BREAKING NEWS


ഇസ്രയേലും യുഎസും ചേർന്ന് ലോകം കത്തിക്കുന്നു; പ്രതികരിച്ച് എം.വി. ​ഗോവിന്ദൻ

By Nagaram Network
images 47

തിരുവനന്തപുരം: ഇറാനിലെ ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. ഈ കടന്നാക്രമണം പശ്ചിമേഷ്യയെ മുഴുവൻ ആളിക്കത്തിക്കുന്ന യുദ്ധത്തിലേക്ക് നയിക്കുമെന്നും ലോക സമാധാനത്തിന് ഭീഷണിയാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇറാനായാലും വെനസ്വേല ആയാലും ലക്ഷ്യം എണ്ണയും പ്രകൃതി വിഭവങ്ങളുമാണെന്നും വിഭവങ്ങൾ കൈവശപ്പെടുത്താനുള്ള സാമ്രാജ്യത്വ ലക്ഷ്യത്തോടെ തന്നെയാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ലോകത്തെ നിയന്ത്രിക്കുമെന്നാണ് ഡോണൾഡ് ട്രംപ് അവകാശപ്പെടുന്നതെന്നും യുഎസിന്റെ ഈ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
യുദ്ധത്തിന്റെ കെടുതികൾ കേരളത്തെ നേരിട്ട് ബാധിക്കും. കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഗൾഫ് മേഖലയിലെ യുദ്ധ പശ്ചാത്തലം കേരളത്തിലെ ജനങ്ങളെ ഉത്കണ്ഠപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *