BREAKING NEWS


മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്ക് വീടുകള്‍;കയറിത്താമസം ഏപ്രില്‍ 27ന്

By Nagaram Network
images 8 1

 

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായി മുസ്‌ലിം ലീഗ് നിര്‍മിച്ച വീടുകളിലെ കയറിത്താമസം ഏപ്രില്‍ 27ന് നടക്കും. ആദ്യഘട്ടമായി നല്‍കിയ 51 വീടുകളില്‍ കുടുംബങ്ങള്‍ ഒരുമിച്ച് താമസം ആരംഭിക്കാനാണ് തീരുമാനം.

മേപ്പാടി പഞ്ചായത്തിലെ മുട്ടില്‍-മേപ്പാടി റോഡ് സമീപമുള്ള തൃക്കൈപ്പറ്റ വെള്ളിത്തോടാണ് പദ്ധതി പ്രദേശം. മൂന്ന് കിടപ്പുമുറികളുള്ള 1050 ചതുരശ്ര അടിയുള്ള വീടുകളാണ് ഒരുക്കിയത്. ഫര്‍ണീച്ചര്‍ ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളും നല്‍കിയിട്ടുണ്ട്. കൂടാതെ കമ്മ്യൂണിറ്റി ഹാള്‍, പാര്‍ക്ക് തുടങ്ങിയ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

രണ്ടാം ഘട്ടമായി 54 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. നേരത്തെ ഫെബ്രുവരി 28ന് പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ 51 വീടുകളുടെ താക്കോല്‍ കൈമാറിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *