BREAKING NEWS


ശവ്വാൽ പിറ കണ്ടു, സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ

By Nagaram Network
download 67

കോഴിക്കോട്: സംസ്ഥാനത്ത് ശവ്വാൽ മാസപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ നാളെ (വെള്ളി) ചെറിയ പെരുന്നാൾ ആഘോഷിക്കും. പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ മാസപ്പിറവി കണ്ടതായി വിശ്വസനീയമായ വിവരം ലഭിച്ചെന്നും ഇതനുസരിച്ച് നാളെ പെരുന്നാൾ ആയിരിക്കുമെന്നും പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ അറിയിച്ചു. കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തുടങ്ങിയ പ്രമുഖ ഖാസിമാരും നാളെ പെരുന്നാൾ ആയിരിക്കുമെന്ന് സ്ഥിരീകരിച്ചു. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ചുകൊണ്ട് വിശ്വാസികൾ ഇനി ആഘോഷത്തിന്റെ തിരക്കിലേക്ക് നീങ്ങുകയാണ്.

സംസ്ഥാനത്തെ പള്ളികളിലും ഈദ് ഗാഹുകളിലും നാളെ രാവിലെ പെരുന്നാൾ നിസ്കാരം നടക്കും. പെരുന്നാൾ വെള്ളിയാഴ്ചയായതിനാൽ വിശ്വാസികൾ പെരുന്നാൾ നിസ്കാരത്തോടൊപ്പം ജുമുഅ നിസ്കാരവും നിർവ്വഹിക്കണമെന്ന് മതനേതാക്കൾ ഓർമ്മിപ്പിച്ചു. ഗാസ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ സ്മരിച്ചുകൊണ്ടും പ്രാർത്ഥനാനിർഭരമായും വേണം ആഘോഷങ്ങളെന്നും നേതാക്കൾ ആഹ്വാനം ചെയ്തു. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും നാളെ തന്നെയാണ് ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് ഒമാനിൽ ശനിയാഴ്ചയായിരിക്കും പെരുന്നാൾ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *