BREAKING NEWS


More

മരുന്ന് കമ്പനികൾക്ക് നൽകാനുള്ളത് 350.50 കോടി രൂപ: മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സാമ്പത്തിക പ്രതിസന്ധിയിൽ
Health

മരുന്ന് കമ്പനികൾക്ക് നൽകാനുള്ളത് 350.50 കോടി രൂപ: മെഡിക്കൽ സർവീസസ് കോർപ്പറേഷൻ സാമ്പത്തിക പ്രതിസന്ധിയിൽ

  സർക്കാർ ആശുപത്രികളിലേക്ക് മരുന്ന് വിതരണം ചെയ്യുന്ന മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. മരുന്ന് വിതരണം ചെയ്ത വകയിൽ 350.50 കോടി രൂപയാണ് കമ്പനികൾക്ക് നൽകാനുള്ളത്. ഒരു വർഷത്തേക്ക് മരുന്ന് വാങ്ങാൻ 1,000 കോടിക്ക് മുകളിലാണ് ആവശ്യമായി വരുന്നത്. എന്നാൽ സർക്കാർ ബജറ്റ് വിഹിതമായി നൽകുന്നത് വെറും 356.40 കോടി മാത്രമാണ്. അർബുദ ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകൾ, സൂപ്പർ സ്പെഷ്യാലിറ്റി മരുന്നുകൾ അങ്ങനെ 853 ഇനം മരുന്നുകളാണ് സർക്കാർ ആശുപത്രികളിലേക്ക് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ടെൻഡർ വഴി വാങ്ങുന്നത്. ഇത്രയും ഇനം മരുന്നുകൾ വാങ്ങാൻ 1077.187 കോടി രൂപയാണ് ചെലവാകുന്നത്. സർക്കാർ വിഹിതം വെറും 356.4 0കോടി മാത്രം. ഇതാണ് കുടിശിക പെരുകാൻ കാരണം. 2023- 24 കാലയളവിൽ വാങ്ങിയ മരുന്നുകൾക്ക് ഇനിയും 31.82 കോടി രൂപ കൊടുത്തു തീർക്കാനുണ്ട്. 2023- 24 കാലയളവിൽ വാങ്ങിയ മരുന്നുകൾക്ക് ഇ...
രണ്ടു വയസു വരെ കുട്ടികൾക്ക് ചുമ മരുന്ന് നൽകരുത്: നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
Health

രണ്ടു വയസു വരെ കുട്ടികൾക്ക് ചുമ മരുന്ന് നൽകരുത്: നിർദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

  ന്യൂഡൽഹി : രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമ ജലദോഷ മരുന്നുകൾ നിർദ്ദേശിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജസ്ഥാനിലും മധ്യപ്രദേശിലും സർക്കാർ ആശുപത്രികളിൽ നിന്ന് നൽകിയ ചുമ മരുന്ന് കഴിച്ചു കുട്ടികള്‍ മരിച്ചെന്ന പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയുടെ മരുന്നുകൾ വിതരണം ചെയ്യരുതെന്നും ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ മരുന്ന് നൽകാവൂ എന്ന് നിർദ്ദേശത്തിൽ പറയുന്നു. മരുന്ന് ഇതര രീതികള്‍ ആയിരിക്കണം രോഗികള്‍ക്ക് നല്‍കേണ്ട പ്രാഥമിക പരിചരണം. എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഇത്തരം മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രം ഉപയോഗിക്കുക. മരുന്ന് നിര്‍ദേശിക്കുന്നതില്‍ സ്വകാര്യ സ്ഥാപനങ്ങളടക്കം ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. ഈ മാര്‍ഗനിര്‍ദേശം സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണ...
തണലേകിയവർക്കു താങ്ങാകാം. ഇന്ന് വയോജന ദിനം
Writers Corner

തണലേകിയവർക്കു താങ്ങാകാം. ഇന്ന് വയോജന ദിനം

  ജീവിതയാത്രയിലെ കുറെ നല്ല നാളുകൾ മാറിമറഞ്ഞു എല്ലാവരും എത്തിപ്പെടുന്ന ജീവിതയാത്രയിലെ മറ്റൊരു ഘട്ടമാണ് വാർദ്ധക്യം. അതുകൊണ്ടുതന്നെ വയോജനങ്ങൾക്കു താങ്ങും തണലുമാകേണ്ടത് നാമോരോരുത്തരുടേയും ഉത്തരവാദിത്വമാണ്. 1991 ഒക്ടോബർ 1 നാണ് മുതിർന്ന പൗരന്മാരുടെ ദിനമായി ആചരിക്കുവാൻ തുടങ്ങിയത്. അവർക്കായി ഒരു ദിനം... നമ്മുടെ പൂർവികർ കൊണ്ട വെയിലാണ് ഇന്ന് നാം അനുഭവിക്കുന്ന തണുപ്പും, തണലും. എന്നാൽ പുതുതലമുറയിലെ പച്ചയായ യാഥാർഥ്യം ചൂണ്ടിക്കാട്ടുന്നത് മറ്റൊന്നാണ്. വാർദ്ധക്യത്തിലെത്തിയവർക്ക് വേണ്ടവിധം പരിഗണന നൽകാതെ അവരെ ഉപയോഗ്യ ശൂന്യമായ ജീവിതങ്ങളായി കണക്കാക്കി പലയിടങ്ങളിൽ ഉപേക്ഷിക്കുന്ന അവസ്ഥയാണ്‌ നിലവിലുള്ളത്. വൃദ്ധ സദനങ്ങളിലോ മറ്റു സ്ഥലങ്ങളിലോ ഏൽപ്പിച്ച് ഉത്തരവാദിത്തത്തിൽ നിന്നും കടമയിൽ നിന്നും ഒഴിഞ്ഞു മാറുന്നവരുടെ എണ്ണവും ചെറുതല്ല. മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം കൊടുക്കുവാനായി നിത്യവരുമാനത്തിന്റെയും സമ...
കൈത്താങ്ങാവാം ഓരോ ഹൃദയമിടിപ്പിനും: ഇന്ന് ലോക ഹൃദയ ദിനം
Health

കൈത്താങ്ങാവാം ഓരോ ഹൃദയമിടിപ്പിനും: ഇന്ന് ലോക ഹൃദയ ദിനം

മനുഷ്യന്റെ ജീവിതത്തിന്‍റെ താളം മുറുകെപ്പിടിച്ച് മുന്നോട്ട് കൊണ്ടുപോകുന്ന അത്ഭുതകരമായ അവയവമാണ് ഹൃദയം. ഓരോ മിടിപ്പും നമ്മെ ജീവനിലേക്ക് അടുത്തു കൊണ്ടുവരുമ്പോൾ, അത് സംരക്ഷിക്കേണ്ടത് നമ്മുടെ വലിയ ഉത്തരവാദിത്തവുമാണ്. സെപ്റ്റംബർ 29-ാം തീയതി ലോകമെമ്പാടും ആഘോഷിക്കപ്പെടുന്ന ലോക ഹൃദയ ദിനം നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നത് ഇതുതന്നെയാണ് — ഹൃദയാരോഗ്യമാണ് ജീവിതത്തിന്റെ അടിസ്ഥാനം. ആധുനിക ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും ഹൃദയാരോഗ്യത്തിന് വലിയ വെല്ലുവിളിയാണ്. അമിത സമ്മർദ്ദം, വ്യായാമക്കുറവ്, കൊഴുപ്പ് നിറഞ്ഞ ഭക്ഷണം, പുകവലി, മദ്യപാനം എന്നിവ ഹൃദയരോഗങ്ങളുടെ പ്രധാന കാരണങ്ങളായി മാറുന്നു.  ഏകദേശം 18 ദശലക്ഷത്തിലേറെ ജീവനുകൾ പ്രതിവർഷം ഹൃദ്രോഗം മൂലം  അപഹരിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതില്‍ 80 ശതമാനത്തിലേറെ തടയാനാകും എന്നതാണ് സത്യം. ഹൃദയാരോഗ്യം സംരക്ഷിക്കാൻ വലിയ കാര്യങ്ങൾ ചെയ്യണമെന്നില്ല. ചെറുതായെങ്കിലും സ്...
ബാലരാമപുരത്തെ രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തില്‍ അമ്മയും അറസ്റ്റില്‍
Crime

ബാലരാമപുരത്തെ രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തില്‍ അമ്മയും അറസ്റ്റില്‍

  തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസിൽ അമ്മ ശ്രീതു അറസ്റ്റിൽ. തമിഴ്‌നാട്ടിൽ നിന്നുമാണ് ബാലരാമപുരം പൊലീസ് പിടികൂടിയത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ശ്രീതുവിനെയും കേസില്‍ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കുഞ്ഞിൻ്റെ ജന്മശേഷമാണ് കുടുംബത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് വന്നതെന്ന് ജോത്സ്യൻ പറഞ്ഞതായി ശ്രീതു മൊഴി നൽകിയിരുന്നു. ജ്യോത്സ്യൻ്റെ നിർദേശപ്രകാരം പ്രതിക്രിയക്ക് വേണ്ടി പലതവണയായി കുട്ടിയുടെ തല മൊട്ടയടിച്ചിരുന്നുവെന്നും മൊഴിയിൽ പറയുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സഹോദരിയോടുള്ള കടുത്ത വിരോധം മൂലമാണ് ഹരികുമാർ കുഞ്ഞിനെ കൊന്നതെന്നും സഹോദരൻ പറഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ് ബാലരാമപുരത്തെ ശ്രീതുവിന്റെ മകള്‍ രണ്ടുവയസ്സുകാരിയായ ദേവേന...
തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
Health

തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

  തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ ആറാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്. ഭോപ്പാലിലെ എൻഐഎച്ച്എസ്എഡി ‌ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. രോഗവ്യാപനം തടയുന്നതിന് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ദ്രുതകർമ സേനാ പ്രവർത്തനം ആരംഭിച്ചു. പ്രദേശത്ത് പന്നി മാംസം വിതരണം ചെയ്യുന്നതിനും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനത്തിനും ജില്ലാ കളക്ടർ കർശന നിയന്ത്രണം ഏർപ്പെടുത്തി. രോഗം മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാൻ സാധ്യതയില്ലെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഐസക് സാം അറിയിച്ചു.  ...
അമീബിക് മസ്തിഷ്‌കജ്വരം: നിർദേശങ്ങളടങ്ങിയ ഉത്തരവ് ആരോഗ്യ വകുപ്പ് പുറത്തിറക്കി
Health

അമീബിക് മസ്തിഷ്‌കജ്വരം: നിർദേശങ്ങളടങ്ങിയ ഉത്തരവ് ആരോഗ്യ വകുപ്പ് പുറത്തിറക്കി

  തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കർശന നിർദേശങ്ങളുമായി ഉത്തരവ് പുറത്തിറക്കി. ജലസംഭരണികളിൽ നിർബന്ധമായും ക്ലോറിനേഷൻ നടത്തണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. മലിനമായ കുളങ്ങൾ, തടാകങ്ങൾ, ഒഴുക്ക് കുറഞ്ഞ തോടുകൾ എന്നിവിടങ്ങളിൽ മുങ്ങി കുളിക്കരുതെന്നും, നീന്തൽ പരിശീലന കേന്ദ്രങ്ങളും വാട്ടർ തീം പാർക്കുകളുമടക്കമുള്ള സ്ഥലങ്ങളിലെ ജലാശയങ്ങളിൽ സ്ഥിരമായി ക്ലോറിനേഷൻ നടത്തണമെന്നും നിർദേശത്തിലുണ്ട്. ജലത്തിലെ ക്ലോറിന്റെ അളവ് പരിശോധന നടത്തി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും, ആവശ്യപ്പെടുന്ന അധികാരികൾക്ക് അത് ഹാജരാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. കുടിവെള്ളത്തിനുപയോഗിക്കുന്ന ജലസംഭരണികളിലും ക്ലോറിനേഷൻ നിർബന്ധമാണ്. ജലസ്രോതസ്സുകളിലേക്ക് ദ്രവമാലിന്യ കുഴലുകൾ ഒഴുക്കുന്നത് ഒഴിവാക്കണമെന്നും, ഖര മാലിന്യം നിക്ഷേപിക്കുന്നത് തടയണം. ഈ നിർദേശങ്ങൾ...
തമ്പാനൂർ ഗായത്രി വധക്കേസ്; പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും
Crime

തമ്പാനൂർ ഗായത്രി വധക്കേസ്; പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

  തിരുവനന്തപുരം: തമ്പാനൂരിലെ ലോഡ്ജില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പ്രവീണിന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 മാര്‍ച്ച് 5 നാണ് കാട്ടാക്കട വീരണകാവ് സ്വദേശി ഗായത്രി (25) യെ സുഹൃത്ത് കൊല്ലം പരവൂര്‍ സ്വദേശി പ്രവീണ്‍ കൊലപ്പെടുത്തിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രവീണ്‍ ഭാര്യമായി പിണങ്ങിയതിന് പിന്നാലെ ഗായത്രിയുമായി പ്രണയത്തിലായി. ഗായത്രിയും പ്രവീണും ഒരു ജ്വല്ലറിയിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. 2021ല്‍ വെട്ടുകാട് പള്ളിയില്‍ വച്ച് ഇയാള്‍ ജ്വല്ലറി റിസപ്ഷനിസ്റ്റായ ഗായത്രിയെ വിവാഹം കഴിച്ചു. എന്നാൽ പ്രവീൺ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് ഗായത്രി പിന്നീട് അറിഞ്ഞതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. പ്രവീൺ വിവാഹമോചനം നേടാമെന്ന് ഗായത്രിക്ക് ഉറപ്പ് നൽകിയിരുന്ന...
തിരുവനന്തപുരത്ത് യൂറോളജി ശസ്ത്രക്രിയകൾ നിർത്തി; മതിയായ ഉപകരണങ്ങളില്ല ,  താത്കാലിക ഇടപെടലിൽ 100 കോടി അനുവദിച്ചു
Politics, Health

തിരുവനന്തപുരത്ത് യൂറോളജി ശസ്ത്രക്രിയകൾ നിർത്തി; മതിയായ ഉപകരണങ്ങളില്ല , താത്കാലിക ഇടപെടലിൽ 100 കോടി അനുവദിച്ചു

    രോഗികളിൽനിന്നു പണപ്പിരിവു നടത്തി ഉപകരണങ്ങൾ വാങ്ങരുതെന്ന മന്ത്രി വീണാ ജോർജിന്റെ കർശന നിർദ്ദേശത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയകൾ നിർത്തി. വൃക്കയിലും സമീപവുമുള്ള കല്ലുകൾ നീക്കം ചെയ്യുന്ന റെട്രോഗ്രേഡ് ഇൻട്രാ റീനൽ സർജറിയ്ക്ക് ഫ്ലെക്സിബിൾ യൂറിട്ടറോസ്കോപ് എന്ന ഉപകരണമില്ലാത്തതിനാൽ ശസ്ത്രക്രിയ നിർത്തി വെച്ചു. പഞ്ഞി മുതൽ സകലതും രോഗികൾ വാങ്ങി നൽകേണ്ട അവസ്ഥയാണ് സർക്കാർ ആശുപത്രികളിലെന്ന് പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചതിനു പിന്നാലെയാണ് ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം. തുടർന്ന് രോഗികളെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിക്കുന്നത് നിർത്തുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ ഫ്ലെക്സിബിൾ യൂറിട്ടറോസ്കോപ് ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് രോഗികളിൽ നിന്നു പണപ്പിരിവു നടത്തി ഉപകരണം വാങ്ങുകയും ശസ്ത്രക്രിയ നടത്തിയതും. നികുതി ഉൾപ്പെടെ ഒരു ഉപകരണത്തിന് 60,000 ര...
അമീബിക് മസ്തിഷ്‌ക ജ്വരത്തെ  അതിജീവിച്ച്  11കാരി; ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു
Health

അമീബിക് മസ്തിഷ്‌ക ജ്വരത്തെ അതിജീവിച്ച് 11കാരി; ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം ചേളാരി സ്വദേശിനിയായ പതിനൊന്ന് വയസ്സുകാരിക്ക് രോഗം ഭേദമായി. കുട്ടി പൂർണ ആരോഗ്യത്തോടെ ബുധനാഴ്ച ആശുപത്രി വിട്ടു. അതേസമയം, പാലക്കാട് പട്ടാമ്പി സ്വദേശിയായ 27-കാരന് കഴിഞ്ഞ ദിവസം മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. പട്ടാമ്പി സ്വദേശി ഉൾപ്പെടെ രോഗം ബാധിച്ച് കോഴിക്കോട് ജില്ലയില്‍ 10 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. മൂന്ന് കുട്ടികൾ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലും ആറു പേർ മെഡിക്കൽ കോളജ് ആശുപത്രിയില്‍ സ്വകാര്യ ആശുപത്രിയില്‍ ഒരാളുമാണ് ചികിത്സയിലുള്ളത്. എന്നാൽ അമീബിക് മസ്ത്ഷിക ജ്വരവുമായി ബന...