BREAKING NEWS


National

എട്ടാം ക്ലാസ് എൻസിഇആർടി പുസ്തകത്തിന് സുപ്രീം കോടതി വിലക്ക്; ജുഡീഷ്യറി പരാമർശത്തിൽ കടുത്ത വിമർശനം
National

എട്ടാം ക്ലാസ് എൻസിഇആർടി പുസ്തകത്തിന് സുപ്രീം കോടതി വിലക്ക്; ജുഡീഷ്യറി പരാമർശത്തിൽ കടുത്ത വിമർശനം

ന്യൂഡൽഹി: ‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന ഭാഗം ഉൾപ്പെടുത്തിയ എട്ടാം ക്ലാസ് പാഠപുസ്തകത്തിന്റെ നിർമ്മാണത്തിനും വിതരണത്തിനും സുപ്രീം കോർട്ട് ഓഫ് ഇന്ത്യ താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. മുൻകരുതൽ നടപടിയായാണ് വിലക്ക് പ്രഖ്യാപിച്ചതെന്ന് കോടതി വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്രം മാപ്പ് പറഞ്ഞിരുന്നുവെങ്കിലും അത് കോടതി തള്ളി, വിശദമായ അന്വേഷണം വേണമെന്നും നിർദേശിച്ചു. പാഠഭാഗം തയ്യാറാക്കിയ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തതായി കേന്ദ്രം കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്‌ മിശ്ര കടുത്ത പരാമർശങ്ങളുമായി രംഗത്തെത്തി. ഉത്തരവാദികളെ കണ്ടെത്തുംവരെ നിയമ നടപടികൾ അവസാനിക്കില്ലെന്നും ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ മുമ്പും അസന്തോഷം രേഖപ്പെടുത്തിയിരുന്ന കോടതി, പുസ്തകത്തിലെ ഉള്ളടക്കം ഭരണഘടനയുടെ അടിസ്ഥാന ഘടനയ്‌ക്കെതിരെ പോകുന്നതാണെന്ന് നിരീക്ഷിച്ചു. വിവ...
ദ്രാവിഡ മണ്ണിലെ കമ്മ്യൂണിസ്റ്റ് വീര്യം; ആര്‍ നല്ലകണ്ണ് അന്തരിച്ചു
National

ദ്രാവിഡ മണ്ണിലെ കമ്മ്യൂണിസ്റ്റ് വീര്യം; ആര്‍ നല്ലകണ്ണ് അന്തരിച്ചു

ചെന്നൈ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ആര്‍ നല്ലകണ്ണ്(101) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ഉച്ചയ്ക്ക് 1.55ന് ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യത്തെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളും സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്നു ആര്‍ നല്ലകണ്ണ്. കര്‍ഷക പ്രക്ഷോഭങ്ങളിലൂടെ ജനകീയനായ നേതാവ് കൂടിയായിരുന്നു ആര്‍ നല്ലകണ്ണ്.   1925 ഡിസംബര്‍ 26ന് ശ്രീവൈകുണ്ഡത്തില്‍ ജനിച്ച നല്ലകണ്ണ് സ്‌കൂള്‍ വിദ്യാഭ്യാസത്തിനിടെ തന്നെ സ്വാതന്ത്രസമരത്തില്‍ അണിചേര്‍ന്നിരുന്നു. 1944-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തനം ചെന്നൈയിലേക്ക് വ്യാപിപിച്ചു. 13 വര്‍ഷം സിപിഐയുടെ സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2022-ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ അദ്ദേഹത്തിന് തഗൈസല്‍ തമിഴര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു....
അനില്‍ അംബാനിയുടെ 17 നില വസതി ഇഡി കണ്ടുകെട്ടി
National

അനില്‍ അംബാനിയുടെ 17 നില വസതി ഇഡി കണ്ടുകെട്ടി

മുംബൈയിൽ റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുടെ 17 നില വസതിയായ ‘അബോഡ്’ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 3,716.83 കോടി രൂപ വിലമതിക്കുന്ന സ്വത്താണ് കണ്ടുകെട്ടിയത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് സംബന്ധിച്ച ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ഇതോടെ ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 15,700 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി അധികൃതർ അറിയിച്ചു. പാലി ഹില്‍ പ്രദേശത്താണ് വസതി സ്ഥിതി ചെയ്യുന്നത്. കേസിലെ രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി അനിൽ അംബാനി ഉടൻ ഹാജരാകുമെന്നാണ് വിവരം. പി.എം.എൽ.എ നിയമപ്രകാരം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അദ്ദേഹം ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. സാമ്പത്തിക ക്രമക്കേട്, വായ്പാ തിരിമറി തുടങ്ങിയ ആരോപണങ്ങളിലുള്ള വിശദമായ അന്വേഷണത്തിന്റെ തുടർച്ചയായാണ് പുതിയ കണ്ടുകെട്ടൽ നടപടി. നേരത്തെ ഇതേ വസ്തുവിന്റെ 473.17 കോടി ...
എഐ ഉച്ചകോടി പ്രതിഷേധം ; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ അറസ്റ്റിൽ
National

എഐ ഉച്ചകോടി പ്രതിഷേധം ; യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ അറസ്റ്റിൽ

ഡല്‍ഹിയില്‍ നടന്ന എഐ ഉച്ചകോടിക്കിടെ ഷര്‍ട്ടൂരി പ്രതിഷേധം നടത്തിയ സംഭവത്തില്‍ ഉദയ് ഭാനു ചിബ് അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതികരിച്ചതിന് പിന്നാലെയാണ് ഡൽഹി പൊലീസ് അദ്ദേഹത്തെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി 15 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 20ന് എഐ ഇംപാക്ട് എക്‌സ്‌പോ നടക്കുന്ന ഹാളിലേക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷനും ക്യുആര്‍ കോഡ് പാസും ഉപയോഗിച്ച് പ്രവേശിച്ച പത്തോളം യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ അകത്ത് കടന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചിരുന്നു. ഇവര്‍ നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും മോദിയുടെയും ഡോണൾഡ് ട്രംപ്ന്റെയും ചിത്രങ്ങളോടുകൂടിയ ടി-ഷര്‍ട്ടുകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി. ശബ്ദം കൂടിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ ബലമായി നീക്കം ...
രാഷ്ട്രപതി ഭവനിൽ നിന്നും എഡ്വിൻ ലട്യൻസിന്റെ പ്രതിമ നീക്കം ചെയ്തു; പകരം സി രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചു
National

രാഷ്ട്രപതി ഭവനിൽ നിന്നും എഡ്വിൻ ലട്യൻസിന്റെ പ്രതിമ നീക്കം ചെയ്തു; പകരം സി രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചു

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവന്‍ മുറ്റത്ത് ദീർഘകാലമായി നിലനിന്നിരുന്ന ബ്രിട്ടീഷ് ശിൽപി എഡ്വിൻ ലട്യൻസ്‍റെ പ്രതിമ നീക്കം ചെയ്തു. പകരം സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഇന്ത്യൻ ഗവർണർ ജനറലായ സി രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചു. പ്രതിമ മാറ്റിയ വിവരം പ്രധാനമന്ത്രി  മന്‍ കി ബാത്ത് പരിപാടിയിലൂടെയായിരുന്നു പ്രതിമ മാറ്റി സ്ഥാപിക്കുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. ഡല്‍ഹിയിലെ പ്രധാന കെട്ടിടങ്ങളുടെ രൂപകൽപ്പന നിർവഹിച്ച ശിൽപിയായിരുന്നു ലട്യൻസ്. രാജഗോപാലാചാരിയുടെ പ്രതിമ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും രാഷ്ട്രപതി ഭവനിൽ കോളനിയൽ അടയാളങ്ങൾ നിലനിൽക്കുന്നത് ഒഴിവാക്കണമെന്ന് മോദി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചതിന് പിന്നാലെ നാളെ മുതൽ മാർച്ച് 1 വരെ അദ്ദേഹത്തിന്റെ ജീവിതവും പൊതുസേവനവും പ്രദർശിപ്പിക്കുന്ന പ്രത്യേക പ...
എഐ ഉച്ചകോടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; ഷർട്ട് ഊരി മുദ്രാവാക്യം, പ്രവർത്തകർ കസ്റ്റഡിയിൽ
National

എഐ ഉച്ചകോടിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; ഷർട്ട് ഊരി മുദ്രാവാക്യം, പ്രവർത്തകർ കസ്റ്റഡിയിൽ

ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന എഐ ഉച്ചകോടിക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അപ്രതീക്ഷിത പ്രതിഷേധവുമായി രംഗത്തെത്തി. പ്രമുഖ കമ്പനികളുടെ സിഇഒമാർ എഐ സാങ്കേതിക വിപ്ലവത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഇന്ത്യ–യുഎസ് വ്യാപാര കരാറിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ ഷർട്ട് ഊരിമാറ്റി പ്രതിഷേധിച്ചത്. ഉച്ചകോടി നടക്കുന്ന എക്സിബിഷൻ ഹാളിലേക്ക് കടന്നെത്തിയ പത്തോളം പ്രവർത്തകർ നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിച്ചു. മോദിയുടെയും ഡോണൾഡ് ട്രംപ്ന്റെയും ചിത്രങ്ങളോടുകൂടിയ ടീ ഷർട്ടുകൾ അവർ ഉയർത്തിക്കാട്ടി. പ്രതിഷേധം ശക്തമായതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ ബലമായി പുറത്താക്കി തിലക് മാർഗ് പൊലീസ് സ്റ്റേഷൻലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണ ഹരി, കുന്ദൻ യാദവ്, അജയ് കുമാർ, നരസിംഹ യാദവ് എന്നിവരെ കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടർന്ന് ബിജെപി നേതാക്കൾ കോൺഗ്രസിനെതിരെ വിമർശനവുമായി രംഗത്തെത്തി. ...
“താരിഖ് റഹ്മാൻ  ബംഗ്ലാദേശ് പ്രധാനമന്ത്രിയായി  അധികാരമേറ്റു
National

“താരിഖ് റഹ്മാൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി  അധികാരമേറ്റു

താരിഖ് റഹ്മാൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നിർണായകമായ പൊതുതെരഞ്ഞെടുപ്പിൽ താരിഖ് റഹ്മാൻ്റെ പാർട്ടിയായ ബിഎൻപി ശക്തമായ വിജയം നേടിയതിന് ദിവസങ്ങൾക്ക് ശേഷമാണ് താരിഖ് റഹ്മാൻ്റെ സത്യപ്രതിജ്ഞ. ബംഗാഭബാനിന് പകരം ജതിയ സങ്‌സദിന്റെ സൗത്ത് പ്ലാസയിൽ വെച്ചാണ് സത്യപ്രതിജ്ഞ നടന്നത്. പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീലാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ബംഗ്ലാദേശ് പാർലമെൻ്റിലെ പുതിയ അംഗങ്ങൾ ചൊവ്വാഴ്ച രാവിലെ സത്യപ്രതിജ്ഞ ചൊല്ലി അധികാരം ഏറ്റെടുത്തിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എ.എം.എം. നാസിർ ഉദ്ദീൻ്റെ നേതൃത്വത്തിലായിരുന്നു സത്യപ്രതിജ്ഞ.എന്നിരുന്നാലും, ജമാഅത്തിൽ നിന്ന് വ്യത്യസ്തമായി, പൊതു തെരഞ്ഞെടുപ്പിനൊപ്പം ഒരേസമയം നടത്തിയ റഫറണ്ടത്തെ പിന്തുണയ്ക്കുന്നതിനായി "ഭരണഘടനാ പരിഷ്കരണ കമ്മീഷൻ" അംഗങ്ങളായി രണ്ടാമതും സത്യപ്രതിജ്ഞ ചെയ്യാൻ ബിഎൻപി വിസമ്മതിച്ചു ...
ശബരിമല കേസ് പുനഃപരിശോധന: ഏപ്രിൽ 7 മുതൽ വാദം; പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിക്കും
National

ശബരിമല കേസ് പുനഃപരിശോധന: ഏപ്രിൽ 7 മുതൽ വാദം; പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിക്കും

സുപ്രീം കോടതി ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹർജികളിൽ ഏപ്രിൽ 7 മുതൽ വാദം കേൾക്കാൻ തീരുമാനിച്ചു. മാർച്ച് 14നകം എല്ലാ പാർട്ടികളും എഴുത്തുപരമായ വാദങ്ങൾ സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.പുനഃപരിശോധന ഹർജികളെ ഇന്ത്യൻ കേന്ദ്ര സർക്കാർ പിന്തുണച്ചതായി സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നും കോടതി നിർദേശിച്ചു. എന്നാൽ കേരള സർക്കാർ ഇതുവരെ ഔദ്യോഗിക നിലപാട് അറിയിച്ചിട്ടില്ലെന്ന് സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഭിഭാഷകർ വ്യക്തമാക്കി. 66 ഹർജികളാണ് പരിഗണനയിൽ ഉള്ളത്. ഏപ്രിൽ 22 വരെ വാദത്തിനായി സമയം നിശ്ചയിച്ചിട്ടുണ്ടെന്നും വാദത്തിനും മറുവാദത്തിനുമായി രണ്ട് ദിവസം വീതം അനുവദിക്കുമെന്നും കോടതി അറിയിച്ചു. റഫറൻസ് ചോദ്യങ്ങൾ സുപ്രീം കോടതി തയ്യാറാക്കും; വാദങ്ങൾ ക്രമീകരിക്...
മോദിയുമായി കാന്തപുരം കൂടിക്കാഴ്ച; നിമിഷപ്രിയ മോചന വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ടു
National

മോദിയുമായി കാന്തപുരം കൂടിക്കാഴ്ച; നിമിഷപ്രിയ മോചന വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ടു

ഡൽഹി: കാന്തപുരം എപി അബൂബക്കർ മുസല്യാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽയും പങ്കെടുത്തു. യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിനായുള്ള ഇടപെടലുകളുമായി ബന്ധപ്പെട്ട ചർച്ചകളാണ് പ്രധാനമായി നടന്നതെന്നാണ് വിവരം. നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര സർക്കാർ മുൻകയ്യെടുക്കണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു. എസ്.ഐ.ആർ. സംബന്ധിച്ച ആശങ്കകളും അദ്ദേഹം പ്രധാനമന്ത്രിയുമായി പങ്കുവെച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാമൂഹിക, മാനുഷിക, വിദ്യാഭ്യാസ, വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമവും അന്തർദേശീയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്ന് കാന്തപുരം വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് നിലപാട് സംബന്ധിച്ച് സമസ്ത ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് റിപ്...
സാങ്കേതിക പ്രശ്‌നം; കൊച്ചി – കുവൈറ്റ് എയർ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി
National

സാങ്കേതിക പ്രശ്‌നം; കൊച്ചി – കുവൈറ്റ് എയർ ഇന്ത്യാ വിമാനം അടിയന്തരമായി തിരിച്ചിറക്കി

കൊച്ചി: കൊച്ചിയിൽനിന്ന് കുവൈറ്റിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. AI 9253 എന്ന എയർ ഇന്ത്യ വിമാനമാണ് കൊച്ചിയിൽ തിരിച്ചിറക്കിയത്. യാത്രക്കിടെ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. 4.30ന് കൊച്ചിയിൽനിന്നും യാത്രക്കാരുമായി പുറപ്പെട്ട വിമാനം രണ്ട് മണിക്കൂർ പറന്ന ശേഷമാണ് തിരിച്ചിറക്കിയത്. യാത്രക്കാർ സുരക്ഷിതരാണ്. ഇവരെ വിമാനത്തിൽ നിന്ന് തിരിച്ചിറക്കി. മുടങ്ങിയ വിമാനത്തിന് പകരം സർവീസ് ഏർപ്പെടുത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു....