ആത്മീയ വേദിയിൽ വികാരാധീനയായി സുധാ ചന്ദ്രൻ; മുംബൈയിലെ ‘മാതാ കീ ചൗക്കി’ ചടങ്ങിനിടെയുള്ള ദൃശ്യങ്ങൾ വൈറൽ
മുംബൈ: പ്രശസ്ത നടിയും നർത്തകിയുമായ സുധാ ചന്ദ്രൻ ഒരു ആത്മീയ ചടങ്ങിനിടെ അതീവ വൈകാരികമായി പ്രതികരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. മുംബൈയിൽ സംഘടിപ്പിച്ച 'മാതാ കീ ചൗക്കി' എന്ന മതപരമായ ചടങ്ങിനിടയിലായിരുന്നു സംഭവം.
വർഷംതോറും നടക്കാറുള്ള ഭജന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു സുധാ ചന്ദ്രൻ. ഭക്തിഗാനങ്ങൾ ആലപിക്കുന്നതിനിടെ ഭക്തിപൂർവ്വം നൃത്തം ചെയ്ത നടി, പിന്നീട് പെട്ടെന്ന് വികാരാധീനയാകുകയായിരുന്നു. പൊട്ടിക്കരഞ്ഞും അലറിവിളിച്ചും അസാധാരണമാം വിധം പെരുമാറുന്ന സുധയെയാണ് ദൃശ്യങ്ങളിൽ കാണുന്നത്.
സമീപത്തുണ്ടായിരുന്നവരും ഭർത്താവ് രവിയും നടിയെ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും, അവരോടും താരം രൂക്ഷമായി പ്രതികരിക്കുന്നത് വീഡിയോയിലുണ്ട്. വെള്ളയും ചുവപ്പും കലർന്ന സാരി ധരിച്ച്, നെറ്റിയിൽ 'ജയ് മാതാ ദി' എന്ന് എഴുതിയ തുണി കെട്ടിയായിരുന്നു അവർ ചടങ്ങിനെത്തിയത്. കുടുംബാംഗങ്ങളും ടെലിവിഷൻ രംഗത്തെ പ്രമുഖരും...










