BREAKING NEWS


സ്‌കൂളുകളില്‍ മതനിരപേക്ഷ സ്വാഗതഗാനം, ചര്‍ച്ചയ്ക്ക് തുടക്കമിട്ട് വിദ്യാഭ്യാസ മന്ത്രി

By Nagaram Network
IMG Sivankutty 2 1 0UDQV9T0

പൊതുവിദ്യാഭ്യാസ വകുപ്പ് പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളുകളിലും പൊതുവായ സ്വാഗതഗാനം വേണമെന്നത് സംബന്ധിച്ചുള്ള ചര്‍ച്ചയ്ക്ക് തുടക്കമിട്ട് മന്ത്രി വി ശിവന്‍കുട്ടി.ജനാധിപത്യ, മതനിരപേക്ഷ, ശാസ്ത്രചിന്തയുള്ള, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാകണം. അങ്ങിനെ ഒന്ന് ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ഒരു ചര്‍ച്ച ഇവിടെ തുടങ്ങിവെയ്ക്കുകയാണ് എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പൊതുവിദ്യാഭ്യാസ വകുപ്പ് പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ആ ചടങ്ങുകളില്‍ ഒരു പൊതുവായ സ്വാഗതഗാനം വേണ്ടേ?അത് ജനാധിപത്യ, മതനിരപേക്ഷ, ശാസ്ത്രചിന്തയുള്ള, ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാകണം. അങ്ങിനെ ഒന്ന് ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ഒരു ചര്‍ച്ച ഇവിടെ തുടങ്ങിവെയ്ക്കുകയാണ്. ഒപ്പം സ്‌കൂളുകളിലും ഇക്കാര്യം നടപ്പാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *