BREAKING NEWS


Latest news

യൂത്ത് കോണ്‍ഗ്രസിനെതിരെ വിമർശനവുമായി അജയ് തറയില്‍; ‘റീല്‍സ് അല്ല റിയല്‍ ആണ്, ചാണ്ടി ഉമ്മനാണ് താരം
Kerala News, Latest news, Politics, Top News

യൂത്ത് കോണ്‍ഗ്രസിനെതിരെ വിമർശനവുമായി അജയ് തറയില്‍; ‘റീല്‍സ് അല്ല റിയല്‍ ആണ്, ചാണ്ടി ഉമ്മനാണ് താരം

റീല്‍സ് വിവാദത്തിൽ യൂത്ത് കോണ്‍ഗ്രസിനെതിരെ പരോക്ഷ വിമർശനവുമായി അജയ് തറയില്‍. ചാണ്ടി ഉമ്മന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് വിമർശനം ഉന്നയിച്ചത്. റീൽസ് അല്ല റിയൽ ആണെന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മൻ നടത്തിയ ഇടപെടലുകളെ പ്രകീർത്തിച്ചുകൊണ്ടാണ് അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘റീല്‍സ് അല്ല റിയല്‍ ആണ് , ചാണ്ടി ഉമ്മനാണ് താരം’ എന്നാണ് പോസ്റ്റ്. അതേസമയം കോൺഗ്രസിലെ യുവ നേതാക്കൾ ഖദർ ഉപേക്ഷിക്കുന്നതിനെതിരെ അജയ് തറയിൽ നേരത്തെ രംഗത്തെത്തിയിരുന്നു. വസ്ത്രധാരണത്തിൽ പുതിയ തലമുറ കോൺഗ്രസുകാർ ഡിവൈഎഫ്ഐയെ അനുകരിക്കാൻ ശ്രമിക്കുക ആണെന്നാണ് ഫെയ്സ്ബുക്കിലൂടെ അജയ് തറയിൽ വിമർശനം ഉന്നയിച്ചത്. ഖദർ വസ്ത്രങ്ങൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ കൂടിയാണ് പുതിയ തലമുറ മറക്കുന്നതെന്നും ഇതിനെയാണ് താൻ വിമർശിച്ചത് എന്നും അജ...
അനിശ്ചിതകാല ബസ് സമരം; ബസുടമകളുമായി ഗതാഗത മന്ത്രി ഇന്ന് ചർച്ച നടത്തും
Kerala News, Latest news, Top News

അനിശ്ചിതകാല ബസ് സമരം; ബസുടമകളുമായി ഗതാഗത മന്ത്രി ഇന്ന് ചർച്ച നടത്തും

സ്വകാര്യ ബസുടമകളുമായി ഗതാഗത മന്ത്രി കെബി ​ഗണേഷ് കുമാർ ഇന്ന് ചർച്ച നടത്തും. ഈ മാസം 22 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഗതാഗത മന്ത്രി ചർച്ച നടത്തുന്നത്. വൈകിട്ട് മൂന്നരയ്ക്ക് മന്ത്രി കെബി ഗണേഷ് കുമാറിന്റെ ചേംബറിലാണ് കൂടിക്കാഴ്ച. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കുന്നത് അടക്കം ഉന്നയിച്ചാണ് സ്വകാര്യ ബസുകൾ പണി മുടക്കിലേക്ക് കടക്കാൻ തീരുമാനിച്ചത്. വിദ്യാര്‍ഥികളുടെ കൺസെഷൻ നിരക്ക് നിരക്ക് വര്‍ധിപ്പിക്കണം, 140 കിലോമീറ്ററിന് മുകളില്‍ പെര്‍മിറ്റ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചത്. മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും ഇടക്കിടെയുള്ള പരിശോധനയും അന്യായ പിഴ ചുമത്താലും അവസാനിപ്പിക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു. 32000 ബസുകള്‍ ഉണ്ടായിരുന്ന വ്യവസായം ഇപ്പോള്‍ 7000 ബസിലേക്ക് ചുരുങ്ങി. അതുകൊണ്ട് ഇനിയും ഈ പ്രശ്നങ...
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നീക്കം; നിർണായക തീരുമാനം ഇന്ന്
India, Gulf, Kerala News, Latest news, Topnews, World

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നീക്കം; നിർണായക തീരുമാനം ഇന്ന്

ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശിനി വിപഞ്ചികയുടെയും മകള്‍ വൈഭവിയുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടാകും. ദുബായിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി വിപഞ്ചികയുടെയും ഭര്‍ത്താവ് നിധീഷിന്റെയും ബന്ധുക്കള്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തും. ഗാര്‍ഹിക പീഡന നിയമപ്രകാരം നിധീഷിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മയും സഹോദരനും ഇന്ന് ഷാര്‍ജ പോലീസില്‍ പരാതി നല്‍കിയേക്കും. മൃതദേഹം ഷാര്‍ജയില്‍ത്തന്നെ സംസ്‌കരിക്കണമെന്നാണ് നിധീഷ് വ്യക്തമാക്കുന്നത്. തനിക്ക് യാത്രാനിരോധനമുള്ളത് ചൂണ്ടിക്കാട്ടിയാണ് കുഞ്ഞിന്റെ മൃതദേഹം ഷാര്‍ജയില്‍ത്തന്നെ സംസ്‌കരിക്കണമെന്ന ആവശ്യമുന്നയിച്ചത്. ഇന്ന് വീണ്ടും നടക്കുന്ന കൂടിക്കാഴ്ചയിലും നിധീഷ് ഇതേ ആവശ്യംതന്നെ ഉന്നയിച്ചേക്കാം. അതേസമയം മൃതദേഹം നാട്ടിലെത്തിക്കണമെന്നാണ് വിപഞ്ചികയുടെ അമ്മയും കുടുംബവും പറയുന്നത്. നിധീ...
ഒരു കോടി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ
World, Latest news, Special Report, Technology, Top News

ഒരു കോടി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ

കണ്ടന്റ് കോപ്പിയടി ,സ്പാമിംഗ് തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി നിരവധി ഫേസ്‌ബുക്ക് അക്കൗണ്ടുകൾ നീക്കം ചെയ്ത് മെറ്റ. ഇതുവരെ ഒരു കോടി അക്കൗണ്ടുകൾ നീക്കം ചെയ്തതായാണ് റിപ്പോർട്ടുകൾ. ഒറിജിനൽ കണ്ടന്റുകൾ പ്രോത്സാഹിപ്പിക്കാനും ,കോപ്പിയടിച്ചവ കണ്ടെത്താനും പുത്തൻ സംവിധാനങ്ങൾ വികസിപ്പിച്ചതായും മെറ്റ അറിയിച്ചു. ഫേസ്‌ബുക്ക് ഫീഡുകൾ കൂടുതൽ സത്യസന്ധമാക്കി ,പേജുകൾ കൂടുതൽ പ്രാധന്യമുള്ളതായി മാറ്റാനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്. മറ്റ് ക്രിയേറ്റർമാരുടെ കണ്ടന്റുകൾ കോപ്പിയടിക്കുകയോ ,ക്രെഡിറ്റ് നൽകാതെ പോസ്റ്റ് ചെയ്യുകയോ ചെയ്‌താൽ അക്കൗണ്ടുകൾ മെറ്റ പൂട്ടിക്കും. മറ്റുള്ളവരുടെ അക്കൗണ്ടുകളിലെ ഉള്ളടക്കങ്ങൾ ഷെയർ ചെയ്യുകയോ അതിൽ അഭിപ്രായം രേഖപെടുത്തയോ ആകാം എന്നാൽ അവരുടെ കണ്ടന്റുകൾ അനുമതിയോ കടപ്പാടോ ഇല്ലാതെ ഫീഡില്‍ നേരിട്ട് പോസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന് ബ്ലോഗ്പോസ്റ്റിലൂടെ മെറ്റ വ്യക്തമാക്കി. ...
രാജ്യം GST മേക്ക് ഓവറിലേക്ക്; ഉപഭോക്താക്കൾക്കും വ്യവസായികൾക്കും ആശ്വാസം
Top News, India, Latest news

രാജ്യം GST മേക്ക് ഓവറിലേക്ക്; ഉപഭോക്താക്കൾക്കും വ്യവസായികൾക്കും ആശ്വാസം

GST നടപ്പാക്കിയിട്ട് എട്ട് വർഷമാകുമ്പോൽ ആദ്യ പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടി. സ്ലാബ് മാറ്റങ്ങളും നടപടിക്രമങ്ങൾ ലളിതമാക്കലുമാണ് പരിഷ്കാരങ്ങളുടെ ഭാഗമായി പരിഗണിക്കുന്നത്. അടുത്ത മാസം നടക്കുന്ന GST കൗൺസിലിൽ ഇത് സംബന്ധിച്ചുള്ള നിർദേശങ്ങളുണ്ടാകുമെന്നാണ് സൂചന. സംസ്ഥാനങ്ങളുമായി ചർച്ചകൾ നടത്തിയതിന് ശേഷം മാത്രമായിരിക്കും മാറ്റങ്ങളിൽ അന്തിമ തീരുമാനമെടുക്കുക. എന്നാൽ ഇത്തരത്തിലൊരു പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസ് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. പരിഷ്കാരങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ രാഷ്ട്രീയ സമവായം ഉണ്ടാക്കുന്നതിനായി ധനകാര്യ മന്ത്രാലയം സംസ്ഥാനങ്ങളുമായി ബന്ധപ്പെടും. നിർദ്ദിഷ്ട നീക്കത്തെക്കുറിച്ച് പ്രധാന വകുപ്പുകളുമായി അന്തർ മന്ത്രാലയ കൂടിയാലോചനകൾ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഉപഭോക്താക്കൾക്കും വ്യവസായികൾക്കും ആശ്വാസം നൽകുന്നതിനായി സ്ലാബ് മാറ്റങ്ങളും നടപ...
തകരാറുകൾ പരിഹരിച്ചു; ബ്രിട്ടീഷ് യുദ്ധവിമാനം F 35 തിരികെ പറക്കും
Top News, Kerala News, Latest news

തകരാറുകൾ പരിഹരിച്ചു; ബ്രിട്ടീഷ് യുദ്ധവിമാനം F 35 തിരികെ പറക്കും

തിരുവനന്തപുരത്ത് അടിയന്തരമായി ലാൻഡ് ചെയ്ത ബ്രിട്ടീഷ് യുദ്ധവിമാനം F35 ബിയുടെ തകരാറുകൾ പരിഹരിച്ചു. ബ്രിട്ടൻ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാൽ വിമാനം തിരികെ പറക്കും. ബ്രിട്ടൻ നാവികസേന ടെക്നിക്കൽ ടീമിലെയും വിമാന നിർമ്മാണ കമ്പനിയിലെയും 24 അംഗസംഘമാണ് ജൂലൈ ആറിന് തിരുവനന്തപുരത്ത് എത്തിയത്. നിലവിൽ ചാക്കയിലെ എയർ ഇന്ത്യ ഹാങ്ങറിലാണ് യുദ്ധ വിമാനം ഹൈഡ്രോളിക് സംവിധാനത്തിന്റെയും ഓക്സിലറി പവർ യൂണിറ്റിന്റെയും തകരാറുകൾ പരിഹരിച്ചു. എൻജിൻ ക്ഷമത പരിശോധിച്ചുറപ്പാക്കി. സൈനിക അഭ്യാസത്തിനിടെ ഇന്ധനം കുറവായതിനെ തുടർന്ന് ജൂൺ 14ന് ആണ് യുദ്ധവിമാനം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്തിയത്. വിമാനത്തിന്റെ തകരാർ പരിഹരിക്കുന്നതിനായി എത്തിച്ച വിദ​ഗ്ദ സംഘത്തെയും ഉപകരണത്തെയും തിരികെ കൊണ്ടുപോകുന്നതിനായി സി-17 ഗ്ലോബ് മാസ്റ്റർ വിമാനം ബുധനാഴ്ച തിരുവനന്തപുരത്തെത്തും. ഇന്ത്യ-പസഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ്...
വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് കാലിക്കറ്റ് സർവകലാശാലാ സിലബസിൽ നിന്ന് ഒഴിവാക്കണം; വിദഗ്ധ സമിതിയുടെ ശുപാ‍ർശ
Kerala News, Latest news, Top News

വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് കാലിക്കറ്റ് സർവകലാശാലാ സിലബസിൽ നിന്ന് ഒഴിവാക്കണം; വിദഗ്ധ സമിതിയുടെ ശുപാ‍ർശ

കാലിക്കറ്റ് സർവകലാശാലാ പാഠ്യപദ്ധതിയിൽ നിന്നും റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് ഒഴിവാക്കാൻ വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ. കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയിൽ മൂന്നാം സെമസ്റ്ററിലാണ് വേടന്റെ 'ഭൂമി ഞാൻ വാഴുന്നിടം' എന്ന പാട്ട് ഉൾപ്പെടുത്തിയത്. ഈ പാട്ട് പഠിപ്പിക്കാൻ യോഗ്യമല്ലെന്ന് കാണിച്ച് ബിജെപി സിൻഡിക്കേറ്റ് അംഗം എ കെ അനുരാജ് ഗവർണർക്ക് പരാതി നൽകിയിരുന്നു. കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന താൻ വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണ് വേടനെന്നും ഇത്തരമൊരു വ്യക്തിയുടെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്നാണ് വിസി വിദഗ്ധ സമിതിയെ നിയോഗിച്ചത്. അതേസമയം, മൈക്കിൾ ജാക്സനൊപ്പമാണ് വേടന്റെ പാട്ടും ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ നൊപ്പം വേട...
ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വർഷം; നോവായി ഗംഗാവലി പുഴയുടെ ആഴങ്ങളിൽ ജീവൻ നഷ്ടമായ അര്‍ജുൻ
Kerala News, Latest news, Top News

ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വർഷം; നോവായി ഗംഗാവലി പുഴയുടെ ആഴങ്ങളിൽ ജീവൻ നഷ്ടമായ അര്‍ജുൻ

ഷിരൂര്‍ ദുരന്തത്തിന് ഇന്ന് ഒരാണ്ട്. കുത്തിയൊലിച്ച മണ്ണിനൊപ്പം പുഴയുടെ ആഴങ്ങളിലേക്ക് പതിച്ച് ജീവൻ നഷ്ടപ്പെട്ട അര്‍ജുന്‍ മലയാളികള്‍ക്ക് ഇന്നും തീരോനോവാണ്. സ്വന്തം കൂടപ്പിറപ്പിനെയെന്നോണം നാടൊരുമിച്ച ആ ദിവസങ്ങള്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. മലയാളികളെ ദിവസങ്ങളോളം സങ്കടത്തിലാക്കിയ ഷിരൂര്‍ ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്നു. കഴി‍ഞ്ഞ വർഷം ജൂലൈ 16ന് ഷിരൂരിലെ മണ്ണിടിച്ചിലിലാണ് കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അർജുനെ (32) കാണാതായത്. മലയാളികൾ ഒന്നടങ്കം ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങൾക്കൊടുവിൽ അർജുന്റെ ലോറിയും മൃതദേഹവും സെപ്റ്റംബർ 25ന് വൈകിട്ടോടെ പുഴയിൽ നിന്ന് ലഭിച്ചു. ദേശീയപാതയോരത്ത് ലോറി നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവർ അർജുനും ലോറിയും അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലുണ്ടായ ആദ്യ ദിവസങ്ങളിലെല്ലാം ഷിരൂർ ക...
വിവോ ടി4ആർ 5ജി ഇന്ത്യയിൽ ;ഏറ്റവും സ്ലിം ആയ ക്വാഡ് കർവ്ഡ് ഡിസ്‌പ്ലേ ഫോണ്‍; ഉടൻ എത്തും; ഡിസൈൻ പുറത്ത്
World, India, Latest news, Technology, Top News

വിവോ ടി4ആർ 5ജി ഇന്ത്യയിൽ ;ഏറ്റവും സ്ലിം ആയ ക്വാഡ് കർവ്ഡ് ഡിസ്‌പ്ലേ ഫോണ്‍; ഉടൻ എത്തും; ഡിസൈൻ പുറത്ത്

വിവോ ടി4ആർ 5ജി (Vivo T4R 5G) സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിൽ ഉടൻ പുറത്തിറക്കുമെന്ന് വിവോ സ്ഥിരീകരിച്ചു. ഹാൻഡ്‌സെറ്റിന്‍റെ ഒരു ബാനർ പരസ്യം ഫ്ലിപ്‌കാര്‍ട്ട് പുറത്തുവിട്ടു. ഇതിൽ ഹാൻഡ്‌സെറ്റിന്‍റെ സ്ലിം ഡിസൈൻ പ്രദർശിപ്പിച്ചിരിക്കുന്നു. ഫ്ലിപ്‍കാർട്ട് വഴി ഫോൺ ഉപഭോക്താക്കൾക്ക് ലഭ്യമാകും. നിലവിൽ രാജ്യത്ത് ലഭ്യമായ ഏറ്റവും സ്ലിം ആയ ക്വാഡ് കർവ്ഡ് ഡിസ്‌പ്ലേ ഫോണായിരിക്കും വിവോ ടി4ആർ 5ജി എന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം ടി4ആർ 5ജിയുടെ വിലയോ കൃത്യമായ ലോഞ്ച് തീയതിയോ വിവോ വെളിപ്പെടുത്തിയിട്ടില്ല. വിവോ ടി4ആർ 5ജി ഹാൻഡ്‌സെറ്റിന്‍റെ ഒരു സിലൗറ്റും പരസ്യത്തിൽ കാണിക്കുന്നുണ്ട്. ഇത് ഫോണിന് വളഞ്ഞ അരികുകളും പിന്നിൽ താരതമ്യേന പരന്ന ക്യാമറ ഐലൻഡും ഉണ്ടായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. ഫോൺ 7.39 എംഎം കട്ടിയുള്ളതായിരിക്കും എന്നാണ് വിവരം. അടുത്തിടെ, വിവോ ടി4ആർ 5ജിയുടെ വില സംബന്ധിച്ച വിവരങ്ങൾ ഓൺലൈനിൽ ചോർന്നിരുന്നു. ഫോണ...
ജെഎസ്കെ നാളെ തിയറ്ററുകളിൽ; പ്രദര്‍ശനാനുമതി സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് തീർപ്പാക്കും
Kerala News, Latest news, Top News

ജെഎസ്കെ നാളെ തിയറ്ററുകളിൽ; പ്രദര്‍ശനാനുമതി സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് തീർപ്പാക്കും

‘ജാനകി വി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പ്രദര്‍ശനാനുമതി സംബന്ധിച്ചുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിര്‍മ്മാതാക്കളായ കോസ്‌മോസ് എന്റർടൈൻമെന്റ്സ് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് എന്‍ നഗരേഷ് പരിഗണിക്കുന്നത്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയെന്ന കാര്യം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനും കോടതിയെ അറിയിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാളെ ചിത്രം തീയറ്ററുകളിലെത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. സമവായ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പരിഹാരമുണ്ടായ സാഹചര്യത്തില്‍ നിര്‍മ്മാതാക്കളുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കും. അതേസമയം, ജെഎസ്കെയുടെ ബുക്കിങ്ങും ഇന്ന് ആരംഭിക്കും. ഏറെ നാളത്തെ നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ജൂലൈ 17ന് ജെഎസ്കെ തിയറ്റുകളിലേക്ക് എത്തുകയാണ്. സുരേഷ് ഗോപിയുടെ 253-ാമത് ചിത്രമായി എത്തുന്ന ജെഎസ്കെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ആഗോള റിലീ...