BREAKING NEWS


Latest news

‘വർഗീയത ആരു പറഞ്ഞാലും എതിർക്കും’: വി ഡി സതീശൻ
Top News, Kerala News, Latest news, Politics

‘വർഗീയത ആരു പറഞ്ഞാലും എതിർക്കും’: വി ഡി സതീശൻ

വെള്ളാപ്പള്ളിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശ്രീനാരായണഗുരു എന്ത് പറയാൻ പാടില്ലെന്ന് പറഞ്ഞോ അതാണ് വെള്ളാപ്പള്ളി പറയുന്നത്. ഇതുവരെയും ഈഴവർക്ക് എതിരെ ഒന്നും പ്രവർത്തിച്ചിട്ടില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി. താൻ 25 വർഷമായി MLA യാണ്. 52% ഈഴവരുള്ള മണ്ഡലത്തിൽ നിന്നാണ് വരുന്നത്. തന്നെ നന്നായി അറിയുന്നത് മണ്ഡലത്തിൽ ഉള്ളവർക്കാണ്. വർഗീയത ആരു പറഞ്ഞാലും അതിനെതിരെ പ്രതികരിക്കും. അതിൽ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ ല്ലെന്നും സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ ഒരു വിഷയവുമല്ല. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യുഡിഎഫ് നടത്തുന്നുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ ടീം യുഡിഎഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേടെന്നും വി ഡി സതീശൻ ആരോപിച്ചു. വോട്ടർ പട്ടികയുടെ വിവരം ശേഖരിച്ച ഉദ്യോഗസ്ഥർ സിഐഎമുകാരാണ്. ഒരു വ...
പന്തിന് പകരക്കാരനായി കളത്തിൽ എൻ. ജഗദീശൻ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്
Top News, Cricket, India, Latest news, Sports

പന്തിന് പകരക്കാരനായി കളത്തിൽ എൻ. ജഗദീശൻ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്

തമിഴ്‌നാട്ടിൽ നിന്നുള്ള എൻ. ജഗദീശൻ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ പരുക്കേറ്റുപോയ ഋഷഭ് പന്തിന് പകരക്കാരൻ ആയിട്ടാണ് ജഗദീശൻ ടീമിൽ എത്തിയിരിക്കുന്നത്. വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ റോളിൽ എത്തുന്ന അദ്ദേഹം ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിന്റെ സ്‌ക്വാഡിലാണ് ഉൾപ്പെട്ടിരിക്കുന്നത്. 29 വയസുകാരനായ ജഗദീശൻ, 2016-ൽ രഞ്ജി ട്രോഫിയിലൂടെ തമിഴ്‌നാടിനായി അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ മത്സരത്തിൽ തന്നെ അദ്ദേഹം സെഞ്ച്വറി നേടി. 2022-ലെ വിജയ് ഹസാരെ ട്രോഫിയിൽ തുടർച്ചയായി അഞ്ച് സെഞ്ച്വറികൾ നേടികൊണ്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ലോക റെക്കോർഡ് സ്ഥാപിച്ചു. ഇത് അദ്ദേഹത്തിന്റെ കരിയറിലെ ഒരു നാഴികക്കല്ലായി. ഇതേ പരമ്പരയിൽ തന്നെ 277 റൺസ് നേടികൊണ്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചു. 52 ഫസ്റ്റ് ക്ലാ...
യുഎസ് വ്യാപാര കരാറുമായി വളരെ അടുത്തുവെന്ന് പാകിസ്ഥാൻ
World, Latest news, Politics, Top News

യുഎസ് വ്യാപാര കരാറുമായി വളരെ അടുത്തുവെന്ന് പാകിസ്ഥാൻ

അമേരിക്കയുമായി ദീർഘകാലമായി കാത്തിരുന്ന വ്യാപാര കരാർ ഒപ്പിടുന്നതിന്റെ വക്കിലാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ വെള്ളിയാഴ്ച പറഞ്ഞു, എന്നാൽ അമേരിക്കൻ ഉദ്യോഗസ്ഥർ സമയപരിധി വാഗ്ദാനം ചെയ്തില്ല. യുഎസുമായി ഒരു കരാർ അന്തിമമാക്കുന്നതിന് ഞങ്ങൾ വളരെ അടുത്താണെന്ന് ഞാൻ കരുതുന്നു" വാഷിംഗ്ടണിലെ അറ്റ്ലാന്റിക് കൗൺസിലിലെ സദസ്സിനോട് ഡാർ പറഞ്ഞു. "ഞങ്ങളുടെ ടീമുകൾ ഇവിടെയുണ്ട്... ചർച്ച ചെയ്യുന്നു, വെർച്വൽ മീറ്റിംഗുകൾ നടത്തുന്നു, ഇപ്പോൾ മെച്ചപ്പെടുത്താൻ പ്രധാനമന്ത്രി ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് മാസങ്ങളാകില്ല, ആഴ്ചകൾ പോലും ആകില്ല, ദിവസങ്ങൾ മാത്രമാണ്.” അദ്ദേഹം ആത്മവിശ്വാസത്തോടെ കൂട്ടിച്ചേർത്തു. ഡാറിന്റെ ശുഭാപ്തിവിശ്വാസം ഉണ്ടായിരുന്നിട്ടും, യുഎസ് പക്ഷം കൂടുതൽ ജാഗ്രതയോടെയാണ് സംസാരിച്ചത്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള ഡാറിന്റെ കൂടിക്കാഴ്ചയെക്കുറിച്ചുള്ള സ്റ്റേറ്റ് ഡിപ്പാ...
100 വർഷത്തിനിടെ ഇത്രയും നീണ്ട സൂര്യഗ്രഹണം! അറബ് രാജ്യങ്ങൾ പകൽ സമയത്ത് ഇരുട്ടിൽ മൂടും
Gulf, India, Latest news, Science, Top News

100 വർഷത്തിനിടെ ഇത്രയും നീണ്ട സൂര്യഗ്രഹണം! അറബ് രാജ്യങ്ങൾ പകൽ സമയത്ത് ഇരുട്ടിൽ മൂടും

2027 ഓഗസ്റ്റ് 2 ന്, ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം സംഭവിക്കാൻ പോകുന്നു. ഇത് അറബ് ലോകത്തിന് വളരെ സവിശേഷമായിരിക്കും. 6 മിനിറ്റിലധികം നീണ്ടുനിൽക്കുന്ന പൂർണ്ണ സൂര്യഗ്രഹണം അറബ് ലോകത്ത് മാത്രമല്ല, വടക്കേ ആഫ്രിക്കൻ രാജ്യങ്ങളിലും ദൃശ്യമാകും. ലക്‌സർ (ലാസ് വെഗാസ്, യുഎസ്എ), ജിദ്ദ (സൗദി അറേബ്യ), ബെൻഗാസി (ലിബിയ) തുടങ്ങിയ നഗരങ്ങളിൽ 6 മിനിറ്റിലധികം പൂർണ്ണ സൂര്യഗ്രഹണം ഉണ്ടാകും. അറബ് ലോകത്തെ ദശലക്ഷക്കണക്കിന് ആളുകൾക്ക് പൂർണ്ണ സൂര്യഗ്രഹണം കാണാനുള്ള അപൂർവ അവസരമാണിത്. പൂർണ്ണ സൂര്യഗ്രഹണ സമയത്ത് എന്ത് സംഭവിക്കും? പൂർണ്ണ സൂര്യഗ്രഹണ സമയത്ത്, പകൽ സമയം രാത്രിയായി മാറുന്നു, കാരണം ഭൂമിക്ക് പ്രകാശം നൽകുന്ന സൂര്യൻ പൂർണ്ണമായും അപ്രത്യക്ഷമാകുന്നു. ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ വരുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. 2027 ഓഗസ്റ്റ് 2 ന് ചന്ദ്രൻ സൂര്യന് തൊട്ടുമുന്നിലൂടെ കടന്നുപോകും. ഈ സമയത്ത്, സൂര്യൻ...
ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ
Top News, India, Kerala News, Latest news, Money, National

ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ

ആശമാരുടെ ഇൻസെന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ. 2000 രൂപയിൽ നിന്ന് 3500 രൂപയാക്കി കൂട്ടി. ലോക്സഭയിൽ ആണ് കേന്ദ്രം മറുപടി നൽകിയത്. എൻ കെ പ്രേമചന്ദ്രൻ എം പിയുടെ ചോദ്യത്തിനാണ് ലോക്സഭയിൽ കേന്ദ്ര സർക്കാർ മറുപടി നൽകിയത്. മാർച്ച് 4 ലെ എൻ എച്ച് എം യോഗത്തിൽ ആശവർക്കർമാരുടെ ഇൻസെന്‍റീവ് വർധിപ്പിക്കാൻ തീരുമാനിച്ചതായാണ് കേന്ദ്രം അറിയിച്ചത്. ആശവർക്കർമാരുടെ വിരമിക്കൽ ആനുകൂല്യം ഇരുപതിനായിരത്തിൽ നിന്ന് അൻപതിനായിരമാക്കിയെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 10 വർഷം സേവനമനുഷ്ഠിച്ച് പിരിഞ്ഞു പോകുന്നവർക്കാണ് ഈ ആനുകൂല്യം. ആശവർക്കർമാരുടെ മികവിന്റെ അടിസ്ഥാനത്തിൽ ആരോഗ്യമേഖലയിലെ വിവിധപദ്ധതികൾക്കായി പ്രത്യേക ഇൻസെന്റീവും നൽകുന്നുണ്ട്. എൻ.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായായി കേന്ദ്ര ആരോഗ്യസഹമന്ത്രി പ്രതാപ്റാവു ജാദവാണ് ലോക്‌സഭയെ ഇക്കാര്യമറിയിച്ചത്. ആയുഷ്മാൻ ആരോഗ്യമന്ദിർ പ്രകാരം പ്രതിമാസം 1000 രൂപയുടെ ഇൻസെന്...
റൺ മഴയിൽ ചരിത്രമെഴുതി ജോ റൂട്ട്!
Top News, Cricket, India, Latest news, Sports

റൺ മഴയിൽ ചരിത്രമെഴുതി ജോ റൂട്ട്!

ഇന്നലെ ഇന്ത്യയ്ക്ക് എതിരായി നടന്ന മത്സരത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ തന്റെ സ്ഥാനം ഉയർത്തി ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട്. ഇനി മുന്നിലുള്ളത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ മാത്രം. മാഞ്ചസ്റ്ററിൽ നടക്കുന്ന ടെസ്റ്റിൽ ഇംഗ്ലണ്ടിനായി 150 റൺസ് നേടുന്നതിനിടയിലാണ് റൂട്ട് ഈ നേട്ടം കൈവരിച്ചത്. ഒറ്റ ദിവസംകൊണ്ട് മൂന്ന് ഇതിഹാസ താരങ്ങളെയാണ് അദ്ദേഹം മറികടന്നത്. ഇന്ത്യയുടെ രാഹുൽ ദ്രാവിഡ് (13288 റൺസ്), സൗത്ത് ആഫ്രിക്കയുടെ ജാക്ക് കാലിസ് (13289 റൺസ്), ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗ് (11378 റൺസ്) എന്നിവരെയാണ് റൂട്ട് പിന്നിലാക്കിയത്. 150 റൺസിൽ ആദ്യ 31 റൺസ് നേടിയപ്പോൾ തന്നെ റൂട്ട് കാലിസിനെയും, ദ്രാവിഡിന്റെയും പിന്നിലാക്കിയിരുന്നു. ഈ നേട്ടത്തിന് പുറമെ മറ്റ് നേട്ടങ്ങളും റൂട്ട് സ്വന്തമാക്കിയിട്ടുണ്ട്. ഇന്നലത്തെ സെഞ്ച്വറി നേട്ടത്തോടെ ഇന്ത്യക്കെത...
തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ടു; മിഥുന്റെ മരണത്തിൽ നി‍ര്‍ണായക നടപടി
Top News, Education, Kerala News, Latest news

തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ടു; മിഥുന്റെ മരണത്തിൽ നി‍ര്‍ണായക നടപടി

കൊല്ലത്ത് സ്കൂളിൽ വെച്ച് വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ അസാധാരണ നടപടിയുമായി സര്‍ക്കാര്‍. തേവലക്കര സ്കൂൾ മാനേജ്മെന്റ് പിരിച്ചു വിട്ട്, ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു. വൈദ്യുതി ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ടടക്കം സ്കൂൾ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. നേരത്തെ സംഭവത്തിൽ മാനേജറുടെ വിശദീകരണം വിദ്യാഭ്യാസ വകുപ്പ് തേടിയിരുന്നു. മാനേജരുടെ വിശദീകരണം തള്ളിയാണ് സ‍ര്‍ക്കാര്‍ നടപടി. മാനേജരെ അയോഗ്യനാക്കി. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് സ്കൂളിന്റെ താത്കാലിക ചുമതല നൽകി. സിപിഎം നിയന്ത്രണത്തിലുള്ള മാനേജമെന്റിനെതിരെയാണ് നടപടിയെടുത്തത്. നേരത്തെ മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാന അധ്യാപികക്ക് എതിരെ മാത്രം നടപടി എടുത്ത് വിവാദമായിരുന്നു. പാർട്ടി മാനേജമെന്റിനെ സംരക്ഷിക്കുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നതോടെയാണ് മുഖം നോക...
വലവിരിച്ച് കേന്ദ്രം; 9.42 ലക്ഷത്തിലധികം സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു
Top News, Crime, India, Latest news, Technology

വലവിരിച്ച് കേന്ദ്രം; 9.42 ലക്ഷത്തിലധികം സിം കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു

രാജ്യത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള നിരന്തരമായ ശ്രമങ്ങള്‍ ഫലം കാണുന്നതായി കേന്ദ്ര സര്‍ക്കാര്‍. സൈബര്‍ തട്ടിപ്പുകളിലൂടെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടായിരുന്ന 5,489 കോടി രൂപയിലധികം തുക ഇതിനോടകം സംരക്ഷിക്കാനായെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 9.42 ലക്ഷത്തിലധികം സിം കാര്‍ഡുകളും 2.63 ലക്ഷത്തിലധികം ഐഎംഇഐ നമ്പറുകളും ബ്ലോക്ക് ചെയ്തതായും കേന്ദ്രം വ്യക്തമാക്കി. സൈബര്‍ കുറ്റകൃത്യങ്ങള്‍ സമഗ്രവും ഏകോപിതവുമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം വിവിധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ : എല്ലാത്തരം സൈബര്‍ കുറ്റകൃത്യങ്ങളെയും ഏകോപിതമായും സമഗ്രമായും നേരിടുന്നതിനായി ആഭ്യന്തര മന്ത്രാലയം ഒരു പ്രത്യേക വിഭാഗമായി ഐ4സി (I4C) സ്ഥാപിച്ചു. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ : I4C-യു...
വമ്പൻ ഇടിവ്, സ്വർണവില ഇന്നും കുറഞ്ഞു
Money, Kerala News, Latest news, Top News

വമ്പൻ ഇടിവ്, സ്വർണവില ഇന്നും കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ബുധനാഴ്ച റെക്കോർഡ് വിലയിൽ എത്തിയ സ്വർണവില തുടർ ദിവങ്ങളിൽ കുറഞ്ഞിരുന്നു. ഇന്നലെ 360 രൂപയാണ് പവന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ സ്വർണവില 74,000 ത്തിനും താഴെയെത്തി. ഇന്ന് 400 രൂപയാണ് കുറ‍ഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 73,280 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1760 രൂപയാണ് പവന് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 9160 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7515 രൂപയാണ്. 14 കാരറ്റ് സ്വർണത്തിന്റെ വില .5855 രൂപയാണ്. 9 കാരറ്റ് സ്വർണത്തിന്റെ വില 3775 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 123 രൂപയാണ്. Tag: Huge decline, gold prices still lower today...
നിമിഷപ്രിയയുടെ മോചനം; നിലപാട് ശക്തമാക്കി തലാലിന്റെ കുടുംബം
World, India, Kerala News, Latest news, Top News

നിമിഷപ്രിയയുടെ മോചനം; നിലപാട് ശക്തമാക്കി തലാലിന്റെ കുടുംബം

യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനശ്രമങ്ങളിൽ തിരിച്ചടിയായി ഏകോപനമില്ലാത്ത പ്രചാരണങ്ങളും വീഡിയോകളും. ഏറ്റവുമൊടുവിൽ നിമിഷപ്രിയ ഉടൻ മോചിതയാകുമെന്ന ഇവാഞ്ചലിസ്റ്റ് ഡോ. കെ എ പോളിന്‍റെ വീഡിയോയാണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ പ്രകോപിപ്പിച്ചത്. അവകാശവാദം തലാലിന്റെ സഹോദരൻ നിഷേധിച്ചു. ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ ഡോ. കെ എ പോളാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്നും ഉടൻ മോചിതയാകുമെന്നും വീഡിയോ പുറത്തുവിട്ടത്. രേഖകളോ തെളിവുകളുടെ പിൻബലമോ ഇല്ലാതെയായിരുന്നു ഇത്. എല്ലാം വ്യാജ വാർത്തയെന്നും ശിക്ഷ നടപ്പാക്കുന്നതാണ് ഞങ്ങൾ കാത്തിരിക്കുന്നതെന്നും തലാലിന്റെ സഹോദരൻ അബ്ദുൽഫത്താ മെഹദി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതിന് പിന്നാലെ ഇടപെട്ട ഓരോരുത്തരും തമ്മിൽ തുടങ്ങിയ അവകാശ വ...