BREAKING NEWS


National

തെരുവുനായ്ക്കളെ പൊതുസ്ഥലങ്ങളില്‍ നിന്നും നീക്കണം; നിര്‍ണായക ഉത്തരവിറക്കി സുപ്രീം കോടതി
Kerala News, National

തെരുവുനായ്ക്കളെ പൊതുസ്ഥലങ്ങളില്‍ നിന്നും നീക്കണം; നിര്‍ണായക ഉത്തരവിറക്കി സുപ്രീം കോടതി

ന്യൂഡൽഹി: തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായി നിർണായക ഉത്തരവുമായി സുപ്രീം കോടതി. രാജ്യത്തെ എല്ലാ പൊതു സ്ഥലങ്ങളിൽ നിന്നും തെരുവുനായകളെ എട്ടാഴ്ചയ്ക്കുള്ളിൽ നീക്കി വന്ധ്യംകരിച്ച് ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന് കോടതി നിർദ്ദേശിച്ചു. രാജ്യത്ത് തെരുവുനായ ആക്രമണങ്ങളും ശല്യങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് ഈ ഇടപെടൽ. വിവിധ ഹർജികൾ പരിഗണിച്ച ശേഷമാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മെഹ്ത്ത, എൻ.വി. അഞ്ചാരിയ എന്നിവരുടെ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, കായിക സമുച്ചയങ്ങൾ, ബസ് സ്റ്റാൻഡുകൾ, ഡിപ്പോകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി പൊതു സ്ഥാപനങ്ങളിൽ തെരുവുനായകൾ കടക്കുന്നത് പൂർണ്ണമായി തടയണമെന്നും കോടതി വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങൾ സഹകരിച്ചാണ് ഈ നടപടികൾ നടപ്പാക്കേണ്ടത്. 2023ലെ ആനിമൽ ബർത്ത് കണ്ട്രോൾ നിയമം അനുസരിച്ച് നായകൾക്ക് വാക്സിനേഷൻ നൽകുകയും വന്ധ്യംകരണം നടത്തുകയും ചെയ...
ഫിലിപ്പീന്‍സില്‍ കല്‍മേഗി ചുഴലിക്കാറ്റ്;52 52 പേര്‍ മരിച്ചതായി  റിപ്പോര്‍ട്ട്
National

ഫിലിപ്പീന്‍സില്‍ കല്‍മേഗി ചുഴലിക്കാറ്റ്;52 52 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

മനില: മധ്യ ഫിലിപ്പീന്‍സില്‍ കല്‍മേഗി ചുഴലിക്കാറ്റ് ദുരന്തത്തില്‍ 52 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 13ഓളം പേരെ കാണാതായി. ആളുകള്‍ വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാല് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഓഫീസിലെ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ റാഫേലിറ്റോ അലജാന്‍ഡ്രോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചുഴലിക്കാറ്റ് വിയറ്റ്‌നാമിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ വിയറ്റ്‌നാമില്‍ കനത്ത മഴയാണ്. സെബു പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കൂടാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ സൈനിക ഹെലികോപ്റ്റര്‍ വടക്കന്‍ മിന്‍ഡാനോ ദ്വീപില്‍ തകര്‍ന്ന് വീണ് ആറ് ജീവനക്കാര്‍ മരിച്ചതായി ഫിലിപ്പീന്‍സ് എയര്‍ഫോഴ്‌സ് (പിഎഎഫ്) അറിയിച്ചു. എന്നാല്‍ അപകടത്തിന്റെ കൂടു...
ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും;121 മണ്ഡലങ്ങള്‍ വ്യാഴാഴ്ച പോളിങ് ബൂത്തില്‍
National

ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും;121 മണ്ഡലങ്ങള്‍ വ്യാഴാഴ്ച പോളിങ് ബൂത്തില്‍

പട്‌ന: ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ഇന്ന് അവസാനിക്കും. പട്‌ന അടക്കം 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക.  തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിന് ഈ ഘട്ടം ഏറെ നിർണ്ണായകമാണ്. ഇന്ത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് ബിഹാറില്‍ മൂന്ന് യോഗങ്ങളില്‍ പങ്കെടുക്കും. അവസാനവട്ട പ്രചാരണത്തിന് മേൽനോട്ടം വഹിക്കാൻ കെസി വേണുഗോപാലും ബിഹാറിലുണ്ട്. അമിത് ഷായുടെ രണ്ട് യോഗങ്ങളാണ് ഇന്ന് നിശ്ചയിച്ചിരിക്കുന്നത്. ജെപി നദ്ദയുടെ റോഡ് ഷോ ഇന്ന് ഗയയിൽ നടക്കും. അതേസമയം, സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ബിഹാറിലെ അന്തിമ വോട്ടര്‍ പട്ടികയിലെ മാറ്റങ്ങള്‍ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ബാധ്യതയുണ്ടെന്...
55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ സിനിമ
National

55ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ സിനിമ

2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ സാസ്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയിസ് ആണ് മികച്ച ചിത്രം. 'ഭ്രമയുഗം' എന്ന സിനിമയിലെ അഭിനയത്തിനു മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരത്തിന് അർഹനായി. 'ഫെമിനിച്ചി ഫാത്തിമ' എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. 'മഞ്ഞുമ്മല്‍ ബോയിസ്' സംവിധായകൻ ചിദംബരം ആണ് മികച്ച സംവിധായകൻ. അന്തിമ വിധിനിർണയ ജൂറി ചെയർമാൻ പ്രകാശ് രാജ്, രചനാവിഭാഗം ചെയർമാന്‍ മധു ഇറവങ്കര, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ദിവ്യ ഐയ്യർ ഐഎഎസ് തുടങ്ങിയവർ പുരസ്‌കാര പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു. 128 സിനിമകളാണ് അവാർഡിനായി സമർപ്പിക്കപ്പെട്ടത്. പ്രാഥമിക ജൂറിയുടെ വിശകലനത്തിന് ശേഷം 38 സിനിമകളാണ് അന്തിമ വിധി നിർണയ സമിതി പരിശോധിച്ചത്. അവാർഡുകൾ മികച്ച ചിത...
 തെലങ്കാനയില്‍ ടിപ്പര്‍ ലോറിയും ബസും കൂട്ടിയിടിച്ച് 20 പേർക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്
National

 തെലങ്കാനയില്‍ ടിപ്പര്‍ ലോറിയും ബസും കൂട്ടിയിടിച്ച് 20 പേർക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്: ഹൈദരാബാദ്-ബിജാപൂർ ഹൈവേയിൽ ഇന്ന് രാവിലെ ബസ് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് ഇരുപത് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. അപകടത്തിൽ പെട്ട തെലങ്കാന ആർടിസി ബസിൽ 70 യാത്രക്കാരുണ്ടായിരുന്നതായാണ് വിവരം. വികാരാബാദ് ജില്ലയിലെ തണ്ടൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ബസ് ചരൽ നിറച്ച ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ടിപ്പറിലുണ്ടായിരുന്ന ചരൽ മുഴുവൻ ബസിലേക്ക് വീണതോടെ നിരവധി യാത്രക്കാർ ചരലിനടിയിൽ അകപ്പെട്ടു. 10 മാസം പ്രായമുള്ള കുഞ്ഞ്, 10 സ്ത്രീകൾ, രണ്ടു വാഹനങ്ങളിലെയും ഡ്രൈവർമാർ എന്നിവരും അപകടത്തിൽ മരിച്ചു.പരിക്കേറ്റവർ സമീപത്തുള്ള സർക്കാർ ആശുപത്രികളിൽ ചികിത്സയിലാണ്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ ചെവെല്ല ആശുപ...
അഫ്ഗാനിസ്ഥാനിൽ വീണ്ടും വൻ ഭൂചലനം; ഏഴിലധികം പേർ മരിച്ചതായി റിപ്പോർട്ട്; നിരവധിപേർക്ക് പരിക്ക്
National

അഫ്ഗാനിസ്ഥാനിൽ വീണ്ടും വൻ ഭൂചലനം; ഏഴിലധികം പേർ മരിച്ചതായി റിപ്പോർട്ട്; നിരവധിപേർക്ക് പരിക്ക്

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ വീണ്ടും വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഏഴിലധികം പേർ മരിച്ചതായും 150ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഹിന്ദു കുഷിന് സമീപമുള്ള മസാർ-ഇ ഷെരീഫാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. നഗരത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ആശങ്ക. യു എസ് ജിയോളജിക്കല്‍ സര്‍വേ പ്രകാരം റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സംഭവിച്ചത്. നിരവധി പേരുടെ മരണത്തിന് ഇരയാക്കിയ ഭൂചലനത്തിന് രണ്ട് മാസത്തിന് ശേഷമാണ് വീണ്ടും ഭൂചലനമുണ്ടാകുന്നത്. ഓഗസ്റ്റ് 31ന് അഫ്ഗാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 2200ലേറെ പേർ മരണപ്പെട്ടിരുന്നു....
ശ്രീകാകുളം വെങ്കടേശ്വര ക്ഷേത്രത്തില്‍ ആള്‍ക്കൂട്ട ദുരന്തം; 12 പേര്‍ മരണം
Business, National

ശ്രീകാകുളം വെങ്കടേശ്വര ക്ഷേത്രത്തില്‍ ആള്‍ക്കൂട്ട ദുരന്തം; 12 പേര്‍ മരണം

ശ്രീകാകുളം (ആന്ധ്രാ പ്രദേശ്): ശ്രീകാകുളം വെങ്കടേശ്വര സ്വാമി ക്ഷേത്രത്തില്‍ ഉണ്ടായ  ആള്‍ക്കൂട്ട ദുരന്തത്തില്‍ 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. തിക്കിലും തിരക്കിലും പെട്ടാണ് ദാരുണമായ സംഭവം ഉണ്ടായത്. നിരവധി പേര്‍ക്ക് പരിക്കുകളേറ്റിട്ടുണ്ടെന്നും അവരില്‍ ചിലരുടെ നില ഗുരുതരവുമാണ്ഏകാദശിയോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങിനായി വലിയ തിരക്കായിരുന്നു ക്ഷേത്രപരിസരത്ത്. സ്ഥലത്ത് ആളുകള്‍ കൂടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ടു അപകടത്തിനിടയാക്കി. പരിക്കേറ്റവരെ അതിവേഗം സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. കസിബുഗ്ഗ പൊലീസ് ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.അപകടത്തെ തുടര്‍ന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു ദുഃഖം അറിയിച്ചു. “ശ്രീകാകുളം ജില്ലയിലെ വെങ്കടേശ്വര ക്ഷേത്രത്തിലെ അപകടം വളരെ വേദനാജനകം. വിശ്വാസികളുടെ മരണം ഹൃദയഭേദകമാണ്. കുടുംബങ്ങള്‍ക്കൊപ്പം ഞാന്‍ ദുഖം പങ്കുവെക്കുന്നു...
കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം
National

കവി കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം

തിരുവനന്തപുരം: 2025ലെ എഴുത്തച്ഛൻ പുരസ്കാരത്തിന് കവി കെ.ജി. ശങ്കരപ്പിള്ളയെ  തെരഞ്ഞെടുത്തു. 5 ലക്ഷം രൂപയും  പ്രശസ്തിപത്രവും അടങ്ങുന്നതാണ് ബഹുമതി. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ അദ്ദേഹത്തിന്റെ സമഗ്ര സംഭാവനയെ മാനിച്ചാണ് പുരസ്കാരം. എൻ.എസ്. മാധവൻ, കെ.ആർ. മീര, കെ.എം. അനിൽ, പ്രൊഫ. സി. പി. അബൂബക്കർ അടങ്ങുന്ന ജൂറിയാണ് ജേതാവിനെ പ്രഖ്യാപിച്ചത്. സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ തീവ്രമായ നിലപാട് രേഖപ്പെടുത്തുമ്പോഴും, ഭാവനാപരവും മാനുഷികവുമായ ആഴം കൈവിടാത്ത കവിതകളാണ് ശങ്കരപ്പിള്ളയുടെ സൃഷ്ടികൾ എന്ന് പുരസ്കാര പ്രഖ്യാപന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞു. മലയാള കവിതയെ സമ്പന്നമാക്കുന്നതിൽ അദ്ദേഹം നല്‍കിയ സംഭാവന അതിവിശിഷ്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 1947ൽ കൊല്ലം ചവറയിൽ ജനിച്ച കെ.ജി. ശങ്കരപ്പിള്ള, പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം കൊല്ലം എസ്.എൻ. കോളേജിൽ പഠനം നടത്തി. 1971...
സാമ്പത്തിക പ്രതിസന്ധി: 10000കോടി രൂപ ധനസഹായം തേടി എയർ ഇന്ത്യ<br>
National

സാമ്പത്തിക പ്രതിസന്ധി: 10000കോടി രൂപ ധനസഹായം തേടി എയർ ഇന്ത്യ

ഡൽഹി: അഹമ്മദാബാദിലെ വിമാനപകടവും ഇന്ത്യ-പാക് സംഘർഷവും തുടർന്ന് അനുഭവപ്പെട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ 10,000 കോടി രൂപ ധനസഹായം തേടി എയർ ഇന്ത്യ. സിംഗപ്പൂർ എയർലൈൻസ്, ടാറ്റ സൺസ് എന്നിവരോട് എയർലൈൻസ് ധനസഹായം അഭ്യർതഥിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ബ്ലൂംബർഗ് റിപ്പോർട്ട്‌ പ്രകാരം സുരക്ഷാ സംവിധാനങ്ങൾ, എഞ്ചിനീയറിംഗ്, ഇൻ-ഹൗസ് മെയിൻറനൻസ് സേവനങ്ങൾ എന്നിവ ശക്തിപ്പെടുത്തുകയും കാര്യക്ഷമത വർധിപ്പിക്കുകയുമാണ് ധനസഹായം ആവശ്യപ്പെടാൻ കാരണമായി കാണിക്കുന്നത്. 240-ലധികം യാത്രക്കാരുടെ ജീവനെടുത്ത ജൂൺ മാസത്തെ വിമാനപകടം എയർ ഇന്ത്യയെ വലിയ പ്രതിസന്ധിയിലാക്കി. കൂടാതെ, പാകിസ്ഥാൻ വ്യോമപാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ 4,000 കോടി രൂപയുടെ നഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്. ഇതിന് പിന്നാലെയാണ് 10,000 കോടി രൂപയുടെ സഹായ അഭ്യർഥന. 74.9 ശതമാനം ഓഹരിയും ടാറ്റ സൺസിനും ശേഷമുള്ള ഓഹരികൾ സിംഗപ്പൂർ എയർലൈൻസ്‌ക്കും ആണ്. ആവശ്യപ്...
സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു
National

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി:  സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പരീക്ഷ 2026 ഫെബ്രുവരി പതിനേഴ് മുതല്‍ ആരംഭിക്കും. പരീക്ഷ 2026 ഫെബ്രുവരി പതിനേഴ് മുതല്‍ ആരംഭിക്കും. രാവിലെ 10 മണി മുതലാണ് പരീക്ഷകൾ. വിദ്യാര്‍ഥികള്‍ക്കും സ്‌കൂളുകള്‍ക്കും CBSE-യുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.cbse.gov.in നിന്ന് ടൈംടേബിള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 204 വിഷയങ്ങളിലായി ഏകദേശം 45 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. പരീക്ഷയക്ക് ആവശ്യമായ ഇടവേളകള്‍ നല്‍കിയിട്ടുണ്ടെന്നും സിബിഎസ്ഇ അറിയിച്ചു. പത്താം ക്ലാസില്‍ കണക്കാണ് അദ്യ പരീക്ഷ. പന്ത്രണ്ടാം ക്ലാസില്‍ ബയോടെക്നോളജി, ഓന്‍ട്രപ്രനര്‍ഷിപ്പ് എന്നിവയാണ് ആദ്യം. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് ഒന്‍പതിനും പന്ത്രണ്ടാം ക്ലാസ് പരീക്ഷ എപ്രില്‍ ഒന്‍പതിനും അവസാനിക്കും. വിദ്യാർഥികൾക്കും സ്കൂളുകൾക്കും മികച്ച മുന്നൊരുക്കം നടത്തുന്നതിനായാണ് 110 ദിവസം മുമ്പ് പരീക്ഷ...