BREAKING NEWS


ഇറാൻ ഇസ്രയേൽ സംഘർഷം: ഇസ്രയേലിലെ മൈക്രോസോഫ്റ്റ് ഓഫീസിന് സമീപം തീപിടിത്തം

By Nagaram Network
1480685 fr

തെൽ അവീവ്: ഇറാന്റെ മിസൈൽ പതിച്ചതിന് പിന്നാലെ ഇസ്രായേലിന്റെ മൈക്രോസോഫ്റ്റ് ഓഫീസിന് സമീപം തീ പിടിച്ചു. പ്രദേശത്ത് തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തായി. എന്നാൽ ഇവിടേക്ക് വന്ന മിസൈൽ തടഞ്ഞു എന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. തെക്കൻ നഗരമായ ബീർഷേബയിലെ ഓഫീസിനു സമീപമാണ് തീപിടുത്തം ഉണ്ടായത്. നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആളപായമില്ലെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞദിവസം ബീർഷേബയിലെ സൈനിക ആശുപത്രി സൊറോക്ക മെഡിക്കൽ സെന്റർ ഇറാനിയൻ ആക്രമണത്തിൽ തകർന്നിരുന്നു. സംഘർഷം തുടരവേ മിസൈൽ ആക്രമണം അയവില്ലാതെ തുടരുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *