BREAKING NEWS


National

ധര്‍മസ്ഥല കേസില്‍ ആറ് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
National

ധര്‍മസ്ഥല കേസില്‍ ആറ് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ബംഗളൂരു: ധർമ്മസ്ഥല കേസിൽ ആറ് പ്രതികൾക്കെതിരെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബിഎൽഎസ്എസ്) സെക്ഷൻ 215 പ്രകാരം ബെൽത്തങ്ങാടി കോടതിയിലാണ് റിപ്പോ‍ട്ട് സമർപ്പിച്ചത്. പരാതിക്കാരനായ സാക്ഷി ചിന്നയ്യ, മഹേഷ് ഷെട്ടി, ഗിരീഷ് മത്തണ്ണാവർ, ടി ജയന്ത്, വിട്ടൽ ഗൗഡ, സുജാത എന്നിവരടക്കം ആറ് പേരെയാണ് പ്രതികളായി ചേർത്തിരിക്കുന്നത്. മൃതദേഹങ്ങള്‍ കൈകാര്യം ചെയ്ത രീതിയെയും ശവസംസ്‌കാരത്തിലേക്ക് നയിച്ച സാഹചര്യങ്ങളെയും കുറിച്ച് വ്യാപകമായ ആശങ്കകളും ചോദ്യങ്ങളും ഉയര്‍ത്തിയ ധര്‍മ്മസ്ഥല കൂട്ട ശവസംസ്‌കാരവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ നിന്നാണ് കേസിന്റെ തുടക്കം. പൊരുത്തക്കേടുകള്‍ പുറത്തുവന്നതോടെയും പൊതുസമ്മര്‍ദ്ദം ശക്തമായതോടെയും അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു. മഹേഷ് ഷെട്ടി, ഗിരീഷ് മത്തണ്ണാവര്‍, ടി. ജയന്ത്, വിറ്റല്‍ ഗൗഡ, സുജാത, ചിന്ന...
കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്റ്റേയില്ല; സുപ്രീം കോടതി
National

കേരളത്തിലെ എസ്ഐആർ നടപടികൾക്ക് സ്റ്റേയില്ല; സുപ്രീം കോടതി

ഡൽഹി: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്ക് സ്റ്റേയില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസയച്ചു. ഹർജി നവംബർ 26ന് വീണ്ടും പരിഗണിക്കും. കേരളത്തോടൊപ്പം യുപിയിലെയും പുതുച്ചേരിയിലെയും ഹർജികൾ കോടതിയിലെത്തിയിരുന്നു. കേരളത്തിന്റെ ഹർജി മാത്രമായി പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. കേരളത്തിന്റെ ഹർജിയിലാണ് സുപ്രീംകോടതി കമ്മീഷന് നോട്ടീസയച്ചത്. ബീഹാറിലെ എസ്‌ഐആറിനെതിരായ ഹര്‍ജികള്‍ ജസ്റ്റിസ് സൂര്യകാന്തിൻ്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികൾ നിർത്തിവയ്ക്കണമെന്നാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ചീഫ് സെക്രട്ടറിയാണ് സർക്കാരിനു വേണ്ടി ഹർജി നൽകിയത്. എസ്‌ഐആറും തദ്ദേശ തെരഞ്ഞെടുപ്പും ഒരേ സമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നും, ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു...
ഇന്ത്യൻ യുദ്ധവിമാനം തകർന്നു വീണു; പൈലറ്റിന് ദാരുണാന്ത്യം
National

ഇന്ത്യൻ യുദ്ധവിമാനം തകർന്നു വീണു; പൈലറ്റിന് ദാരുണാന്ത്യം

ദുബായ് എയർഷോയ്ക്കിടെ ഇന്ത്യൻ യുദ്ധവിമാനം തകർന്നു വീണു. ഇന്ത്യൻ HAL തേജസ് വിമാനമാണ് തകർന്നു വീണത്. ഉച്ചയ്ക്ക് 2.10ഓടെയായിരുന്നു അപകടം. എയർഷോയിൽ നടന്ന പ്രകടനത്തിനിടെയായിരുന്നു അപകടം. പൈലറ്റിന് അപകടത്തിൽ ഗുരുതര പരിക്കേറ്റു.തമിഴ്നാട്ടിലെ സുലൂരിലെ സ്ക്വാഡ്രണിൽ നിന്നുള്ള വിമാനമായിരുന്നു തകർന്നു വീണ LCA തേജസ്. റഷ്യൻ നിർമ്മിത മിഗ് 21 വിരമിച്ച ശേഷം ഇന്ത്യൻ എയർഫോഴ്സിൻ്റെ ഭാഗമാവേണ്ടത് LCA തേജസ് ആയിരുന്നു. യുദ്ധവിമാനങ്ങളിലെ വളരെ ചെറുതും ഭാരക്കുറവുള്ളതുമായ എയർക്രാഫ്റ്റ് ആണ് തേജസ്.രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എയർഷോകളിലൊന്നായ ദുബായ് എയർ ഷോയിൽ യുദ്ധവിമാനങ്ങളുടെ ഗണത്തിൽ ഇന്ത്യയിൽ നിന്നുള്ള തേജസ് വിമാനങ്ങൾ കഴിഞ്ഞ തവണ ശ്രദ്ധയാകർഷിച്ചിരുന്നു. നവംബർ 17 മുതൽ ആരംഭിച്ച എയർ ഷോ ഇന്ന് അവസാനിക്കാനിരിക്കെയാണ് അപകടം ...
പത്താം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ചുമതലയേല്‍ക്കും;   സത്യപ്രതിജ്ഞ നാളെ
National

പത്താം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ചുമതലയേല്‍ക്കും;   സത്യപ്രതിജ്ഞ നാളെ

പട്‌ന: ബിഹാറിൽ പുതിയ എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം ഇരുപത്തിരണ്ട് മന്ത്രിമാരും നാളെ സത്യപ്രതിജ്ഞ ചെയ്യും. ബിജെപിയില്‍ നിന്ന് ഒമ്പത് എംഎല്‍എമാര്‍, ജെഡിയുവില്‍ നിന്ന് പത്ത് പേര്‍, ചിരാഗ് പാസ്വാന്റെ എല്‍ജെപി (റാം വിലാസ്), ജിതന്‍ റാം മഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച എന്നിവയില്‍ നിന്ന് ഓരോ എംഎല്‍എമാരാകും ഉണ്ടാകുക.പത്താം തവണയും ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ചുമതലയേല്‍ക്കും. പട്‌നയിലെ ഗാന്ധി മൈദാനില്‍ വൈകിട്ടാകും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കും.സാമ്രാട്ട് ചൗധരി, വിജയ് സിന്‍ഹ, നിതിന്‍ നവീന്‍, രേണു ദേവി, മംഗല്‍ പാണ്ഡേ, നീരജ് ബാബു, സഞ്ജയ് സാരവാഗി, ഹരി സാഹ്നി, രജനീഷ് കുമാര്‍ എന്നിവരാകും ബിജെപിയില്‍ നിന്ന...
മക്കയില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; 42 പേർക്ക് ദാരുണാന്ത്യം
National

മക്കയില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; 42 പേർക്ക് ദാരുണാന്ത്യം

റിയാദ്: മക്കയില്‍ നിന്നും മദീനയിലേക്ക്  ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 42മരണം. ഹൈദരബാദില്‍ നിന്നുള്ള തീര്‍ഥാടകരാണ് ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. മദീനയില്‍ നിന്ന് 160 കിലോ മീറ്റര്‍ അകലെയായിരുന്നു സംഭവം. സിവില്‍ ഡിഫന്‍സും പൊലീസും ഉള്‍പ്പടെയുള്ള സുരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.കത്തിക്കരിഞ്ഞതിനാല്‍ പലരുടെയും മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ബസ്സിലുള്ള ഒരാള്‍ ഒഴികെ മറ്റുള്ളവരെല്ലാം മരിച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു ...
ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ
National

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ

2024ലെ ബംഗ്ലാദേശ് കലാപത്തിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളിൽ തെളിവുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്  അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചത്. ഷെയ്ഖ് ഹസീന പ്രക്ഷോഭകാരികളെ കൂട്ടക്കൊല ചെയ്യാൻ ഉത്തരവിട്ടതായും ഐസിറ്റികണ്ടെത്തി.വിദ്യാർഥിയായിരുന്ന അബു സയീദിൻ്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നാലിലേറെ തവണ തിരുത്തുവാൻ ഹസീനയുടെ സർക്കാർ ഡോക്ടറെ ഭീഷണിപ്പെടുത്തിയിരുന്നതായും ട്രൈബ്യൂണൽ കണ്ടെത്തിയിരുന്നു.ഹസീനയുടെ അസാന്നിധ്യത്തിലായിരുന്നു വിചാരണ നടന്നത്. ബംഗ്ലാദേശിൽ നിന്നും പുറത്താക്കപ്പെട്ട ഹസീന നിലവിൽ ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ്.മുൻകാല നേതാക്കളെ വിചാരണ ചെയ്യാൻ അനുവദിക്കുന്ന രീതിയിൽ യൂനുസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഐസിടി-ബിഡി നിയമം ഭേദഗതി ചെയ്തതോടെയാണ് ഹസീനയ്‌ക്കെതിരായ നിലവിലെ...
വിജയയാവേശത്തിൽ  എന്‍ഡിഎ; ബിഹാറില്‍ നിതീഷ് തന്നെ മുഖ്യമന്ത്രിയായേക്കും
National

വിജയയാവേശത്തിൽ  എന്‍ഡിഎ; ബിഹാറില്‍ നിതീഷ് തന്നെ മുഖ്യമന്ത്രിയായേക്കും

ദില്ലി: മഹാവിജയത്തിന്റെ ശക്തിയിൽ ബിഹാറിൽ മുഖ്യമന്ത്രിയായി തുടരുമെന്ന് ഉറപ്പാക്കി നിതീഷ് കുമാർ. ഉപമുഖ്യമന്ത്രി പദവികളുമായി ബന്ധപ്പെട്ട പ്രാഥമിക ധാരണപ്രകാരം രണ്ട് സ്ഥാനങ്ങളും തൽക്കാലം ബിജെപി കൈവശം വയ്ക്കും. അഞ്ച് വർഷത്തെ കാലയളവിൽ കൂട്ടുകക്ഷികളെ കൂടുതൽ ഉൾപ്പെടുത്തി മുഖ്യമന്ത്രി സ്ഥാനം ഭാവിയിൽ ബിജെപി ആവശ്യപ്പെടാനും സാധ്യതയുണ്ടെന്ന വിലയിരുത്തലും നിലനിൽക്കുന്നു. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 18-ന് നടക്കും.  നിതീഷിനെ മുഖ്യമന്ത്രിപോസ്റ്റിന്റെ മുഖമായി മുന്നോട്ട് വെച്ച് നടത്തിയ പ്രചാരണം മികച്ച വിജയത്തിൽ കലാശിച്ചു. പതിനെട്ടാം നിയമസഭയുടെ ചുമതലയേൽക്കാൻ നിതീഷ് കുമാർ ഒരുങ്ങുകയാണ്.തുടക്കത്തിൽ ബിജെപി ഈ വിഷയത്തിൽ മൗനം പാലിച്ചെങ്കിലും, തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാകുമ്പോൾ നിതീഷ് തന്നെ മുഖ്യമന്ത്രിയാകും എന്ന് പാർട്ടി സമ്മതിച്ചു. കേന്ദ്രത്തിലേക്കുള്ള ജെഡിയുവിന്റെ 12 എംപിമാരുടെ പിന്തുണയും നിലനിൽക്കുന്ന...
ഡൽഹി സ്ഫോടനം: മുഖ്യസൂത്രധാരൻ ഡോ. ഉമര്‍ മുഹമ്മദിൻ്റെ വീട്  സുരക്ഷാ സേന തകർത്തു
National

ഡൽഹി സ്ഫോടനം: മുഖ്യസൂത്രധാരൻ ഡോ. ഉമര്‍ മുഹമ്മദിൻ്റെ വീട്  സുരക്ഷാ സേന തകർത്തു

ജമ്മു കശ്മീർ: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം കാർ സ്ഫോടനം നടത്തിയ മുഖ്യസൂത്രധാരൻ ഡോ. ഉമർ മുഹമ്മദിൻ്റെ വീട് തകര്‍ത്ത് സുരക്ഷാ സേന. ഉമർ മുഹമ്മദിൻ്റെ പുൽവാമയിലെ വീടാണ് സുരക്ഷാ സേന തകർത്ത്.ഡൽഹി സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച ഹ്യുണ്ടായി ഐ20 ഓടിച്ചിരുന്നത് ഡോ. ഉമർ മുഹമ്മദാണെന്ന് കഴിഞ്ഞ ദിവസമാണ് സ്ഥിരീകരിച്ചത്. സംഭവസ്ഥലത്ത് നിന്നും ലഭിച്ച കയ്യും ഉമറിൻ്റെ അമ്മയുടെ ഡിഎൻഎയും വച്ച് നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയിൽ ജോലി ചെയ്തിരുന്നവരാണ് സ്ഫോടനക്കേസിലെ പ്രതികൾ, ഡോക്ടർമാരായ ഷഹീൻ, മുസമ്മിൽ, ഉമർ എന്നിവർ. ഷഹീനും മുസമ്മിലും നിലവിൽ അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിലാണ്. ഡോ. ഉമർ മുഹമ്മദും ഡോ. മുസമ്മിലും പുൽവാമയിൽ നിന്നുള്ളവരും ഡോ. അദീൽ റാത്തർ അനന്ത്‌നാഗിൽ നിന്നുമുള്ളയാളാണ്. ജെയ്‌ഷെ പുതുതായി ആരംഭിച്ച വനിതാ ബ്രിഗേഡായ ജമാഅത്ത്-ഉൽ-മോമിനാത്തിൻ്റെ പ്രധാന പ്രവർത്തകയാണ് ഉമറിൻ്റെ ഭാര്യ അ...
National
ഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തണമെന്ന് സുപ്രീം കോടതി. ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കണം. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ നയങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ പ്രതിനിധീകരിച്ച സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനാണ് ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തത്. തുടക്കത്തിൽ വൈദ്യുത വാഹനങ്ങളുടെ വില കൂടുതലായിരുന്നുവെന്നും പിന്നീട് അവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ആനുകൂല്യങ്ങൾ നൽകിയിരുന്നതായും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കണം. വലിയ ഇലക്ട്രിക് വാഹനങ്ങളും വിപണിയിലുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ വന്നാൽ ആവശ്യ...
രാജ്യത്ത് പെട്രോൾ, ഡീസൽ വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തണമെന്ന് സുപ്രീം കോടതി
National

രാജ്യത്ത് പെട്രോൾ, ഡീസൽ വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തണമെന്ന് സുപ്രീം കോടതി

ഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വാഹനങ്ങൾ ഘട്ടംഘട്ടമായി നിർത്തണമെന്ന് സുപ്രീം കോടതി. ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കണം. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ നയങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ പ്രതിനിധീകരിച്ച സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനാണ് ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തത്. തുടക്കത്തിൽ വൈദ്യുത വാഹനങ്ങളുടെ വില കൂടുതലായിരുന്നുവെന്നും പിന്നീട് അവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി ആനുകൂല്യങ്ങൾ നൽകിയിരുന്നതായും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കണം. വലിയ ഇലക്ട്രിക് വാഹനങ്ങളും വിപണിയിലുണ്ട്. ഇലക്ട്രിക് വാഹനങ്ങൾ വന്നാൽ ആ...