BREAKING NEWS


തമിഴ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം

By Nagaram Network
download 35

ഡൽഹി: തമിഴ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ജ്ഞാനപീഠം നേടുന്ന മൂന്നാമത്തെ തമിഴ് എഴുത്തുകാരനാണ് വൈരമുത്തു. 1975ൽ അകിലനും 2002ൽ ജയകാന്തനും പുരസ്കാരം നേടിയിട്ടുണ്ട്.

തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ മേട്ടൂർ ഗ്രാമത്തിലാണ് വൈരമുത്തുവിന്റെ ജനനം. ചെറുപ്പം മുതൽ തന്നെ തമിഴ് ഭാഷയിലും സാഹിത്യത്തിലും അദ്ദേഹത്തിന് വലിയ ആകർഷണം ഉണ്ടായിരുന്നു. 1960-കളിൽ തമിഴ്‌നാട്ടിൽ ശക്തമായ ദ്രാവിഡ പ്രസ്ഥാനങ്ങളുടെ ഉയർച്ചയും എഴുത്തുകാരനെന്ന നിലയിൽ വൈരമുത്തുവിനെ സ്വാധീനിച്ചു.

1980ൽ ‘നിഴൽകൾ’ എന്ന ചിത്രത്തിലൂടെയാണ് ഗാനരചയിതാവായി അദ്ദേഹം ചലച്ചിത്രരംഗത്ത് അരങ്ങേറ്റം നടത്തിയത്. അഞ്ച് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തിൽ 7,500-അധികം പാട്ടുകളും കവിതകളും അദ്ദേഹം രചിച്ചിട്ടുണ്ട്. കവിതാസമാഹാരങ്ങളും തമിഴ് നോവലുകളും ഉൾപ്പെടെ 37 ഗ്രന്ഥങ്ങൾ വൈരമുത്തു രചിച്ചിട്ടുണ്ട്. അവയിൽ പലതും ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ, റഷ്യൻ, നോർവീജിയൻ തുടങ്ങിയ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

1985ൽ ‘മുതൽ മറിയാദൈ’ എന്ന ചിത്രത്തിലൂടെയാണ് ഗാനരചനയ്ക്കുള്ള ആദ്യ ദേശീയ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചത്. തുടർന്ന് ഏഴ് ദേശീയ പുരസ്കാരങ്ങളും ആറു സംസ്ഥാന പുരസ്കാരങ്ങളും പത്ത് ചലച്ചിത്ര പുരസ്കാരങ്ങളും വൈരമുത്തു നേടി. 1990ൽ കലൈമാമണി പുരസ്കാരവും ലഭിച്ചു. 2003ൽ പത്മശ്രീയും 2014ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *