BREAKING NEWS


കൊളംബിയയിൽ സൈനിക വിമാനം തകർന്നു; 90 പേർ മരിച്ചു

By Nagaram Network
download 2026 03 24T161636.594

കൊളംബിയ: സൈനിക വിമാനം തകർന്നു വീണുണ്ടായ ദുരന്തത്തിൽ 90 പേർ മരിച്ചു. സൈന്യത്തിന്റെ ഹെർകുലീസ് സി-130 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പെറു അതിർത്തിക്ക് സമീപമായിരുന്നു സംഭവം. ഏകദേശം 110ഓളം സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്.

സൈനിക ഗതാഗത ദൗത്യത്തിനായി പുറപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീണതായാണ് പ്രാഥമിക വിവരം. രക്ഷപ്പെട്ടവരുടെ കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

കഴിഞ്ഞ മാസം അവസാനം സമാനമായ അപകടം ബൊളീവിയയിലും ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. അന്ന് സൈനിക വിമാനം തകർന്നുവീണ് ഏകദേശം 20 പേർ മരിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *