അമ്മയുടെ ശരീരത്തില്‍ കാൽസ്യം നിറഞ്ഞ ‘സ്റ്റോൺ ബേബി’, അമ്പരന്ന് ലോകം
സമൂഹ മാധ്യമങ്ങളില്‍ ഒരു ഡോക്ടര്‍ പങ്കുവച്ച എക്സ്റേ ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം. ലിത്തോപീഡിയൻ അഥവാ 'സ്റ്റോൺ ബേബി' എന്നറിയപ്പെടുന്ന അപൂർവ മെഡിക്കൽ അവസ്ഥ വെളിപ്പെടുത്തുന്ന ഒരു വിചിത്രമായ എക്സ്-റേ ചിത്രമായിരുന്നു അത്. ഡോ. സാം ഖാലി തന്റെ എക്സ് ഹാന്റിലിലൂടെയാണ് ചിത്രം പങ്കുവച്ചത്. നിമിഷ നേരം കൊണ്ട് ആ എക്സറേ ചിത്രം ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. കണ്ടെവരെല്ലാം അമ്പരന്നു, ഒരു സ്ത്രീയയുടെ ശരീരത്തില്‍ എല്ലുകൾ കൊണ്ട് ഒരു കുഞ്ഞ് !
'ഞാൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഭ്രാന്തമായ എക്സ്-റേകളിൽ ഒന്ന് ഇതാ' എന്ന കുറിപ്പോടെയാണഅ ഡോ സാം ഖാലി എക്സറെ ചിത്രം പങ്കുവച്ചത്. 'എന്താണ് രോഗനിർണയം?' പിന്നാലെ അദ്ദേഹം കുറിച്ചു. ആ എക്സ്റേ ചിത്രത്തില്‍ ഒരു സ്ത്രീയുടെ ശരീരത്തിനുള്ളില്‍ ഇടുപ്പിന് സമീപത്തായി കാല്‍സ്യം അടങ്ങിയ ഒരു ഗര്‍ഭസ്ഥശിശുവിന്റെ ചിത്രം കാണാം. അസാധാരണമായ ഈ ചിത്രം കണ്ട് ആളുകൾ ഇത് എഐയാണോയെ...










