ബംഗാളിൽ ഇഡി-മമത പോര്: തെരുവിൽ ഏറ്റുമുട്ടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ
കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവവികാസങ്ങൾക്കാണ് ജനുവരി എട്ടിന് കൊൽക്കത്ത സാക്ഷ്യം വഹിച്ചത്. തൃണമൂൽ കോൺഗ്രസിന്റെ (ടിഎംസി) തിരഞ്ഞെടുപ്പ് തന്ത്രജ്ഞരായ ഐപാക് (I-PAC) ഡയറക്ടർ പ്രതീക് ജയിന്റെ വീട്ടിലും ഓഫീസിലും ഇഡി റെയ്ഡിനെത്തിയതോടെ മുഖ്യമന്ത്രി മമത ബാനർജി നേരിട്ട് രംഗത്തിറങ്ങി കേന്ദ്ര ഏജൻസിയെ തടഞ്ഞു.
അനധികൃത കൽക്കരി ഖനനത്തിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ഐപാക് വഴി ടിഎംസിയിലേക്ക് എത്തിയെന്ന സിബിഐ കേസിലെ കണ്ടെത്തലുകളെ തുടർന്നാണ് ഇഡി റെയ്ഡ് നടത്തിയത്. മമതയുടെ മരുമകൻ അഭിഷേക് ബാനർജിക്കും കള്ളക്കടത്ത് സംഘത്തിനും തമ്മിൽ ബന്ധമുണ്ടെന്നാണ് ഇഡിയുടെ ആരോപണം.
റെയ്ഡ് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മമത ബാനർജി, പ്രതീക് ജയിന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും ഹാർഡ് ഡിസ്കുകളും തന്റെ കസ്റ്റഡിയിലെടുത്തു. തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളുടെ വിവരങ്ങൾ ചോർത്താനായി അമിത് ഷായുടെ നിർദ്ദ...










