BREAKING NEWS


Latest news

വിമാനാപകടത്തിന് ശേഷം ദിവസങ്ങൾക്കുള്ളിൽ എയർ ഇന്ത്യ ഓഫീസിൽ ആഘോഷം;  ജീവനക്കാർക്കെതിരെ നടപടി
India, Latest news, National

വിമാനാപകടത്തിന് ശേഷം ദിവസങ്ങൾക്കുള്ളിൽ എയർ ഇന്ത്യ ഓഫീസിൽ ആഘോഷം; ജീവനക്കാർക്കെതിരെ നടപടി

ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ എഐഎസ്എടിഎസ് ഓഫീസിൽ ജീവനക്കാർ പാർട്ടി ആഘോഷിച്ച സംഭവത്തിൽ നടപടിയുമായി എയർ ഇന്ത്യ. എയർപോർട്ട് ഗേറ്റ്‌വേ സേവനങ്ങൾ നൽകുന്ന എഐഎസ്എടിഎസിലെ നാല് മുതിർന്ന ഉദ്യോഗസ്ഥരോട് രാജി ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ജോലിസ്ഥലത്തിൽ നടന്ന പാർട്ടി ആഘോഷങ്ങളുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടുള്ള ഐക്യദാർഢ്യം കമ്പനി അറിയിച്ചു. അപകടത്തിനുശേഷം എഐഎസ്എടിഎസിൻ്റെ ഗുരുഗ്രാം ഓഫീസിൽ നടന്ന ആഘോഷ പരിപാടികൾ സമയോചിതമല്ലെന്നും അത് അത്യന്തം ദൗർഭാഗ്യകരമാണെന്നും കമ്പനി വക്താവ് അറിയിച്ചു. ബന്ധപ്പെട്ട ജീവനക്കാരുടെ പെരുമാറ്റം സ്ഥാപനത്തിന്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും സംഭവത്തിൽ ഉത്തരവാദികളായ ജീവനക്കാർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വക്താവ് വ്യക്തമാക്കി....
സൂംബ ലഘുവ്യായാമം കുട്ടികളില്‍ മാനസികവും ശാരീരികവുമായ ഉന്മേഷം വളര്‍ത്തും – വി.ശിവന്‍കുട്ടി
Kerala News, Latest news

സൂംബ ലഘുവ്യായാമം കുട്ടികളില്‍ മാനസികവും ശാരീരികവുമായ ഉന്മേഷം വളര്‍ത്തും – വി.ശിവന്‍കുട്ടി

കോഴിക്കോട്: സൂംബ പദ്ധതിയെക്കുറിച്ചുള്ള സർക്കാർ നിലപാട് വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആര്‍.ടി‍.ഇ നിയമപ്രകാരമുള്ള പഠനപ്രക്രിയകളിൽ കുട്ടികൾ നിർബന്ധമായും പങ്കെടുക്കേണ്ടതാണെന്നും ഇവയിൽ അൽപവസ്ത്രധാരണത്തിന് ഒരിടവും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളിൽ നടപ്പാക്കുന്നത് ലഘുവ്യായാമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക വിനോദങ്ങളിൽ പങ്കെടുക്കുന്നത് കുട്ടികളിൽ ശാരീരികവും മാനസികവുമായ ഉന്മേഷം, ആരോഗ്യം, പോസിറ്റീവ് ചിന്താഗതികൾ എന്നിവ വികസിപ്പിക്കാൻ സഹായകരമാണെന്ന് മന്ത്രി പറഞ്ഞു. സൂംബ പോലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ പഠനത്തെയും വ്യക്തിത്വവികാസത്തെയും മെച്ചപ്പെടുത്തുന്നതിൽ സഹായിക്കുന്നു. സംസ്ഥാനത്തെ പതിനാലായിരത്തോളം സ്‌കൂളുകളിൽ 90 ശതമാനത്തിലധികം സ്‌കൂളുകളിൽ സൂംബ ഉൾപ്പെടെയുള്ള കായിക പ്രവർത്തനങ്ങൾ സജീവമായി നടക്കുകയാണ...
എറണാകുളത്ത് പ്ലസ് വൺ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു
Latest news

എറണാകുളത്ത് പ്ലസ് വൺ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു

എറണാകുളം: കൂത്താട്ടുകുളത്ത് പ്ലസ് വൺ വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. ഇന്ന് വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം കുളത്തിൽ കുളിക്കവേ വെള്ളത്തിൽ മുങ്ങിപോകുകയായിരുന്നു. മൂവാറ്റുപുഴയിലെ എസ്എൻഡിപി സ്കൂളിലെ വിദ്യാർത്ഥിയായ കെവിൻ (16) ആണ് മരിച്ചത്. വിവരം അറിഞ്ഞതിനെത്തുടർന്ന് ഫയർഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലിൽ കെവിനെ കണ്ടെത്തി. ഉടനെ കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
നിലമ്പൂർ എംഎൽഎയായി ആര്യയാടൻ ഷൗക്കത്ത്  സത്യപ്രതിജ്ഞ ചെയ്തു
Latest news, Kerala News

നിലമ്പൂർ എംഎൽഎയായി ആര്യയാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ദൈവനാമത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സ്പീക്കർ എ.എൽ. ഷംസീർ, മന്ത്രി എം.ബി. രാജേഷ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. യുഡിഎഫ്, എൽഡിഎഫ് നേതൃത്വത്തിലുണ്ടായിരുന്ന നേതാക്കൾ ആര്യാടൻ ഷൗക്കത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. രാജൻ എന്നിവരും എന്നിവർ ഷൗക്കത്തിനെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു....
ക്ഷേത്രദർശനത്തിനിടെ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി
Latest news

ക്ഷേത്രദർശനത്തിനിടെ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി

നടൻ ജയസൂര്യയുടെ ചിത്രം പകർത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്‍തതായി പരാതി. കൊട്ടിയൂർ ക്ഷേത്രദർശനത്തിന് എത്തിയ ജയസൂര്യയുടെ ചിത്രം പകർത്താൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. ദേവസ്വം ഫോട്ടോഗ്രാഫർ സജീവ് നായർക്കാണ് മർദനമേറ്റത്. ദേവസ്വം ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞിട്ടും മർദിച്ചെന്നും ഫോട്ടോഗ്രാഫർ ആരോപിച്ചു....
കണ്ണൂരില്‍ കടലിൽ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
Kannur, Latest news

കണ്ണൂരില്‍ കടലിൽ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: എടക്കാട് ഏഴര മുനമ്പിൽനിന്നും കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഫർഹാൻ റൗഫിന്റെ (18) മൃതദേഹമാണ് ഇന്ന് പുലർച്ച രണ്ടു മണിയോടെ മുഴപ്പിലങ്ങാട് ശ്മശാനത്തിനടുത്ത് ബീച്ചിൽനിന്ന് കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ടാണ് ഹർഹാനെ കാണാതായത്. ഫർഹാനും സുഹൃത്തും കടലോരത്തെ പാറയിൽ ഇരിക്കവേ ശക്തമായ തിരയടിച്ച് രണ്ടു പേരും കടലിൽ വീഴുകയായിരുന്നു. പാറക്കെട്ടില്‍ പിടിച്ചുനിന്ന സുഹൃത്തിനെ നാട്ടുക്കാർ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 6.30 ഓടെയാണ് ഫർഹാന്റെ മൃതദേഹം കണ്ടെത്തിയത്....
സോഷ്യലിസം, മതേതരം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന്  നീക്കം ചെയ്യണമെന്ന് ആര്‍എസ്എസ്  ജനറല്‍ സെക്രട്ടറി
Latest news

സോഷ്യലിസം, മതേതരം എന്നീ വാക്കുകള്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആര്‍എസ്എസ്  ജനറല്‍ സെക്രട്ടറി

ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് സോഷ്യലിസം, മതേതരം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന് ആര്‍എസ്എസ്. സംഘടനയുടെ ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ. ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ദത്താത്രേയയുടെ പരാമര്‍ശം. അടിയന്തരാവസ്ഥ കാലത്ത് കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തതാണ് ഈ വാക്കുകള്‍ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായം എന്നാണ് അടിയന്തരാവസ്ഥക്കാലം അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. ആയിരക്കണക്കിന് ജനങ്ങള്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെട്ടു. ദത്താത്രേയ പറഞ്ഞു. ഇക്കാലത്താണ് മതേതരത്വം സോഷ്യലിസം എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ കോൺഗ്രസ് ഉൾപ്പെടുത്തിയത്. അംബേദ്കര്‍ വിഭാവനം ചെയ്ത ആമുഖത്തില്‍ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ഉണ്ടായിരുന്നില്ല. രണ്ട് വാക്കുകളും ഒഴിവാക്കുന്നത് പരിശോധിക്കണം അദ്ദേഹം പറഞ...
തൃശൂർ കൊടകരയിൽ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു
Thrissur, Kerala News, Latest news

തൃശൂർ കൊടകരയിൽ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

തൃശ്ശൂർ: തൃശ്ശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ബംഗാൾ സ്വദേശികളായ രാഹുൽ, (19) രൂപേൽ (21), അലീം (30) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. പതിനേഴ് പേരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത്. രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്ന സമയത്താണ് 40 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടം ഇടിഞ്ഞുവീണത്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടം പൂര്‍ണമായും പൊളിച്ചാണ് രക്ഷാദൗത്യം നടത്തുന്നത്....
കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; അനിത തമ്പിക്കും ഇന്ദുഗോപനും പുരസ്‌കാരം
Kerala News, Latest news, Top News

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; അനിത തമ്പിക്കും ഇന്ദുഗോപനും പുരസ്‌കാരം

2024ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അക്കാദമി വിശിഷ്ടാംഗത്വത്തിന് കെ വി രാമകൃഷ്ണനും ഏഴാച്ചേരി രാമചന്ദ്രനും അര്‍ഹരായി. അനിത തമ്പിക്ക് കവിതയ്ക്കും ഇന്ദുഗോപന് നോവലിനും പുരസ്‌കാരം ലഭിച്ചു. വിശിഷ്ടാംഗത്വം ലഭിച്ചവര്‍ക്ക് അമ്പതിനായിരം രൂപയും രണ്ടു പവന്റെ സ്വര്‍ണ്ണപതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരത്തിന് പി കെ എന്‍ പണിക്കര്‍, പയ്യന്നൂര്‍ കുഞ്ഞിരാമന്‍, എം എം നാരായണന്‍, ടി കെ ഗംഗാധരന്‍, കെ ഇ എന്‍, മല്ലികാ യൂനിസ് എന്നിവര്‍ക്കാണ്. മുപ്പതിനായിരം രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച എഴുപത് വയസ്സ് പിന്നിട്ട എഴുത്തുകാരെയാണ് ഈ പുരസ്‌കാരത്തിന് പരിഗണിക്കുന്നത്. Tag; Kerala Sahitya Akademi awards announced; Anitha Thampi and Indu Gopan to receive awards...
ചരിത്രം കുറിച്ച് ശുഭാംശു ശുക്ല; ആക്സിയോം 4 പേടകം ബഹിരാകാശ നിലയത്തിലെത്തി
Latest news, News

ചരിത്രം കുറിച്ച് ശുഭാംശു ശുക്ല; ആക്സിയോം 4 പേടകം ബഹിരാകാശ നിലയത്തിലെത്തി

ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉൾപ്പടെയുള്ള ബഹിരാകാശ സഞ്ചാരികളുമായി ആക്സിയം-4 ദൗത്യ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. 24 മണിക്കൂറിലേറെ നീളുന്ന യാത്രയ്‌ക്കൊടുവിവിലാണ് സംഘം നിലയത്തിലെത്തിയത്. വ്യാഴാഴ്ച വൈകീട്ട് 4 മണിക്കാണ് പേടകം ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്തത്. നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ ഹ്യൂമന്‍ സ്പേസ്ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്....