BREAKING NEWS


Latest news

Election, Kerala News, Latest news

പാലാ നഗര സഭയിൽ രണ്ടിടത്ത് എൽഡിഎഫ് വിജയിച്ചു

ആദ്യ ഫലം പുറത്ത് വരുമ്പോൾ വർക്കല, പാലാ, ഒറ്റപ്പാലം ബത്തേരി എന്നീ നഗര സഭകളിൽ ആയി എൽഡിഎഫ് അഞ്ചു സീറ്റിലും പറവൂർ മുക്കം, കൊട്ടാരക്കര നഗരസഭകളിലായി യുഡിഎഫ് വിജയിച്ചു. പാലാ നഗര സഭയിൽ ഒന്ന്, രണ്ട്, മൂന്ന് വാർഡുകൾ എൽഡിഎഫ് കേരള കോൺഗ്രസ് ജയിച്ചു.
Election, Kerala News, Latest news

ഇടത് പക്ഷം മുന്നേറ്റം തുടരുന്നു

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി. ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ തിരുവനന്തപുരം വർക്കലയിൽ ഇടത് പക്ഷം മുന്നേറ്റം തുടരുകയാണ്. കോൺഗ്രസിന്റെ കോട്ടയായ പാലായിലും ഇടത് മുന്നണി മുന്നേറ്റം തുടരുകയുമാണ്. കൊല്ലം എട്ടിടത്ത് ഇടത് പക്ഷവും, രണ്ടിടത്ത് യുഡിഎഫ് മുന്നേറ്റവും ആണ്.
Election, Kerala News, Latest news

വോട്ടെണ്ണൽ ആരംഭിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു കഴിഞ്ഞു. ആദ്യം എണ്ണുന്നത് കോവിഡ് രോഗികൾക്ക് ആയി ഒരുക്കിയ തപാൽ വോട്ടുകൾ ആണ്. കോവിഡ് മാനദണ്ഡം പാലിച്ചാണ് ക്രമീക്കരണങ്ങൾ. കൗറണ്ടിങ് ഓഫീസർ മാർ മാസ്ക്കും, ഫേസ് ഷീൽഡും, കയ്യുറകളും ധരിക്കാനും, സാനിറ്റൈസർ ഉപയോഗിക്കാനും നിർദേശം ഉണ്ട്. ഉച്ചയോടെ എല്ലാം ഫലവും പുറത്ത് വരും. ...
Kerala News, Latest news

വോട്ടെണ്ണൽ ആരംഭിച്ചു; ആദ്യ ഫലസൂചനകള്‍ എട്ടേകാലോടെ

കോര്‍പ്പറേഷന്‍, പഞ്ചായത്ത് ഫലങ്ങള്‍ 11 മണിയോടെ പുറത്തുവരും തിരുവനന്തപുരം: സംസ്​ഥാനത്ത്​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ നടന്ന തെരഞ്ഞെടുപ്പില്‍ വോ​ട്ടെണ്ണല്‍ തുടങ്ങി. 244 വോ​​ട്ടെണ്ണല്‍ കേന്ദ്രങ്ങളിലാണ്​ വോ​ട്ടെണ്ണല്‍. 941 ​ഗ്രാമപഞ്ചായത്തുകള്‍, 14 ജില്ല പഞ്ചായത്തുകള്‍, 152 ബ്ലോക്കുകള്‍ 86 മുനിസിപ്പാലിറ്റികള്‍, 6 കോര്‍​പറേഷന്‍ എന്നിവിടങ്ങളിലെ വോട്ടാണ്​ ​എണ്ണുന്നത്​. ആദ്യം എണ്ണുക കോവിഡ് ബാധിതര്‍ക്ക് വിതരണം ചെയ്ത സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളായിരിക്കും. ബ്ലോക്ക് തലത്തിലുള്ള വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ ത്രിതല പഞ്ചായത്തുകളിലെ വോട്ടെണ്ണല്‍ നടക്കും. മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അത് സ്ഥാപനങ്ങളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടെണ്ണും. അതത് വരണാധികാരികളായിരിക്കും ഗ്രാമപഞ്ചായത്തുകളിലെയും ബ്ലോക്ക് പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്...
Election, Kerala News, Latest news

ജനം ആർക്കൊപ്പം?മിനിറ്റുകൾ മാത്രം

തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ഇനി നിമിഷങ്ങൾ മാത്രം. കോവിഡ് ബാധിതർക്ക് ഉണ്ടായിരുന്ന സ്പെഷ്യൽ തപാൽ വോട്ടുകൾ ആണ് ആദ്യം എണ്ണുക. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി കഴിഞ്ഞു. ഉച്ചയോടെ എല്ലാം ഫലങ്ങളും പുറത്ത് വരും. ജനങ്ങൾ ആർക്കൊപ്പം എന്ന് ഇന്ന് അറിയാം. സംസ്ഥാനത്ത് ആകെ 24 4 വോട്ടെണ്ണൽ കേന്ദ്രങ്ങൾ ആണ് ഉള്ളത്. ...
Crime, Latest news

ശ്രീറാം വെങ്കിട്ടരാമന് സിസിടിവി ദൃശ്യം നല്‍കരുത്: പ്രോസിക്യൂഷന്‍

തിരുവനന്തപുരം: കാറിടിച്ച്‌ മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് സിസിടിവി ദൃശ്യങ്ങള്‍ നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ. പോലീസിന് തെളിവായി നല്‍കിയ രണ്ട് സിഡികള്‍ തനിക്കും നല്‍കണമെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ മുൻപ് ആവശ്യപ്പെട്ടിരുന്നു. ദൃശ്യങ്ങള്‍ നല്‍കാനുള്ള നിയമസാധുതയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ശ്രീറാം വെങ്കിട്ടരാമന്റെ ആവശ്യത്തെ തുടര്‍ന്ന് രേഖകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രേഖകള്‍ നല്‍കുന്നത് ഇന്ന് പ്രോസിക്യൂഷന്‍ എതിര്‍ത്തു. ദൃശ്യങ്ങള്‍ നേരിട്ട് പ്രതിക്ക് നല്‍കാന്‍ നിയമസാധുതയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഡിസംബര്‍ 30 നാണു ഇക്കാര്യത്തില്‍ കോടതി അന്തിമ തീരുമാനം എടുക്കുക. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച്‌ അമിത വേഗ...
Crime, Latest news

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റില്ല; ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തളളി. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ജഡ്‌ജി വിവേചനപരമായി പെരുമാറുന്നുവെന്ന് ആരോപണം ഉയര്‍ത്തി കോടതി മാറ്റാനാകില്ലെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കോടതി ഒരു തീരുമാനമെടുത്താല്‍ നിയമപരമായി അത് ചോദ്യം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതല്ലാതെ ജഡ്‌ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുന്നത് ശരിയായ രീതിയല്ല. വിചാരണ കോടതി മാറ്റണന്ന ആവശ്യത്തോട് യോജിക്കാനാകില്ല. വിചാരണ കോടതി വിധിയോട് സര്‍ക്കാരിന് എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. വലിയ തോതിലുളള മാദ്ധ്യമ ശ്രദ്ധ ലഭിച്ച കേസായതിനാല്‍ ജഡ്‌ജിക്ക് അതുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം പരാമര...
Crime, Latest news

എം ശിവശങ്കറിന്റെ അറസ്റ്റിന് തടസങ്ങളില്ല; എന്‍ഐഎയ്ക്ക് നിയമോപദേശം

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന്റെ അറസ്റ്റിന് തടസങ്ങളില്ലെന്ന് എന്‍ഐഎയ്ക്ക് നിയമോപദേശം ലഭിച്ചു . ഹൈക്കോടതി വിധി വന്ന ശേഷം യുഎപിഎ സെക്ഷന്‍ 15 നിലനില്‍ക്കുമോയെന്നതില്‍ നടപടിയും സ്വീകരിക്കാം. ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത്, ഡോളര്‍കടത്ത്, കള്ളപ്പണക്കേസുകളില്‍ ഇ ഡിയും കസ്റ്റംസും കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടും എന്‍ഐഎ മാത്രം തീരുമാനം എടുത്തിരുന്നില്ല. മെല്ലെപ്പോക്ക് യുഎപിഎ നിലനില്‍ക്കുമോയെന്ന ആശങ്കയുള്ളതിനാലായിരുന്നു ഇത് . നേരത്തെ അറസ്റ്റിലായ പ്രതികളാണ് സ്വര്‍ണക്കടത്തില്‍ യുഎപിഎ 15ാം വകുപ്പ് ചുമത്തിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ വാദം സ്വര്‍ണക്കടത്തിലല്ല, കള്ളനോട്ട് കേസിലാണ് ഈ വകുപ്പ് ബാധകമെന്നാണ്. കേസില്‍ ഇതോടെ അന്വേഷണ സംഘം പ്രതിരോധത്തിലായി. എന്നാല്‍ എന്‍ഐഎ,വ...
India, Latest news

പാ​ര്‍​ല​മെ​ന്‍റ് ശീ​ത​കാ​ല സ​മ്മേ​ള​നം ഒ​ഴി​വാ​ക്കി

സമ്മേളനം ഒഴിവാക്കിയത് കോ​വി​ഡ് പ്ര​തി​സ​ന്ധി കാരണം ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് പ്ര​തി​സ​ന്ധി​, ഇ​ത്ത​വ​ണ​ത്തെ പാ​ര്‍​ല​മെ​ന്‍റ് ശീ​ത​കാ​ല സ​മ്മേ​ള​നം ഇ​ല്ലെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ഈ ​തീ​രു​മാ​ന​ത്തെ എ​ല്ലാ രാ​ഷ്ട്രി​യ പാ​ര്‍‌​ട്ടി​ക​ളും അ​നു​കൂ​ലി​ച്ച​താ​യി പാ​ര്‍​മ​മെ​ന്‍റ​റി കാ​ര്യ​മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി അറിയിച്ചു. ജ​നു​വ​രി​യി​ല്‍ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ലേ​ക്ക് നേ​രി​ട്ട് ക​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു. ഡ​ല്‍​ഹി​യി​ല്‍ ക​ര്‍​ഷ​ക സ​മ​രം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​ര്‍​ല​മെ​ന്‍റ് വി​ളി​ച്ച്‌ ചേ​ര്‍​ത്ത് പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ധി​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി ന​ല്‍​കി​യ ക​ത്തി​ന് മ​റു​പ​ടി​യാ​യി​ട്ടാ​ണ് ശീ​ത​കാ​ല സ​മ്മേ​ള​നം ഉ​പേ​ക്ഷി​ച്ചു​വെ​ന്ന് പ്ര​ഹ്ലാ​ദ് ജോ​ഷി വ്യക്തമാക്കിയത്. കോ​വി​ഡ് പ്ര​ത...
India, Kerala News, Latest news

പാചക വാതക വില വീണ്ടും ഉയർന്നു; ഈ മാസം വില വര്‍ധിക്കുന്നത് രണ്ടാം തവണ

ഗാർഹിക പാചക വാതക വില വീണ്ടും ഉയർന്നു. 50 രൂപ വർധിച്ച് 701 രൂപയാണ് പുതിയത് വില. വാണിജ്യ ആവിശ്യങ്ങൾക്ക് ഉള്ള സിലിണ്ടറുകൾക്ക് 27 രൂപ വർധിച്ച് 1319 രൂപയായി. രണ്ടാം തവണയാണ് ഈ മാസം പാചക സിലിണ്ടറുകളുടെ വില കൂടുന്നതും.