BREAKING NEWS


പൊന്നാനിയില്‍ കെ പി നൗഷാദ് അലി; പാലക്കാട് രമേഷ് പിഷാരടി, അഭിജിത്തും രമ്യയും സ്ഥാനാര്‍ത്തിത്വം ഉറപ്പിച്ചു

By Nagaram Network
Congress 1 1

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽകണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്യിൽ സ്ഥാനാർഥി ചിത്രം വ്യക്തമായി. 60 സീറ്റുകളിൽ സ്ഥാനാർഥികളെ ഏകദേശമായി ഉറപ്പിച്ചതായി പാർട്ടി നേതൃത്വം അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട അന്തിമ ചർച്ച നാളെ ഡൽഹിയിൽ നടക്കും. കെപിസിസി തയ്യാറാക്കിയ പട്ടിക എഐസിസിയ്ക്ക് കൈമാറിയിട്ടുണ്ട്.

പ്രധാന മണ്ഡലങ്ങളിലേക്കുള്ള സാധ്യതാപട്ടികയിൽ വട്ടിയൂർക്കാവിൽ കെ മുരളീധരൻ, കൊട്ടാരക്കരയിൽ ആയിഷാ പോറ്റി, അടൂരിൽ രമ്യ ഹരിദാസ്, കുന്നത്തുനാട്ടിൽ വി പി സജീന്ദ്രൻ, തൃശ്ശൂരിൽ ടി വി ചന്ദ്രമോഹൻ എന്നിവരുടെ പേരുകളാണ് മുന്നിൽ.

കൊടുങ്ങല്ലൂരിൽ ഒ.ജെ ജിനീഷ് കുമാർ, മണലൂരിൽ ടി എൻ പ്രതാപൻ, കോങ്ങാട്ട് കെ.എ തുളസി, പാലക്കാട് രമേഷ് പിഷാരടി, തവനൂർ/തിരുവമ്പാടി മണ്ഡലങ്ങളിൽ വി.എസ് ജോയ്, പൊന്നാനിയിൽ നൗഷാദ് അലി, കോഴിക്കോട് നോർത്തിൽ കെ ജയന്ത്, എലത്തൂരിൽ വിദ്യ ബാലകൃഷ്ണൻ, കൊയിലാണ്ടിയിൽ കെ പ്രവീൺകുമാർ, നാദാപുരത്തിൽ കെ എം അഭിജിത്ത്, ഉദുമയിൽ കെ നീലകണ്ഠൻ, തൃത്താലയിൽ വി ടി ബൽറാം എന്നിവരും സ്ഥാനാർഥിത്വം ഉറപ്പിച്ചതായാണ് വിവരം.

വയനാട് ജില്ലയിൽ ഇത്തവണ വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ലെന്നാണ് സൂചന. കൽപ്പറ്റയിൽ ടി സിദ്ദിഖ് വീണ്ടും മത്സരിക്കാനാണ് സാധ്യത. സുൽത്താൻ ബത്തേരിയിൽ നാലാം തവണയും ഐ സി ബാലകൃഷ്ണൻയെ തന്നെ രംഗത്തിറക്കാനാണ് പാർട്ടിയുടെ ധാരണ.

ഇതിനിടെ കോൺഗ്രസ് എംപിമാരെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് നേതൃത്വം. എംപിമാർ മത്സരിച്ചാൽ അവരുടെ ലോക്‌സഭ മണ്ഡലങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് സർവേ റിപ്പോർട്ടുകൾ. ഉപതിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം പ്രവചനാതീതമാണെന്നും പാർട്ടി നേതൃത്വം വിലയിരുത്തുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *