BREAKING NEWS


Kerala News

മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു; കൈയിൽ നിന്ന് അബദ്ധത്തിൽ വീണതെന്ന് അമ്മ
Kerala News

മൂന്ന് മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു; കൈയിൽ നിന്ന് അബദ്ധത്തിൽ വീണതെന്ന് അമ്മ

കണ്ണൂർ : കുറുമാത്തൂർ പൊക്കുണ്ടിൽ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു. ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ അലൻ ആണ് മരിച്ചത്. കയ്യിൽ നിന്ന് അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്നാണ് അമ്മയുടെ മൊഴി. കുഞ്ഞ് കിണറ്റിൽ വീണ് ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. തളിപ്പറമ്പ് പൊലീസ് അമ്മയുടെ മൊഴിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്....
ട്രെയിനില്‍  നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു
Kerala News

ട്രെയിനില്‍  നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു

തിരുവനന്തപുരം: ട്രെയിനില്‍ നിന്ന് പെൺകുട്ടിയെ  റെയില്‍വേ  പോലീസ് പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. റെയില്‍വേ ആക്ട് പ്രകാരമുള്ള വകുപ്പുകളും ഇയാള്‍ക്കെതിരെ ചുമത്തും. ഉച്ചയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. കേരള എക്സ്പ്രസിൽ ആലുവയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ വർക്കലയെത്തിയപ്പോഴാണ് ഇയാൾ തള്ളിയിട്ടത്. ജനറൽ കമ്പാർട്ട്മെന്റിലാണ് ഇരുവരും യാത്രചെയ്തത്. പെൺകുട്ടിയുടെ നിലവിളി കേട്ട മറ്റ് യാത്രികരാണ് ചെയിൻ വലിച്ച് ട്രെയിൻ നിർത്തിയത്. പെണ്‍കുട്ടിയെ ദേഷ്യത്തില്‍ ചവിട്ടിയതാണെന്നാണ് പ്രതിയുടെ മൊഴി. വാതിലിനടുത്ത് നിന്ന് മാറാത്തതാണ് പ്രകോപന കാരണമെന്നും മാറാന്‍ ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി മാറിയില്ലെന്നും പ്രതി മൊഴി നല്‍കി. മദ്യലഹരിയിലാണ് ചവിട്ടിയതെന്നും പെണ്‍കുട്ടികളെ മുന്‍പരിചയമില്ലെന്നും സുരേഷ് കുമാര്‍ പൊലീസിനോട് പറഞ്ഞു. അതേസമയം, പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെ...
കൊച്ചിയിൽ വൃദ്ധസദനത്തിൽ വയോധികയ്ക്ക് ക്രൂര മർദനം;സംഭവത്തിൽ പോലീസ് കേസെടുത്തു
Kerala News

കൊച്ചിയിൽ വൃദ്ധസദനത്തിൽ വയോധികയ്ക്ക് ക്രൂര മർദനം;സംഭവത്തിൽ പോലീസ് കേസെടുത്തു

എറണാകുളം:  എറണാകുളം എരൂർ ആർ.ജെ.ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള വൃദ്ധസദനത്തിൽ 71കാരിയായ വയോധികയ്ക്കു ക്രൂര മർദ്ദനം. മഞ്ഞുമ്മൽ സ്വദേശി ശാന്തയാണ് മർദനമേറ്റ് ഗുരുതരാവസ്ഥയിലായത്. ട്രസ്റ്റ് നടത്തിപ്പുകാരി രാധയും കൂട്ടാളികളും ചേർന്ന് മർദിച്ചതായി ശാന്ത എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടറോട് പറഞ്ഞതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ശാന്തയുടെ വാരിയെല്ലിന് പൊട്ടലേറ്റിട്ടുള്ളതായി സ്കാനിംഗ് റിപ്പോർട്ടിൽ വ്യക്തമായിട്ടുണ്ട്. വൃദ്ധയെ ചികിത്സയ്ക്കായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.സംഭവത്തിൽ ഹിൽപാലസ് പൊലീസ് കേസെടുത്ത് പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്....
അതിദാരിദ്ര്യമുക്ത പ്രഖ്യാപനം; മോഹന്‍ലാലും കമല്‍ഹാസനും ചടങ്ങിൽ പങ്കെടുക്കില്ല
Kerala News

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം; മോഹന്‍ലാലും കമല്‍ഹാസനും ചടങ്ങിൽ പങ്കെടുക്കില്ല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനച്ചടങ്ങില്‍ പ്രമുഖ നടന്മാരായ മോഹന്‍ലാലും കമല്‍ഹാസനും പങ്കെടുക്കില്ലെന്ന് അറിയിച്ചു. വ്യക്തിപരമായ തിരക്കുകൾ മൂലം ചടങ്ങിൽ എത്താനാകില്ലെന്ന് ഇരുവരും അറിയിച്ചു. മോഹന്‍ലാല്‍ വിദേശത്ത് ചിത്രീകരണത്തിലാണ് എന്നാണ് വിവരം. ഇന്ന് വൈകിട്ട് 3.30ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പ്രധാന ചടങ്ങ്. അതേസമയം, ഈ ചടങ്ങിൽ പങ്കെടുക്കാനായി മമ്മൂട്ടി തലസ്ഥാനത്തെത്തി. മന്ത്രി വി. ശിവൻകുട്ടി മമ്മൂട്ടിയെ സ്വീകരിച്ചു. പ്രതിപക്ഷ നേതാവിനും ക്ഷണം ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹം പങ്കെടുക്കില്ല. ഇന്നു രാവിലെ വിളിച്ചുചേർത്ത പ്രത്യേക നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി അതിദാരിദ്ര്യമുക്ത സംസ്ഥാന പ്രഖ്യാപനം നടത്തി. വൈകിട്ട് നാല് മണിക്കാണ് സെൻട്രൽ സ്റ്റേഡിയത്തിലെ പൊതുചടങ്ങിൽ രണ്ടാം പ്രഖ്യാപനം. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് ഉയർത്തിയതിനെ ന...
കേരളത്തെ ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മുഖ്യമന്ത്രി നിയമസഭയിൽ പ്രഖാപിച്ചു
Kerala News

കേരളത്തെ ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി മുഖ്യമന്ത്രി നിയമസഭയിൽ പ്രഖാപിച്ചു

തിരുവനന്തപുരം: കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചട്ടം 300 പ്രകാരമാണ് നിയമസഭയില്‍ മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്.ഓരോ കേരളപ്പിറവി ദിനവും നമ്മള്‍ ആഘോഷിക്കാറുണ്ടെന്നും എന്നാല്‍ ഈ കേരളപ്പിറവി ഒരു പുതുയുഗത്തിന്റെ പിറവിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമാക്കുമെന്നത് തെരഞ്ഞെടുപ്പില്‍ നല്‍കിയ സുപ്രധാന വാദ്‌നാമായിരുന്നു. അത് നടപ്പിലാക്കിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.2025-26 ൽ 60 കോടി രൂപ പ്രത്യേകം അനുവദിച്ചു, ഗ്രാമങ്ങളിൽ 90.7 ശതമാനം, നഗരങ്ങളിൽ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അവിടെനിന്നാണ് കേരളം അതിദാരിദ്ര്യം നിർമാർജനം ചെയ്ത ആദ്യ സംസ്ഥാനമായി തലയുയർത്തി നിൽക്കുന്നത്. ആവശ്യമായ രേഖകൾ എല്ലാം ഇവർക്ക് എത്തിച്ചു. മൂന്നുനേരം ഭക്ഷണത്തിന് കഴിയാത്തവർക്ക് അതുറപ്പാക്കി. 4677 കുടുംബങ്ങൾക്ക് വീട് ആവശ്...
കെപിസിസിക്ക് പുതിയ 17 അംഗ കോർകമ്മിറ്റി
Kerala News

കെപിസിസിക്ക് പുതിയ 17 അംഗ കോർകമ്മിറ്റി

തിരുവനന്തപുരം: കെപിസിസിക്ക് പുതിയ 17 അംഗ കോർ കമ്മിറ്റി.  ശശി തരൂർ, കെ.സി. വേണുഗോപാൽ, എ.കെ. ആൻ്റണി, രമേശ് ചെന്നിത്തല, കെ. സുധാകരൻ മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ, എം.എം. ഹസൻ, അടൂർ പ്രകാശ്, കൊടിക്കുന്നേൽ സുരേഷ്, കെ. മുരളീധരൻ, എന്നിവരാണ് കമ്മിറ്റിയിലെ അം​ഗങ്ങൾ. ഷാനിമോൾ ഉസ്‌മാൻ കമ്മിറ്റിയിലെ ഏക വനിതാ അം​ഗമാണ്. കോർ കമ്മിറ്റിയാണ് ഇനി കാര്യങ്ങൾ തീരുമാനിക്കുക. പ്രസിഡന്റിനും 3 വർക്കിങ് പ്രസിഡന്റുമാർക്കും പുറമേ, ഈയിടെ നടത്തിയ പുനഃസംഘടനയിൽ 13 വൈസ് പ്രസിഡന്റുമാരും 9 ജനറൽ സെക്രട്ടറിമാരെയും നിയമിച്ചിരുന്നു. രാഷ്ട്രീയകാര്യസമിതി അംഗങ്ങളുടെ എണ്ണം 39 ആയി കൂട്ടുകയും ചെയ്തു....
പേരാമ്പ്ര മർദ്ദനം:’നിയമ നടപടിയുമായി മുന്നോട്ടു പോകും’,ഷാഫി പറമ്പിൽ എംപി
Kerala News

പേരാമ്പ്ര മർദ്ദനം:’നിയമ നടപടിയുമായി മുന്നോട്ടു പോകും’,ഷാഫി പറമ്പിൽ എംപി

കോഴിക്കോട്:പേരാമ്പ്ര മർദ്ദനത്തിൽ പൊലീസ് നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ഷാഫി പറമ്പിൽ എംപി. കുറ്റം ചെയ്തവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും.പാർട്ടിയോട് ആലോചിച് തുടർനടപടികൾ സ്വീകരിക്കുമെന്നും  ഷാഫി പറമ്പിൽ പറഞ്ഞു.കോഴിക്കോ‌ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പേരാമ്പ്രയിലുണ്ടായ സംഘർഷത്തിനിടെ അഭിലാഷ് ആണ് തന്നെ മർദ്ദിച്ചതെന്നായിരുന്നു അദ്ദേഹത്തിൻന്റെ ആരോപണം. എന്നാൽ എം.പിയുടെ ഈ ആരോപണത്തിൽ നിയമനടപടികൾക്കായി അനുമതി തേടിയിരിക്കുകയാണ് വടകര കൺട്രോൾ റൂം ഇൻസ്പെക്ടർ എസ്എച്ച്ഒ അഭിലാഷ് ഡേവിഡ്. അപകീർത്തിപരമായ പരാമർശങ്ങൾ എംപി നടത്തി എന്നാണ് അഭിലാഷിന്റെ ആരോപണം.ഇത് സംബന്ധിച്ച് വടകര റൂറൽ എസ്പിയോടാണ് അനുമതി തേടിയത്. അഭിലാഷിന്റെ അപേക്ഷ എസ്പി, ഡിജിപിക്ക് കൈമാറിയിട്ടുണ്ട്...
സീ പ്ലെയിൻ പദ്ധതിക്ക് ഏവിയേഷൻ വകുപ്പിന്റെ അനുമതി; 48 റൂട്ടുകൾ അനുവദിച്ചു
Kerala News

സീ പ്ലെയിൻ പദ്ധതിക്ക് ഏവിയേഷൻ വകുപ്പിന്റെ അനുമതി; 48 റൂട്ടുകൾ അനുവദിച്ചു

തിരുവനന്തപുരം: സീ പ്ലെയിന്‍ പദ്ധതിക്ക് ഏവിയേഷന്‍ വകുപ്പിന്റെ അനുമതി ലഭിച്ചതായി ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 48 സീ പ്ലെയിന്‍ റൂട്ടുകളാണ് കേരളത്തിനായി അനുവദിച്ചിരിക്കുന്നത്. ഇന്ത്യ വണ്‍ എയര്‍, മെഹ്എയര്‍, പിഎച്ചല്‍, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികള്‍ക്കാണ് റൂട്ടുകള്‍ അനുവദിച്ചിട്ടുള്ളതെന്നും സീ പ്ലെയിന്‍ പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള കടമ്പകള്‍ ഓരോന്നായി പൂര്‍ത്തിയാക്കുകയാണെന്ന പ്രഖ്യാപനത്തോടെയാണ് ടൂറിസം മന്ത്രി ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. സീ പ്ലെയിന്‍ പദ്ധതിക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ഡാമുകളിലുടെയുള്ള സീപ്ലൈന്‍ പദ്ധതി ഭാവി കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. സീ പ്ലെയിന്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ നിന്നും ഇടുക്കി ജില്ലയിലെ മാട്ടുപ്...
സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷന്‍;  കരട് വിജ്ഞാപനമായി
Kerala News

സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്ട്രേഷന്‍; കരട് വിജ്ഞാപനമായി

തിരുവനന്തപുരം: കേന്ദ്ര,സംസ്ഥന സര്‍ക്കാരിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ സീരീസ് ഏര്‍പ്പെടുത്തുന്നതിനുള്ള കരട് വിജ്ഞാപനമായി.സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് KL-90 സീരീസില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കാനാണ് തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ KL 90, KL 90 Dസീരീസിലാണ് രജിസ്റ്റര്‍ ചെയ്യുക.മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രോട്ടോക്കോള്‍ വാഹനങ്ങള്‍ എന്നിവക്കായി ചില നമ്പറുകള്‍ പ്രത്യേകമായി മാറ്റിവക്കും.  മോട്ടോര്‍ വാഹന വകുപ്പ് ചട്ടം ഭേദഗതി ചെയ്താണ് പുതിയ മാറ്റം നടപ്പിലാക്കുക. സംസ്ഥാന സര്‍ക്കാരിന്റെയും വകുപ്പുകളുടെയും വാഹനങ്ങള്‍ക്ക് KL-90 അത് കഴിഞ്ഞാല്‍ KL-90D സീരിസിലാണ് രജിസ്‌ട്രേഷന്‍. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും KL 90A, ശേഷം KL 90E രജിസ്‌ട്രേഷന്‍ നമ്പറുകള്‍ നല്‍കും. തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍  KL 90B, KL 90F ര...
കൊച്ചിയില്‍ വിദ്യാര്‍ഥികളടങ്ങുന്ന സൈബര്‍ തട്ടിപ്പ് സംഘം പിടിയില്‍
Kerala News

കൊച്ചിയില്‍ വിദ്യാര്‍ഥികളടങ്ങുന്ന സൈബര്‍ തട്ടിപ്പ് സംഘം പിടിയില്‍

കൊച്ചി : ഓപ്പറേഷൻ സൈ-ഹണ്ടിൻ്റെ പരിശോധനയ്ക്കിടെ കൊച്ചിയിൽ വിദ്യാർഥികളടങ്ങുന്ന വൻ തട്ടിപ്പ് സംഘം പിടിയിൽ. ഏലൂർ സ്വദേശി അഭിഷേക് വിജു, വെങ്ങോല സ്വദേശി ഹാഫിസ്, എടത്തല സ്വദേശി അൽത്താഫ് എന്നിവരെയാണ് അന്വേഷണസംഘം പിടികൂടിയത്. അഭിഷേക്, ഹാഫിസ് എന്നിവർ തൃക്കാക്കരയിലെ കോളേജ് വിദ്യാർഥികളാണ്. ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് ഇന്നലെ മാത്രം ആറ് ലക്ഷത്തിലേറെ രൂപയാണ് പിൻവലിച്ചത്. തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന 300 അക്കൗണ്ടുകൾ കൊച്ചിയിൽ കണ്ടെത്തിയത്. വിദ്യാർഥികളുടെ അക്കൗണ്ടുകളിലാണ് തട്ടിപ്പിലൂടെ ലഭിക്കുന്ന പണം എത്തുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. കൂടുതൽ വിദ്യാർഥികളുടെ അറസ്റ്റ് ഉണ്ടാകും. കോളേജുകൾ കേന്ദ്രികരിച്ച് ബോധവത്കരണം നടത്താൻ തീരുമാനമായിട്ടുണ്ട്.ഗെയിമിങ്ങിലൂടെ പണം ലഭ്യമാക്കാം എന്ന് കമ്പളിപ്പിച്ചാണ് തട്ടിപ്പ് സംഘം വിദ്യാർഥികളെ സമീപിക്കുന്നത്. തട്ടിപ്പ് പണം പിൻവലിച്ച് നൽകുമ്പോ...