BREAKING NEWS


World

ഇറാൻ- ഇസ്രയേൽ സംഘർഷം; ഇറാനിൽ നിന്നുള്ള 1,713 ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവന്നു
Kerala News, Top News, World

ഇറാൻ- ഇസ്രയേൽ സംഘർഷം; ഇറാനിൽ നിന്നുള്ള 1,713 ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവന്നു

ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിൽ നിന്നുള്ള 1,713 ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവന്നു. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്നുള്ള ആറാം വിമാനം ഇന്നലെ രാത്രിയോടെ ഡൽഹിയിൽ എത്തി. മഷ്ഹാദിൽ നിന്നാണ് 311 പേരുടെ സംഘമാണ് ഇന്നലെ ഡൽഹിയിൽ തിരിച്ചെത്തിയത്. യാത്രാ സംഘത്തിലെ ഏക മലയാളി കണ്ണൂർ സ്വദേശിയായ ദിനേശ് കുർജനാണ്. ദീർഘകാലമായി അഹമ്മദാബാദ് കേന്ദ്രമാക്കി ഡിസൈനറായി പ്രവർത്തിക്കുകയാണ് ഇയാൾ. മഷ്ഹാദ് വഴിയാണ് നിലവിൽ കൂടുതൽ ഇന്ത്യക്കാരെയും ഒഴിപ്പിക്കുന്നത്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇറാനിൽ നിന്ന് മൂന്ന് വിമാനങ്ങൾ കൂടി എത്തും. ഇറാനിലും ഇസ്രയേലിലുമുള്ള ഇന്ത്യൻ പൗരന്മാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ പറഞ്ഞു. ഇസ്രയേലിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികളും ഉടൻ ആരംഭിക്കും. സംഘർഷം രൂക്ഷമായതിനാൽ നിരവധി ഇന്ത്യക്കാരാണ് ഇസ്രയേലിൽ കു...
ഇറാന്റെ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു
World

ഇറാന്റെ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു

തെൽ അവീവ്: ഇറാന്റെ ആക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും 1213 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ അറിയിച്ചു. പരിക്കേറ്റവരിൽ 16 പേരുടെ നില അതീവ ഗുരുതരമാണെന്നും ഇസ്രായേൽ എമർജൻസി മെഡിക്കൽ വിഭാഗം മഗേൻ ഡേവിഡ് ആദം അറിയിച്ചു. അതേസമയം ഇസ്രായേൽ നടത്തിയ തിരിച്ചാക്രമണത്തിൽ ഇറാനിൽ 400 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ഇറാന്റെ ആക്രമണത്തെത്തുടർന്ന് അടച്ചിട്ടിരുന്ന തെൽ അവീവ് വിമാനത്താവളം നാളെ മുതൽ ഭാഗികമായി പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഇസ്രായേൽ എയർപോർട്ട് അതോറിറ്റി അറിയിച്ചു. സുരക്ഷയുടെ ഭാഗമായി വിമാനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം നിയന്ത്രിക്കുമെന്നും അധികൃതർ വ്യക്തമാക്കി....
ഇറാൻ വിദേശകാര്യ മന്ത്രി റഷ്യയിലേക്ക്; പുടിനുമായി കൂടിക്കാഴ്ച്ച
World

ഇറാൻ വിദേശകാര്യ മന്ത്രി റഷ്യയിലേക്ക്; പുടിനുമായി കൂടിക്കാഴ്ച്ച

അമേരിക്കയുടെ ആണവകേന്ദ്ര ആക്രമണത്തെ തുടർന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗി റഷ്യയിലേക്ക്. തിങ്കളാഴ്ച മോസ്‌കോയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി സുപ്രധാന കൂടിക്കാഴ്ച നടത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ഇറാന്റെ സുഹൃത്താണ് റഷ്യ ഞങ്ങൾ എപ്പോഴും പരസ്പരം കൂടിയാലോചനകൾ നടത്താറുണ്ട്. ഗൗരവമേറിയ ചർച്ചകൾക്കായാണു റഷ്യയിലേക്ക് പോകുന്നത് അബ്ബാസ് അരാഗി പറഞ്ഞു....
ഇറാനിൽ നിന്നും കൂടുതൽ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു
World, News

ഇറാനിൽ നിന്നും കൂടുതൽ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചു

ന്യൂഡൽഹി: അമേരിക്ക ഇറാനിൽ ബോംബാക്രമണം നടത്തിയതിനെ തുടർന്ന് ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കൽ ശക്തമാക്കി. കെർമൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെ 130 വിദ്യാർഥികളെയാണ് സുരക്ഷിതമായി മാറ്റിയിരിക്കുന്നത്. വിദ്യാർഥികളെ കെർമനിൽ നിന്നും മഷാദിലേയ്ക്ക് ആറ് ബസുകളിലായി മാറ്റിയാണ് ഒഴിപ്പിച്ചത്. ഇന്നും ഇറാനിൽ നിന്ന് രണ്ട് പ്രത്യേക വിമാനങ്ങൾ ഡൽഹിയിലെത്തും. ആദ്യ വിമാനം പുലർച്ചെ നാലരയ്ക്ക്യും രണ്ടാമത്തേത് പതിനൊന്നരയ്ക്ക് ഡൽഹിയിലെത്താനാണ് സാധ്യത. യാത്രാ ക്രമീകരണം ഇന്ത്യൻ എംബസിയാണ് നടത്തുന്നത്....
ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇസ്രയേൽ ആഭ്യന്തരമന്ത്രിയുടെ വീട് തകർന്നു
World

ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇസ്രയേൽ ആഭ്യന്തരമന്ത്രിയുടെ വീട് തകർന്നു

തെൽ അവീവ്: ഇസ്രയേലിലെ ഹൈഫയിൽ നടന്ന മിസൈൽ ആക്രമണത്തിൽ ആഭ്യന്തരമന്ത്രി മോഷെ അർബലിന്റെ വീട് തകർന്നു. ആക്രമണത്തിൽ ഒരു ചർചിനും കേടുപാടുകൾ സംഭവിച്ചു. മിസൈൽ ആക്രമണത്തിന് പിന്നാലെ ബെൻ ഗുരിയോൺ വിമാനത്താവളവും ആക്രമിച്ചതായി ഇറാനിയൻ റവല്യൂഷനറി ഗാർഡ് അറിയിച്ചു.
ഇസ്രയേലിന്റെ ശാസ്ത്ര കേന്ദ്രം തകർത്ത് ഇറാൻ
World

ഇസ്രയേലിന്റെ ശാസ്ത്ര കേന്ദ്രം തകർത്ത് ഇറാൻ

ജറുസലേം: ഇസ്രായേലിന്റെ സുപ്രധാന ശാസ്ത്ര കേന്ദ്രത്തിന് ഇറാന്റെ ആക്രമണം. ആക്രമണത്തിൽ മരണം സ്ഥിതീകരിച്ചിട്ടില്ലെങ്കിലും ലാബുകൾക്ക് സാരമായ കേടുപറ്റിയെന്ന് വാർത്ത ഏജൻസി 'എപി' റിപ്പോർട്ട് ചെയ്തു.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് സമാധാനത്തിനുള്ള നോബൽ പ്രൈസിന് ശിപാർശ ചെയ്ത് പാകിസ്താൻ
World, Top News

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് സമാധാനത്തിനുള്ള നോബൽ പ്രൈസിന് ശിപാർശ ചെയ്ത് പാകിസ്താൻ

ഇന്ത്യ- പാക് സംഘർഷത്തിൽ നിർണായകമായ നയതന്ത്ര ഇടപെടൽ നടത്തിയതിന് ഡോണൾഡ്‌ ട്രംപിന് സമാധാനത്തിനുള്ള നോബൽ പ്രൈസിന് ശിപാർശ ചെയ്ത് പാകിസ്താൻ. വലിയ യുദ്ധത്തിലേക്ക് പോകേണ്ട സംഘർഷമായിരുന്നു ട്രംപിന്റെ ഇടപെടലിലൂടെ അവസാനിച്ചതെന്ന് പാകിസ്താൻ വ്യക്തമാക്കി. ഇന്ത്യയും പാകിസ്താൻ തമ്മിലുള്ള വെടിനിർത്തലിൽ മധ്യസ്ഥത വഹിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. പാകിസ്താന്‍ സൈനിക തലവന്‍ അസിം മുനീറിന് ട്രംപ് വിരുന്നൊരുക്കിയതും വലിയ ചര്‍ച്ചയായിരുന്നു. ഉന്നത ഉദ്യോ​ഗസ്ഥർ ഇല്ലാതെ ആദ്യമായാണ് ഒരു പാക് സൈനിക മേധാവിക്ക് യുഎസ് പ്രസിഡന്റ് വിരുന്നൊരുക്കുന്നത്. അസിം മുനീറിനെ കാണാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്നാണ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിൽ അമേരിക്ക മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം പ്രധാനമന്ത്രി നരേന്ദ്ര മോദി നിഷേധിച്ചതിന് പിന്നാലെയാണ് അസിം മുന...
ഇറാനിൽ ആക്രമണം അവസാനിപ്പിക്കില്ല; നിലപാട് കടുപ്പിച്ച് ഇസ്രയേൽ
World

ഇറാനിൽ ആക്രമണം അവസാനിപ്പിക്കില്ല; നിലപാട് കടുപ്പിച്ച് ഇസ്രയേൽ

ഇറാനിൽ ആക്രമണം അവസാനിപ്പിക്കില്ലെന്ന് അറിയിച്ച് ഇസ്രയേൽ. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി യോഗത്തിലാണ് ഇസ്രയേൽ അറിയിച്ചത്. ഇസ്രയേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇറാൻ പറഞ്ഞു. അതേസമയം, സംഘർഷം അവസാനിപ്പിക്കണമെന്ന ലോകരാഷ്ട്രങ്ങളുടെ അഭ്യർഥന ഇസ്രയേൽ തള്ളി. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ചിത്രം ഉയർത്തിയായിരുന്നു ഇറാൻ അംബാസഡറുടെ പ്രസംഗം. യോ​ഗത്തിൽ ഇറാനും പങ്കെടുത്തിരുന്നു. ഇസ്രയേൽ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് യോഗത്തിൽ ഇറാൻ ചൂണ്ടിക്കാട്ടി. ഇസ്രയേൽ ഇറാനെ ആക്രമിച്ച് എട്ടാം ദിവസമാണ് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി വിഷയം ചർച്ചക്കെടുത്തത്. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. മേഖലയിൽ ഉടൻ സമാധാനം പുനസ്ഥാപിക്കണമെന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. എന്നാൽ, സമാധനം വിദൂരമാണെന്ന് വ്യക്തമാക്കുന്ന...
ഗസ്സയ്ക്കും ഇറാൻ ഭരണകൂടത്തിനും പിന്തുണ പ്രഖ്യാപിച്ച് വിദ്യാർത്ഥികളുടെ റാലി
World

ഗസ്സയ്ക്കും ഇറാൻ ഭരണകൂടത്തിനും പിന്തുണ പ്രഖ്യാപിച്ച് വിദ്യാർത്ഥികളുടെ റാലി

തെഹ്റാൻ: ഗസ്സയെ പിന്തുണയ്ക്കാനും ഇറാന്റെ നിലപാടുകൾക്ക് പിന്തുണ അറിയിക്കാനുമായി തെഹ്റാൻ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ര വിപുലമായ റാലി നടന്നു. പ്രതിഷേധത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. “ഗസ്സയ്ക്ക് നീതി വേണം” എന്ന മുദ്രാവാക്യം റാലിയിൽ ഉയർന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെ ലക്ഷ്യമിട്ട് നൽകിയ തെഹ്റാൻ വിടണമെന്ന നിലപാടിനെതിരെയും വിദ്യാർത്ഥികൾ ശക്തമായി പ്രതിഷേധച്ചു....
ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളുടെ  ഒഴിപ്പിക്കൽ: ആദ്യ ബാച്ച് ഇന്ന് രാത്രിയിലെത്തും
News, World

ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളുടെ ഒഴിപ്പിക്കൽ: ആദ്യ ബാച്ച് ഇന്ന് രാത്രിയിലെത്തും

ന്യൂഡൽഹി: ഇസ്രയേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന ഇറാന്റെ വ്യോമപാത ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴിപ്പിക്കലിനായി താൽക്കാലികമായി തുറന്നു. സംഘർഷം ബാധിച്ച ഇറാനിയൻ നഗരങ്ങളിൽ കുടുങ്ങിയിരിക്കുന്ന ഏകദേശം ആയിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കേന്ദ്ര സർക്കാരിന്റെ അടിയന്തര രക്ഷാപ്രവർത്തനമായ ‘ഓപ്പറേഷൻ സിന്ധു’വിന്റെ ഭാഗമായി അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഡൽഹിയിൽ എത്തും. ആദ്യ വിമാനം ഇന്ത്യൻ സമയം ഇന്ന് രാത്രി 11 മണിയോടെ ഡൽഹിയിൽ എത്തുമെന്നാണ് പ്രതീക്ഷ. രണ്ടാമത്തെയും മൂന്നാമത്തെയും വിമാനം ശനിയാഴ്ചയാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. ഇസ്രയേലിന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ തുടർന്നുകൊണ്ടിരിക്കയാൽ ഇറാനിയൻ വ്യോമാതിർത്തി ഇപ്പോഴും അന്താരാഷ്ട്ര വിമാനങ്ങൾക്ക് അടച്ചിരിക്കുന്ന നിലയിലാണ്. വ്യോമാതിർത്തികൾ അടച്ച നിലയിലായതിനാൽ നേരത്തെ അർമീനിയയിലൂടെയും തുർക്ക്മെനിസ്ഥാൻ വഴിയാണ് ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചി...