BREAKING NEWS


Latest news

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരം
Latest news

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരം

ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ പട്ടം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ റിപ്പോർട്ട്‌. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്താൻ ശ്രമിക്കുന്നത്. ശ്വാസതടസ്സം, രക്തസമ്മർദ്ദത്തിലെ അസ്ഥിരത, വൃക്കയുടെ പ്രവർത്തനത്തിലെ ബുദ്ധിമുട്ടുകൾ എന്നിവ നിയന്ത്രിക്കാൻ വിദഗ്‌ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം ചികിത്സ നൽകുകയാണ് എന്നാണ് ആശുപത്രി ബുള്ളറ്റിനിൽ വ്യക്തമാക്കുന്നത്....
ഉത്തരാഖണ്ഡില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് രണ്ടുമരണം
Latest news, News

ഉത്തരാഖണ്ഡില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് രണ്ടുമരണം

രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിൽ ബസ് നദിയിലേക്കു മറിഞ്ഞ് രണ്ടുപേർ മരിച്ചു. എട്ടുപേർക്ക് രക്ഷപ്പെടാനായെങ്കിലും 10 പേരെ ഇപ്പോഴും കാണാനില്ല. ഏകദേശം 20 ആളുകളുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പൊലീസ്, ജില്ലാ ദുരന്ത പ്രതികരണ സേന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. 31 സീറ്റുകളുള്ള ബസിൽ ഡ്രൈവറടക്കം 20 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാജസ്ഥാനിൽനിന്നും ഗുജറാത്തിൽനിന്നുമുള്ള കുടുംബങ്ങളാണ് ബസിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. ബദരിനാഥിലേക്ക് പോകുന്ന വഴിയിലായിരുന്നു ബസ് അപകടത്തിൽപ്പെട്ടത്. രുദ്രപ്രയാഗിൽ വെച്ച് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അളകനന്ദാ നദിയിലേക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക വിവരം. ബസ് നദിയിലേക്ക് വീഴുന്നതിന് മുമ്പ് പുറത്തേക്ക് ചാടിയവരാണ് രക്ഷപ്പെട്ടതിലെ ഭൂരിഭാഗവും എന്നാണ് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരുടെ മൊഴി....
സർക്കാർ പരിപാടിയിൽ കാവിക്കൊടിയെന്തിയ ഭാരതാംബ ചിത്രം; ഗവർണറെ നിലപാട് അറിയിച്ച് മുഖ്യമന്ത്രി
Kerala News, Latest news, Top News

സർക്കാർ പരിപാടിയിൽ കാവിക്കൊടിയെന്തിയ ഭാരതാംബ ചിത്രം; ഗവർണറെ നിലപാട് അറിയിച്ച് മുഖ്യമന്ത്രി

സർക്കാർ പരിപാടിയിൽ കാവിക്കൊടിയെന്തിയ ഭാരതാംബ ചിത്രം ബിംബമായി നൽകിയതിൽ ഗവർണറെ നിലപാട് അറിയിച്ച് മുഖ്യമന്ത്രി. ഗവർണർക്ക് മുഖ്യമന്ത്രി കത്ത് നൽകി. ഇത്തരം ബിംബങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സർക്കാർ പരിപാടികളിൽ ഇത്തരം ചിത്രങ്ങൾ പാടില്ലെന്നു കത്തിൽ പറയുന്നു. ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങൾ മാത്രമേ ഇത്തരം പരിപാടികളിൽ ഉപയോഗിക്കാവൂ. മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടെ ചിഹ്നങ്ങൾ ഉപയോഗിക്കരുതെന്നും ഔദ്യോഗിക പരിപാടികളിൽ ഇത് കർശനമാക്കണമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. ഇതിന് വിരുദ്ധമായ സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നു. വിഷയത്തിൽ രാജ്ഭവന്റെ പ്രതികരണം ഇന്ന് തന്നെ സർക്കാരിനെ അറിയിച്ചേക്കും. കഴിഞ്ഞ ദിവസം ഭാരതാംബ വിവാദം മന്ത്രിസഭാ യോഗം വിശദമായി ചർച്ച ചെയ്തിരുന്നു. പിന്നാലെ മുഖ്യമന്ത്രി കത്ത് നൽകുമെന്നും അറിയിച്ചിരുന്നു. Tag; Bharatamba's p...
പുതിയ പൊലീസ് മേധാവിയെ നാളെ അറിയാം…
Kerala News, Latest news, Top News

പുതിയ പൊലീസ് മേധാവിയെ നാളെ അറിയാം…

സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യുപിഎസ് സി യോഗം നാളെ. കേരളത്തില്‍ നിന്നും ചീഫ് സെക്രട്ടറിയും നിലവിലെ സംസ്ഥാന പൊലീസ് മേധാവിയും യോഗത്തില്‍ പങ്കെടുക്കും. യോഗത്തിന് ശേഷം മൂന്നുപേരുടെ ചുരുക്കപ്പട്ടിക സംസ്ഥാന സര്‍ക്കാരിന് നല്‍കും. ചുരുക്കപ്പട്ടിക സീല്‍ ചെയ്ത കവറില്‍ മുഖ്യമന്ത്രിക്ക് കൈമാറാനായി ചീഫ് സെക്രട്ടറിയുടെ പക്കല്‍ കൊടുത്തുവിടുകയാണ് പതിവ്. അല്ലെങ്കില്‍ സംസ്ഥാനം ചുമതലപ്പെടുത്തുന്ന ദൂതന് കൈമാറും. പട്ടിക മന്ത്രിസഭയില്‍ വെച്ചശേഷമാകും പുതിയ പൊലീസ് മേധാവിയെ പ്രഖ്യാപിക്കുക. അതല്ലെങ്കില്‍ മുഖ്യമന്ത്രിക്ക് തന്നെ തീരുമാനമെടുക്കാനുള്ള വ്യവസ്ഥയുമുണ്ട്. സംസ്ഥാനത്തെ മുതിര്‍ന്ന് ആറ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് കേരളം പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനായി സമര്‍പ്പിച്ചിട്ടുള്ളത്. ഗതാഗത കമ്മീഷണര്‍ നിതിന്‍ അഗര്‍വാള്‍ ആണ് പട്ടികയിലെ ഒന്നാമന്‍. നിലവില്‍ ഐബി ഡെപ്യൂട്ടി ഡയറക്ടറായ രവാഡ ചന്ദ്രശേഖ...
നിലമ്പൂരിന്റെ നിയുക്ത എംഎൽഎയായി ആര്യാടൻ ഷൗക്കത്ത്
Politics, Kerala News, Latest news, Top News

നിലമ്പൂരിന്റെ നിയുക്ത എംഎൽഎയായി ആര്യാടൻ ഷൗക്കത്ത്

നിലമ്പൂരിന്റെ നിയുക്ത എംഎൽഎയായി ആര്യാടൻ ഷൗക്കത്ത്. 11005 വോട്ടുകൾക്കാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. വോട്ടെണ്ണൽ ആരംഭിച്ചതിന് ലീഡി നിലനിർത്തിക്കൊണ്ടുള്ള വിജയം തന്നെയായിരുന്നു ഷൗക്കത്തിന്റേത്. എൽഡിഎഫ് കോട്ടകളിലടക്കം മുന്നേറിയാണ് ആര്യാടൻ ഷൗക്കത്ത് വിജയം ഉറപ്പിച്ചത്. ആദ്യം എണ്ണിയ വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പ്രതീക്ഷിച്ച പോലെ ലീഡ് നേടി. വോട്ടെണ്ണിയ ആദ്യ 8 റൗണ്ടിലും യുഡിഎഫ് വ്യക്തമായ ലീഡ് നേടി. എന്നാൽ ഇടത് ശക്തി കേന്ദ്രങ്ങൾ ഇതിന് മറുപടി നൽകുമെന്നായിരുന്നു എൽഡിഎഫ് ക്യാമ്പുകൾ പ്രതീക്ഷിച്ചിരുന്നത്. ഈ പ്രതീക്ഷകളെല്ലാം അട്ടിമറിച്ച് ഇടതു കോട്ടകളിലും ആര്യാടൻ ഷൗക്കത്ത് മുന്നേറുന്ന കാഴ്ചയാണ് നിലമ്പൂരിൽ കണ്ടത്. സ്വരാജിന്റെ പഞ്ചായത്തായ പോത്തുകല്ലുൾപ്പെടെ ആര്യാടൻ ഷൗക്കത്ത് ലീഡ് നിലനിർത്തി. സിപിഐഎം സെക്രട്ടറിയേറ്റം അം​ഗത്തെ കളത്തിലിറക്കിയിട്ടും സിറ്റ...
വാൽപ്പാറയിൽ പുലിപിടിച്ച ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി
News, Latest news

വാൽപ്പാറയിൽ പുലിപിടിച്ച ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തി

തമിഴ്നാട്: വാൽപ്പാറയിൽ പുലിപിടിച്ച ആറുവയസുകാരിയുടെ മൃതദേഹം തേയില തോട്ടത്തിൽ നിന്ന് കണ്ടെത്തി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. ജാർഖണ്ഡ് ദമ്പതികളുടെ മകൾ റോഷ്നിയെ ആണ് കഴിഞ്ഞ ദിവസം പുലി കൊണ്ടുപോയത്. ഇന്നലെ വൈകീട്ടാണ് പുലി കുട്ടിയെ കടിച്ചുകൊണ്ടുപോയത്. കുട്ടിയെ കാണാതായ സ്ഥലത്ത് പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെന്ന് വാൽപ്പാറ റേഞ്ച് ഓഫീസർ പറഞ്ഞു. വീടിനകത്ത് കളിക്കുമ്പോഴാണ് പുലി കുട്ടിയെ കടിച്ചു കൊണ്ടു പോയത്. തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പല സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഡോഗ് സ്ക്വാഡിനെ എത്തിച്ചും ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തിയിരുന്നു. പിന്നീട് കുട്ടിയുടെ ഉടുപ്പിൻ്റെ ഭാഗം കണ്ടെത്തി. തുടർന്ന് മൃതദേഹം കണ്ടെത്തി....
വാൽപ്പാറയിൽ നാല് വയസ്സ്കാരിയെ പുലി പിടിച്ചു; കുട്ടിക്കായി തിരച്ചിൽ തുടരുന്നു
Latest news, News

വാൽപ്പാറയിൽ നാല് വയസ്സ്കാരിയെ പുലി പിടിച്ചു; കുട്ടിക്കായി തിരച്ചിൽ തുടരുന്നു

മലക്കപ്പാറ: വാൽപ്പാറയിൽ ഝാർഖണ്ഡ് സ്വദേശിയായ നാലരവയസ്സുകാരിയെ പുലി പിടിച്ചു. വീടിനു മുന്നിൽ കളിക്കുന്നതിനിടെ തേയിലത്തോട്ടത്തിൽനിന്ന് എത്തിയ പുലി കുട്ടിയെ പിടിച്ച് വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നു. പ്രദേശവാസികൾ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടംതൊഴിലാളിയായ ഝാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റുസിനിയെയാണ് പുലി ആക്രമിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് കുന്ദയും കുടുംബവും ഝാർഖണ്ഡിൽനിന്ന് വാൽപ്പാറയിൽ എത്തിയത്...
ഗവർണറുടെ ഭരണഘടനാധികാരങ്ങൾ പത്താം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും – വി ശിവൻകുട്ടി
Kerala News, Latest news

ഗവർണറുടെ ഭരണഘടനാധികാരങ്ങൾ പത്താം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും – വി ശിവൻകുട്ടി

തിരുവനന്തപുരം: ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പത്താം ക്ലാസ്സ്‌ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. സാമൂഹ്യശാസ്ത്രം രണ്ടാം വോളിയത്തിലാണ് ഇത് ഉൾപ്പെടുത്തുക. "കുട്ടികൾക്ക് ഭരണഘടനയിൽ ഗവർണറെ ഏൽപ്പിച്ചിരിക്കുന്ന അധികാരങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ നൽകുകയാണ് ലക്ഷ്യം. തെറ്റായ ധാരണകൾ ഒഴിവാക്കാനും ഈ ഉൾപ്പെടുത്തൽ സഹായകമാകും," വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. അടുത്ത അധ്യയനവർഷത്തിൽ പ്ലസ് വൺ, പ്ലസ് ടു പാഠപുസ്തകങ്ങൾ പുതുക്കുന്ന അവസരത്തിൽ ഗവർണറുടെ അധികാരങ്ങൾ അവിടെയും ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി....
കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ  മരിച്ച നിലയിൽ കണ്ടെത്തി
News, Latest news

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. താന്യാ ത്യാഗിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാൽഗറി യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണ് താന്യ. ഡൽഹി വിജയി പാർക്ക് സ്വദേശിയാണ് താന്യ. താനിയയുടെ മരണത്തിൽ അനുശോചിക്കുന്നതായും കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുന്നതായും കോൺസുലേറ്റ് അറിയിച്ചു. മരണകാരണത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകൾ ഇതുവരെ കാനഡയുടെ ഭാഗത്തുനിന്ന് വന്നിട്ടില്ല....
പത്തനംതിട്ടയിൽ കടകൾക്ക് തീപിടിച്ചു
Pathanamthitta, Kerala News, Latest news

പത്തനംതിട്ടയിൽ കടകൾക്ക് തീപിടിച്ചു

പത്തനംതിട്ട: തണ്ണിത്തോട് രണ്ട് കടകൾക്ക് തീപിടിച്ചു. പുലർച്ചെ 3.15 ഓടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തി തീയണച്ചു. കടകൾക്ക് മുന്നിൽ ഉണ്ടായിരുന്ന കാറിന്റെ മുൻവശം തീപിടുത്തത്തിൽ ഉരുകി. കടയ്ക്കുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല....