാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്. അത് കൊണ്ടാണ് സോണി ലിവ് ഡീല്‍ വന്നപ്പോള്‍ അതൊരു ദൈവാനുഗ്രഹം ആയി കണ്ടത്. ഇതാരും മനഃപൂര്‍വം ചെയ്യുന്നതല്ല. ഇത് ബിസിനസിന്റെ ഭാഗമാണ്. സിനിമ റിലീസിന് മുൻപുതന്നെ നമ്മുടെ സിനിമയെ വിശ്വസിച്ചതിന് സോണി ലിവിനോട് നന്ദി പറയുന്നു. നമ്മുടെ സിനിമയെ സ്‌നേഹിച്ചതിന് എല്ലാവര്‍ക്കും നന്ദി. തിയേറ്റര്‍ ഉടമകളും പ്രേക്...
India, News

പ്രണയദിനത്തില്‍ കാമുകിക്ക് സമ്മാനം വാങ്ങാന്‍ ആടിനെ മോഷ്ടിച്ചു; വിദ്യാർത്ഥിയും സുഹൃത്തും പിടിയില്‍

തമിഴ്‌നാട്ടിൽ കാമുകിക്ക് പ്രണയദിന സമ്മാനം വാങ്ങാനായി ആടിനെ മോഷ്ടിച്ച കോളജ് വിദ്യാർത്ഥിയും സുഹൃത്തും പിടിയില്‍. ജിംഗി താലൂക്കിലെ ബീരങ്കി മേട് ഗ്രാമത്തിലെ രണ്ടാം വർഷ കോളേജ് വിദ്യാർഥി എം.അരവിന്ദ് രാജ് (20), സുഹൃത്ത് എം.മോഹൻ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെ മലയരശൻ കുപ്പം വില്ലേജിലെ എസ് രേണുകയുടെ ആടിനെയാണ് ഇരുവരും മോഷ്ടിച്ചത്. രേണുക ബഹളം വച്ചതോടെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പരിസരവാസികൾ ചേർന്ന് പിടികൂടുകയായിരുന്നു. ഉച്ചയോടെ ഇരുവരെയും അറസ്റ്റ് ചെയ്യുകയും ആടിനെ രക്ഷപ്പെടുത്തുകയും ഇവർ ഉപയോഗിച്ചിരുന്ന ബൈക്ക് പിടികൂടുകയും ചെയ്തു.സമാനമായ ആട് മോഷണത്തിൽ ഇരുവരും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ...
Breaking News, India, Latest news, News

പ്രധാനമന്ത്രിയുടെ പിജി ബിരുദം സ്വകാര്യ വിവരം; കെജ്രിവാളിന് കൈമാറാനാവില്ലെന്ന് സോളിസിറ്റർ ജനറൽ

ദില്ലി: Narendra Modi പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വകാര്യ വിവരങ്ങളെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത. ഇതിന് പൊതുതാത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയ്ക്ക് നൽകിയ ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറണമെന്ന് ദേശീയ ഇൻഫർമേഷൻ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഗുജറാത്ത് സർവകലാശാലയാണ് മോദിക്ക് ബിരുദാനന്തര ബിരുദം നൽകിയത്. മൂന്നാമതൊരാൾക്ക് വിവരങ്ങൾ കൈമാറാൻ കഴിയില്ലെന്ന് പറഞ്ഞ സോളിസിറ്റർ ജനറൽ, അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം ബാലിശമാണെന്നും കുറ്റപ്പെടുത്തി. ഈ വിവരങ്ങൾ തേടി ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളാണ് ദേശീയ ഇൻഫർമേഷൻ കമ്മീഷനെ സമീപിച്ചത്. കേസിൽ സർട്ടിഫിക്കറ്റ് വിവരങ്ങൾ അരവിന്ദ് കെജ്രിവാളിന് നൽകാൻ ഇൻഫർമേഷൻ കമ്മീഷൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഹർജി സമർപ...
Breaking News, Kerala News, Latest news, News

‘ചിന്തയെ ചൂല് മൂത്രത്തില്‍ മുക്കി അടിക്കണം’, അധിക്ഷേപ പരാമര്‍ശവുമായി കെ സുരേന്ദ്രന്‍

കോഴിക്കോട് : Chintha Jerome യുവജനക്ഷേമ അദ്ധ്യക്ഷ ചിന്ത ജെറോമിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ചൂല് മൂത്രത്തില്‍ മുക്കി ചിന്താ ജെറോമിനെ അടിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. എന്തു പണിയാണ് അവള്‍ ചെയ്യുന്നത്. കമ്മീഷന്‍ അടിക്കല്‍ മാത്രമാണ് ചിന്ത ജെറോമിന്റെ ജോലി. ബിജെപി കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍. ചിന്തയ്‌ക്കെതിരെ സുരേന്ദ്രന്റെ പരാമര്‍ശം അണ്‍പാര്‍ലമെന്ററി ആയിപ്പോയല്ലൊ എന്ന് മാധ്യമങ്ങള്‍ പിന്നീട് ചോദിച്ചപ്പോള്‍ തന്റെ പരാമര്‍ശം അല്ല മോശമെന്നും, ചിന്ത ചെയ്യുന്നതാണ് അണ്‍പാര്‍ലമെന്ററിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. സാധാരണ ജനത്തിന്റെ പ്രതികരണമാണ് താനും നടത്തിയതെന്നും സുരേന്ദ്രന്‍ ന്യായീകരിച്ചു. സംസ്ഥാന സര്‍ക്കാരിനെയും പിണറായി വിജയനെയും വിമര്‍ശിച്ചും സുരേന്ദ്രന്‍ രംഗത്തെത്തി. കേരളത്തിലെ പശുക്...
Around Us, Breaking News, Kerala News, Latest news, News, Thrissur

70 കിലോയുള്ള ചക്ക, പഴുത്താലും 20 ദിവസം കേടാവാതിരിക്കുന്ന ചക്ക, മാസ വരുമാനെ ഏഴ് ലക്ഷം രൂപ. തൃശ്ശൂര്‍കാരന്‍ വര്‍ഗ്ഗീസിന്റെ ജീവിതം മാറ്റിമറിച്ച ലോകകപ്പും ചക്കയും.

കൊച്ചി: ഒന്നര മാസം മുന്‍പ് ഖത്തറില്‍ നടന്ന ലോകകപ്പ് വേളയില്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് കഴിക്കാന്‍ ഒരു കൃഷിയിടത്തില്‍ നിന്നുള്ള ചക്കതന്നെ വേണമെന്ന് സംഘാടകര്‍ നിര്‍ബന്ധം പിടിച്ചതോടെ തൃശൂരിലെ കൃഷിക്കാരനായ വര്‍ഗീസേട്ടന്റെ തലേ വര മാറി. ഇപ്പോള്‍, ആഴ്ചയില്‍ 1500 കിലോ വരിക്ക ചക്കയാണ് തൃശൂര്‍ അമല നഗര്‍ സ്വദേശി വര്‍ഗീസ് തരകന്‍ കോഴിക്കോട്ടെ എക്‌സ്‌പോര്‍ട്ടിംഗ് സ്ഥാപനം വഴി കയറ്റി അയയ്ക്കുന്നത്. ഖത്തര്‍, ബഹ്റൈന്‍, യു.എ.ഇ, ഫ്രാന്‍സ്, യു.കെ… അങ്ങനെ പലരാജ്യക്കാര്‍ക്കും വര്‍ഗീസേട്ടന്റെ തോട്ടത്തില്‍ വിളഞ്ഞ ചക്കവേണം.ഡല്‍ഹിയിലെ ബ്രസീല്‍ എംബസിയിലെ വിരുന്നുകള്‍ക്ക് ചക്ക എത്തിക്കുന്നതും വര്‍ഗീസ് തന്നെ. റബര്‍ കൃഷി ഉപേക്ഷിച്ച് 13.5 എക്കറില്‍ പ്ലാവുകള്‍ മാത്രം വച്ചുപിടിപ്പിച്ച തൃശൂര്‍ അമല നഗര്‍ സ്വദേശി വര്‍ഗീസ് തരകന്‍ ചക്കകള്‍ സൗജന്യമായി നാട്ടുകാര്‍ക്ക് നല്‍കുകയായിരുന്നു. ഇപ്പോഴും തോട്ടം സന്ദര്‍ശിക്കുന...
News, Special Report

ചാരിറ്റിക്ക് സംഭാവന ചെയ്തതും ജോലി ചെയ്തതിന്റെ വക്കീല്‍ ഫീസ് വാങ്ങിയതും എങ്ങനെ തട്ടിപ്പാകും; സഹപ്രവര്‍ത്തകനുമായി ചേര്‍ന്ന് നടത്തിയ വ്യാജ പരാതിയാണ്; മാധ്യമപ്രവര്‍ത്തകനും പങ്ക്; സത്യം വെളിപ്പെടുത്തി വിബിത ബാബു

പ്രത്യേക ലേഖകന്‍ തിരുവല്ല: കോണ്‍ഗ്രസിന്റെ ബ്യൂട്ടി സ്ഥാനാര്‍ത്ഥി വിബിത ബാബുവിനെതിരെ നടക്കുന്ന കേസും വഴക്കും വിവാദമാകുമ്പോള്‍ സത്യം ബഡ്സ് മീഡിയയോട് വെളിപ്പെടുത്തി രംഗത്തെത്തുകയാണ് വിബിത ബാബു. സാമ്പത്തിക തട്ടിപ്പ് കേസിലാണ് വിബിതയ്ക്കെതിരെ തിരുവല്ല പൊലീസില്‍ അമേരിക്കയില്‍ താമസമാക്കിയ കോട്ടയം കടുത്തുരുത്തി പൂഴിക്കോല്‍ ജീസസ് ഭവനില്‍ മാത്യു സി. സെബാസ്റ്റ്യന്‍ (75) പരാതി നല്‍കിയിരിക്കുന്നത്. പല തവണയായി വിബിതയും പിതാവും തന്റെ കൈയ്യില്‍ നിന്ന് പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ത വിബിത പറയുന്നത് ഇങ്ങനെയാണ്. ആലുവ ചൂണ്ടിയിലുള്ള സ്ഥലത്തിന്റെ പേരിലുള്ള കേസുമായി ബന്ധപ്പെട്ടാണ് പരാതിക്കാരന്‍ ആദ്യമായി തന്നെ സമീപിക്കുന്നതെന്ന് വിബിത പറയുന്നു. വിബിതയും സഹപ്രവര്‍ത്തകനും കേസ് വാദിച്ചതിന്റെ വക്കീല്‍ തുകയായി പണം പലതവണ പരാതിക്കാരനില്‍ നിന്ന് വാങ്ങിയിരുന...