അതിക്രമം കാട്ടുന്നവരെ നാണംകെടുത്തണം; പെൺകുട്ടികളോട് ചിന്മയി ശ്രീപദ
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിനുള്ളിൽ വെച്ച് ഒരു പെൺകുട്ടി നേരിട്ട ലൈംഗിക അതിക്രമത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ചിന്മയി തന്റെ നിലപാട് വ്യക്തമാക്കിയത്.വീഡിയോ പകർത്തി പരസ്യപ്പെടുത്തുക: ബസുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും അതിക്രമം കാണിക്കുന്നവരുടെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യണം. അവരെ സമൂഹമധ്യത്തിൽ തുറന്നുകാട്ടുക മാത്രമാണ് പ്രതിവിധി. ഇത്തരം കുറ്റവാളികൾ പലപ്പോഴും കോടതി കയറാറില്ല. തങ്ങളുടെ കുടുംബത്തെയും കുട്ടികളെയും മറയാക്കി അവർ രക്ഷപ്പെടാൻ ശ്രമിക്കും. എന്നാൽ ഇരയാക്കപ്പെടുന്നവർ ജീവിതകാലം മുഴുവൻ ആ മാനസിക വിഷമത്തിൽ (Trauma) കഴിയേണ്ടി വരുന്നു.അതിക്രമം കാണിച്ചയാൾ ആത്മഹത്യ ചെയ്താൽ പോലും സൈബർ ലോകം പലപ്പോഴും ഇരയായ പെൺകുട്ടിയെ കുറ്റപ്പെടുത്തുന്ന പ്രവണതയാണ് കണ്ടുവരുന്നതെന്നും അവർ കുറിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ...










