BREAKING NEWS


News

മണിപ്പൂരിൽ വെടിവെപ്പ്: നാല് പേർ കൊല്ലപ്പെട്ടു
India, News

മണിപ്പൂരിൽ വെടിവെപ്പ്: നാല് പേർ കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും ആക്രമണം. നാല് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ 60 വയസ്സുള്ള സ്ത്രീയും ഉൾപ്പെടുന്നു. ചുരാചന്ദ്പൂർ ജില്ലയിലെ മോങ്ജാങ് ഗ്രാമത്തിന് സമീപമാണ് സംഭവമുണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ കാറിൽ യാത്രചെയ്യുകയായിരുന്നവരാണ് അക്രമത്തിനിരയായത്. സംഭവസ്ഥലത്ത് നിന്ന് 12 ലധികം ഒഴിഞ്ഞ വെടിയുണ്ട ഷെല്ലുകൾ പൊലീസ് കണ്ടെത്തിയതായി പിറ്റിഐ റിപ്പോർട്ട് ചെയ്യുന്നു....
വി.എസിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ
Kerala News, News

വി.എസിന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ വിഎ അരുൺ കുമാർ അറിയിച്ചു. കഴിഞ്ഞദിവസം നടത്തിയ ഇസിജി പരിശോധനയ്ക്ക് പിന്നാലെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഡൊക്ടർമാരുടെ വിലയിരുത്തൽ. നിലവിൽ ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് അച്യുതാനന്ദന്റെ ചികിത്സ. കഴിഞ്ഞദിവസം ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയിരുന്നില്ല. ഇന്ന് വിശദമായ മെഡിക്കൽ ബോർഡ് ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തും....
പുരി രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്നു മരണം
National, News

പുരി രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്നു മരണം

ഭുവനേശ്വർ: ഒഡീഷയിലെ പുരിയിൽ ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രക്കിടയിൽ ഉണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് മൂന്ന് പേർ മരിച്ചു. മരിച്ചവരിൽ രണ്ടുപേർ സ്ത്രീകളാണ്. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അപകടം ശ്രീ ഗുംഡിച ക്ഷേത്രത്തിന് സമീപം രഥങ്ങൾ എത്തിച്ചേരുന്നതിനിടെയിലായിരുന്നു. വിഗ്രഹങ്ങളുമായി രഥങ്ങൾ ക്ഷേത്രത്തിലേക്ക് നീങ്ങുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഒഡീഷയിലെ ഖുർദ ജില്ല സ്വദേശികളായ പ്രഭതി ദാസ്, ബസന്തി സാഹു, പ്രേംകാന്ത് മൊഹന്തി എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത് എന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജഗന്നാഥ റഥയാത്രയിൽ പങ്കെടുക്കാനായി പുരിയിലേക്ക് വന്ന ഇവർ തിരക്കിലും തിക്കിലുംപെട്ട് സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്....
അഹമ്മദാബാദ് വിമാനാപകടം; അന്വേഷണത്തിന് ഐക്യ രാഷ്ട്രസഭയുടെ നിരീക്ഷകനും
National, News

അഹമ്മദാബാദ് വിമാനാപകടം; അന്വേഷണത്തിന് ഐക്യ രാഷ്ട്രസഭയുടെ നിരീക്ഷകനും

അഹമ്മദാബാദ് വിമാനദുരന്തം അന്വേഷണത്തിന് ഐക്യ രാഷ്ട്രസഭയുടെ നിരീക്ഷകനും. അന്താരാഷ്ട്ര വ്യോമയാന ഏജൻസിയുടെ വിദഗ്ധനെ നിരീക്ഷകനാക്കാൻ അനുവദിച്ച് ഇന്ത്യ. ഐക്യരാഷ്ട്ര സഭയുടെ അഭ്യർത്ഥന പ്രകാരമാണ് തീരുമാനം. വിമാന കമ്പനി പ്രതിനിധിയെ വിളിച്ചു വരുത്തും. ബോയിങ് കമ്പനി പ്രതിനിധിയെ വിളിച്ചു വരുത്താനും പാർലമെന്റ് ഗതാഗത കമ്മിറ്റി തീരുമാനിച്ചു. വ്യോമയാന സെക്രട്ടറി, ഡിജിസിഎ ഡിജി എന്നിവരെയും പാർലമെന്റ് ഗതാഗത കമ്മിറ്റി വിളിച്ചു വരുത്തും. ജൂലൈ 8ന് എത്താനാണ് നിർദേശം. അഹമ്മദാബാദ് വിമാനപകടം ഉൾപ്പടെയുള്ള വ്യോമയാന മേഖലയിലെ പ്രശ്നങ്ങൾ ചർച്ചയാകും. രാജ്യത്തുണ്ടായ വ്യോമായാന അപകടങ്ങളെ കുറിച്ച് ചർച്ച ചെയ്യാനാണ് പാർലമെന്റ് ട്രാൻസ്പോർട്ട് കമ്മിറ്റി യോഗം ചേരുന്നത്. നിലവിൽ, അപകടവുമായി ബന്ധപ്പെട്ട്, കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറിൽ നിന്നും ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറിൽ നിന്നുമുള്ള വിവരങ്ങൾ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റ...
കാനഡയുമായുള്ള വ്യാപാര കരാറുകളെല്ലാം അവസാനിപ്പിക്കുന്നെന്ന് ട്രംപ്
World, News

കാനഡയുമായുള്ള വ്യാപാര കരാറുകളെല്ലാം അവസാനിപ്പിക്കുന്നെന്ന് ട്രംപ്

വാഷിങ്ടണ്‍: കാനഡയുമായി എല്ലാ വ്യാപാര കരാര്‍ ചര്‍ച്ചകളും ഉടന്‍ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടെക് കമ്പനികള്‍ മൂന്നു ശതമാനം ഡിജിറ്റല്‍ സര്‍വീസ് ടാക്സ് നല്‍കണമെന്ന ഉത്തരവിന് പിന്നാലെയാണ് ട്രംപിന്റെ നീക്കം. ടെക് കമ്പനികള്‍ മൂന്നു ശതമാനം ഡിജിറ്റല്‍ സര്‍വീസ് നികുതി നല്‍കണമെന്ന ഉത്തരവ് അമേരിക്കന്‍ ടെക് കമ്പനികള്‍ക്ക് 3 ബില്യണ്‍ ഡോളറിന്റെ അധികചെലവ് ഉണ്ടാക്കുമെന്നാണ് നിഗമനം. ഇതേ തുടര്‍ന്നാണ് ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കയുമായി വ്യാപാരം നടത്താന്‍ കാനഡ നല്‍കേണ്ട തീരുവ അടുത്ത ഏഴു ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നും ട്രംപ് അറിയിച്ചു....
പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രക്കിടെ തിക്കുംതിരക്കും; 600 ലേറെ പേർക്ക് പരുക്ക്
India, News

പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രക്കിടെ തിക്കുംതിരക്കും; 600 ലേറെ പേർക്ക് പരുക്ക്

ഭുവനേശ്വർ: ഒഡീഷയിലെ പുരിയിൽ രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് അറുന്നൂറോളം പേർക്ക് പരിക്ക്. രഥം വലിക്കാനായി ആളുകൾ തിക്കും തിരക്കും ഉണ്ടാക്കിയതോടെ നിരവധി പേർ കുഴഞ്ഞു വീണു. കൊടും ചൂടും തിരക്കും കാരണം 625 പേർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കിൽ നിരവധി പേർക്ക് ചെറിയ പരിക്കുകൾ, ഛർദ്ദി, ബോധക്ഷയം എന്നിവയുണ്ടായി. പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിക്കേറ്റ ഭൂരിഭാഗം പേരെയും ഡിസ്ചാർജ് ചെയ്തതായി പുരി ചീഫ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കിഷോർ സതപതി അറിയിച്ചു. മേഖലയിൽ ജനത്തിരക്ക് നിയന്ത്രിക്കാനായി സായുധ പൊലീസ് 10,000 ഉദ്യോഗസ്ഥരെ അധികൃതർ വിന്യസിച്ചിട്ടുണ്ടായിരുന്നു....
കൊൽക്കത്തയിൽ വിദ്യാർഥി കൂട്ട ബലാത്സംഗത്തിനിരയായി, മൂന്ന് പേർ അറസ്റ്റിൽ
News, Crime

കൊൽക്കത്തയിൽ വിദ്യാർഥി കൂട്ട ബലാത്സംഗത്തിനിരയായി, മൂന്ന് പേർ അറസ്റ്റിൽ

കൊൽക്കത്ത: പശ്ചിമബംഗാളിൽ നിയമ വിദ്യാർഥി കൂട്ട ബലാത്സംഗത്തിനിരയായി. ബംഗാളിലെ കസ്ബയിലാണ് യുവതി ബലാത്സംഗത്തിനിരയായത്. സൗത്ത് കൊൽക്കത്ത ലോ കോളജിലായിരുന്നു സംഭവം. കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിലായി. അറസ്റ്റു ചെയ്യപ്പെട്ടവരിൽ കോളജിലെ രണ്ടു വിദ്യാർഥികളും ഒരു പൂർവവിദ്യാർഥിയുമുണ്ട്. ജൂൺ 25നാണ് സംഭവം നടന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു....
സം​ഗീത സംവിധായകൻ ലാലോ ഷിഫ്രിൻ അന്തരിച്ചു
News

സം​ഗീത സംവിധായകൻ ലാലോ ഷിഫ്രിൻ അന്തരിച്ചു

മിഷൻ ഇംപോസിബിൾ സിനിമയുടെ തീം സോങ് ചിട്ടപ്പെടുത്തിയ സംഗീതസംവിധായകൻ ലാലോ ഷിഫ്രിൻ(93) അന്തരിച്ചു. ന്യുമോണിയ സംബന്ധമായ സങ്കീർണ്ണതകളെത്തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം എന്ന് മകൻ റയാൻ അറിയിച്ചു. സിനിമയ്ക്കും ടെലിവിഷനും വേണ്ടി നൂറിലധികം സം​ഗീതം ചിട്ടപ്പെടുത്തിയ സം​ഗീതസംവിധായകനാണ് ലാലോ ഷിഫ്രിൻ. അദ്ദേഹം നാല് ഗ്രാമി അവാർഡ് നേടിയിട്ടുണ്ട്. കൂടാതെ ആറ് ഓസ്കാർ പുരസ്‌കാരങ്ങൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്....
ജമ്മു കശ്മീരിൽ സുരക്ഷ ശക്തം: ‘ഓപ്പറേഷൻ ബിഹാലി’ ദൗത്യം തുടരുന്നു
India, News

ജമ്മു കശ്മീരിൽ സുരക്ഷ ശക്തം: ‘ഓപ്പറേഷൻ ബിഹാലി’ ദൗത്യം തുടരുന്നു

ജമ്മു: ജമ്മു കശ്മീരിൽ ഇന്ത്യൻ സൈന്യവും കശ്മീർ പോലീസും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ ഒരു തീവ്രവാദിയെ വധിച്ചു. ഉധംപൂർ ജില്ലയിലെ ബസന്ത് ഗഢിലാണ് ഏറ്റുമുട്ടൽ നടന്നത്. ‘ഓപ്പറേഷൻ ബിഹാലി’ എന്ന് പേരിട്ടിരിക്കുന്ന സൈനിക ദൗത്യം ഇപ്പോഴും തുടർനടപടികളോടെ പുരോഗമിക്കുകയാണ്. അമർനാഥ് യാത്രയ്ക്ക് മുന്നോടിയായി ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്....
എം സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം
News

എം സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

തൃശൂര്‍: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഉപന്യാസത്തിനുള്ള സി ബി കുമാര്‍ അവാർഡ് എം സ്വരാജിന്റെ പൂക്കളുടെ പുസ്തകം എന്ന പുസ്തകത്തിന് ലഭിച്ചു.