BREAKING NEWS


National

വാല്‍പാറയിലേക്ക് നവംബര്‍ ഒന്നുമുതല്‍ ഇ- പാസ് നിര്‍ബന്ധം
National

വാല്‍പാറയിലേക്ക് നവംബര്‍ ഒന്നുമുതല്‍ ഇ- പാസ് നിര്‍ബന്ധം

  കോയമ്പത്തൂർ:തേയിലത്തോട്ടങ്ങൾക്കും വിനോദസഞ്ചാരികളുടെ തിരക്കിനും പേരുകേട്ട പരിസ്ഥിതി ലോല ഹിൽ സ്റ്റേഷനാണ് വാൽപ്പാറ.നവംബര്‍ ഒന്നുമുതല്‍ വാല്‍പാറയില്‍ പ്രവേശിക്കാന്‍ ഇ- പാസ് നിർബന്ധമാക്കി മദ്രാസ് ഹൈക്കോടതി.പശ്ചിമഘട്ടത്തിന്റെ ഭാഗമായ വാൽപ്പാറയുടെ പരിസ്ഥിതിസംരക്ഷണം മുൻനിർത്തിയാണ് ഇ-പാസ് ഏർപ്പെടുത്തുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കി. കൊടൈക്കനാലിലും നീലഗിരി ജില്ലയിലും വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതിനാല്‍ നേരത്തെ തന്നെ പാസ് നിര്‍ബന്ധമാക്കിയിരുന്നു. അതോടെ സഞ്ചാരികള്‍ വാല്‍പാറ ലക്ഷ്യമാക്കിയതോടെ വന്‍തിരക്ക് മൂലം നഗരം പലപ്പോഴും ഗതാഗതക്കുരുക്കില്‍ വലയുകയാണ്. ഈ പശ്ചാത്തലത്തിലാണ് കോയമ്പത്തൂര്‍ ജില്ലാ ഭരണകൂടം ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്.വാഹനങ്ങൾ തമിഴ്നാട് ടൂറിസംവകുപ്പിന്റെ സൈറ്റിൽ രജിസ്റ്റർചെയ്ത് ഇ-പാസ് വാങ്ങണം....
ആണവായുധ പരീക്ഷണങ്ങള്‍ പുനഃരാരംഭിക്കാന്‍ നിർദേശം നൽകി യുഎസ് പ്രഡിഡന്റ് ഡോണള്‍ഡ് ട്രംപ്
National

ആണവായുധ പരീക്ഷണങ്ങള്‍ പുനഃരാരംഭിക്കാന്‍ നിർദേശം നൽകി യുഎസ് പ്രഡിഡന്റ് ഡോണള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ആണവായുധ പരീക്ഷണങ്ങള്‍ പുനഃരാരംഭിക്കാന്‍ യുഎസ് സൈന്യത്തിന് പ്രഡിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശം. ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങുമായുള്ള കൂടിക്കാഴ്ചയ്ക്ക് മിനിറ്റുകള്‍ക്ക് മുന്‍പാണ് ട്രംപിന്റെ നിര്‍ദേശം.  33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുഎസ് ഇത്തരം ഒരു നീക്കം ആരംഭിക്കുന്നത്. ട്രംപിന്റെ സോഷ്യല്‍ മീഡിയയായ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പിലാണ് പ്രതികരണം. ഏഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി സൗത്ത് കൊറിയയിലുള്ള ട്രംപ് ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കായി ബുസാനിലേക്ക് തിരിച്ചതിന് പിന്നാലെയാണ് മറ്റ് ആണവ ശക്തികള്‍ക്ക് തുല്യമായ തരത്തില്‍ ആണവായുധ ശേഖരം പരീക്ഷിച്ച് ഉറപ്പാക്കണം എന്നാണ് ട്രംപിന്റെ നിര്‍ദേശം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ആണവ പോര്‍മുന വഹിക്കാന്‍ സാധിക്കുന്ന അണ്ടര്‍വാട്ടര്‍ ഡ്രോണ്‍, ക്രൂസ് മിസൈലുകള്‍ എന്നിവ പരീക്ഷിച്ചതായി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. എന...
എട്ടാം ശമ്പള കമ്മീഷന് അംഗീകാരം നൽകി കേന്ദ്രം; അടുത്ത ജനുവരി മുതല്‍ നടപ്പാക്കും
National

എട്ടാം ശമ്പള കമ്മീഷന് അംഗീകാരം നൽകി കേന്ദ്രം; അടുത്ത ജനുവരി മുതല്‍ നടപ്പാക്കും

ന്യൂഡല്‍ഹി:  കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ പുതുക്കുന്നതിനായി എട്ടാം ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ കമ്മിഷന്‍റെ പരിഗണനാ വിഷയങ്ങള്‍ക്ക് അംഗീകാരം നല്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രി സഭായോഗമാണ് വിഷയം പരിഗണിച്ചത്. ചെയര്‍പേഴ്സണും രണ്ട് അംഗങ്ങളും ഉള്‍പ്പെടുന്ന എട്ടാം ശമ്പള കമ്മീഷനിൽ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് ആണ് അധ്യക്ഷ.ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ 18 മാസമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സമയം. ആവശ്യമെങ്കില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യാം.ഏകദേശം 48 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും 69 ലക്ഷം വിരമിച്ച ഉദ്യോഗസ്ഥരുടെ പെന്‍ഷനും കമ്മിഷന്‍ ശുപാര്‍ശകള്‍ ബാധകമാവും. 2026 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ശുപാര്‍ശകള്‍ നടപ്പാക്കും. ...
ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തിയാല്‍ പൊലീസിന് നേരിട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാം; സുപ്രീംകോടതി
National

ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തിയാല്‍ പൊലീസിന് നേരിട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാം; സുപ്രീംകോടതി

ന്യൂഡല്‍ഹി: കേസിലെ ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തിയാല്‍ പൊലീസിന് നേരിട്ട് കേസെടുക്കാമെന്ന് സുപ്രീംകോടതി. വിചാരണക്കോടതിയുടെ നിര്‍ദ്ദേശമുണ്ടെങ്കിലേ പൊലീസിന് കേസെടുക്കാനാവൂ എന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. കൂടാതെ കേസ് എടുക്കാന്‍ വിചാരണക്കോടതിയുടെ നിര്‍ദേശത്തിന് കാത്തുനില്‍ക്കേണ്ടതില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കുമാര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഭീഷണി നേരിട്ട സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാം. സാക്ഷി പരാതിയുമായി കോടതിയെ സമീപിക്കണമെന്ന ഉത്തരവ് അപ്രായോഗികമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.കൊലപാതക കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഹൈക്കോടതി ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് സുപ്രീംകോടതി റദ്ദാക്കിയത്....
ആദ്യമായി യാത്രാവിമാനം നിര്‍മിക്കാനൊരുങ്ങി ഇന്ത്യ; ധാരണാപത്രം ഒപ്പിട്ടു
National

ആദ്യമായി യാത്രാവിമാനം നിര്‍മിക്കാനൊരുങ്ങി ഇന്ത്യ; ധാരണാപത്രം ഒപ്പിട്ടു

ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി യാത്രാവിമാനങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) റഷ്യന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടു. മോസ്‌കോയില്‍ വച്ച് തിങ്കളാഴ്ചയാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്,  റഷ്യന്‍ കമ്പനിയായ യുനൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനുമായി (യുഎസി) സഹകരിച്ചാണ് ആഭ്യന്തര ഉപയോഗത്തിന് എസ്‌ജെ 100 വിമാനങ്ങള്‍ നിര്‍മിക്കുന്നതിന് ധാരണയായിരിക്കുന്നത്. ഇത് ആദ്യമായിയാണ് ഇന്ത്യയില്‍ ഒരു സമ്പൂര്‍ണ്ണ യാത്രാ വിമാനം നിര്‍മ്മിക്കുന്നത് എച്ച്എഎസി വാര്‍ത്താക്കുറിപ്പില്‍ പറയുന്നു പറയുന്നു. യുഎസിയുമായുള്ള പങ്കാളിത്തം പരസ്പര വിശ്വാസം പ്രതിഫലിപ്പിക്കുന്നുവെന്നും, വ്യോമയാന മേഖലയില്‍ ആത്മനിര്‍ഭര ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നും എച്ച്എഎല്‍ വ്യക്തമാക്കി....
രാജ്യവ്യാപകമായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ അള്‍ജീരിയ; ക്യാംപെയിന് വൻ ജനകീയ പിന്തുണ
National

രാജ്യവ്യാപകമായി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ അള്‍ജീരിയ; ക്യാംപെയിന് വൻ ജനകീയ പിന്തുണ

അൾജിയേഴ്സ്: തുടർച്ചയായ കാട്ടുതീ വനസമ്പത്തിലുണ്ടാക്കിയ നഷ്ടത്തിന് പരിഹാരം കാണാന്‍ അള്‍ജീരിയ. രാജ്യവ്യാപകമായി പുതിയ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി ആരംഭിച്ച ക്യാംപെയ്നില്‍ വലിയ ജനപങ്കാളിത്തത്തോടെ മാർച്ച് മാസത്തിനകം, ഒരു ദശലക്ഷം തൈകൾ നട്ടുപിടിപ്പിക്കും. പൊതുജനപങ്കാളിത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണുകയെന്നതാണ് ക്യാംപെയ്ന്റെ ലക്ഷ്യം. കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായ കാട്ടുതീയിൽ 1,20,000 ത്തിലധികം ഹെക്ടർ വനമാണ് അള്‍ജീരിയയില്‍ കത്തിനശിച്ചത്. ഇതുവഴിയുണ്ടായ സസ്യജാലങ്ങളുടെ നാശവും മനുഷ്യഇടപെടല്‍ മൂലമുണ്ടാകുന്ന വനനശീകരണവും പ്രളയവും വനസമ്പത്തിലുണ്ടാക്കിയ നാശനഷ്ടങ്ങൾ ഏറെയാണ്....
ഭാരത് ടാക്സി’ വരുന്നു; ഇന്ത്യയിൽ ആദ്യത്തെ സഹകരണ ടാക്സി സർവീസ്
National

ഭാരത് ടാക്സി’ വരുന്നു; ഇന്ത്യയിൽ ആദ്യത്തെ സഹകരണ ടാക്സി സർവീസ്

ഡൽഹി:  ഇന്ത്യയിലെ ആദ്യത്തെ സഹകരണ ടാക്സി സർവ്വീസ് 'ഭാരത് ടാക്സി' പദ്ധതിയുമായി കേന്ദ്ര സർക്കാർ. കേന്ദ്ര സഹകരണ മന്ത്രാലയവും നാഷണൽ ഇ-ഗവേണൻസ് ഡിവിഷനും (NeGD) ചേർന്നാണ് ഈ സംരംഭത്തിന് രൂപം നൽകിയിരിക്കുന്നത്.ഡ്രൈവർമാർക്ക് അവരുടെ വരുമാനത്തിൽ പൂർണമായ ഉടമസ്ഥാവകാശം ഉറപ്പാക്കുക, യാത്രക്കാർക്ക് സർക്കാർ മേൽനോട്ടത്തിലുള്ള സുരക്ഷിതവും സുതാര്യവുമായ ബദൽ നൽകുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഓല, ഊബർ തുടങ്ങിയ കോർപ്പറേറ്റ് കമ്പനികൾ ഭീമമായ കമ്മീഷൻ ഈടാക്കി ഡ്രൈവർമാരെ ചൂഷണം ചെയ്യുന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് 'ഭാരത് ടാക്സി'യുടെ പ്രവർത്തനം ആരംഭിച്ചത്. ഡിസംബറോടെ രാജ്യത്തെ തിരഞ്ഞെടുത്ത 20 നഗരങ്ങളിൽക്കൂടി സേവനം ലഭ്യമാക്കും. യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കുകളാകും ഏർപ്പെടുത്തുക. അധികൃതർ അറിയിക്കുന്നത്. ഭാരത് ടാക്സി ഓടിക്കുന്ന ഡ്രൈവർമാർ സാരഥികളെന്ന പേരിൽ അറിയപ്പെടും. ആദ്യഘട...
തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം കേരളമടക്കം 12 സംസ്ഥാനങ്ങളിൽ നാളെ മുതൽ നടപടികള്‍ ആരംഭിക്കും
National

തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം കേരളമടക്കം 12 സംസ്ഥാനങ്ങളിൽ നാളെ മുതൽ നടപടികള്‍ ആരംഭിക്കും

ന്യൂഡൽഹി : രാജ്യവ്യാപകമായുള്ള തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്‍റെ (എസ്ഐആര്‍) ഷെഡ്യൂള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. നാളെ മുതൽ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളിൽ ഇതിനുള്ള നടപടികള്‍ ആരംഭിക്കും.കേരളത്തിന് പുറമെ ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷ്വദീപ്, ആന്‍ഡമാൻ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമടക്കം 12 ഇടങ്ങളിലാണ് രാജ്യവ്യാപക എസ്ഐആര്‍ ആദ്യം നടപ്പാക്കുക. എസ്ഐആർ നടക്കുന്ന ഇടങ്ങളിൽ വോട്ടർ പട്ടിക ഇന്നു മുതൽ മരവിപ്പിക്കും. ആധാര്‍ കാര്‍ഡ് തിരിച്ചറിയൽ രേഖയായി പരിഗണിക്കും. എസ്ഐ ആറിന്‍റെ കരട് പട്ടിക ഡിസംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കും. നവംബര്‍ നാല് മുതൽ ഡിസംബര്‍ നാലുവരെയായിരിക്കും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടര്‍ പട്ടിക പരിഷ്കരണം നടക്കുക. ഫെബ്രുവരി ഏഴിനായിരിക്കും അന്തിമ പട്ടിക പുറത്...
അയോധ്യക്കേസ് വിധി റദ്ദാക്കണമെന്ന ഹർജി തള്ളി,  അഭിഭാഷകന് പിഴ ആറ് ലക്ഷം
National

അയോധ്യക്കേസ് വിധി റദ്ദാക്കണമെന്ന ഹർജി തള്ളി, അഭിഭാഷകന് പിഴ ആറ് ലക്ഷം

ഡൽഹി: അയോധ്യ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി ഡൽഹി കോടതി. ഹർജി നൽകിയ പാട്യാല കോടതി അഭിഭാഷകന് ആറ് ലക്ഷം പിഴയും ചുമത്തി.ക്ഷേത്രം തകർത്താണ് പള്ളി പണിതതെന്നടക്കമുള്ള മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻ്റെ പരാമർശത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഹർജി. 2019ലെ അയോധ്യ കേസിന്റെ വിധി ഭഗവാൻ ശ്രീരാം ലല്ല നൽകിയ പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അന്നത്തെ താൽകാലിക ചീഫ് ജസ്റ്റിസായിരുന്ന ഡി.വൈ. ചന്ദ്രചൂഡ് ഒരു പ്രസംഗത്തിൽ പറഞ്ഞതായി അവകാശപ്പെട്ടുവെന്നും അഭിഭാഷകനായ വിധി പറഞ്ഞ ബെഞ്ചിലുൾപ്പെട്ട ജഡ്ജിയാണ് ചന്ദ്രചൂഡ്. അതിനാൽ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകൻ മെഹ്മൂദ് പ്രാച്ച കോടതിയെ സമീപിച്ചത്. എന്നാൽ ബാലിശമായ വ്യവഹാരമെന്ന് ചൂണ്ടികാട്ടിയാണ് ജില്ലാ ജഡ്ജി ധർമേന്ദർ റാണ പിഴ ചുമത്തിയത്. നിയമ വ്യക്തിത്വത്തിനും ദൈവത്തിനും ഇടയിലുള്ള വ്യത്യാസം മനസിലാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടെ...
ജസ്റ്റിസ് സൂര്യകാന്തിനെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്
National

ജസ്റ്റിസ് സൂര്യകാന്തിനെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്

ഡൽഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സൂര്യകാന്തിനെ നിലവിലെ ചീഫ് ജസ്റ്റിസ് ബി. ആർ ഗവായ് ശുപാർശ ചെയ്തു. നവംബർ 23 നാണ് ബി. ആർ ഗവായ് വിരമിക്കുന്നത്. ഗവായിക്ക് ശേഷം സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ജസ്റ്റിസ് സൂര്യകാന്ത്. 2027 വരെയാണ് അദ്ദേഹത്തിന്റെ സേവന കാലാവധി. ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി 2000 ജൂലെ 7 ന് ജസ്റ്റിസ് സൂര്യകാന്ത് നിയമിതനാകുന്നത്. 2004 ൽ പഞ്ചാബ്- ഹരിയാന ഹൈക്കോടതി സ്ഥിരം ജഡ്ജിയായി. രണ്ടു തവണ നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി ഗവേണിംഗ് ബോഡി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2018 ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടു. രണഘടന, സേവനം, അഭ്യന്തര കാര്യങ്ങളിൽ വൈദഗ്ധ്യം നേടിയ ജസ്റ്റിസ് സൂര്യകാന്ത് നിരവദി സർവകലാശാലകൾ, ബോർഡുകൾ, കോർപറേഷനുകൾ, ബാങ്കുകൾ എന്നിവയെ പ്രതിനിധീകരിച്ചിട്ടുണ്ട്....