കൊച്ചി: വിദ്വേഷ പ്രചാരണങ്ങൾക്കിടയിൽ മനുഷ്യസ്നേഹത്തിന്റെ മറ്റൊരു മുഖം തുറന്നുകാട്ടുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മെട്രോ സ്റ്റേഷന്റെ കീഴിൽ കുടുങ്ങിയ ഒരു പൂച്ചയെ രക്ഷിക്കാൻ നാട്ടുകാരും അഗ്നിശമനസേന ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനമാണ് വൈറലായത്.

പുലർച്ചെ രണ്ടുവരെ നീണ്ട പരിശ്രമത്തിനൊടുവിൽ പൂച്ചയെ സുരക്ഷിതമായി പുറത്തെടുത്ത നിമിഷം സ്ഥലത്തുണ്ടായിരുന്നവർ കൈയടിച്ചും ആർത്തുവിളിച്ചും സന്തോഷം പ്രകടിപ്പിച്ചു. പലതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ടെങ്കിലും അവസാന ശ്രമത്തിലാണ് രക്ഷാപ്രവർത്തനം വിജയിച്ചത്. ആ നിമിഷം കണ്ടവർക്കെല്ലാം അത് ഏറെ വൈകാരികമായ അനുഭവമായി.
സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ടവർക്ക് മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന്റെ അവസാന രംഗം ഓർമ്മിപ്പിക്കുന്നതായി പ്രതികരണങ്ങൾ ഉയരുന്നു. മനുഷ്യരെ തമ്മിലടിപ്പിക്കുന്ന വാർത്തകളുടെ നടുവിൽ ഒരു മിണ്ടാപ്രാണിയോട് കാണിച്ച സ്നേഹവും കരുതലും സമൂഹമാധ്യമങ്ങളിൽ വലിയ അഭിനന്ദനമാണ് നേടുന്നത്.
ഇത്തരത്തിലുള്ള സംഭവങ്ങളിലൂടെ കേരളം മാനവികതയുടെ മുഖം വീണ്ടും ലോകത്തിനു മുന്നിൽ തെളിയിക്കുകയാണെന്ന് നിരവധിപേർ പ്രതികരിച്ചു.
Related posts:
- സ്വർണക്കടത്ത് കേസിൽ ശിവശങ്കറെ കസ്റ്റംസും അറസ്റ്റ് ചെയ്തു
- പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇലക്ട്രോണിക് പോസ്റ്റ് വോട്ട് ഏര്‍പ്പെടുത്താന്‍ തയ്യാര്‍;കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്
- “ഫെമിനിച്ചി ഫാത്തിമ” ഒക്ടോബർ 10 ന് റിലീസ്; ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്
- ക്ലാസ് മുറികൾ, ഹോസ്റ്റൽ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല: ഇടുക്കി സർക്കാർ നഴ്സിങ് കോളേജ് വിദ്യാർഥികൾ സമരത്തിൽ
