BREAKING NEWS


World

ചൊവ്വയില്‍ ആറ് ഹെലികോപ്റ്ററുകള്‍ ഒന്നിച്ച് പറത്താന്‍ നാസയുടെ ‘സ്കൈഫാള്‍’ മാര്‍സ് മിഷന്‍
Latest news, Science, Top News, World

ചൊവ്വയില്‍ ആറ് ഹെലികോപ്റ്ററുകള്‍ ഒന്നിച്ച് പറത്താന്‍ നാസയുടെ ‘സ്കൈഫാള്‍’ മാര്‍സ് മിഷന്‍

സങ്കീര്‍ണമായ പ്രതലമുള്ള ചൊവ്വ ഗ്രഹത്തില്‍ കൂളായി പറന്നിറങ്ങുമോ ആ ആറ് ഹെലി‌കോപ്റ്ററുകള്‍? ചൊവ്വാ പര്യവേഷണങ്ങളില്‍ നാളിതുവരെ നടന്ന ഏറ്റവും പ്രധാന ദൗത്യങ്ങളിലൊന്നിന് തയ്യാറെടുക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും സ്വകാര്യ ഡ്രോണ്‍ നിര്‍മ്മാണ കമ്പനിയായ എയ്‌റോവൈറോൺമെന്‍റും. 'സ്കൈഫാള്‍' (Skyfall) എന്നാണ് ഈ ദൗത്യത്തിന്‍റെ പേര്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ നിന്ന് ചുവന്ന ഗ്രഹത്തിന്‍റെ പ്രതലത്തിലേക്ക് ഊഴ്‌ന്നിറങ്ങുന്ന ആറ് ഹെലി‌കോപ്‌റ്ററുകളാണ് സ്കൈഫാള്‍ ദൗത്യത്തിലുണ്ടാവുക. ദൗത്യത്തിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് എയ്‌റോവൈറോൺമെന്‍റുമായി ചേര്‍ന്ന് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി തുടക്കമിട്ടുകഴിഞ്ഞു. യുഎസ് സൈന്യത്തിന് ചെറിയ ഡ്രോണുകള്‍ വിതരണം ചെയ്യുന്ന മുൻനിര കമ്പനിയാണ് ആർലിങ്ടൺ ആസ്ഥാനമായുള്ള എയ്‌റോവൈറോൺമെന്‍റ്. എന്താണ് സ്കൈഫാള്‍ ചൊവ്വാ ദൗത്യം? പേരില്‍ തന്നെ കൗതുകമുള്ള സ്കൈഫാള്‍...
പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ചൈനയിൽ, ഉന്നതരുമായി കൂടിക്കാഴ്ച നടത്തി
World, Politics, Top News

പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ ചൈനയിൽ, ഉന്നതരുമായി കൂടിക്കാഴ്ച നടത്തി

ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം ലഭിച്ച ചൈന സന്ദർശിച്ച് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ. വെള്ളിയാഴ്ച ഉന്നത ചൈനീസ് നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി. സമസ്ത മേഖലകളിലുമുള്ള സഹകരണം കൂടുതൽ ആഴത്തിലാക്കാനുള്ള മാർ​ഗം തേടിയാണ് മുനീർ ചൈനയിലെത്തിയത്. വൈസ് പ്രസിഡന്റ് ഹാൻ ഷെങ്, ഉന്നത സൈനിക ഉദ്യോഗസ്ഥൻ ജനറൽ ഷാങ് യൂക്സിയ, വിദേശകാര്യ മന്ത്രി വാങ് യി എന്നിവരുമായി മുനീർ പ്രത്യേകം കൂടിക്കാഴ്ച നടത്തിയതായി ഔദ്യോഗിക മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് മെയ് 7 ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിന് ശേഷമുള്ള മുനീറിന്റെ ആദ്യ ചൈന സന്ദർശനമാണിത്. സംഘർഷത്തിനിടെ, പാകിസ്ഥാൻ ചൈന വിതരണം ചെയ്ത വിപുലമായ സൈനിക ഉപകരണങ്ങൾ ഉപയോഗിച്ചു. നേരത്തെ അമേരിക്കയിലേക്കും മുനീർ സന്ദർശനം നടത്തിയിരുന്നു. യുഎസ് പ്രസിഡന്റ് ട്രംപിനെ കാണുകയും അമേരിക്കയുമായി അടുത്ത...
വീണ്ടും ട്രംപിന്റെ അവകാശവാദം; ഇന്ത്യ- പാക് സംഘര്‍ഷം പരിഹരിച്ചു, തായ്‌ലന്‍ഡ്-കംബോഡിയ വിഷയത്തിലും സമാന ഇടപെടല്‍’
World, Latest news, Top News

വീണ്ടും ട്രംപിന്റെ അവകാശവാദം; ഇന്ത്യ- പാക് സംഘര്‍ഷം പരിഹരിച്ചു, തായ്‌ലന്‍ഡ്-കംബോഡിയ വിഷയത്തിലും സമാന ഇടപെടല്‍’

ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെടൽ നടത്തിയെന്ന അവകാശവാദവുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘തായ്‌ലൻഡ് -കംബോഡിയ സംഘർഷത്തിലും ഇടപെട്ടു.വ്യാപാര കരാറിലൂടെ പ്രശ്നം പരിഹരിച്ചെന്നും ഇങ്ങനെ തർക്കങ്ങൾ തീർക്കുന്നതിൽ അഭിമാനമുണ്ടെന്നും ട്രംപ് പറഞ്ഞു. തായ്‌ലന്‍ഡ് കംബോഡിയയും യുഎസിന്റെ വ്യാപാര പങ്കാളികളാണ്. ഞാന്‍ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരെ വിളിച്ചു. അവര്‍ ഒത്തുതീര്‍പ്പിന് തയ്യാറെടുക്കുകയാണ്. ഇത്തരം സംഘര്‍ഷ സാഹചര്യങ്ങള്‍ പരിഹരിക്കാന്‍ വ്യാപാര കരാറുകള്‍ക്ക് സാധിക്കുമെങ്കില്‍ അത് തന്റെ മികവായി കാണുന്നു എന്നും ട്രംപ് പറഞ്ഞു. ഇന്ത്യ -പാക് സംഘര്‍ഷം പരിഹരിഹരിച്ചതില്‍ അമേരിക്കയുമായുള്ള ഇരു രാജ്യങ്ങളുടെയും വ്യാപാര കരാറുകള്‍ക്ക് ബന്ധമുണ്ട്. തന്റെ നിര്‍ദേശത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും സമാധാനത്തിന്റെ വഴി കണ്ടെത്തി. സമാനമായ ഇടപെടലാണ് തായ്‌ലന്‍ഡ് – കംബോഡിയ വിഷയത്തില്‍ സ്വീകര...
ഈ വാക്ക് ഗൂഗിളില്‍ തിരഞ്ഞാല്‍ 5,600 രൂപ പിഴ
Latest news, Social Media, Technology, Top News, World

ഈ വാക്ക് ഗൂഗിളില്‍ തിരഞ്ഞാല്‍ 5,600 രൂപ പിഴ

ഇന്റര്‍നെറ്റ് ഉപയോഗിക്കാനറിയാത്തവര്‍ ഇന്ന് വളരെ കുറവാണ്. ചെറിയ കുട്ടികള്‍ മുതല്‍ പ്രായംചെന്നവർ വരെ ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഏതാണ്ട് എല്ലാവര്‍ക്കും തന്നെ ഗൂഗിള്‍ സെര്‍ച്ചും പരിചിതമാണ്. എല്ലാത്തിനുമുള്ള ഉത്തരം നമ്മൾ ആദ്യം അന്വേഷിക്കുന്നത് ഗൂഗിളിൽ ആയിരിക്കും. നിത്യജീവിതത്തില്‍ നമുക്ക് ഉണ്ടായേക്കുന്ന ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുപോലും കാരണവും പ്രതിവിധിയുമൊക്കെ ഗൂഗിളില്‍ തിരയുന്നവരാണ് പലരും. മേല്‍വിലാസവും വഴിയും രോഗവിവരവും തുടങ്ങി എല്ലാ വിരല്‍ത്തുമ്പില്‍ നമ്മള്‍ ആദ്യം അന്വേഷിക്കുന്നത് ഗൂഗിളില്‍ ആയിരിക്കും. എന്നാല്‍ ഓണ്‍ലൈനില്‍ തിരയാന്‍ പാടില്ലാത്ത ചില കാര്യങ്ങളുമുണ്ട്. കാരണം ഇവ തിരയുന്നത് ചിലപ്പോള്‍ നിയമപരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. പ്രത്യേകിച്ചും റഷ്യയില്‍ ഈ വാക്കുകള്‍ ഗൂഗിളില്‍ തിരയുന്നത് പിഴ ചുമത്തിയേക്കാവുന്ന കുറ്റമാണ്. ഏതൊക്കെയാണ് ആ വാക്കുകള്‍ എന്നല്...
ഫ്രാന്‍സിന് പിന്നാലെ പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാന്‍ യുകെയും
World, Latest news, Politics, Top News

ഫ്രാന്‍സിന് പിന്നാലെ പാലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാന്‍ യുകെയും

പാലസ്തീനെ ഒരു രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രാന്‍സ് പ്രഖ്യാപിച്ചതിന് പിന്നാലെ യുകെ സര്‍ക്കാരും ഇതിന് സമാനമായ സമീപനം സ്വീകരിച്ചുവരികയാണെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, ഗാസയില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കുന്നതിനും മാനുഷിക പ്രതിസന്ധി പരിഹരിക്കുന്നതിനുമാണ് അടിയന്തര മുന്‍ഗണനകളെന്ന് യുകെ വ്യക്തമാക്കി. വിഷയത്തില്‍ ലേബര്‍ പാര്‍ട്ടിയില്‍നിന്നും പ്രധാന യൂറോപ്യന്‍ സഖ്യകക്ഷികളില്‍ നിന്നുമുള്ള യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറിനുമേല്‍ സമ്മര്‍ദം വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പലസ്തീനിന് രാഷ്ട്രമെന്ന പദവി ഒരു അവിഭാജ്യ അവകാശമാണെന്ന് യുകെ പ്രധാനമന്ത്രി ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. എന്നാല്‍, ഇസ്രയേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തലില്‍ എത്തുന്നത് വരെ ഇതിന് യുകെയുടെ ഔദ്യോഗിക അംഗീകാരം ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പാലസ്തീന് രാഷ്ട്രപദവി വേണമെന്ന് ഞങ്ങള്‍ ആഗ്...
ചരിത്ര നിമിഷം; ബുധന്‍റെ ബാഹ്യമണ്ഡലത്തിൽ ആദ്യമായി ലിഥിയം കണ്ടെത്തി
World, Education, Latest news, Science, Top News

ചരിത്ര നിമിഷം; ബുധന്‍റെ ബാഹ്യമണ്ഡലത്തിൽ ആദ്യമായി ലിഥിയം കണ്ടെത്തി

കാന്തിക തരംഗ വിശകലനം വഴി ശാസ്ത്രജ്ഞർ ആദ്യമായി ബുധന്‍റെ അന്തരീക്ഷത്തിൽ ലിഥിയം സ്ഥിരീകരിച്ചു. ബുധന് ചുറ്റും ആദ്യമായിട്ടാണ് ലിഥിയം സാന്നിധ്യം സ്ഥിരീകരിക്കുന്നതെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. പിക്ക്-അപ്പ് അയോൺ സൈക്ലോട്രോൺ തരംഗങ്ങളെ വിശകലനം ചെയ്‌താണ് ഗവേഷകർ, ഗ്രഹത്തെ ചുറ്റിയുള്ള വാതകങ്ങളുടെ നേർത്ത പാളിയായ എക്സോസ്‍ഫിയറിൽ ഈ കണ്ടെത്തൽ നടത്തിയത്. ബുധനിൽ ലിഥിയത്തിന്‍റെ സാന്നിധ്യം ഉണ്ടെന്ന ദീർഘകാലമായിട്ടുള്ള അനുമാനങ്ങളെ ഈ സിഗ്നല്‍ ഒടുവില്‍ സ്ഥിരീകരിക്കുകയായിരുന്നു. ഓസ്ട്രിയൻ അക്കാദമി ഓഫ് സയൻസസിലെ ഡാനിയേൽ ഷ്‍മിഡിന്‍റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘം, നാസയുടെ മെസെഞ്ചർ ബഹിരാകാശ പേടകത്തിൽ നിന്നുള്ള ഡാറ്റ ഉപയോഗിച്ചാണ് ഈ വിപ്ലവകരമായ കണ്ടെത്തൽ നടത്തിയത്. ബുധന്‍റെ എക്സോസ്‍ഫിയർ ഒരു സവിശേഷമായ പരിസ്ഥിതിയാണ്. ഇവിടെ വാതക തന്മാത്രകൾ വളരെ അപൂർവ്വമായി മാത്രമേ പരസ്‍പരം ഇടപഴകുന്നു...
യുഎസ് വ്യാപാര കരാറുമായി വളരെ അടുത്തുവെന്ന് പാകിസ്ഥാൻ
World, Latest news, Politics, Top News

യുഎസ് വ്യാപാര കരാറുമായി വളരെ അടുത്തുവെന്ന് പാകിസ്ഥാൻ

അമേരിക്കയുമായി ദീർഘകാലമായി കാത്തിരുന്ന വ്യാപാര കരാർ ഒപ്പിടുന്നതിന്റെ വക്കിലാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ വെള്ളിയാഴ്ച പറഞ്ഞു, എന്നാൽ അമേരിക്കൻ ഉദ്യോഗസ്ഥർ സമയപരിധി വാഗ്ദാനം ചെയ്തില്ല. യുഎസുമായി ഒരു കരാർ അന്തിമമാക്കുന്നതിന് ഞങ്ങൾ വളരെ അടുത്താണെന്ന് ഞാൻ കരുതുന്നു" വാഷിംഗ്ടണിലെ അറ്റ്ലാന്റിക് കൗൺസിലിലെ സദസ്സിനോട് ഡാർ പറഞ്ഞു. "ഞങ്ങളുടെ ടീമുകൾ ഇവിടെയുണ്ട്... ചർച്ച ചെയ്യുന്നു, വെർച്വൽ മീറ്റിംഗുകൾ നടത്തുന്നു, ഇപ്പോൾ മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് മാസങ്ങളാകില്ല, ആഴ്ചകൾ പോലും ആകില്ല, ദിവസങ്ങൾ മാത്രമാണ്.” അദ്ദേഹം ആത്മവിശ്വാസത്തോടെ കൂട്ടിച്ചേർത്തു. ഡാറിന്റെ ശുഭാപ്തിവിശ്വാസം ഉണ്ടായിരുന്നിട്ടും, യുഎസ് പക്ഷം കൂടുതൽ ജാഗ്രതയോടെയാണ് സംസാരിച്ചത്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള ഡാറിന്റെ കൂടിക്കാഴ്ചയെക്കുറിച്ചുള്ള സ്റ്റേറ്റ് ഡിപ്പാ...
നിമിഷപ്രിയയുടെ മോചനം; നിലപാട് ശക്തമാക്കി തലാലിന്റെ കുടുംബം
World, India, Kerala News, Latest news, Top News

നിമിഷപ്രിയയുടെ മോചനം; നിലപാട് ശക്തമാക്കി തലാലിന്റെ കുടുംബം

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനശ്രമങ്ങളിൽ തിരിച്ചടിയായി ഏകോപനമില്ലാത്ത പ്രചാരണങ്ങളും വീഡിയോകളും. ഏറ്റവുമൊടുവിൽ നിമിഷപ്രിയ ഉടൻ മോചിതയാകുമെന്ന ഇവാഞ്ചലിസ്റ്റ് ഡോ. കെ എ പോളിന്‍റെ വീഡിയോയാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ പ്രകോപിപ്പിച്ചത്. അവകാശവാദം തലാലിന്റെ സഹോദരൻ നിഷേധിച്ചു. ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ എ പോളാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നും ഉടൻ മോചിതയാകുമെന്നും വീഡിയോ പുറത്തുവിട്ടത്. രേഖകളോ തെളിവുകളുടെ പിൻബലമോ ഇല്ലാതെയായിരുന്നു ഇത്. എല്ലാം വ്യാജ വാർത്തയെന്നും ശിക്ഷ നടപ്പാക്കുന്നതാണ് ഞങ്ങൾ കാത്തിരിക്കുന്നതെന്നും തലാലിന്റെ സഹോദരൻ അബ്ദുൽഫത്താ മെഹദി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതിന് പിന്നാലെ ഇടപെട്ട ഓരോരുത്തരും തമ്മിൽ തുടങ്ങിയ അവകാശ വ...
ഇന്ന് കാര്‍ഗില്‍ വിജയ ദിനം; ധീരജവാന്മാരുടെ ഓര്‍മ്മയില്‍ രാജ്യം
World, India, Latest news, National, Top News

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; ധീരജവാന്മാരുടെ ഓര്‍മ്മയില്‍ രാജ്യം

ഇന്ന് കാര്‍ഗില്‍ വിജയ ദിനം... കാര്‍ഗില്‍ യുദ്ധസ്മരണകള്‍ക്ക് 24 വയസ്. ഇന്ത്യന്‍ മണ്ണില്‍ നുഴഞ്ഞുകയറി രാജ്യത്തിന്റെ അഭിമാനത്തിന് വിലയിട്ട പാക് സൈന്യത്തെ ശക്തമായി പ്രതിരോധിച്ച് ഇന്ത്യന്‍ സൈന്യം വിജയം നേടിയ സുദിനം. കാര്‍ഗിലിലെ ടൈഗര്‍ ഹില്‍സിനു മുകളിലുയര്‍ന്ന മൂവര്‍ണക്കൊടി സമ്പൂര്‍ണ്ണ വിജയത്തിന്റെ അടയാളം മാത്രമായിരുന്നില്ല, ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നത് ഏതു ശക്തിയായിരുന്നാലും തിരിച്ചടിക്കാന്‍ ഭാരതത്തിനു മടിയില്ലെന്നുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു. 1998 നവംബര്‍- ഡിസംബര്‍ മാസത്തില്‍ പ്രകൃതി പ്രതികൂലമായ സമയത്താണ് പാകിസ്ഥാന്‍ ഓപ്പറേഷന്‍ ബാദര്‍ ആരംഭിക്കുന്നത്. വളരെ മുന്നൊരുക്കത്തോടെയായിരുന്നു പാകിസ്ഥാന്റെ കടന്നുകയറ്റം. തീവ്രവാദികളുടെ വേഷത്തില്‍ പട്ടാളക്കാരെ അതിര്‍ത്തികടത്തി ഇന്ത്യന്‍ പ്രദേശത്ത് നിലയുറപ്പിച്ച പാകിസ്ഥാന് തര്‍ക്ക പ്രദേശമായ സിയാചിന്‍ മേഖലയുമായി ബന്ധിപ്പിക്കുന്ന ശ്രീനഗര്‍- കാര്...
സാംസങ് ഗാലക്സി എസ്26 അള്‍ട്രാ കൂടുതല്‍ സവിശേഷതകളോടെ
World, India, Latest news, Money, Technology, Top News

സാംസങ് ഗാലക്സി എസ്26 അള്‍ട്രാ കൂടുതല്‍ സവിശേഷതകളോടെ

സാംസങ് ഗാലക്സി എസ് ഫ്ലാഗ്‌ഷിപ്പ് ലൈനപ്പില്‍ വമ്പന്‍ ബാറ്ററി അപ്‌ഗ്രേഡിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന സാംസങ് ഗാലക്സി എസ്26 അള്‍ട്രാ 5ജി കൂടുതല്‍ കരുത്തുറ്റ ബാറ്ററിയും വേഗമാര്‍ന്ന ചാര്‍ജിംഗ് സംവിധാനവും അവതരിപ്പിക്കുമെന്നാണ് ലീക്കുകള്‍ സൂചിപ്പിക്കുന്നത്. 2020ന് ശേഷം ആദ്യമായാണ് സാംസങ് ഗാലക്സി എസ് ഫ്ലാഗ്‌ഷിപ്പ് ശ്രേണിയില്‍ ബാറ്ററി അപ്‌ഗ്രേഡിന് തയ്യാറെടുക്കുന്നത്. ഗാലക്സി നിലവില്‍ എസ് സീരീസ് അള്‍ട്രാ വേരിയന്‍റില്‍ സാംസങ് 5000 എംഎഎച്ച് ബാറ്ററിയും 45 വാട്സ് വേഗമാര്‍ന്ന ചാര്‍ജറുമാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. 2026ല്‍ പുറത്തിറങ്ങുന്ന ഗാലക്സി എസ്26 അള്‍ട്രാ 5ജിയില്‍ 5500 എംഎഎച്ചിന്‍റെ ബാറ്ററിയും 65 വാട്സ് ഫാസ്റ്റ് ചാര്‍ജറും ഉള്‍പ്പെടുമെന്ന് ടിപ്സ്റ്ററായ @chunvn8888 എക്സില്‍ പോസ്റ്റ് ചെയ്തു. സാംസങ് ഈ ഫോണില്‍ കൂടുതല്‍ വേഗമാര്‍ന്ന ചാര്‍ജര്‍ ഉള്‍പ്പെടുത്തുമെന്ന് ...