“വി. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള”: പുതുക്കിയ പതിപ്പ് ഇന്ന് സെൻസർ ബോർഡിൽ സമർപ്പിക്കും
അനുപമ പരമേശ്വരനും സുരേഷ് ഗോപിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന "ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള" എന്ന ചിത്രത്തിന്റെ പുതുക്കിയ പതിപ്പ് ഇന്ന് സെൻസർ ബോർഡിന് സമർപ്പിക്കും. തിരുവനന്തപുരം സെൻസർ ബോർഡ് ഓഫീസിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ചിത്രത്തിന്റെ നവീകരിച്ച പതിപ്പ് സമർപ്പിക്കുന്നത്.
സെൻസർ ബോർഡിന്റെ നിർദേശപ്രകാരം, ചിത്രത്തിന്റെ മുഴുവൻ പതിപ്പ് സമർപ്പിക്കേണ്ടതില്ല. കോടതി രംഗങ്ങളിൽ ജാനകി എന്ന് പറയുന്ന ഭാഗങ്ങൾ മ്യൂട്ട് ചെയ്തതും, സബ് ടൈറ്റിലുകൾ ആവിശ്യാനുസരണം എഡിറ്റ് ചെയ്തതുമാണ് സമർപ്പിക്കുന്നത്.
ചിത്രത്തിന് “വി. ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള” എന്ന പേരായിരിക്കുമെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ജാനകി എന്ന പേരിന്റെ ഉപയോഗം പ്രത്യേകിച്ച് വിചാരണ രംഗങ്ങളിൽ വിവാദമാവുന്നതിനാൽ, അതിന്റെ ഉപയോഗം ഒഴിവാക്കുകയോ മ്യൂട്ട് ചെയ്യുകയോ ചെയ്യണമെന്ന് സെൻസർ ബോർഡ് നിർദേശിച്ചിരുന്നു.
ചില ര...










