BREAKING NEWS


വിജയ് ദേവരകൊണ്ട – രശ്‌മിക മന്ദാന വിവാഹം ഫെബ്രുവരിയിൽ; ഉദയ്‌പൂർ വേദിയാകും

By Nagaram Network
vj nm

ഹൈദരാബാദ്: സിനിമാ ലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന ആ വിവാഹം അടുത്തു കഴിഞ്ഞു. തെലുങ്ക് താരം വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും ഫെബ്രുവരിയിൽ വിവാഹിതരാകുന്നു. രാജസ്ഥാനിലെ ഉദയ്‌പൂരിൽ വെച്ച് ഫെബ്രുവരി 26-നായിരിക്കും വിവാഹച്ചടങ്ങുകൾ നടക്കുകയെന്നാണ് റിപ്പോർട്ട്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ‘ഇന്റിമേറ്റ്’ ചടങ്ങായാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബർ 3-നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. തികച്ചും സ്വകാര്യമായി നടന്ന ചടങ്ങിനെക്കുറിച്ച് റിപ്പോർട്ടുകൾ വന്നെങ്കിലും താരങ്ങൾ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ, വിവാഹവാർത്തകൾ നിഷേധിക്കാനോ സ്ഥിരീകരിക്കാനോ രശ്‌മിക തയ്യാറായിരുന്നില്ല. “എല്ലാം പറയേണ്ട സമയത്ത് പറയുമെന്നായിരുന്നു” താരത്തിന്റെ അന്നത്തെ പ്രതികരണം.

വിവാഹത്തിന് ശേഷം സിനിമാ മേഖലയിലുള്ളവർക്കായി ഹൈദരാബാദിൽ ഗംഭീരമായ വിവാഹ വിരുന്ന് സംഘടിപ്പിക്കാനും താരങ്ങൾ പദ്ധതിയിടുന്നുണ്ട്. വർഷങ്ങളായി ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും ഇക്കാര്യം പരസ്യമായി സമ്മതിക്കാൻ ഇരുവരും തയ്യാറായിരുന്നില്ല. ‘ഗീതാ ഗോവിന്ദം’, ‘ഡിയർ കൊമ്രേഡ്’ എന്നീ ചിത്രങ്ങളിലെ ഈ താരജോഡികളുടെ കെമിസ്ട്രിക്ക് വലിയ ആരാധക പിന്തുണയാണുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *