BREAKING NEWS


Latest news

കോട്ടയം മെഡിക്കൽ കോളജ് പതിനാലാം നില ഇടിഞ്ഞു വീണു; ഉപയോഗത്തിലുള്ള കെട്ടിടമല്ല ഇടിഞ്ഞു വീണതെന്ന് മന്ത്രി വീണാ ജോർജ്
Latest news

കോട്ടയം മെഡിക്കൽ കോളജ് പതിനാലാം നില ഇടിഞ്ഞു വീണു; ഉപയോഗത്തിലുള്ള കെട്ടിടമല്ല ഇടിഞ്ഞു വീണതെന്ന് മന്ത്രി വീണാ ജോർജ്

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടം ഇടിഞ്ഞ് വീണതിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി. ഉപയോഗത്തിലുള്ള കെട്ടിടമല്ല ഇടിഞ്ഞു വീണതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇവിടെ ചികിത്സകൾ നടക്കുന്നില്ല. ഉപയോഗ ശൂന്യമായത് കൊണ്ട് ബിൽഡിംഗ് അടച്ചിട്ടിരിക്കുകയായിരുന്നു മന്ത്രി പറഞ്ഞു. കെട്ടിടം അടച്ചിട്ടിരുന്നതിനാൽ വലിയ അപകടം ഒഴിവായി. രണ്ട് കുട്ടികൾക്കാണ് പരുക്കേറ്റത്. ആർക്കും ഗുരുതര പരുക്കുകൾ ഇല്ല. അപകടത്തെ കുറിച്ച് കൂടുതൽ പരിശോധിച്ചിട്ട് പറയാമെന്നും വീണാ ജോർജ് വ്യക്തമാക്കി. മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞുവീണത്. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ടെന്നാണ് വിവരം. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയും സ്ഥലത്തുണ്ട്. അഗ്നിരക്ഷാ സേനയും പൊലീസും പരിശോധന തുടരുകയാണ്....
ആറന്മുള വള്ളസദ്യ ഈ മാസം 13 മുതൽ ആരംഭിക്കും
Pathanamthitta, Kerala News, Latest news, Top News, Topnews

ആറന്മുള വള്ളസദ്യ ഈ മാസം 13 മുതൽ ആരംഭിക്കും

ആറന്മുള വള്ളസദ്യ ഈ മാസം 13 മുതൽ ഒക്ടോബർ 2 വരെ നടക്കും. പള്ളിയോട സേവാ സംഘവും തിരുവിതാകൂർ ദേവസ്വം ബോർഡും സംയുക്തമായാണ് ആറന്മുള ക്ഷേത്രത്തിൽ വള്ളസദ്യ വഴിപാടു നടത്തുന്നത്. ആകെ 500 വള്ളസദ്യകൾ നടത്താനാണ് ലക്ഷ്യം. ഇതുവരെ 390 സദ്യകളുടെ ബുക്കിങ് കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. ഒരു ദിവസം 120 പേർക്കു സദ്യ ഒരുക്കിയിട്ടുണ്ട്. ബുക്കിങ് ആരംഭിച്ചു. 15 സദ്യാലയങ്ങളാണ് ക്രമീകരിച്ചിട്ടുണ്ട്. ആകെ 15 സദ്യ കോൺട്രാക്ടർമാരാണ് സദ്യ ഒരുക്കുന്നത്. 44 വിഭവങ്ങൾ ഇലയിൽ വിളമ്പുമ്പോൾ 20 വിഭവങ്ങൾ പാടി ചോദിക്കുന്ന മുറയ്ക്ക് വഴിപാടുകാരൻ ഇലയിൽ വിളമ്പുന്നു. പാസ് മുഖേനയാണ് പ്രവേശനം. സദ്യയിൽ പങ്കെടുക്കുന്നവർക്ക് സദ്യയുടെ പ്രത്യേകതകൾ അറിയുന്നതിന് വഞ്ചിപ്പാട്ട് സംഘം വിഭവങ്ങൾ‌ പാടി ചോദിക്കുന്ന രീതിയും ഒരുക്കിയിട്ടുണ്ട്. ഹൈക്കോടതി വിധി പ്രകാരം സദ്യയുടെ നടത്തിപ്പിന്റെ മേൽനോട്ടത്തിനായി നിർവഹണ സമിതി നിലവിൽ വന്നു. സ്പെഷൽ പാസ് സദ്യ ഈ മ...
‘ഏത് നടപടി നേരിടാനും തയ്യാർ’; ഡോ ഹാരിസ് ചിറയ്ക്കൽ
Latest news

‘ഏത് നടപടി നേരിടാനും തയ്യാർ’; ഡോ ഹാരിസ് ചിറയ്ക്കൽ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നടത്തിയതിൽ പ്രതികരണവുമായി ഡോ ഹാരിസ് ചിറയ്ക്കൽ. "ഒന്നിലും ഭയമില്ലന്ന് ആദ്യമെ പറഞ്ഞു. ബ്യൂറോക്രസിക്ക് എതിരെ മാത്രമാണ് താൻ ഫേസ്ബുക്കിൽ പറഞ്ഞത്. പറഞ്ഞ രീതിയിൽ തനിക്ക് തെറ്റ് പറ്റി. ഏത് നടപടി നേരിടാനും താൻ തയ്യാർ" ഡോ ഹാരിസ് ചിറയ്ക്കൽ പറഞ്ഞു. പ്രശ്നപരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ സമിതി ആരാഞ്ഞപ്പോൾ തുറന്നുപറയുകയും അത്യാവശ്യമായി പരിഹരിക്കേണ്ട കാര്യങ്ങൾ എഴുതി നൽകുകയും ചെയ്തുവെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.തൻ്റെ തുറന്നുപറച്ചിൽ പ്രയോജനം ചെയ്തുവെന്നും ഡോ. ഹാരിസ് പറഞ്ഞു. രോഗികൾ തന്നെക്കണ്ട് പുഞ്ചിരിച്ച് നന്ദി അറിയിച്ചാണ് പോയത്. ആ പുഞ്ചിരിയാണ് തനിക്കുള്ള സമ്മാനമെന്നും ഡോ. ഹാരിസ് വ്യക്തമാക്കി....
മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി; നടപടി ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം
Latest news

മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി; നടപടി ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ കൊണ്ടുപോയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മാലിയിലെ കായസിലുള്ള ഡയമണ്ട് സിമന്‍റ് ഫാക്ടറിയിൽ ജോലിചെയ്തിരുന്നവരെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ഇന്ത്യ അതീവ ആശങ്ക രേഖപ്പെടുത്തി. നിരോധിത ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരർ ആണ് തട്ടികൊണ്ടുപോയത്. ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൾ-മുസ്ലിമിൻ (ജെഎൻഐഎം) ആണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സംശയം. ജൂലൈ 1 നാണ് സംഭവം നടന്നത്. സായുധരായ ഒരുസംഘം ഫാക്ടറി വളപ്പിൽ ആക്രമണം നടത്തി മൂന്ന് ഇന്ത്യക്കാരെ ബന്ദികളാക്കിയെന്നാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്. മാലിയിലുടനീളം നടന്ന ആക്രമണങ്ങളുടെ ഉത്തദരവാദിത്വം അൽ ഖ്വയിദയുടെ അനുബന്ധ സംഘടനയായ ജമാഅത്ത് നുസ്റത്ത് അൽ ഇസ്ലാം വൽ മുസ്ലിമീൻ (JNIM) ഏറ്റെടുത്തിരുന്നു. “ഈ നിന്ദ്യമായ അക്രമത്തെ ഇന്ത്യൻ സർക്കാർ അപലപിക്കുന്നു, തട്ടിക്കൊണ്ടുപോയ ഇന്ത്യൻ പൗരന്മാര...
വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്, ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു
Kerala News, Latest news

വിഎസ് അച്യുതാനന്ദൻ്റെ ആരോ​ഗ്യ നില; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്, ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വിഎസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു എന്നാണ് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചത്. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിൽ എത്തിക്കാനുള്ള ശ്രമവും തുടരുന്നു. അതേസമയം. നിലവിൽ നൽകുന്ന ചികിത്സയും വെന്റിലേറ്റർ സപ്പോർട്ടും തുടരാനാണ് മെഡിക്കൽ ബോർഡിന്റെ തീരുമാനം. ഈ മാസം 23ന് രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....
കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി
Latest news

കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി

കോഴിക്കോട്: കോഴിക്കോട് കൂടത്തായി കൂട്ടക്കൊലക്കേസ് ഒന്നാം പ്രതി ജോളി വിവാഹ മോചിതയായി. ജോളിക്കെതിരെ ഭർത്താവ് നൽകിയ വിവാഹമോചന ഹർജി തിങ്കളാഴ്ചയാണ് കോടതി അനുവദിച്ചത്. പൊന്നാമറ്റം ഷാജു സക്കറിയാസ് നൽകിയ വിവാഹമോചന ഹർജി കോഴിക്കോട് കുടുംബകോടതിയാണ് പരിഗണിച്ചത്. അഡ്വ. ജി. മനോഹർലാൽ മുഖേന നൽകിയ ഹർജിയാണ് കോടതി അനുവദിച്ചത്. ആദ്യഭാര്യയെയും മകളെയും കൊലപ്പെടുത്തിയത് ജോളിയാണെന്നും തന്നെയും കേസിൽപ്പെടുത്താൻ വ്യാജമൊഴി നൽകിയെന്നും ക്രൂരമായ കൊലപാതകങ്ങൾ നടത്തിയയാളോടൊപ്പം ജീവിക്കാനാകില്ലെന്നും ഷാജു സക്കറിയാസ് ഹർജിയിൽ വിശദമാക്കിയിരുന്നു. കൂട്ടക്കൊല നടത്തിയ ജോളി ഇനിയും ഏത് ആക്രമണത്തിനും മുതിരുമെന്നും കേസിൽ ഉൾപ്പെട്ട് റിമാൻഡിൽ വിചാരണ നീളുകയാണെന്നും അതിനാൽ വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജു സക്കറിയാസ് കോടതിയെ സമീപിച്ചത്. ഷാജുവിന്‍റെ ആദ്യഭാര്യ സിലിയുടെയും ജോളിയുടെ ആദ്യഭർത്താവ് റോയിയുടെയും മരണത്തിനു ശേഷ...
വിസ്മയ കേസ്: പ്രതി കിരൺ കുമാറിന് ജാമ്യം
Latest news

വിസ്മയ കേസ്: പ്രതി കിരൺ കുമാറിന് ജാമ്യം

കൊല്ലം: ആയുർവേദ മെഡിക്കൽ വിദ്യാർഥിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ കിരൺ കുമാറിന് ജാമ്യം ലഭിച്ചു. ശിക്ഷാവിധി സുപ്രീം കോടതി മരവിപ്പിച്ച സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചത്. നിലവിൽ കിരൺ പരോളിലാണ്. കിരൺ കുമാറിനായി അഭിഭാഷകൻ ദീപക് പ്രകാശാണ് സുപ്രീംകോടതിയില്‍ ഹാജരായത്. പത്ത് വർഷം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരെയാണ് പ്രതി കിരൺ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതി കിരൺ ഇതേ ആവിശ്യവുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാൻ തെളിവില്ല എന്നാണ് പ്രതിയുടെ വാദം. ഭർതൃ പീഡനത്തെ തുടർന്നാണ് വിസ്മയ 2021 ജൂണില്‍ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ചത്. ഭർത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതൽ ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. 100 പവന്‍ സ്വര്‍ണവും...
പ്രധാനമന്ത്രിയുടെ വിദേശസന്ദർശനം ഇന്ന് മുതൽ; എട്ട് ദിവസങ്ങളിലായി അഞ്ച്  രാജ്യങ്ങൾ സന്ദർശിക്കും
Latest news

പ്രധാനമന്ത്രിയുടെ വിദേശസന്ദർശനം ഇന്ന് മുതൽ; എട്ട് ദിവസങ്ങളിലായി അഞ്ച് രാജ്യങ്ങൾ സന്ദർശിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശസന്ദർശനം ഇന്ന് മുതൽ. ജൂലൈ 9 വരെ നീണ്ടുനിൽക്കുന്ന എട്ട് ദിവസത്തെ സന്ദർശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്. പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ രണ്ടാമത്തെ അഞ്ച് രാഷ്ട്ര സന്ദർശനമാണിത്. ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അർജൻ്റീന, ബ്രസീൽ, നമീബിയ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. ഘാനയിലേക്കാണ് ആദ്യസന്ദർശനം. പിന്നീട് ട്രിനിഡാഡ് ആൻഡ് ടുബാഗോയിലും മോദി സന്ദർശിക്കും. ഈ മാസം 6, 7 തീയതികളിൽ ബ്രസീലിലെ റിയോഡി ജനീറോയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. പത്ത് വർഷത്തിനിടെ മോദി നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ നയതന്ത്ര സന്ദർശനമാണിത്....
ബെം​ഗളൂരു ദുരന്തം; ഉത്തരവാദി ആർസിബിയെന്ന് ട്രിബ്യൂണൽ
Latest news, National, News

ബെം​ഗളൂരു ദുരന്തം; ഉത്തരവാദി ആർസിബിയെന്ന് ട്രിബ്യൂണൽ

ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്‍റെ വിജയാഘോഷത്തിനിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തത്തിന് കാരണം ആര്‍സിബി ടീമിന്‍റെ അനാവശ്യ തിടുക്കമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ റിപ്പോര്‍ട്ട്. നഗരത്തില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതിന് പിന്നില്‍ ആര്‍സിബിയാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ആര്‍സിബി വിജയാഘോഷം സംഘടിപ്പിക്കുന്ന കാര്യം ആരാധകരെ അറിയിച്ചത്. അതിന് മുമ്പ് ആവശ്യമായ അനുമതികളൊന്നും വാങ്ങിയിരുന്നില്ല. ആര്‍സിബിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് കണ്ട് കാണികള്‍ തടിച്ചുകൂടുകയായിരുന്നു. വിജയാഘോഷത്തോടനുബന്ധിച്ച് അവസാനനിമിഷം ആര്‍സിബി നടത്തിയ പ്രഖ്യാപനം ദ്രോഹിക്കുന്ന തരത്തിലുള്ള സമീപനമെന്നും ട്രിബ്യൂണല്‍ വിമര്‍ശിച്ചു. ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് പോലീസിന് മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാനാ...
ശിവഗംഗ കസ്റ്റഡിമരണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി
Top News, India, Latest news, National

ശിവഗംഗ കസ്റ്റഡിമരണം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി

ശിവഗംഗ കസ്റ്റഡിമരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് മദ്രാസ് ഹൈക്കോടതി. മധുരൈ ബെഞ്ചാണ് ഒരാഴചയ്ക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കാൻ നിര്‍ദേശിച്ചത്. സിബിസിഐഡിയുടെ പ്രത്യേകസംഘവും കേസ് അന്വേഷിക്കണം. അജിത് കുമാര്‍ പൊലീസില്‍ നിന്ന് നേരിട്ടത് അതിക്രൂര പീഡനമാണെന്നും കോടതി വിമര്‍ശിച്ചു. അജിത്തിനെ പൊലീസ് മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. അജിത് കുമാറിനെ കസ്റ്റഡിയിലെടുത്ത ശേഷം ആളൊഴിഞ്ഞ മൈതാനത്ത് വച്ച് പൊലീസ് ക്രൂരമായി മര്‍ദിച്ചു. മുപ്പതിലധികം പാടുകളാണ് ദേഹത്തുള്ളതെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആന്തരിക രക്തശ്രാവമാണ് മരണകാരണം. അജിത്തിന്റെ മുഖത്തും സ്വകാര്യഭാഗങ്ങളിലും പൊലീസ് മുളകുപൊടി തേച്ചു. പൊലീസ് സ്‌പോണ്‍സേര്‍ഡ് കുറ്റകൃത്യമാണെന്നും വാടകക്കൊലയാളികള്‍ പോലും ഒരാളെ ഇങ്ങനെ മര്‍ദിക്കില്ലെന്നും കോടതി വിമര്‍ശിച്ചു. ശിവഗംഗ കസ്റ്റഡിമരണത്തില്‍ പൊലീസിന്റെ...